‘നിന്നെ മരത്തിൽ കയറ്റി ആണേലും ഇന്ന് അത് എടുപ്പിക്കും..’
അതും പറഞ്ഞു ഞാൻ അവളുടെ കയ്യിൽ പിടിക്കാൻ ചെന്നു. അവൾ വീണ്ടും ഒഴിഞ്ഞു മാറി. ഞാൻ കുറച്ചു കൂടി വേഗത്തിൽ അവളുടെ നേർക്ക് നീങ്ങിയപ്പോൾ അവൾ ഓടി. ഞാനും വിട്ട് കൊടുത്തില്ല പുറകെ ഓടി. അവൾ അലക്ക് കല്ലിനു ചുറ്റും വട്ടമോടി. പക്ഷെ എന്റെ വേഗത്തിന് ഒത്തു പിടിച്ചു നിൽക്കാൻ അവൾക്ക് കഴിയില്ല. ഒടുവിൽ അവൾ എന്റെ പിടിയിൽ വന്നു. ഞാൻ അവളെ വട്ടം ചുറ്റി കറക്കി എടുത്തു
‘കയറി എടുക്കെടി..’
അവളോട് മരത്തിൽ കയറി ജട്ടി എടുക്കാൻ ഞാൻ ആവശ്യപ്പെട്ടു
‘എടാ എനിക്ക് മരം കയറാൻ അറിഞ്ഞൂടാ..’
‘നിന്നോട് ആരാ അതെടുത്തു എറിയാൻ പറഞ്ഞെ..?
‘നീ പണ്ട് എന്റെ ഡ്രസ്സ് വച്ചു തമാശിച്ചത് അല്ലേ.. ഞാനും അത്രയേ ഉദ്ദേശിച്ചുള്ളൂ.. പ്ലീസ് ഞാൻ വല്ല തോട്ടിയും കൊണ്ട് എടുത്തോളാം..’
അവൾ പറഞ്ഞു. എനിക്ക് ചില്ല വഴി കയറി എടുക്കാവുന്നതേ ഉള്ളു. പിന്നെ അവളെ ഒന്ന് കുടുക്കാൻ വേണ്ടി ഞാൻ ബലം പിടിച്ചു എന്ന് മാത്രം. ഞാൻ കയ്യയച്ചു കൈകൾക്ക് ഉള്ളിൽ നിന്നും അവളെ സ്വാതന്ത്ര്യയാക്കി. ഓടിയതിന്റെ അണപ്പ് അവൾക്ക് ഉണ്ടായിരുന്നു. അപ്പോളാണ് വീട്ടിൽ നിന്നും എന്റെ ഫോൺ റിംഗ് ചെയ്തത്..
‘പോയി ആ ഫോൺ എടുത്തോണ്ട് വാ..’
ഞാൻ അവളോട് പറഞ്ഞു
‘നീ പോയി എടുക്ക്.. നിന്റെ ഫോൺ ആണ്..’
അണച്ചു കൊണ്ട് അവൾ പറഞ്ഞു
‘എന്റെ ജട്ടി കളഞ്ഞതിന്റെ ശിക്ഷ ആയിട്ട് ആ ഫോൺ കട്ടാകുന്നതിന് മുമ്പ് എനിക്ക് ഇവിടെ കൊണ്ട് തരണം. ഇല്ലേൽ നിന്റെ ഫുൾ ഡ്രസ്സും ഇന്ന് ഈ മരത്തിൽ കിടക്കും..’
എന്നെ വാശി പിടിപ്പിക്കണ്ട എന്ന് കരുതി അണച്ചു കൊണ്ട് തന്നെ ഇഷാനി ഓടിപ്പോയി വീട്ടിൽ നിന്നും ഫോൺ എടുത്തു കൊണ്ട് എന്റെ അടുത്തേക്ക് വന്നു
‘ആരാ..?
അവൾ ഓടി വരുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു
‘ഒരു ശിവാനി…’
ഫോണിൽ നോക്കികൊണ്ട് അവൾ പറഞ്ഞു
പെട്ടന്ന് ഞാൻ അവളുടെ അടുത്തേക്ക് വേഗം ചെന്നു ഫോൺ കട്ടാകുന്നതിന് തൊട്ട് മുന്നേ ഫോൺ എടുത്തു.. ഞാൻ അങ്ങനെ ചെയ്തപ്പോൾ എന്തോ അത്യാവശ്യം ഉള്ള കോൾ ആണ് അതെന്ന് ഇഷാനിക്ക് തോന്നി. മാത്രം അല്ല കോൾ വന്നപ്പോൾ ഞാൻ കുറച്ചു നീങ്ങി മാറി നിന്ന് സംസാരിച്ചതും അവൾ നോക്കി നിന്നു
‘ഞാൻ വരുന്നേ… അത്യാവശ്യം ആയി ഒരിടം വരെ ഒന്ന് പോണം..’
കോൾ കട്ട് ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു
‘എവിടെ പോവാ..?
അവൾ ചോദിച്ചു
‘ടൌൺ വരെ..’
ഞാൻ അങ്ങനെ മാത്രമേ മറുപടി കൊടുത്തുള്ളൂ. വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള എന്തോ ആണെന്ന് അവൾക്ക് അപ്പോൾ തോന്നി
‘ആരാ വിളിച്ചേ..?
ആകാംക്ഷ കൊണ്ട് ഇഷാനി പിന്നെയും ചോദിച്ചു
‘ഒരു ഫ്രണ്ട്..’
അത്ര മാത്രം പറഞ്ഞിട്ട് അവളെ മൈൻഡ് ആക്കാതെ അർജുൻ വീട്ടിനുള്ളിലേക്ക് കയറി പോയി. പെട്ടന്ന് തന്നെ ഒരുങ്ങി അർജുൻ പുറത്തേക്ക് പോയി. ഇതാരപ്പാ ഈ ശിവാനി..? എന്ത് കാര്യത്തിനാണോ ഇത്ര ധൃതി വച്ചു പോയത്..? ഇഷാനിക്ക് മനസിലായില്ല
ഇടയ്ക്ക് വച്ചു എന്തെങ്കിലും വാങ്ങിച്ചോണ്ട് വരണോ എന്ന് ചോദിച്ചു അർജുൻ അവളെ വിളിച്ചിരുന്നു. തനിക്കൊന്നും വേണ്ട എന്ന് മുഖം കറുപ്പിച്ചു പറഞ്ഞത് അർജുന് മനസിലായി. ചിരിച്ചു കളിച്ചു നിന്നിടത്തു നിന്നും ഒന്നും പറയാതെ പെട്ടന്ന് പോയപ്പോ അവൾക്കൊരു മടുപ്പും വിഷമവും ഒക്കെ തോന്നി കാണും. അവൾ ഒന്നും വാങ്ങേണ്ട എന്ന് പറഞ്ഞെങ്കിലും അവൾക്ക് വേണ്ടി ഒരു കാര്യം അർജുൻ വാങ്ങിച്ചിരുന്നു. – ഒരു സ്വർണ്ണക്കൊലുസ്. അവളത് വാങ്ങിക്കാൻ യാതൊരു സാധ്യതയും ഇല്ല എങ്കിലും ഒരു തവണ എങ്കിലും അവളുടെ കാലിൽ സ്വർണ്ണം അണിഞ്ഞു കാണാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് അർജുൻ അത് വാങ്ങിയത്
വീട്ടിൽ വന്നു കയറിയിട്ടും അവളുടെ അനക്കം ഒന്നും കേട്ടില്ല. മുറിയിലേക്ക് കയറി നോക്കിയപ്പോൾ നെഞ്ചിൽ ബുക്കും വച്ചു എന്റെ ഹെഡ്ഫോൺ വച്ചു പാട്ടും കേട്ട് അവൾ കണ്ണടച്ചു കിടക്കുകയാണ്. അല്ല ഉറങ്ങുകയാണ്. ബുക്ക് വായിച്ചു ഉറങ്ങി പോയതാണോ അതൊ പാട്ട് കേട്ട് ഉറങ്ങി പോയതാണോ എന്ന് അറിയാത്ത അവസ്‌ഥയിൽ ആയിരുന്നു അവളുടെ കിടപ്പ്. കതക് പോലും അടയ്ക്കാതെ ഇവളീ ബോധം കെട്ട് എന്തൊരു ഉറക്കമാണ്. ഞാൻ മെല്ലെ കട്ടിലിൽ ഇരുന്നു. കയ്യിൽ ഉണ്ടായിരുന്ന കൊലുസ് ഞാൻ മെല്ലെ കയ്യിൽ എടുത്തു. അത് പതിയെ അവളുടെ കാലുകളിൽ തൂക്കി ഇട്ടു. കൊലുസ് ഇട്ടു കൊടുക്കാൻ പോയാൽ പുള്ളിക്കാരി എഴുന്നേൽക്കും. ഇതാകുമ്പോൾ എണീക്കുമ്പോ കൊലുസ് കണ്ടു അവൾ വണ്ടർ അടിക്കും. ഞാൻ അങ്ങനെ കരുതി കൊലുസ് രണ്ടും അവളുടെ കണങ്കാലിൽ വെറുതെ തൂക്കിയിട്ടു.
