റോക്കി – 5 47അടിപൊളി  

 

‘മ്മ്. ശരി..’

ഞാൻ സമ്മതിച്ചെന്ന മട്ടിൽ പറഞ്ഞു. അവൾ പിന്നെയും കുറെ നേരം സംസാരിച്ചു. എന്റെ വിഷമം മാറ്റാൻ വേറെ പല വിഷയങ്ങളും അവൾ എടുത്തിട്ടു..

 

‘നിനക്ക് എന്റെ അടുത്ത് ഏറ്റവും ഇഷ്ടം ഉള്ള കാര്യം എന്താ..?

അവൾ ചോദിച്ചു

 

‘അങ്ങനെ പ്രത്യേകിച്ച് ഒരു കാര്യം പറയാൻ ഇല്ല.. എല്ലാം ഇഷ്ടം ആണ്. ഇഷ്ടപ്പെടാതെ ഇരിക്കാൻ നിന്നിൽ ഞാൻ ഒന്നും കണ്ടിട്ടില്ല..’

 

‘ഞാൻ അത്രക്ക് പൊളി ആണോ..?

അവൾ തമാശ രീതിയിൽ ചോദിച്ചു

 

‘ആന്നെ.. ‘

 

‘എന്നിട്ട് ആണോ നീ എന്നെ നോർത്ത് ഇന്ത്യൻ എന്നും കൊറിയൻ എന്നുമൊക്കെ കളിയാക്കി വിളിച്ചോണ്ട് ഇരുന്നത്..?

 

‘അവർക്ക് എന്താ സൗന്ദര്യം ഇല്ലേ.? പിന്നെ അതൊക്കെ തമാശക്ക് അല്ലേ വിളിക്കുന്നെ..’

 

‘ശരിക്കും എന്നെ കാണാൻ ഭംഗി ഉണ്ടോ..?

 

‘ഇത്രയും സൗന്ദര്യം ഉള്ള ഒരു പെണ്ണിനെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല..’

ഞാൻ ശരിക്കും ഫീൽ ചെയ്തു പറഞ്ഞു

 

‘പോടാ…’

നാണം കൊണ്ട് അവളുടെ കവിൾ ചുമന്നിരിക്കണം അപ്പോൾ.

 

‘കുറച്ചൊക്കെ എനിക്ക് നിന്നോടുള്ള ഫീലിംഗ്സ് കൊണ്ട് ഇരട്ടി ആയി തോന്നിക്കും. അതല്ലേൽ പോലും നീ കിടു ആണ്..’

 

‘മുടി കട്ട് ചെയ്തു കഴിഞ്ഞു ഞാൻ പിന്നെ ലുക്കിൽ ഒന്നും ശ്രദ്ധ കൊടുത്തിട്ടില്ല.. എനിക്ക് പഴയ ലുക്ക്‌ ആയിരുന്നു ഇഷ്ടം.. അതാണ് നിന്നോട് ഞാൻ ചോദിച്ചേ എന്നെ ഇപ്പോളും കാണാൻ ഭംഗി ഉണ്ടോന്ന്…?

 

‘ഷോർട് ഹെയറും നിനക്ക് സെറ്റ് ആണ്.. ഭയങ്കര ക്യൂട്ട് ലുക്ക്‌.. പിന്നെ നിന്നെ ലോങ്ങ്‌ ഹെയറിൽ പിക്കിൽ മാത്രെമേ ഞാൻ കണ്ടിട്ടുള്ളു.. അല്ലേൽ രണ്ടും കൂടി കമ്പയർ ചെയ്തു പറയാമായിരുന്നു..’

അവളുടെ മുടികളിൽകൂടി വിരലോടിച്ചു കൊണ്ട് ഞാൻ പറഞ്ഞു

 

‘എന്നെ ലോങ്ങ്‌ ഹെയറിൽ നീ കണ്ടിട്ടില്ല…?

തെല്ലൊരു ആകാംക്ഷയോടെ ഇഷാനി ചോദിച്ചു

 

‘ഇല്ല.. ഞാൻ കോളേജ് വന്നപ്പോൾ തൊട്ടു നീ ഷോർട് ഹെയർ ആണ്.. ‘

 

‘ഓ.. ശരിയാണ്.’

അവൾ പറഞ്ഞു

 

‘എന്റെ എന്താണ് നിനക്ക് ഇഷ്ടം തോന്നാൻ കാരണം..?

ചോദ്യം ഞാൻ അവളോട് തിരിച്ചു ചോദിച്ചു

 

‘അതെനിക്ക് പറയാൻ അറിയില്ല.. ‘

 

‘പറ.. ‘

ഞാൻ നിർബന്ധിച്ചു

 

‘അങ്ങനെ ചോദിച്ചാൽ…. നീ എന്നെ കെയർ ചെയ്യുന്നത് എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. നീ എന്നെ മൈൻഡ് ആക്കാതേ ഇരിക്കുന്നത് എനിക്ക് സഹിക്കൂല..:

അവൾ പറഞ്ഞു

 

‘എന്റെ കെയറിങ് ആണോ ഇഷ്ടം.. അപ്പോൾ ഈ ഇഷ്ടം ശരിക്കും എപ്പോ മുതലാ സ്റ്റാർട്ട്‌ ചെയ്തത്..?

അതറിയാൻ എനിക്ക് വല്ലാത്ത ആഗ്രഹം

 

‘നമ്മൾ ആദ്യം കണ്ട അന്ന് മുതൽ……..!

അവൾ നെഞ്ചിൽ മുഖം ഉരുമ്മി കൊണ്ട് പറഞ്ഞു

 

‘ഫസ്റ്റ് കണ്ടപ്പോൾ തന്നെയോ..? നോ.. നീ ചുമ്മാ പറയുവാ…’

എനിക്ക് അത് വിശ്വാസം വന്നില്ല.

 

‘അല്ലടാ.. ആദ്യം കണ്ട അന്ന് തന്നെ എനിക്ക് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു..’

 

‘എനിക്കും നിന്നെ ഫസ്റ്റ് കണ്ട അന്ന് മുതൽ ക്രഷ് ആയിരുന്നു.. അപ്പോൾ ഞാൻ നിന്റെ മുഖം പോലും കണ്ടിട്ടില്ല.. പേരും അറിഞ്ഞൂടാ.. ഓർക്കുന്നുണ്ടോ ഒരു മഴ ഉള്ള അന്ന് നൂനു നിന്നെ ഓടിച്ചു എന്റെ അടുക്കൽ കൊണ്ട് വന്നത്…?
ഞാൻ പഴയ ഓർമകളിൽ മുങ്ങിപ്പൊങ്ങി

‘അതിന് അതല്ലല്ലോ നമ്മുടെ ഫസ്റ്റ് മീറ്റ്…’
അവൾ പറഞ്ഞു

‘അതാണല്ലോ…’
ഞാൻ സമർത്ഥിച്ചു

‘അല്ല…’

‘പിന്നെ..? അതിന് മുന്നേ നമ്മൾ കണ്ടിട്ടുണ്ടോ..?
എനിക്ക് അത് വിശ്വസിക്കാൻ പ്രയാസം തോന്നി. അവളെ എവിടെ എങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് ഞാൻ ഓർത്തിരിക്കേണ്ടത് ആണ്.. പക്ഷെ ഇത് ആദ്യമായല്ല അവൾ ഇത് പറയുന്നത്. മുമ്പൊരിക്കൽ ബിയർ ഉള്ളിൽ ചെന്നപ്പോ അവളുടെ നാവിൽ നിന്നും ഇത് വീണിട്ടുണ്ട്..

‘ഉണ്ട്….’
അവൾ അത്ര മാത്രം മറുപടി തന്നു

‘എപ്പോ..? എവിടെ വച്ചു..? എനിക്ക് ഓർമ കിട്ടുന്നില്ലല്ലോ…?

‘അതൊന്നും പറയില്ല.. ‘
അവൾ ജാഡ ഇട്ടു

‘പറയടി…’
ഞാൻ നിർബന്ധിച്ചു

‘പറയില്ല മോനെ.. അതൊക്കെ സീക്രെട് ആണ്..’

‘പറയിപ്പിക്കാൻ എനിക്ക് അറിയാം…’

Leave a Reply

Your email address will not be published. Required fields are marked *