റോക്കി – 5 47അടിപൊളി  

 

‘നീ ഓക്കേ ആയോ..?

പക്ഷെ എന്റെ മനസിന് അവളെ അത്ര പെട്ടന്ന് വിടാൻ ഒരുക്കം അല്ലായിരുന്നു. ഒരു പതർച്ചയോടെ ഞാൻ അവളോട് ചോദിച്ചു

 

‘പിന്നില്ലേ നോക്ക്. ഇനിയും ഇവിടെ നിന്ന് നിന്നെ കഷ്ടപ്പെടുത്തണ്ടല്ലോ..’

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു

 

‘എനിക്ക് എന്ത് കഷ്ടപ്പാട്.. നീ ഓക്കേ ആണേൽ ഞാൻ കൊണ്ട് വിടാം വീട്ടിൽ. നീ സാധനം എല്ലാം പായ്ക്ക് ചെയ്തു വച്ചേക്കു. വൈകിട്ട് ഞാൻ കൊണ്ട് ഇറക്കാം. അത് പോരേ..?

മുഖത്തുള്ള വിഷമം അവൾ കാണാതിരിക്കാൻ മുഖം തിരിച്ചു ഞാൻ പറഞ്ഞു

 

‘ആ ഞാൻ എല്ലാം ഒന്ന് എടുത്തു വയ്ക്കട്ടെ..’

അവൾ റൂമിലേക്ക് സാധനം പായ്ക്ക് ചെയ്യാൻ കയറിയിട്ട് എന്തോ പറയാനെന്ന പോലെ തിരിഞ്ഞു നിന്നിട്ട് എന്നെ നോക്കി പറഞ്ഞു

‘അവിടെ പോയിട്ടും പ്രത്യേകിച്ച് പണിയൊന്നുമില്ല. എന്തായാലും കടയിൽ ഞാൻ ഹോളിഡേസ് ഫുൾ ലീവും പറഞ്ഞതാണ്. പിന്നെ അവിടെ തന്നെ ഇരുന്നാൽ ബോറടി ആണ്. നിനക്ക് അത്ര ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ രണ്ട് മൂന്ന് ദിവസം കൂടി ഇവിടെ കൂടിയാലോ എന്ന് ഞാൻ ആലോചിക്കുവാണ്….’

 

മൈര്…. ചങ്കിൽ കത്തിക്കൊണ്ടിരുന്ന തീയുടെ മേലെ വെള്ളം കൊണ്ടൊഴിച്ച ഫീൽ. അവൾക്ക് പോകാൻ താല്പര്യം ഇല്ല എന്നാണ് ആ പറച്ചിലിന്റെ അർഥം. പോകണം എന്ന് പറഞ്ഞത് ഒരു മര്യാദ മാത്രം. അല്ലെങ്കിൽ എന്നെ ഒന്ന് കളിപ്പിക്കാൻ.. എന്തായാലും അവളിവിടുന്ന് പോകണം എന്ന് എനിക്കും അവക്കുമില്ല..

 

‘എനിക്കെന്ത് ബുദ്ധിമുട്ട്.. നീ വേണേൽ ഇവിടെ കൂടിക്കോ..’

ഞാൻ പെട്ടന്ന് വന്ന സന്തോഷത്തിൽ കയറി പറഞ്ഞു

 

‘അയ്യട മോനെ.. ക്രിസ്തുമസ് അവധി കഴിയുമ്പോ ഞാനങ്ങു പോകുമേ..’

 

‘നിനക്ക് പോകണം എന്ന് തോന്നുമ്പോ പോയാൽ മതി..’

 

‘നിനക്ക് ഞാനൊരു ശല്യമോ ബാധ്യതയോ ഒക്കെ ആകുമോ എന്നാണ് എനിക്കൊരു പേടി..’

അവൾ വീണ്ടും കള്ളത്തരത്തിൽ പറഞ്ഞു

 

‘എനിക്കെന്ത് ശല്യം.. ഒന്ന് പോടീ..’

 

‘ഞാൻ വന്നത് കൊണ്ടാണ് നീ മൂന്ന് നേരം അടുക്കളയിൽ കയറുന്നത്. രാവിലെ എണീക്കുന്നത്. വീടൊക്കെ വൃത്തിക്ക് ഇടുന്നത്. അല്ലേ..?

 

‘അങ്ങനെ ചോദിച്ചാൽ കുറെയൊക്കെ ശരിയാണ്. നീ ഇല്ലേൽ ഞാനും ഇവിടെ ബോർ അടിച്ചാണ് ഇരിപ്പ്. നീ ഉള്ളപ്പോൾ ഇതൊന്നും ചെയ്യാൻ ഒരു മടി ഇല്ല..’

ഞാൻ പറഞ്ഞു

 

‘പക്ഷെ നിന്നോട് ഞാൻ അടുക്കളയിലെ സ്വിച്ച് ന്റെ കാര്യം പറഞ്ഞിട്ട് നീ ഇത് വരെ ശരിയാക്കിയോ..? മോട്ടോർ റെഡി ആക്കിയോ..? അതിലൊന്നും നിനക്ക് ഒരു ഉത്തരവാദിത്തവും ഇല്ല..’

അവൾ ഇവിടുത്തെ വീട്ടുകാരി എന്നോണം പറഞ്ഞു

 

‘അത് ശരിയാക്കാം..’

 

‘എന്ന്..?

 

‘അത് അങ്ങേര് സ്‌ഥലത്തു വന്നിട്ടുണ്ട്. ഇന്ന് ചിലപ്പോൾ ഇങ്ങോട്ട് വരുമായിരിക്കും. അപ്പോൾ എല്ലാം ശരിയാക്കാം.. പോരേ..’

ഓണർ നാട്ടിൽ ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇന്ന് ഇങ്ങോട്ട് വരുമെന്ന് ഒന്നും പറഞ്ഞില്ല എങ്കിലും അങ്ങനെ വരുമെന്ന് ഞാൻ തട്ടി വിട്ടു. ഇനി അങ്ങേരെ വിളിച്ചു വരുത്തി ഇതൊക്കെ കാണിക്കണം. ആളെ കാണിക്കാതെ നമ്മൾ കേറി പണിയിക്കുന്നത് ശരിയല്ലല്ലോ..

 

‘വന്നാൽ മതി. ഇല്ലേൽ ഞാൻ വൈകിട്ട് എന്റെ വീട്ടിൽ പോകും..’

അവൾ തമാശക്ക് പറഞ്ഞു

 

‘പിടിച്ചു നിർത്തണ്ടായിരുന്നു…’

അവൾ കേൾക്കെ തന്നെ ഒരു തമാശ പോലെ ഞാനും തിരിച്ചു പറഞ്ഞു.

 

‘ഇപ്പോളാ ഓർത്തത്.. മോനോട് ഞാൻ ഇന്നലെ സേമിയ കൂടി വാങ്ങിച്ചോണ്ട് വരണം എന്ന് പറഞ്ഞിട്ട് അതെവിടെ..?

ഇന്ന് രാവിലെ വെറുതെ പായസം വച്ചാലോ എന്ന് ഇന്നലെ അവളെന്നോട് ചോദിച്ചിരുന്നു. കടയിൽ പോയപ്പോ സേമിയ വാങ്ങിക്കണം എന്നും അവൾ എന്നോട് പറഞ്ഞിരുന്നു. ഞാനത് മറന്നിരുന്നു

 

‘വാങ്ങിയല്ലോ.. ആ കവറിൽ ഇല്ലായിരുന്നോ..?

ഞാൻ ചുമ്മ നമ്പർ ഇട്ടു

 

‘കവറിൽ നിന്റെ തലയാണ് ഉള്ളത്..’

അവൾ ചെറിയ ദേഷ്യത്തോടെ എന്നോട് പറഞ്ഞു

 

‘ഞാൻ ബില്ലടിച്ചത് ആടി. ചിലപ്പോൾ കടക്കാർ എടുത്തു ഇടാൻ മറന്നത് ആകും..’

 

‘മറന്നെങ്കിൽ അതങ്ങു സമ്മതിക്കെടാ..’

Leave a Reply

Your email address will not be published. Required fields are marked *