റോക്കി – 5 47അടിപൊളി  

 

‘ഗിഫ്റ്റ് വേണ്ടേ….?

അവൾ സംശയത്തോടെ എന്നെ നോക്കി

 

‘ഇഷാനി… എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ പറയാനുണ്ട്..’

 

‘ഇനിയും എന്താ നിനക്ക് പറയാനുള്ളത്..? എന്റെ കാര്യങ്ങൾ മുഴുവൻ ഞാൻ നിന്നോട് പറഞ്ഞതല്ലേ..?

 

‘അത്.. അത് വേറൊരു കാര്യം ആണ്..’

ഞാൻ കുറച്ചു അസ്വസ്‌ഥനായി

 

‘എങ്കിൽ പറ..’

അവൾ പറഞ്ഞു

 

‘അത്.. പറയാം…’

ഞാൻ എങ്ങനെ അവളോട് കൃഷ്ണയെ പറ്റി പറയും എന്നോർത്ത് ആകെ കുഴപ്പത്തിലായി.. ഒരു തയ്യാറെടുപ്പ് ഇല്ലാതെ എങ്ങനെ ആണ് ഇത് ഇവളോട് തുറന്നു പറയുക..

 

‘നിനക്ക് ഒന്നും പറയാൻ ഇല്ലെന്ന് എനിക്ക് അറിയാം.. ഞാൻ കിസ്സ് ചെയ്യാൻ വന്ന കൊണ്ടല്ലേ നീ എണീറ്റ് പോയത്…?

അവൾ കുറച്ചു പരിഭവത്തോടെ ചോദിച്ചു

 

‘അ.. അല്ല.. അതെ..’

അല്ല എന്ന് പറഞ്ഞിട്ട് ഒടുവിൽ ഞാൻ അത് സമ്മതിച്ചു.

 

‘നിനക്ക് ഞാൻ പറഞ്ഞത് ഒന്നും തലയിൽ കയറി ഇല്ലേ..? അതോ ഇനിയും ക്ലിയർ ആയിട്ട് ഞാൻ പറയണോ എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്..?

 

‘എനിക്ക് അത് മനസിലായി…’

ഞാൻ പറഞ്ഞു.

 

‘പിന്നെ എന്താ നിന്റെ പ്രോബ്ലം.. എനിക്ക് നിന്നെ കിസ്സ് ചെയ്യാൻ പറ്റില്ലേ അപ്പോൾ..?

അപ്പോൾ അവളുടെ മുഖത്ത് ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു

 

‘ഇഷാനി അതല്ല.. അന്നത്തെ മിസ്റ്റേക്ക് ഇനിയും ആവർത്തിക്കണോ..?

അന്ന് ഇവിടെ വച്ചു നടന്ന ചുംബനം ആണ് ഞങ്ങൾക്കിടയിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളുടേയും തുടക്കം.. അവൾ അവളുടെ അമ്മയുടെ കഥയും എല്ലാം എന്നോട് പറഞ്ഞതാണ്.. അത് കൊണ്ട് തന്നെ ഞാൻ ഒരുപാട് ആഗ്രഹിച്ച ഈ ചുണ്ടുകൾ സ്വന്തം ആക്കാൻ ഞാൻ ഒന്ന് മടിച്ചു

 

‘അപ്പോൾ ഞാൻ ഫിറ്റ്‌ അല്ലായിരുന്നോ.? ഇപ്പോൾ അങ്ങനെ അല്ലല്ലോ..?

അവൾ ചോദിച്ചു

 

‘പക്ഷെ നീ അന്ന് പറഞ്ഞ……-

 

ഞാൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുമ്പ് ഇഷാനി പെട്ടന്ന് എന്റെ മുഖത്തോട് മുഖം ചേർത്ത് കഴിഞ്ഞിരുന്നു.. അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ സ്പർശിച്ചു. അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു.. ഞാൻ മനസിലെ മറ്റു ചിന്തകൾ എല്ലാം മറന്നു.. എന്റെ കൈകൾ അവളുടെ തലയുടെ പിന്നിലൂടെ മുടികളിൽ തഴുകാൻ തുടങ്ങി.. ഇഷാനി അനക്കം ഒന്നും ഇല്ലാതെ ചുണ്ട് എന്റെ ചുണ്ടിൽ മുട്ടിച്ചു വച്ചു കൊണ്ട് ഇരിക്കുകയാണ്. മെല്ലെ അവളുടെ കണ്ണുകൾ തുറന്നു..

 

‘ഇനി എന്നെ ഒറ്റക്കാക്കി പോയാൽ കൊല്ലും ഞാൻ…’

അത് പറഞ്ഞിട്ട് അവൾ കൈകൾ കൊണ്ട് എന്നെ ചുറ്റി, എന്റെ മേലെ അല്പം കൂടി ചേർന്നിരുന്നു കൊണ്ട് അവൾ അമർത്തി ചുംബിച്ചു. ചുണ്ടുകളിൽ നിന്ന് കവിളിലേക്കും കണ്ണുകളിലേക്കും എല്ലാം അവളുടെ ചുംബനസമ്മാനം കടന്നു ചെന്നു.. ചുംബിക്കുമ്പോൾ എല്ലാം അവൾ ചുണ്ട് കൂട്ടിപ്പിടിച്ചിരുന്നു. അത് കൊണ്ട് തന്നെ അവളുടെ രുചി എനിക്ക് അപ്പോൾ അറിയാൻ കഴിഞ്ഞില്ല.. പക്ഷെ അവളുടെ ഗന്ധം എനിക്ക് കിട്ടി. മെല്ലെ അവളുടെ കവിളിലും ചെവിയിലും ഒക്കെ ഞാൻ ചുംബിച്ചു.. കഴുത്തിലേക്ക് ഞാൻ മുഖം കൊണ്ട് പോയപ്പോൾ ഇക്കിളി കൊണ്ട് ആവണം അവൾ എന്റെ മുഖം പിടിച്ചു മാറ്റി. തലമുടിയിൽ തഴുകിയും താടിയിൽ പിടിച്ചു വലിച്ചുമെല്ലാം അറിയാവുന്ന പോലെ അവൾ എനിക്ക് മുത്തം തന്നു..

 

എന്റെ മനസ്സ് കുറെ നേരത്തേക്ക് എങ്കിലും നിലച്ചത് പോലെ ആയിരുന്നു. ഒരു തരം വികാരങ്ങളും എന്നിലൂടെ കടന്നു പോകാത്തത് പോലെ എനിക്ക് തോന്നി. ശരിക്കും ഒരു ഷോക്ക് കിട്ടിയത് പോലെ. എന്നാലും അവളുടെ ചുംബനത്തിന്റെ രസം എനിക്ക് കിട്ടുന്നുണ്ടായിരിന്നു.. എത്ര നേരം ഞങ്ങൾ സോഫയിൽ ഇരുന്നു ചുംബിച്ചു എന്ന് എനിക്ക് ഓർമയില്ല. സന്ധ്യ വരെ ആ ഇരിപ്പ് പരസ്പരം തലോടി ഞങ്ങൾ ഇരുന്നത് പോലെ ഇപ്പോൾ ഓർമ്മ കിട്ടുന്നു.

 

ശരിക്കും ഞാൻ ഭൂമിയിലേക്ക് എത്തുന്നത് രാത്രി കിടക്കാൻ പോകുന്നതിന് മുമ്പാണ്. അപ്പോളാണ് നടന്നതിന്റെ ഒക്കെ ശരിക്കുമുള്ള എക്സൈറ്റ്മെന്റ് എനിക്ക് കിട്ടിയത്. കുറച്ചു മണിക്കൂറുകൾക്ക് ഇടയിൽ സംഭവിച്ചത് ആണ് എന്റെ ലൈഫിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ഒന്നെന്നു അപ്പോൾ മാത്രം ഞാൻ തിരിച്ചറിഞ്ഞു.. ഇഷാനിക്ക് എന്നോട് പ്രണയം ആണെന്ന് അവളുടെ നാവിൽ നിന്ന് കേട്ടത് ഓർത്തപ്പോൾ ഏറെ വൈകി എന്നിൽ ഒരു രോമാഞ്ചം ഉണ്ടായി. അവൾ കിച്ചണിൽ ആണ്. ഇപ്പോൾ ഇവിടേക്ക് കിടക്കാൻ വരും.. അതോർത്തപ്പോൾ എന്റെ നെഞ്ച് വല്ലാതെ ഇടിക്കാൻ തുടങ്ങി. ഇത്രയും ദിവസം കിടന്നത് പോലെ അല്ല. പരസ്പരം ഇഷ്ടപ്പെടുന്ന രണ്ട് പേരാണ് അടുത്തടുത്തു കിടക്കാൻ പോകുന്നത്. അവൾ അടുത്ത് വന്നു കിടക്കുമ്പോൾ എപ്പോളത്തെയും പോലെ മാന്യൻ ആകണോ അതോ മുമ്പത്തെ പോലെ റൊമാന്റിക് ആകണോ..? എനിക്ക് കൃത്യമായ ഒരുത്തരം കിട്ടുന്നതിന് മുമ്പ് തന്നെ അവൾ ലൈറ്റുകൾ ഓരോന്നായി അണച്ചു പതിയെ കട്ടിലിലേക്ക് കയറി എന്റെ അരികിലായ് കിടന്നു

Leave a Reply

Your email address will not be published. Required fields are marked *