പിറ്റേന്ന് ഞാൻ നേരത്തെ എണീറ്റു. കുറച്ചു പണികൾ ഉണ്ട്. പ്രധാനമായും കൃഷ്ണ. അവൾ വിളിക്കാനൊക്കെ ചാൻസ് ഉണ്ട്. ഇഷാനി ഇവിടെ ഉള്ളപ്പോൾ അവളുടെ റൊമാന്റിക് കോൾ ഒക്കെ വരുന്നത് ശരിയല്ല. എല്ലാം അന്ന് രാത്രി ആ ട്രെയിനിൽ കയറിയിരുന്നേൽ അവസാനിക്കേണ്ടത് ആയിരുന്നു. പക്ഷെ വിധി മറ്റൊന്നായിരുന്നു.. ഈ ഒളിച്ചു കളികൾ ഇനിയും തുടരേണ്ടി വരുന്നതിൽ അർജുന് അമർഷം തോന്നി. എന്തായാലും അധികം വേണ്ടി വരില്ല. ഇഷാനിയുടെ പരിക്കുകൾ ഒന്നും അത്ര സാരം ഉള്ളതല്ല. കുറച്ചു ദിവസം കഴിഞ്ഞാൽ അവളുടെ കയ്യിലെ കെട്ട് അഴിച്ചേക്കാമായിരിക്കും. കുറച്ചു കൂടി കഴിഞ്ഞാൽ മുട്ടിലെ പരിക്കും ഉണങ്ങും. അവൾക്ക് നടക്കാൻ കഴിയുന്നതോടെ അവൾ തിരിച്ചു പോകും. അവൾ മാത്രം അല്ല ഞാനും.
ബാംഗ്ലൂർ ഉള്ള എന്റെ ഫ്രണ്ട് ഷിന്റു എനിക്ക് വേണ്ടി ഇപ്പോളും വെയ്റ്റിംഗ് ആണ്. അവൻ അവിടെ കുറച്ചു ദിവസങ്ങൾ കൂടി കാണും. അവൻ അമേരിക്കക്ക് വിമാനം കയറുന്നതിനു മുമ്പ് ഇഷാനിയുടെ പരിക്കുകൾ എല്ലാം മാറുമെന്നാണ് കരുതുന്നത്. അപ്പോൾ അവന്റെ ഒപ്പം തന്നെ എനിക്ക് പോകാൻ പറ്റിയേക്കും. പോകാനുള്ള കാര്യങ്ങൾ ഒക്കെ കുറച്ചു ശരിയാക്കാനുണ്ട്. അവിടുത്തെ ജോലിയുടെ കുറച്ചു കാര്യങ്ങൾ റെഡി ആക്കാനുണ്ട്. അതാണ് വലിയ പണി
പിന്നെ ഒരു പണിയുള്ളത് ഇന്ന് ക്രിസ്തുമസ് ആയത് കൊണ്ട് ഇവിടെ എന്തെങ്കിലുമൊക്കെ അനക്കം വപ്പിക്കണം എന്നുള്ളതാണ്. ക്രിസ്തുമസ് ആയിട്ട് എന്തെങ്കിലും ഒക്കെ പരുപാടി ഇല്ലെങ്കിൽ ഇഷാനിക്ക് ചിലപ്പോൾ ബോറിങ് ആയി തോന്നിയാലോ എന്ന് ഞാൻ ചിന്തിച്ചു.. ആദ്യം തന്നെ ഒരു കേക്ക് വാങ്ങി. വേറെ അലങ്കാരങ്ങൾ ഒന്നും വാങ്ങിയില്ല. ചുമ്മ കുറച്ചു ബലൂൺ വാങ്ങി വെറുതെ വീർപ്പിച്ചു അവിടെ എല്ലാം പറത്തി ഇട്ടു.. ഇപ്പോൾ മുറിയിൽ എവിടെ നോക്കിയാലും അവിടെ ഇവിടെ ആയിട്ട് കളർഫുൾ ആയ ബലൂണുകൾ പറന്നു നടക്കുന്നത് കാണാം. ഇഷാനിക്ക് ഒരു ശോകം അന്തരീക്ഷം തോന്നുകയുമില്ല..
രാവിലത്തെ ഫുഡ് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ആണ് ഇഷാനിക്ക് ചെറിയൊരു അസ്വസ്ഥത. അത് അർജുനോട് പറയാനാണേൽ അതിലും അസ്വസ്‌ഥത. കുറച്ചു നേരം അവൾ കടിച്ചു പിടിച്ചു ഇരുന്നു.. അർജുന്റെ സഹായം ഇല്ലാതെ എണീക്കാൻ അവൾ ശ്രമിച്ചെങ്കിലും കാലിന് നല്ല വേദന ഉള്ളത് കൊണ്ട് അത് നടക്കില്ല എന്ന് ബോധ്യമായി. ഇനിയിപ്പോ അവനോട് പറയുക തന്നെ. ബാത്‌റൂമിൽ പോകുന്നത് അത്ര മോശം കാര്യം അല്ലല്ലോ..? എല്ലാവരും ചെയ്യുന്നത് അല്ലേ. ഇന്നലെയും പോയിട്ടില്ല. ഇനി പോയില്ലേൽ ഇഷാനിക്ക് ചിലപ്പോ യൂറിൻ നിയന്തിച്ചു വയ്ക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ അവൾ ഒരു വൈക്ലഭ്യത്തോടെ ആ കാര്യം അവതരിപ്പിച്ചു.
‘എനിക്കൊന്ന് ബാത്‌റൂമിൽ പോകണമായിരുന്നു..’
അവൾ മെല്ലെ പറഞ്ഞു
അർജുൻ അത് കേട്ട് തലയാട്ടുക മാത്രം ചെയ്തു. അവൻ ലാപ്പിൽ എന്തോ കാര്യമായി ചെക്ക് ചെയ്യുകയാണ്. താൻ പറഞ്ഞത് കേട്ട് തലയാട്ടുക മാത്രമാണ് അവൻ ചെയ്തത്. പൊക്കോളാൻ ഒരു അനുവാദം. അതിന് അനുവാദം മാത്രം പോരെടാ പൊട്ടാ, നിന്റെ ഹെല്പ് കൂടി വേണം… അവൾ മനസ്സിൽ അവനെ രണ്ട് ചീത്ത പറഞ്ഞു
പെട്ടന്നാണ് ലാപ്പിലെ കാര്യത്തിൽ നിന്ന് അർജുൻ അവൾ പറഞ്ഞത് ഒന്ന് കൂടി മനസ്സിൽ കൊണ്ട് വന്നത്. അവൻ ലാപ്പിൽ നിന്ന് തല ഉയർത്തി അമളി പറ്റിയ ഭാവത്തിൽ അവളെ നോക്കി
‘അയ്യോ.. ഞാൻ പെട്ടന്ന് ഓർത്തില്ല..’
ഞാൻ ചമ്മിയ മുഖത്തോടെ അവളുടെ അടുത്തേക്ക് ചെന്നു. അവൾ എന്റെ തോളിൽ കയ്യിട്ട് മെല്ലെ നടക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അത് നടപ്പാകുന്ന കേസ് അല്ലെന്ന് അവൾക്കും എനിക്കും മനസിലായി. ഞാൻ പതിയെ അവളെ പൊക്കി എന്റെ കൈകളിൽ എടുത്തു ബാത്‌റൂമിലേക്ക് നടന്നു. ബാത്‌റൂമിന് ഉള്ളിൽ അവളെ നിർത്തി ഞാൻ പുറത്ത് ഇറങ്ങി പുറത്ത് നിന്നും ലോക്ക് ആക്കി. അകത്തു നിന്ന് ലോക്ക് ആക്കാൻ അവൾ പിന്നെയും കുറച്ചു കൂടി ഏന്തി വലിയണ്ട എന്ന് കരുതി. ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അകത്തു നിന്നും അവൾ എന്നെ വിളിച്ചു
