റോക്കി – 5 47അടിപൊളി  

‘ആ… മതി… എനിക്ക് വേദനിക്കുന്നു..’
എന്റെ മുറിവ് അഴിക്കൽ കൈ കൊണ്ട് തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു. എത്ര സൂക്ഷിച്ചു അഴിച്ചാലും കുറച്ചൊക്കെ നോവ് ഉണ്ടാകും.

‘ഇതൊരു ഉറുമ്പ് കടിക്കുന്ന വേദന അല്ലേ ഉള്ളു.. നീ അടങ്ങി ഇരിക്ക്..’
ഞാൻ അവളുടെ കൈ മാറ്റി വീണ്ടും അഴിക്കാൻ ശ്രമിച്ചു.. പക്ഷെ വേദനയോട് ഉള്ള പേടി കാരണം അവൾ എന്നെ കൊണ്ട് മുറിവിൽ തൊടീക്കുന്നില്ല.. ഞാൻ അവളുടെ ശ്രദ്ധ മാറ്റാൻ വേറെ പലതും സംസാരിക്കാൻ തുടങ്ങി

‘നീ വാക്സ് ചെയ്യാറുണ്ടോ..?
ഞാൻ അവളുടെ കാലിൽ നോക്കി കൊണ്ട് ചോദിച്ചു

‘പോ..’
അവൾ നാണത്തോടെ പറഞ്ഞു. ഇത് പോലുള്ള ചോദ്യങ്ങൾ ഒക്കെ അവൾക്ക് എന്തോ വലിയ കാര്യം പോലെയാണ്

‘വാക്സ് ചെയ്തോന്ന് ചോദിക്കുന്നതിനു എന്താ..? ഇതൊക്കെ എല്ലാരും ചെയ്യുന്നത് അല്ലേ..?
ഞാൻ അതിൽ മറ്റൊരു അർഥം ഇല്ലെന്ന രീതിയിൽ ചോദിച്ചു

‘ഞാൻ ചെയ്യാറില്ല..’
അവൾ കുറച്ചു കടുപ്പത്തിൽ പറഞ്ഞു

‘ആണോ..? പക്ഷെ കണ്ടാൽ ചെയ്ത പോലുണ്ട്..’
ഞാൻ പതിയെ മുറിവിൽ തൊട്ട്. അവൾ ഇപ്പോൾ എന്നെ ആണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഞാൻ അവളുടെ കാലിനെ ശ്രദ്ധിക്കുന്നത് ആണ് അവളുടെ മനസിലെ ചിന്തകൾ.. മുറിവിന്റെ കെട്ട് മെല്ലെ അഴിച്ചു കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു
‘കൈയും വാക്സ് ചെയ്യാറില്ല..?

‘എന്തൊക്കെ അറിയണം..’
അവൾ ഗൗരവത്തോടെ ചോദിച്ചു

‘ അറിയാൻ വേണ്ടി ചോദിച്ചത് അല്ലേടി.. കണ്ടാൽ വാക്സ് ചെയ്ത പോലെ നല്ല ഭംഗി ഉണ്ട്.. അതോണ്ട് ചോദിച്ചതാ..’
ഞാൻ അതിനിടയിൽ നൈസ് ആയി മുറിവ് അഴിക്കുന്നുമുണ്ട്. അവൾ അത് ശ്രദ്ധിച്ചെങ്കിലും മനസിൽ പേടി വരാത്തത് കൊണ്ട് അത് കാര്യമാക്കാതെ എനിക്ക് മറുപടി തന്നു

‘ഞാൻ ഒരിടത്തും വാക്സ് ചെയ്യാറില്ല.. പോരേ..’
അവൾ ഒരു കള്ള ദേഷ്യത്തിൽ എന്നോട് പറഞ്ഞു. പറഞ്ഞു കഴിഞ്ഞാണ് അവൾക്ക് അക്കിടി മനസിലായത്. ആ പറഞ്ഞതിലെ മറ്റൊരു അർഥത്തിൽ ഞാൻ കയറി പിടിക്കുമോ എന്ന് അവൾ ഭയന്നു. വേറെ എവിടെ ഒക്കെ ആണ് വാക്സ് ചെയ്യാത്തത് എന്നൊരു ചോദ്യം എന്റെ മനസിൽ വന്നെങ്കിലും അവൾ അത്രയും ഒന്നും തമാശ ആയി എടുക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ആ ടോപിക് അവിടെ വിട്ടു

‘ഒരു പാദസരം ഉണ്ടായിരുന്നേൽ കിടു ആയേനെ..’
ഞാൻ വേറൊരു വിഷയം എടുത്തിട്ടു

‘നല്ല ആളുടെ അടുത്താ ഞാൻ നിക്കുന്നെ.. എന്റെ കാൽ പോലും വെറുതെ വിടുന്നില്ലല്ലോ..’
അവൾ ദേഷ്യത്തിൽ എന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു

‘കാലും പാദസരവും ഒക്കെ അശ്ലീലം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. കാലിൽ പാദസരം ഇട്ടാൽ നന്നായിരിക്കും എന്ന് തോന്നി, പറഞ്ഞു..’
ഞാൻ കെട്ടിന്റെ അവസാന ഭാഗത്തു എത്തിയപ്പോൾ അഴിക്കുന്നത് ഒന്ന് നിർത്തി. ഇനി ശരിക്കും പതിയെ വേണം മുറിവഴിക്കാൻ..

‘ ഉണ്ടായിരുന്നു നേരത്തെ. ഇപ്പോൾ ഇടാറില്ല..’
ഉണ്ടാക്കിയുള്ള ദേഷ്യം ഒക്കെ വിട്ടു അവൾ കൃത്യമായി മറുപടി തന്നു..
അപ്പോളേക്കും മുറിവ് ഏകദേശം അഴിഞ്ഞു കഴിഞ്ഞിരുന്നു.. ഇനി ഒരൽപ്പം കൂടി മുറിവിൽ നിന്നും അകന്നാൽ മാത്രം മതി. പക്ഷെ മുറിവിന്റെ ആ പശപ്പിൽ തുണി ഒട്ടി നിൽക്കുകയാണ്.. അത് ചെറുതായ് വലിഞ്ഞപ്പോൾ തന്നെ അവൾക്ക് നൊന്തു. സംസാരത്തിൽ നിന്നും അവളുടെ ശ്രദ്ധ വീണ്ടും കാലിലേക്ക് പോയി..

‘വേണ്ട.. വേണ്ട.. കയ്യെടുക്ക്.. എനിക്ക് നോവുന്നു.. മതി..’
അവൾ പറഞ്ഞു. എന്നെ ബലമായി മാറ്റാൻ ഒരു കൈ കൊണ്ട് അവൾ ശ്രമിച്ചു..

‘ദേ ഇത്തിരി കൂടിയേ അഴിയാൻ ഉള്ളു. ഒന്ന് കടിച്ചു പിടിച്ചു ഇരിക്ക്..’
ഞാൻ അവളുടെ എതിർപ്പ് വക വയ്ക്കാതെ മുറിവിൽ നിന്നും തുണി അഴിച്ചു മാറ്റി. വേദനയുടെ ഒരു ചെറിയ നിലവിളി അവളിൽ നിന്നുയർന്നു.. സ്വാധീനം ഉള്ള കൈ കൊണ്ട് രണ്ട് ഇടി എന്റെ ചുമലിലും കിട്ടി..

‘ദേ മുഴുവൻ അഴിഞ്ഞല്ലോ.. ഇതിനാണോ ഈ ബഹളം ഉണ്ടാക്കിയത്..?
ഞാൻ മുറിവ് ചുറ്റിയ തുണി മുഴുവൻ അഴിഞ്ഞത് അവളെ കാണിച്ചു..

‘എന്ത് ദുഷ്ടനാ നീ. എന്റെ മുട്ട് വേദനിച്ചു..’
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു

‘അച്ചോടാ.. വേദനിച്ചോ.. എന്നാൽ ഞാൻ മുറിവിൽ കുറച്ചു നേരം ഊതി തരാം..’
ഞാൻ തമാശക്ക് അത് പറഞ്ഞിട്ട് അവളുടെ കാലിലെ മുറിവിൽ വെറുതെ ഒന്ന് ഊതി കൊടുത്തു.
‘വേദന മാറിയോ..?
ഞാൻ കളിയായാണ് ചോദിച്ചത് എങ്കിലും അവൾ ശരിക്കും മറുപടി തന്നു

Leave a Reply

Your email address will not be published. Required fields are marked *