റോക്കി – 5 47അടിപൊളി  

‘എന്നെ ആരും തൊട്ട് നിൽക്കുന്നത് ഒന്നും അവൾക്ക് ഇഷ്ടം അല്ല. ബഹളം വയ്ക്കും അവരെ തള്ളി മാറ്റാൻ ഒക്കെ നോക്കും.. എന്നിട്ട് എന്റെ തോളിൽ കയറി ഇരിക്കും. രേണു എപ്പോളും എന്റെ അടുത്ത് ചേർന്നിരുന്നു അവളെ കരയിപ്പിക്കുമായിരുന്നു. അതോണ്ട് അവളെ കുഞ്ഞിന് ഇഷ്ടം അല്ലായിരുന്നു.. അവൾക്ക് വായിക്കാൻ ഞാൻ കുറെ കഥ പുസ്തകം വാങ്ങിക്കുമായിരുന്നു.. ബുക്കിലെ പടം കാണിച്ചു എന്നിട്ട് അവൾക്ക് കഥ മുഴുവൻ പറഞ്ഞു കൊടുക്കും.. എന്റെ പൊന്നോ എന്ത് സുന്ദരി ആരുന്നെന്നോ എന്റെ വാവ.. നീ നോക്കിയേ ഒന്ന്….’

അർജുൻ ഫോൺ എടുത്തു അതിലെ വോൾപേപ്പർ ഇഷാനിയെ കാണിച്ചു.. ഇഷാനി ഫോൺ കയ്യിലെടുത്തു കുഞ്ഞിന്റെ പിക്കിലേക്ക് നോക്കി

‘ഇതാണോ വാവ.. ഞാൻ നിന്റെ വോൾപേപ്പർ പല തവണ കണ്ടിട്ടുണ്ട്. പക്ഷെ ഈ പിക് കണ്ടിട്ട് നെറ്റിൽ ഒക്കെ കിട്ടുന്ന പിള്ളേരുടെ പിക് ആയാണ് എനിക്ക് തോന്നിയിട്ടുള്ളെ.. ഓഹ് മൈ ഗോഡ് ഷീ ഈസ്‌ സോ അഡോറബിൾ…’
കുഞ്ഞിന്റെ പിക് നോക്കി ഇഷാനി പറഞ്ഞു

‘യെസ്.. ഷീ ഈസ്‌..’
ഞാൻ പറഞ്ഞു
‘എല്ലാം പിന്നെയും കുറച്ചെങ്കിലും ഓക്കേ ആയി വന്നത് ആയിരുന്നു.. ഒരു നശിച്ച ദിവസം.. അനാരയുടെ അമ്മ അതായത് എന്റെ ഏട്ടന്റെ വൈഫ് എന്നോട് ഷോപ്പിങ് ന് കൊണ്ട് പോണം എന്ന് പറഞ്ഞിരുന്നു.. അനി ഓഫിസിൽ തിരക്ക് ആയത് കൊണ്ട് രാഖി എന്റെ കൂടെ ആണ് ഷോപ്പിങ് നൊക്കെ ഇടയ്ക്ക് പോകാറുള്ളത്.. കുഞ്ഞിനെ ആണേലും ഞാൻ മാനേജ് ചെയ്തോളും രാഖിക്ക് ഷോപ്പിങ്ങും നടക്കും. പക്ഷെ അന്ന് എങ്ങനെയോ പ്ലാൻ മാറി. അനി അവരെ ഷോപ്പിംഗ് ന് കൊണ്ട് പോകാമെന്നു പറഞ്ഞു.. ഞാൻ അവരെ ഞങ്ങളുടെ ഓഫിസിന്റെ മുന്നിൽ ഇറക്കി വിട്ടതാണ് എന്റെ ലാസ്റ്റ് ഓർമ.. അവൾ കിടന്നു കരയുന്നുണ്ടായിരുന്നു ഞാൻ വണ്ടി തിരിച്ചു ഒടിച്ചു പോയപ്പോൾ. ഇറങ്ങി അവളുടെ അടുത്ത് ചെന്നാൽ ചിലപ്പോൾ എനിക്ക് പോകാൻ പറ്റില്ല.. തിരിച്ചു വീട്ടിൽ വന്നു കഴിഞ്ഞു ഞാൻ ചെറുതായി ഒന്ന് മയങ്ങി പോയി.. മയക്കം ഉണരുന്നത് ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും മോശം വാർത്ത കേട്ടാണ് ….’

‘ആക്‌സിഡന്റ് ആയിരുന്നു.. മൂന്ന് പേരും ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ… എനിക്കറിയില്ല പിന്നെ ഒന്നും. മൊത്തം ഒരു മരവിപ്പ് ആയിരുന്നു.. ആ സത്യം ഉൾക്കൊള്ളാൻ തന്നെ എനിക്ക് ഒരുപാട് സമയം എടുത്തു..’

 

സംസാരത്തിന് ഇടയിൽ അവളെ നോക്കിയപ്പോൾ ആണ് അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകാൻ തുടങ്ങുന്നത് ഞാൻ കണ്ടത്. ഇപ്പോൾ പൊട്ടുമെന്ന അവസ്‌ഥയിൽ ആയിരുന്നു അവൾ

 

‘കൊള്ളാം.. നിന്നോട് കരയല്ലേ എന്ന് പറഞ്ഞിട്ടല്ലേ ഞാൻ തുടങ്ങിയത്.. ഇങ്ങനെ ആണേൽ ഞാൻ പറയില്ല..’

 

‘സോറി.. എനിക്ക് അത് കേട്ടപ്പോൾ സങ്കടം വരുന്നു.. നീ എങ്ങനെ സഹിച്ചു അതൊക്കെ. എനിക്ക് ഓർക്കാൻ കൂടി വയ്യ..’

അവൾ കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു

 

‘ അതൊക്കെ സഹിച്ചല്ലേ പറ്റൂ. എന്തായാലും അതിന് ശേഷം ഞാൻ ഓക്കേ ആയില്ല. ഒരുമാതിരി ഭ്രാന്തമാരെ പോലെ ഒക്കെ ആയി ഞാൻ. എന്റെ റൂമിൽ പിന്നെ കയറാൻ എനിക്ക് പറ്റിയില്ല. അതിൽ അവളുടെ കുത്തി വര എല്ലാം ഉണ്ട്. എനിക്കത് താങ്ങാൻ പറ്റില്ല. വീട്ടിൽ പോലും നിൽക്കാൻ എനിക്ക് പറ്റാതെ ആയപ്പോൾ ആരോടും പറയാതെ ഞാൻ നാട് വിട്ടു..’

 

‘എങ്ങോട്ട്..?

അവൾ ചോദിച്ചു

 

‘എനിക്കും അറിയില്ലായിരുന്നു.. പ്രത്യേകിച്ച് ഒരു ലക്ഷ്യം ഒന്നും ഉണ്ടായിരുന്നില്ല ചെന്നെത്താൻ. എല്ലായിടത്തും നിന്നും ഒരു ഒളിച്ചോട്ടം.. ഇന്ത്യയുടെ നല്ലൊരു ഭാഗവും തെണ്ടി നടന്നു എന്ന് പറയാം. പിച്ചക്കാർക്ക് ഒപ്പവും കള്ളന്മാർക്ക് ഒപ്പവും സന്യാസിമാരുടെ കൂടെയും ഒക്കെ കഴിഞ്ഞു അതിനിടയിൽ. ലാസ്റ്റ് ഒരു മാരക പനി പിടിച്ചു ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്താണ് ഒരു ഫ്രണ്ട് എന്നെ കാണുന്നത്. അവൻ വഴി ആണ് ഞാൻ വീട്ടിൽ തിരിച്ചു വരുന്നത്.. വീട് അപ്പോളേക്കും എനിക്കൊരു നെഗറ്റീവ് ആയി മാറിയിരുന്നു.. ഞാൻ എന്റെ മുറിയിൽ കിടന്നില്ല… അതിലേക്ക് ഒന്ന് കയറി നോക്കി പോലുമില്ല.. ‘

Leave a Reply

Your email address will not be published. Required fields are marked *