‘നിന്റെ ഒരു പിക് ഉണ്ടല്ലോ.. ഇത് ഡിലീറ്റ് ആക്കിയപ്പോൾ ആണോ മൊത്തത്തിൽ പോയത്..?
അർജുൻ അവളുടെ ഫോട്ടോ അവളെ കാണിച്ചു. ലക്ഷ്മി ആയി കംമ്പയർ ചെയ്യാൻ വേണ്ടി താൻ എടുത്തു ഡിലീറ്റ് ആക്കിയ ഇളിച്ചോണ്ട് ഇരിക്കുന്ന ഒരു പിക്ക്.. അയ്യേ… ഇവനത് കണ്ടു.. ദേഷ്യത്തിനും നൊമ്പരത്തിനും ഒക്കെ ഒപ്പം അവളിൽ ജാള്യത വന്നു നിറയാൻ തുടങ്ങി
‘അത് കളഞ്ഞേ അതിൽ നിന്ന്..’
അവൾ കയ്യെത്തി ഫോൺ പിടിക്കാൻ ശ്രമിച്ചു
‘ഹേയ്.. നല്ല ഫോട്ടോ ആണല്ലോ.. നീ ഫോട്ടോ എടുക്കുമ്പോ ചിരിക്കാറില്ല എന്ന് പറഞ്ഞിട്ട് ഇതിൽ നല്ല ചിരിയാണ്..’
ഫോൺ അവൾക്ക് കൊടുക്കാതെ കൈ മാറ്റി അർജുൻ പറഞ്ഞു
‘ഓ.. ഞാൻ അത്ര സുന്ദരി ഒന്നുമല്ല..’
തന്നിൽ പൊന്തി വന്ന വികാരങ്ങളുടെ എല്ലാം ഒരു ഒരു അവിയൽ പരുവം അവളെ കൊണ്ട് അങ്ങനെ പറയിച്ചു..
‘നല്ല പിക് ആടി.. നീ ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്തു ഞാനങ്ങനെ കണ്ടിട്ടില്ല. പിന്നെ നിനക്ക് ഇഷ്ടം അല്ലേൽ കളഞ്ഞോ.. ഞാൻ ഈ ഡ്രസ്സ് ഒക്കെ താഴെ കൊണ്ട് വച്ചിട്ട് വരാം..’
ഫോൺ അവളുടെ കയ്യിൽ കൊടുത്തിട്ട് അർജുൻ ടെറസിൽ കെട്ടിയിരുന്ന അയയിൽ നിന്നും ഡ്രെസ്സുകൾ പെറുക്കാൻ തുടങ്ങി. അപ്പോളാണ് അവിടെ കിടക്കുന്ന ഡ്രസ്സുകളിൽ തന്റെ വസ്ത്രങ്ങളും ഉണ്ടെന്ന് അവൾക്ക് മനസിലായത്..
‘ഇതെന്റെ ഡ്രസ്സ് അല്ലേ..?
അവൾ ചോദിച്ചു
പിന്നെ അല്ലാതെ ഇവിടെ ആരാ ഹൂഡി ഒക്കെ ഇടുന്നത്..
ഇഷാനി അയയിൽ നോക്കിയപ്പോൾ കീറിയ പാന്റ് ഒഴിച്ച് താൻ അന്നിട്ടിരുന്ന ഡ്രസ്സ് എല്ലാം അവിടെ ഉണ്ട്.. ഹൂഡി മാത്രം ആയിരുന്നു എങ്കിൽ അവൾക്ക് വിഷയം ഇല്ലായിരുന്നു.. പക്ഷെ കൂട്ടത്തിൽ അവളുടെ ഇന്നേഴ്സ് എല്ലാം ഉണ്ട്. നാണക്കേട് കൊണ്ട് അവൾ ചൂളിപ്പോയി..
‘എന്റെ ഡ്രസ്സ് അവിടെ ഇട്ടാൽ മതി. കൈ അഴിച്ചു കഴിഞ്ഞു ഞാൻ അലക്കിക്കോളാം..’
‘കൈ ശരിയായി കഴിഞ്ഞു നീ അലക്കിക്കോ.. വേണോങ്കിൽ എന്റെ കൂടെ അലക്കിക്കോ.. ഇതിപ്പോ വെറുതെ അവിടെ മുഷിഞ്ഞു കിടക്കണ്ട എന്ന് വച്ചു അലക്കിയതാ..’
അർജുൻ അത് പറഞ്ഞു അവളുടെ ഡ്രസ്സ് ഓരോന്നായി മടക്കി കയ്യിൽ വച്ചു. അവളുടെ ബ്രായും പാന്റിയും അവൻ ആ കൂട്ടത്തിൽ എടുത്തു മടക്കി കയ്യിൽ വച്ചു. ഇഷാനിക്ക് തന്റെ തൊലി ഇളകി വരുന്നത് പോലെ തോന്നി. ഇന്നോളം ഒരു പുരുഷൻ തന്റെ ഇന്നേഴ്സ് ഒന്നും കണ്ടിട്ടോ തൊട്ടിട്ടോ ഇല്ല.. അർജുൻ ആണെങ്കിൽ കൂടെ അങ്ങനെ ചെയ്തപ്പോൾ അവൾക്ക് ഒരു ബുദ്ധിമുട്ട് തോന്നി.. അതിന്റെ കൂടെ മുമ്പ് ഉണ്ടായിരുന്ന ദേഷ്യം കൂടി ആയപ്പോൾ അവളുടെ ശബ്ദം കുറച്ചു പരുഷമായി
‘അതിന്റെ ആവശ്യമില്ല.. എന്റെ ഡ്രസ്സ് ഞാൻ കഴുകിക്കോളാം..’
‘നീ ഇങ്ങനെ വയ്യാത്തപ്പോൾ വാശി പിടിക്കാതെ..’
അവൻ സൗമ്യമായി പറഞ്ഞു
എന്റെ ഡ്രസ്സ് അവിടെ ഇട്.. അത് നീ എടുക്കണ്ട..’
ഇഷാനിയുടെ സംസാരം വീണ്ടും മോശമായി
‘നീ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലാകും. നിന്റെ ബുദ്ധിമുട്ടും എനിക്ക് മനസിലാകും. പക്ഷെ ഇതൊക്കെ ഒരു വലിയ കാര്യമായി എടുക്കാതെ…’
അവൾ ഉദ്ദേശിച്ചത് തന്നെ ആയിരുന്നു അർജുൻ പറഞ്ഞത്. അവളുടെ ബ്രായും പാന്റിയും അലക്കുമ്പോൾ ഒന്നും അവയെ മറ്റൊരു കണ്ണിൽ അർജുൻ നോക്കിയില്ല. സാഹചര്യം ഇതായത് കൊണ്ട് തന്നെ അത്തരമൊരു ചിന്ത അവനുണ്ടായില്ല..
‘എനിക്ക് ഇതൊക്കെ വലിയ കാര്യമാണ്.. എന്റെ ഡ്രസ്സ് ഒന്നും എടുത്തു പെരുമാറാൻ ഞാൻ നിനക്ക് പെർമിഷൻ തന്നിട്ടില്ല.. സൊ പ്ലീസ്…’
അത് കുറച്ചു കൂടി പോയിരുന്നു. ഇത്രയും ഹെല്പ് ചെയ്ത, ഇത്രയും ദിവസം തന്റെ കാര്യങ്ങൾ നോക്കിയ ഒരാളോടാണ് താനീ പറഞ്ഞത് എന്ന് മനസിലാക്കാൻ അവൾക്ക് കുറച്ചു സമയം എടുത്തു. പക്ഷെ അതിനുള്ളിൽ തന്നെ അർജുന് ഫീൽ ആയിരുന്നു. അർജുൻ കയ്യിലിരുന്ന അവളുടെ ഡ്രസ്സ് അതേ പോലെ അയയിൽ തിരിച്ചു ഇട്ടു. ഇനി ഇവിടെ വൈബ് അടിച്ചു ഇരിക്കേണ്ട കാര്യമില്ല എല്ലാം കുളമായി എന്ന് മനസിലായി രണ്ട് പേരും എഴുന്നേറ്റു.. താഴേക്ക് ഇറങ്ങാൻ ഇഷാനി അർജുന്റെ തോളിൽ മാത്രം സപ്പോർട്ട് ചെയ്തു ഇറങ്ങി. നല്ല വേദന തോന്നിയെങ്കിലും അവനുമായി വഴക്ക് ഇട്ടു കഴിഞ്ഞു അവനെ കൊണ്ട് തന്നെ എടുപ്പിച്ചു ഇറക്കുന്നത് അവൾക്കൊരു ബുദ്ധിമുട്ട് ആയിരുന്നു. അർജുനും ഒന്നിൽ കൂടുതൽ ആ കാര്യത്തിൽ നിർബന്ധിക്കാൻ പോയില്ല. കാൽ നല്ലവണ്ണം വേദനിച്ചിട്ട് ആണെങ്കിലും അവൾ താഴെ കട്ടിലിൽ വന്നു ഇരുന്നു..
