റോക്കി – 5 47അടിപൊളി  

അർജുൻ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്. ഇഷാനി അതിനെ തമാശ ആയി എടുക്കുമോ സീരിയസ് ആയി എടുക്കുമോ എന്നൊന്നും അവൻ ചിന്തിച്ചില്ല. പറഞ്ഞത് കാര്യമായാണ് എന്ന് മാത്രം

 

‘പിണക്കം ഉണ്ടേൽ ഹോസ്പിറ്റലിൽ വച്ചു ഞാൻ നിന്നെ വിളിക്കുമോ..?

ആ ഷോക്കിൽ പിണക്കം മറന്നു പോയി വിളിച്ചത് ആണ് എങ്കിലും ഇഷാനി അങ്ങനെ പറഞ്ഞു. സത്യത്തിൽ ഉള്ളിൽ പിണക്കം ഇല്ലായിരുന്നു എന്നത് സത്യം തന്നേ..

 

‘അപ്പോൾ ശരിക്കും നിനക്ക് എന്നോട് പിണക്കം ഇല്ലായിരുന്നോ..?

അർജുന് അത് വിശ്വസിക്കാൻ പ്രയാസം ആയിരുന്നു

 

‘ഞാൻ പറഞ്ഞില്ലേ.. നിന്നോട് ഉള്ള ദേഷ്യം കൊണ്ടല്ല, എന്നോട് തന്നെ ഉള്ള ദേഷ്യം കൊണ്ടാണ് നിന്നോട് മിണ്ടാഞ്ഞത് എന്ന്… ആ അത് നീ എന്നെ പിന്നെയും ഓർമ്മിപ്പിക്കല്ലേ… പ്ലീസ്…’

ഒന്നാമത് ശരീരം നൊന്തു ഇരിക്കുവാ.. പഴയത് ഓർത്തു മനസിനെ കൂടി നോവിക്കാൻ വയ്യ

 

‘ഇനി മിണ്ടില്ല. നമ്മൾ ഇങ്ങനെ അവാർഡ് പടത്തിലെ പോലെ ഒരു കണക്ഷൻ ഇല്ലാതെ മിണ്ടി കൊണ്ടിരിക്കുന്നത് കാരണം പറഞ്ഞതാ.. അത് വിട്..’

കാപ്പി കുടിച്ചു കഴിഞ്ഞു അവൾ നീട്ടിയ ഗ്ലാസ് അവൻ വാങ്ങി. അത് കൊണ്ട് പോയി കഴുകി വച്ചു കഴിഞ്ഞു അവൻ അടുക്കളയിലേക്ക് പോയി. ഇഷാനി ശരിക്കും ഒന്ന് ശ്രദ്ധിച്ചപ്പോൾ മുറി ഒക്കെ ഒന്ന് അടുക്കി പെറുക്കി വച്ചിട്ടുണ്ട്. എല്ലാത്തിനും ഒരു അടുക്ക്. ഇതിവിടെ സ്‌ഥിരം അല്ലല്ലോ. താൻ ഉള്ളത് കൊണ്ട് അവൻ ചെയ്തത് ആകും എന്നോർത്ത് ഇഷാനി ചെറുതായ് ഒന്ന് പുഞ്ചിരിച്ചു..

 

‘വൈകിട്ട് എന്താ വേണ്ടേ…?

ഫുഡ്‌ എന്താ വേണ്ടത് എന്ന് അവൻ ചോദിച്ചു

 

‘എന്തെങ്കിലും.. നിന്റെ ഇഷ്ടം..’

ഇപ്പോൾ അവളുടെ വാക്കുകളിൽ കുറച്ചു കൂടി അടുപ്പമുണ്ട്. അത് തിരിച്ചറിഞ്ഞു അർജുൻ ചോദിച്ചു

 

‘ടെറസിൽ വരുന്നോ..?

 

‘അവിടെ എന്താ..?

അവൾ ചോദിച്ചു

 

‘പ്രത്യേകിച്ച് ഒന്നുമില്ല. എന്റെ സ്‌ഥിരം ഇരിപ്പ് അവിടെയാ.. നല്ല കാറ്റുണ്ട്.. ഇടയ്ക്ക് പ്രാവ്കൾ വരും.. മൊത്തത്തിൽ ഒരു പീസ് വൈബ്…’

അർജുൻ പറഞ്ഞത് കേട്ടപ്പോ അവിടെ പോയി ഇരിക്കാമെന്ന് ഇഷാനിക്ക് തോന്നി. ഭിത്തികൾക്ക് ഉള്ളിൽ ഇരിക്കുന്നതിലും ആശ്വാസം കുറച്ചു ഓപ്പൺ ആയി ഇരിക്കുമ്പോ കിട്ടിയേക്കും.. അർജുൻ അവളെ താങ്ങി പിടിച്ചു മെല്ലെ നടത്തിച്ചു. കാലിന് വേദന ഉണ്ട് നടക്കുമ്പോ.. കട്ടിലിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു എന്ന് അവൾക്ക് തോന്നി. എന്നാലും വേദന കടിച്ചു പിടിച്ചു അവൾ മുകളിലേക്കുള്ള പടി വരെ എത്തി. രണ്ട് പടി അവൻ അരയിൽ കൈ ചുറ്റി ഉയർത്തി കയറ്റിയപ്പോളേക്കും ഇഷാനി വയ്യാതെ ആയി

 

‘ഞാൻ എടുക്കാം..’

അർജുൻ ഒരു അനുവാദത്തിന് വേണ്ടി കാത്തു നിന്നു. ഇഷാനി കണ്ണ് മിഴിച്ചു അവനെ നോക്കിയപ്പോൾ അവൾക്ക് എതിർപ്പ് ഒന്നുമില്ല ചെറിയൊരു അങ്കലാപ്പ് മാത്രെമേ ഉള്ളെന്ന് അവന് മനസിലായി. പിണക്കം ഒന്നുമില്ലെന്ന് അവൾ പറഞ്ഞ സ്‌ഥിതിക്ക് അർജുന് അവളെ എടുക്കുന്നതിൽ പ്രശ്നം ഒന്നും തോന്നിയില്ല. അവളുടെ കാലുകളിൽ നിന്ന് പൊക്കി കഴുത്തിൽ കൈ ചുറ്റി അനായാസം അർജുൻ ഇഷാനിയെ എടുത്തു

 

ഒരു പാവകുഞ്ഞിനെ എടുക്കുന്ന പോലെ അവൻ അവളെ എടുത്തു. അർജുന്റെ മനസ്സിൽ അപ്പോൾ വേറെ ചിന്തകൾ ഒന്നും ഇല്ലായിരുന്നു. ഇഷാനി ആണേൽ വല്ലാത്ത ഒരു അവസ്‌ഥയിൽ ആയിരുന്നു. അവന്റെ നെഞ്ചോട് ചേർന്നു കിടന്നിട്ടും ആ മുഖത്ത് നോക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി. അർജുന്റെ ഒരു കൈ തന്റെ ചുമലിൽ ആണ്. മറ്റേ കൈ കാലിലാണ്. അതും ഏകദേശം തുടകൾക്ക് അടുത്തായി. ഈശ്വരാ നാശം ആകുമല്ലോ… ഇഷാനി ഉള്ളിൽ കരുതി..

 

അവളെയും എടുത്തു കൊണ്ട് പടികൾ നിസാരമായി കയറി അർജുൻ ടെറസിൽ ഇട്ടിരുന്ന കസേരയിൽ അവളെ ഇരുത്തി. അതിന് അടുത്തായി ഒരു മെത്തയും കിടപ്പുണ്ടായിരുന്നു. മെത്തയിൽ ഒരു സ്പീക്കറും. ഇഷാനിയെ കസേരയിൽ ഇരുത്തി അർജുൻ മെത്തയിൽ ഇരുന്നു.

അപ്പോളാണ് ഒരു കാര്യം അർജുൻ ശ്രദ്ധിച്ചത്. അവളുടെ കയ്യിൽ സ്‌ഥിരം ഉള്ള രുദ്രാക്ഷത്തിന്റെ കൂടെ താൻ ടൂറിനു വാങ്ങിയ ഓർണമെന്റുമുണ്ട്. ക്രിസ്തുമസ് ഫ്രണ്ട് ഗിഫ്റ്റ് ആയി അജയ് അവൾക്ക് കൊടുത്തതാണ് അത്. അത് അവളുടെ കയ്യിൽ ഉണ്ടെന്നത് ഇന്നലെ ഒന്നും ശ്രദ്ധിച്ചില്ല.. എന്തായാലും ഞാൻ വാങ്ങിയത് അവൾ ഇട്ടപ്പോൾ എനിക്കെന്തോ ഒരു സന്തോഷം തോന്നി…

Leave a Reply

Your email address will not be published. Required fields are marked *