ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ വീണ്ടും സംസാരിച്ചു
‘എല്ലാം ഓക്കേ ആയി പോയതാണ്. നമ്മൾ അന്ന് നൈറ്റ് ഇവിടെ വന്നു കുടിക്കുന്ന അന്ന് വരെ.. അന്ന് കുറച്ചു കുടിച്ചപ്പോ തന്നെ ഞാൻ വേറെ ആരെയോ പോലെ പെരുമാറി. എനിക്ക് ഓർമയുണ്ട് ഞാനാണ് നിന്നോട് കിസ്സ് ചോദിച്ചത്. നിന്റെ ഭാഗത്തു ഒരു തെറ്റും ഇല്ല. പക്ഷെ രാവിലെ എണീറ്റ് ബോധം വന്നപ്പോ ആണ് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയത്. ഞാൻ ഇന്നേ വരെ ചിന്തിക്കാത്ത പോലെയും പെരുമാറാത്ത പോലെയുമൊക്കെ പെരുമാറി.. ആ തോട്ട്സ് ഒക്കെ എങ്ങനെ എന്റെ ഉള്ളിൽ ഉണ്ടായി എന്ന് പോലും എനിക്കറിയില്ല.. എനിക്ക് അപ്പോൾ തോന്നി ഞാനും എന്റെ അമ്മയെ പോലെ ആണ് എന്ന്.. എന്റെ മനസിലും ദുഷിച്ച ചിന്തകൾ ഒക്കെ ഉണ്ടെന്ന് എനിക്ക് തോന്നി. ഞാനെത്ര മൂടി വച്ചാലും എന്റെ ഉള്ളിലെ അമ്മയുടെ സ്വഭാവം എന്നിൽ തന്നെ ഉണ്ടെന്നൊക്കെ എനിക്ക് തോന്നി..’
അത് പറഞ്ഞു അവൾ നെടുവീർപ്പിട്ടു. അവളുടെ മുഖം ആകെ കലങ്ങിയ പോലെ ഉണ്ടായിരുന്നു..
‘എനിക്ക് ഇതൊന്നും അറിയില്ലായിരുന്നെടി.. ഇത്രക്ക് ഒന്നും ഞാൻ ചിന്തിച്ചില്ല. പക്ഷെ ഒരു കാര്യം പറയട്ടെ നിന്റെ അമ്മ ചെയ്തതും നീ ചെയ്തതും ആയി യാതൊരു സാമ്യവും ഇല്ല. അതൊന്നും കമ്പയർ പോലും ചെയ്യാൻ കഴിയില്ല.. നിന്റെ അമ്മ നിങ്ങളോട് ചെയ്തത് ചതി ആണ്.. നിന്റേതു പക്ഷെ ആർക്കായാലും തോന്നുന്നത് ആണ്. അതൊരു വലിയ കുറ്റം ആയി എനിക്ക് തോന്നുന്നില്ല…’
‘ഞാനും അങ്ങനെ ഒക്കെ ചിന്തിച്ചു നോക്കിയെടാ.. പക്ഷെ മനസ്സ് പൊരുത്തപ്പെടണ്ടേ.. അന്ന് നീ ആ സിറ്റുവേഷൻ മര്യാദക്ക് ഹാൻഡിൽ ചെയ്ത കൊണ്ടാണ്, അല്ലേൽ ഞാൻ എത് വരെ പോയിരിക്കും എന്ന് എനിക്ക് പോലും അറിയില്ല. അതൊക്കെ ഓർക്കുമ്പോ എനിക്ക് തല പൊളിയും..’
അവൾ തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു
‘ഞാൻ പറഞ്ഞല്ലോ അത് വലിയ കാര്യം ആയി കാണണ്ട. ഞാൻ ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. അവരിൽ എല്ലാം വച്ചു ഏറ്റവും ബെറ്റർ പേഴ്സണാലിറ്റി നീ തന്നെ ആണ്. ഞാൻ ഇത് ഇഷ്ടം കൊണ്ട് പറയുന്നത് അല്ല. സത്യസന്ധമായി പറയുവാ..’
അത് കേട്ടപ്പോൾ അവൾ മുഖത്തൊരു ചിരി വരുത്തി
‘നീ ഇത്രയും സ്നേഹിച്ചിട്ടും ഞാൻ നിന്നെ കാരണം പോലും പറയാതെ അകറ്റി. അതാണോ നീ കണ്ട പേഴ്സണാലിറ്റി..? അന്ന് നൈറ്റ് പറഞ്ഞത് ഒക്കെ എനിക്ക് ഓർമ ഉണ്ട്. അതൊന്നും കള്ളം അല്ലായിരുന്നു. എന്റെ ഫീലിംഗ്സ് നേ കുറിച്ച് പറഞ്ഞതൊക്കെ സത്യം ആണ്. പക്ഷെ അതിന് ശേഷം എനിക്ക് നിന്നെ കാണുമ്പോളും അതെല്ലാം ഓർമ വരുമ്പോളും ഈ നശിച്ച ചിന്ത എല്ലാം കയറി വരും. എന്നെ എല്ലാവരും ചീത്ത ആക്കി കളിയാക്കി നടന്നപ്പോ പോലും എനിക്ക് സ്വയം എന്നെ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ അന്നത്തെ സംഭവം എന്നെയും തോൽപ്പിച്ചു. ഞാൻ നിന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയത് ഒക്കെ അത് കൊണ്ടാണ്. നിന്നെ കാണുമ്പോൾ ആ തോട്ട്സ് എല്ലാം വരുന്ന കൊണ്ട്, നീയും ആയി പിന്നെയും അടുത്താൽ ഞാൻ പിന്നെയും എന്തെങ്കിലും അബദ്ധം കാണിക്കുമോ എന്നൊക്കെ ഓർത്ത്.. അർജുൻ….! റിയലി അന്ന് നടന്നത് എല്ലാം എന്റെ മിസ്റ്റേക്ക് ആണ്. എന്റെ മാത്രം. അത് കാരണം നീ കൂടി ഹെർട്ട് ആയതിൽ എനിക്ക് ശരിക്കും വിഷമം ഉണ്ട്.. ‘
അവൾ എന്നോടുള്ള ഫീലിംഗ്സ് എല്ലാം സത്യമാണ് എന്ന് പറഞ്ഞപ്പോ എന്റെ ഉള്ളിൽ ഒരു പ്രകാശം വീണിരുന്നു.. പക്ഷെ അവളുടെ സ്റ്റോറി കേട്ടപ്പോൾ അതെനിക്ക് സന്തോഷിക്കാൻ പറ്റിയ ഒരു ഏടായി തോന്നിയില്ല..
‘അന്നത്തെ ഒന്നും ഒരു മിസ്റ്റേക്ക് പോലും ആയി എനിക്ക് തോന്നുന്നില്ല ഇഷാനി. നീ എന്ത് കൊണ്ട് അങ്ങനെ പെരുമാറുന്നു എന്ന് എനിക്ക് മനസിലായിരുന്നില്ല.. അതാണ് എനിക്ക് ഉണ്ടായിരുന്ന വിഷമം. ഇപ്പോൾ അത് മാറി.. ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്ന് ഇപ്പോൾ ഉണ്ടായ പോലെ ഉള്ള തമാശ ഒന്നും ഉണ്ടാവില്ല.. അതൊക്കെ എന്ത് കൊണ്ടാണ് നിന്നെ ഹേർട്ട് ചെയുന്നത് എന്ന് എനിക്കിപ്പോ മനസിലാകും..’
‘അയ്യോ ഞാൻ അങ്ങനെ അല്ല നിന്നോട് ഇതെല്ലാം പറഞ്ഞത്. ദേഷ്യം ഒക്കെ വരുമെങ്കിലും നിന്റെ തമാശകൾ ഒക്കെ ഞാൻ എൻജോയ് ചെയ്യാറുണ്ട്. ഞാൻ നിന്നോട് ഇതെല്ലാം പറഞ്ഞത് ഇതൊക്കെ നിന്നോട് ഷെയർ ചെയ്യണം എന്ന് തോന്നിയത് കൊണ്ടാണ്.. പിന്നെ എങ്ങാനും ഇങ്ങനത്തെ കാര്യങ്ങളിൽ ഞാൻ ദേഷ്യം കാണിച്ചാൽ നിനക്ക് അത് മനസിലാകണം ഞാൻ മനഃപൂർവം അല്ല അപ്പോളത്തെ ടെമ്പർ കാരണം ചൂടായതും പിണങ്ങുന്നതും ഒക്കെ ആയിരുന്നു എന്ന്.. അത് ക്ലിയർ ആവാൻ വേണ്ടി പറഞ്ഞതാ.. അല്ലാതെ നീ ഇപ്പോൾ കാണിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടൊന്നും അല്ല..’
