റോക്കി – 5 47അടിപൊളി  

 

‘പഴുപ്പ് ഒന്നുമില്ലല്ലോ..? പിന്നെ എന്താ നീ ഭയങ്കര വേദന ആണെന്ന് പറഞ്ഞത്..?

മരുന്ന് തുണി അഴിച്ചു മാറ്റിയ മുറിവിലേക്ക് നോക്കി അർജുൻ ചോദിച്ചു

 

‘ആ അറിയില്ല. ചേച്ചി അഴിച്ചപ്പോൾ നല്ല വേദന ആയിരുന്നു..’

ഇഷാനി പറഞ്ഞു

 

‘അതിന് ചാൻസ് കുറവാ.. ദേ മുറിവൊക്കെ കരിഞ്ഞു തുടങ്ങി. പകുതി നിന്റെ പേടി കാരണം ആയിരിക്കും..’

അവൻ പറഞ്ഞു

 

‘ഈ പാട് മാറുമോ..?

അവൾ കാലിലെ മുറിവിനെ കുറിച്ച് ചോദിച്ചു

 

‘അതൊക്കെ മാറും.. ചെറിയ മുറിവല്ലേ..’

 

‘ചെറിയ മുറിവോ..?

അവൾ ചോദിച്ചു

 

‘അതേന്നെ.. മുട്ടിൽ ആയത് കൊണ്ട് കരിയാൻ താമസിക്കും എന്നെ ഉള്ളു.. കളിക്കിടെ എനിക്ക് ഇതിലും വലിയ പരിക്ക് ഒക്കെ കിട്ടീട്ട് ഉണ്ട്..’

അർജുൻ പറഞ്ഞു

 

‘അപ്പോൾ ഈ നെറ്റിയിലെ പാടും പോകുമല്ലോ..?

അവൾ നെറ്റിയിലെ ചെറിയ മുറിവ് കാണിച്ചു ചോദിച്ചു

 

‘നിനക്ക് പേടിയാണോ നിന്റെ സൗന്ദര്യം പോകുമോ എന്ന്..?

 

‘എനിക്ക് ഇഷ്ടം അല്ല ദേഹത്ത് പാട് വീഴുന്നത് ഒക്കെ..’

അവൾ പറഞ്ഞു

ശരിയാണ്. ശരിക്കും ക്ലിയർ സ്കിൻ ആണ് അവളുടേത്. പാടോ കുരുവോ ഒന്നും തന്നെ ഇല്ല. അവളുടെ കാൽ എന്റെ മടിയിൽ ആയിരുന്നു. നല്ല മെഴുക് പോലെ സുന്ദരമായ കാലുകൾ.. അത് കണ്ണ് കൊണ്ട് ചെറുതായ് ആസ്വദിച്ചു കൊണ്ട് അവളുടെ മുറിവ് ഞാൻ ഡ്രസ്സ്‌ ചെയ്തു

 

‘എന്നോട് ദേഷ്യം ഉണ്ടോ..?

മുറിവ് ഡ്രസ്സ് ചെയ്തു ഞാൻ എഴുന്നേറ്റപ്പോൾ അവൾ ചോദിച്ചു

 

‘എന്തിന്..?

കാര്യം മനസിലായി എങ്കിലും ഞാൻ വെറുതെ ചോദിച്ചു

 

‘എന്തിനാ എന്ന് അറിയില്ലേ..? ഞാൻ നേരത്തെ വഴക്ക് ഇട്ടതിനു..’

 

‘അത് കുഴപ്പമില്ല.. നമ്മൾ ഇടയ്ക്ക് വഴക്ക് ഇടുന്നതല്ലേ..’

ഞാൻ ചിരി മുഖത്ത് വരുത്തി പറഞ്ഞു

 

‘അത് പോലേ അല്ല. ഞാൻ ശരിക്കും നിനക്ക് ഫീൽ ആകുന്ന പോലെയാണ് പറഞ്ഞത്.. സോറി..’

അവളുടെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നു അത് പറഞ്ഞപ്പോൾ

 

‘ഓക്കേ.. അത് വിട്..’

അതിനെ കുറിച്ച് കൂടുതൽ സംസാരിച്ചു മൂഡ് കളയണ്ട എന്ന് ഞാൻ കരുതി

 

‘എന്നോട് പിണക്കം ആയിട്ടാണ് നീ ഇവിടുന്ന് പുറത്തേക്ക് പോകുന്നത് എന്നെനിക്ക് അറിയാം. ചേച്ചിയെ ഇവിടെ നിർത്തിയതും അത് കൊണ്ടല്ലേ..?

 

‘ പിണക്കം ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെ നിന്നോട് സംസാരിക്കുമോ..?

 

‘ഇപ്പോൾ നീ പിന്നെയും പുറത്തോട്ട് പോവാണോ..?

അവൾ സംശയത്തിൽ ചോദിച്ചു

 

‘ഹാ.. ചെറിയ കുറച്ചു പരുപാടി ഉണ്ട്..’

 

‘ഒന്നുമില്ല. നീ വെറുതെ പറയുവാ.. എന്നോടുള്ള വാശിക്ക് പോകുവല്ലേ..?

 

‘അല്ലടി.. കുറച്ചു പണി ഉണ്ട്. അതാ..’

 

‘എന്ത് പണി..? വെറുതെ കള്ളം ആലോചിച്ചു ബുദ്ധിമുട്ടണ്ട.. നിനക്ക് എന്റെ അടുത്ത് നിൽക്കാൻ ബുദ്ധിമുട്ട് ആണേൽ ഞാൻ പോകുവാ..’

 

‘ആർക്ക് ബുദ്ധിമുട്ട്..? ഞാൻ പോണില്ല പോരേ… ഈ വയ്യാത്ത കയ്യും കാലും വച്ചു നീ അവിടെ പോയിട്ട് എന്ത് ചെയ്യും..?

ഞാൻ ചോദിച്ചു

 

‘നാളെ കയ്യിലെ കെട്ട് മിക്കവാറും അഴിക്കും. പിന്നെ ഒരുമാതിരി പണി ഒക്കെ എനിക്ക് ചെയ്യാം..’

അവൾ കെറുവിച്ചു പറഞ്ഞു

 

‘അങ്ങനിപ്പോ പണി ചെയ്യണ്ട. റസ്റ്റ്‌ എടുക്ക് മകളെ.. ഇവിടെ ഞാനും ചേച്ചിയും ഉണ്ടല്ലോ..’

 

‘നീ ഉണ്ടെങ്കിൽ ചേച്ചി എന്തിനാ..?

 

‘നിന്റെ കാര്യങ്ങൾ നോക്കാൻ.. എനിക്ക് നിന്റെ എല്ലാ കാര്യവും നോക്കാൻ പറ്റില്ലല്ലോ..’

 

‘കണ്ടോ.. ഞാൻ പറഞ്ഞില്ലേ നിനക്ക് എന്നോട് ദേഷ്യം ഉണ്ടെന്ന്..? അന്ന് വഴക്കിട്ടത് എന്റെ തെറ്റാണെന്ന് പറഞ്ഞില്ലേ.. സോറിയും പറഞ്ഞില്ലേ..?

 

‘ഇതിലു എന്താ ദേഷ്യപ്പെടാൻ.. സോറി പറയാൻ ഒക്കെ. നീ പറഞ്ഞതും കാര്യമാണ്. നിന്റെ പ്രൈവസി ഒക്കെ ഇമ്പോര്ടന്റ് ആണ്..’

ഞാൻ പറഞ്ഞു

 

‘കുന്തം..! നീ ഡ്രസ്സ്‌ അലക്കിയാൽ ഒന്നും എനിക്ക് ഒരു കുഴപ്പവും ഇല്ല. ഞാൻ അന്ന് വെറുതെ വഴക്ക് ഇട്ടതാ.. വേറെ എന്തോ ദേഷ്യത്തിൽ ഇരുന്നത് കൊണ്ട്.. നീ ഇനി ഡിസ്റ്റൻസ് ഇട്ടിരുന്നാൽ എനിക്ക് വിഷമം ആണ്..’

Leave a Reply

Your email address will not be published. Required fields are marked *