റോക്കി – 5 47അടിപൊളി  

അവൻ തിരിച്ചു വന്നു കഴിഞ്ഞും അത് കൊണ്ട് തന്നെ അവൾ അവന്റെ അടുത്ത് അധികം മിണ്ടാട്ടം ഇല്ലായിരുന്നു. അവൾ ദേഷ്യത്തിൽ ആണെന്ന് അർജുനൊട്ട് മനസിലായതുമില്ല.. അവൾ എന്തോ മൂഡോഫ് ആണെന്ന് മാത്രം അവൻ കരുതി.. നൈറ്റ്‌ ഫുഡ്‌ കഴിക്കുമ്പോളും അവൾ ഒരക്ഷരം അങ്ങോട്ട്‌ മിണ്ടുന്നില്ല. എന്തെങ്കിലും ചോദിച്ചാൽ മാത്രം വാ തുറക്കും. ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഇഷാനി വേണ്ടെന്ന് പറഞ്ഞെങ്കിലും അർജുൻ അവളെ നിർബന്ധിച്ചു ടെറസിൽ കൊണ്ട് പോയി. ഇഷാനി കസേരയിലും അർജുൻ താഴെ മെത്തയിലും ആയി ഇരുന്നു..

അവളുടെ മനസ്സിൽ എന്തോ കിടപ്പുണ്ട് എന്ന് അർജുന് തോന്നി. അത് ചോദിച്ചിട്ടും അവൾ കാര്യമായി ഒന്നും പറയുന്നില്ല. താൻ പോയപ്പോൾ ഒന്നും അവൾക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു. തിരിച്ചു വന്നപ്പോ മുതൽ ആണ് അവൾക്ക് ഒരു മാറ്റം. ഇനിയത് ഞാൻ എവിടെ പോകുന്നു എന്ന് പറയാതെ പോയത് കൊണ്ടാണോ..? അതിനൊക്കെ ഇവൾ പിണങ്ങുമോ..? പണ്ടത്തെ ഇഷാനി ആയിരുന്നു എങ്കിൽ പിണങ്ങിയേനെ.. അതിനവൾക്ക് വലിയ കാരണം ഒന്നും വേണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഞങ്ങൾ രണ്ടും അത് പോലെ അല്ല.. എവിടെ ആണ് പോയതെന്ന് ഇഷാനിയോട് പറയണോ എന്ന് അർജുൻ ശരിക്കും ആലോചിച്ചു.. അത് അവൾ അറിയാൻ സമയം ആയിട്ടില്ല.. ആകുമ്പോൾ പറയാം.. അർജുൻ കരുതി..

‘ഫോണിൽ നിന്ന് കുറച്ചു ഫോട്ടോസ് ഡിലീറ്റ് ആയി പോയി..’
അത്രയും നേരം ഇങ്ങോട്ട് ഒന്നും പറയാത്ത ഇഷാനി പെട്ടന്ന് ഇത് കയറി പറഞ്ഞപ്പോ അർജുൻ വണ്ടർ അടിച്ചു.

‘ഫോട്ടോസൊ..? എന്ത് ഫോട്ടോസ്..?
അവൻ ചോദിച്ചു

‘ഈ ഫോണിൽ കുറെ ഫോട്ടോസ് ഉണ്ടായിരുന്നു. അവളുടെ ആയിരുന്നു എന്ന് തോന്നുന്നു കുറെയൊക്കെ.. എന്റെ മിസ്റ്റേക്ക് ആയിരുന്നു.. സോറി..’
ഇഷാനി സോറി അഭിനയിച്ചു പറഞ്ഞു. പക്ഷെ ആ ക്ഷമാപണത്തിൽ ഒരിത്തിരി പോലും ആത്മാർത്ഥത ഇല്ലായിരുന്നു

‘മൊത്തം പോയോ..?
അർജുൻ പെട്ടന്ന് പരിഭ്രമിച്ചു അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.. അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു ചെക്ക് ചെയ്തു..
അത് ഇഷാനി പ്രതീക്ഷിച്ചില്ല. താൻ സോറി പറഞ്ഞപ്പോൾ ആശ്വാസം ആയിട്ടെങ്കിലും കുഴപ്പമില്ല എന്ന് പറയുന്നവൻ ആണ്. ഇപ്പോൾ അങ്ങനെ പറഞ്ഞിട്ടില്ല എങ്കിൽ അവന് ഫോട്ടോ ഡിലീറ്റ് ആയതിൽ നല്ല ദെണ്ണം ഉണ്ട്.. അവളുടെ ഫോട്ടോ കാണാതെ ഇവന് ഉറക്കം വരില്ലേ.. അവന്റെ അങ്കലാപ്പ് കണ്ടു അവൾക്ക് ദേഷ്യം വന്നു.. നന്നായി പോയി..- ഫോട്ടോ ഡിലീറ്റ് ചെയ്തതിൽ ഇഷാനിക്ക് അതിയായ സന്തോഷം അപ്പോൾ തോന്നി..

‘ഓഹ്… അത് കുഴപ്പമില്ല… ദേ ബിന്നിൽ ഉണ്ട്..’
അർജുൻ റീ -സൈക്കിൾ ബിന്ന് എടുത്തു കൊണ്ട് പറഞ്ഞു. ഡിലീറ്റ് ആകുന്ന ഫോട്ടോസ് ആദ്യമേ അതിൽ ആണ് വരുന്നത്. ആ കാര്യം ഇഷാനി ഓർത്തില്ല. ഫോട്ടോസ് തിരിച്ചു കിട്ടിയപ്പോൾ അവന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഇഷാനിക്ക് മുമ്പ് ഉണ്ടായതിലും ദേഷ്യം ഇരച്ചു കയറി.. എങ്ങനെയോ അവൾ അതടക്കി പിടിച്ചു..

‘ഈ ഫോട്ടോസ് ഒക്കെ എന്തിനാ… ഇപ്പോളും..?
മടിച്ചു മടിച്ചു അവൾ ചോദിച്ചു. അവനിൽ നിന്ന് അവൾക്ക് കേൾക്കണം അതിന്റെ ഉത്തരം..

‘ഓ.. ഇത് അന്നത്തെ കുറെ മെമ്മറിസ്.. അവൾ പറഞ്ഞു ഇത് കളയരുതെന്ന്.. സൊ ഇതൊന്നും കളഞ്ഞില്ല..’
അർജുൻ പറഞ്ഞു. ലക്ഷ്മിക്ക് ഇപ്പോൾ ഈ ലോകത്ത് ഏറ്റവും വെറുപ്പ് തന്നോടാവും.. പക്ഷെ എങ്കിലും അവൾ തനിക്ക് പ്രിയപ്പെട്ടവൾ ആണ്.. അവളുടെ ഫോട്ടോസിൽ നോക്കി കൊണ്ട് അവൻ ഓർത്തു

ലക്ഷ്മിയുടെ ഫോട്ടോ പോയെന്ന് കേട്ടപ്പോൾ അവനിൽ ഉണ്ടായ വിഷമവും, അത് തിരിച്ചു കിട്ടിയപ്പോൾ അവന് ഉണ്ടായ സന്തോഷവും എല്ലാം അവളെ വല്ലാതെ ചൊടിപ്പിച്ചു.. എല്ലാം നിർത്തി എന്ന് പറഞ്ഞിട്ടും ഇപ്പോളും ഇവന്റെ ഉള്ളിൽ എവിടൊക്കെയോ അവളുണ്ട്. അത് ഇഷാനി തിരിച്ചറിഞ്ഞു. ചോദിക്കാൻ പാടില്ലാഞ്ഞിട്ടും അവൾ അത് ചോദിച്ചു

‘അവളെ മറന്നില്ലേ ഇത് വരെ…?

‘ഹേയ് അതൊക്കെ എങ്ങനാ മറക്കുക. You should never forget anyone that you’ve loved എന്നല്ലേ…’
അർജുൻ അവളുടെ ഫോട്ടോസിൽ നോക്കി കൊണ്ട് പറഞ്ഞു. ആ സമയം ഇഷാനി എന്ത് ചിന്തിക്കും എന്നൊന്നും അവൻ ഓർത്തില്ല. അവനപ്പോൾ ലക്ഷ്മിയെ പറ്റി മാത്രമാണ് ചിന്തിച്ചത്.. അവന്റെ ഓർമ്മകളിൽ ലക്ഷ്മി ഉണ്ടെന്ന് അവനിൽ നിന്ന് തന്നെ അവൾ അറിഞ്ഞു. ഒരുപക്ഷെ തന്നെക്കാൾ തീവ്രമായ ഓർമ്മകൾ ആയിരിക്കും അർജുന് അവളോട് ഉള്ളത്.. കാരണം അവൾ ആണല്ലോ തന്നെക്കാൾ അവനുമായി….
അതാലോചിച്ചപ്പോൾ ഇഷാനിക്ക് ഉള്ളിൽ ഒരു പൊള്ളൽ അനുഭവപ്പെട്ടു. തന്നോട് അവന് പ്രണയം ആയിരുന്നു.. ശരിയാണ്. പക്ഷെ ലക്ഷ്മി ആണ് അവന് എല്ലാം കൊടുത്ത പെണ്ണ്.. ലൈഫിൽ എന്നേക്കാൾ അവന് ഓർത്തിരിക്കുക അവളെ ആയിരിക്കും.. എന്നേക്കാൾ അവനെ അറിയുന്നത് അവൾക്ക് ആയിരിക്കും. ഇഷാനി ആ ക്രൂരസത്യം ഈറൻ കണ്ണുകളോടെ തിരിച്ചറിഞ്ഞു. നിലാവിന്റെ നേരിയ പാൽ വെളിച്ചം ടെറസിൽ തട്ടി പ്രതിഫലിക്കുന്നുണ്ട് എങ്കിലും അവളുടെ നോവ് കാണാൻ അർജുനപ്പോൾ കഴിഞ്ഞില്ല.. പകരം അവൻ കണ്ടത് അവളുടെ ഒരു ചിരിയാണ്..

Leave a Reply

Your email address will not be published. Required fields are marked *