റോക്കി – 5 47അടിപൊളി  

 

‘സോറി ഡാ… ഒന്ന് ക്ഷമിക്ക്..’

ഇഷാനി തന്റെ മടിയാത്ത അനങ്ങുന്ന കൈ കൊണ്ട് അവന്റെ കവിളിൽ തൊട്ട് കൊണ്ട് പറഞ്ഞു.. അവർക്കിടയിൽ ഉള്ള ഇഷ്യൂ ആ നിമിഷങ്ങളിൽ ഇല്ലാതെ ആയി. ആഷിക്ക് കയ്യിൽ എന്തോ കവർ കരുതിയിരുന്നു.. ഇഷാനി അത് കയ്യിൽ എടുത്തു മടിയിൽ വച്ചു തുറന്നു നോക്കിയപ്പോ കേക്ക് ആണ്..

 

‘ഹായ് എനിക്ക് ദേ കേക്ക് ആയി വന്നിരിക്കുന്നു..’

അവൾ അർജുനോടായി പറഞ്ഞു

 

‘നിനക്കോ..? ഇത് ഞാൻ വീട്ടിലേക്ക് വാങ്ങിച്ച കേക്ക് ആണ്..’

ആഷിക്ക് കളിയായി പറഞ്ഞതാണെന്ന് ഇഷാനിക്ക് മനസിലായി

 

‘വീട്ടിലേക്ക് നീ വേറെ വാങ്ങിച്ചാൽ മതി.. ഇത് ഞാൻ തരില്ല..’

അവൾ പറഞ്ഞു

 

‘ഞാനും ഒരെണ്ണം വാങ്ങി.. അതിനി പിന്നെ മുറിക്കാം. ഇപ്പോൾ ഇത് മുറിക്കാം.. അല്ല അവൻ എപ്പോ എത്തും..?

രാഹുലിനെ പറ്റി ഞാൻ ആഷിക്കിനോട് തിരക്കി

 

‘അവൻ ഇറങ്ങി. ഒരു അര മണിക്കൂർ..’

ആഷിക്ക് പറഞ്ഞു..

ആ ടൈമിൽ ഇഷാനി കുളിക്കാൻ കയറി.. അവരുടെ മുന്നിൽ വച്ചു അവളെ എടുത്തോണ്ട് പോകാൻ ഞങ്ങൾക്ക് രണ്ട് പേർക്കും ചമ്മൽ ഉണ്ടായിരുന്നു. അത് ഞങ്ങൾ മാത്രം ഉള്ളപ്പോൾ ആണെങ്കിൽ ആ പ്രശ്നം ഇല്ല. അത് കൊണ്ട് തന്നെ അവൾ എന്റെയും ശ്രുതിയുടെയും തോളിൽ ചാരി മെല്ലെ മെല്ലെ നടന്നു നീങ്ങി ബാത്‌റൂമിൽ എത്തി. പാവത്തിന് കാലിന് നല്ല വേദന എടുത്തു കാണും.. ബാത്‌റൂമിൽ അവൾ കയറി കഴിഞ്ഞു ഞാൻ തിരിച്ചു ഇറങ്ങി.

ഞാൻ വെളിയിൽ വന്നു ആഷിക്കിനോട് സംസാരിക്കുകയായിരുന്നു. ഇവിടെ നിന്നും പോകുന്ന കാര്യത്തെ കുറിച്ചു എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലെന്ന് അവന് മനസിലായി. ഇഷാനി അടുപ്പം കാണിച്ചു തുടങ്ങിയിട്ടും പോകുന്നത് മണ്ടത്തരം ആണെന്ന് ആഷിക്ക് പറഞ്ഞു. പക്ഷെ അവളല്ല ഇഷ്യൂ. കൃഷ്ണ ആണ്.. ലക്ഷ്മി ആണ്.. അവരുടെ കഥ ഇഷാനി അറിഞ്ഞാൽ അതിൽ പരം ദുരന്തം എനിക്കിനി സംഭവിക്കാൻ ഇടയില്ല. അതിന് ഇട വരുത്തരുത്. കുറച്ചു ദിവസങ്ങൾ ഇവളോടൊപ്പം സന്തോഷം ആയി നിന്നിട്ട് ഒരു യാത്ര…. ഉടനെ ഒന്നും തിരിച്ചു വരാത്ത ഒരു വലിയ യാത്ര.. അതിന് ഞാൻ തയ്യാറെടുത്തിരുന്നു..

 

ഇഷാനി കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് രാഹുൽ വന്നു കയറിയതും. ആഷിക്ക് അവനായി സംസാരിച്ചു നിൽക്കുന്ന ടൈമിൽ ശ്രുതി എന്നെ രഹസ്യമായി വിളിച്ചോണ്ട് പോയി മാറ്റി നിർത്തി സംസാരിച്ചു..

 

‘ആൾ സുന്ദരി ആണ് ട്ടോ…’

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു

 

‘ആര്..?

എനിക്ക് അവൾ ഉദ്ദേശിച്ചത് ആദ്യം മനസിലായില്ല

 

‘ഐശ്വര്യ റായ്.. എടാ പൊട്ടൻ ചേട്ടാ നിങ്ങടെ ഇഷാനി…!

അവളത് പറഞ്ഞപ്പോൾ ആണ് അതിന്റെ പൊരുൾ എനിക്ക് പിടി കിട്ടിയത്.. ശ്രുതി ഇത്രയും നേരം അവളുടെ ഒപ്പം ബാത്‌റൂമിൽ ഉണ്ടായിരുന്നല്ലോ.. അവൾ കുളിക്കുമ്പോ എല്ലാം.. ആ സൗന്ദര്യം ആണ് അവൾ ഉദ്ദേശിച്ചത്.. ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഇഷാനിയുടെ ആ സൗന്ദര്യം..

 

‘ സത്യം….?

ഞാൻ പെട്ടന്ന് എക്സൈറ്റഡ് ആയി ചോദിച്ചു

 

‘മ്മ്മ്മ്… എന്ന് വച്ചു അവൾ എന്റെ മുന്നിൽ ഒന്നും ഇല്ലാണ്ട് നിന്നു എന്നല്ല കേട്ടോ.. പക്ഷെ ആളൊരു ചുന്നരി ആണ്…’

ശ്രുതി മുമ്പോന്നും എന്നോട് ഇങ്ങനെ സംസാരിച്ചിട്ടില്ല. എരിവും പുളിയുമുള്ള സംസാരങ്ങൾ ഒന്നും ഞങ്ങൾ ആരും ശ്രുതിയോട് പറയാറില്ല. അതിന് ഒരു കാരണം അവൾക്ക് അതൊന്നും മനസിലാക്കാൻ ഉള്ള ആ ഒരു ഇത് ഇല്ലാത്തത് കൊണ്ടും ആയിരുന്നു.. ഇന്നിപ്പോ ആദ്യമായിട്ടാ അവളിങ്ങനെ ഒരു കാര്യം എന്നോട് പറയുന്നത്. അതൊരു പക്ഷെ എനിക്കും ഇഷാനിക്കും ഇടയിൽ ഒരു സ്പാർക്ക് ഇടാൻ ആകും..

 

‘എന്നിട്ട്… എന്നിട്ട് എങ്ങനെ..? പറ…?

ഞാൻ ഒരു പറഞ്ഞു

 

‘അയ്യടാ.. ഒരു പെങ്ങളോട് ചോദിക്കാൻ പറ്റിയ കാര്യം..’

അവൾ എന്നെ നുള്ളി

 

‘നീ അല്ലേടി എന്നെ കൊണ്ട് ചോദിപ്പിച്ചത്..?

ഞാൻ നിഷ്കളങ്കതയോടെ ചോദിച്ചു.

 

‘അത് രണ്ടും ഡോക്ടറും പേഷ്യന്റും കളിച്ചു ഇരിക്കരുത് എന്ന് കരുതി പറഞ്ഞതാ.. അവളെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോയാലോ എന്ന് കരുതിയതാ.. അമ്മ അവളെ പൊന്ന് പോലെ നോക്കിയേനെ. പക്ഷെ അവൾ ഇവിടെ ആണ് നിക്കേണ്ടത്..’

Leave a Reply

Your email address will not be published. Required fields are marked *