റോക്കി – 5 29അടിപൊളി  

അവൾക്ക് എന്തെങ്കിലും സംശയം തോന്നി കാണുമോ..? എനിക്കൊരു പേടി തോന്നി.. ഞാൻ വിളികേട്ട്..

 

‘എന്താടി..?

 

 

‘നീ എവിടാ..?

അവൾ ചോദിച്ചു

 

 

‘ഞാൻ ദേ ഡ്രസ്സ് അലക്കാൻ പോകുവാ.. ‘

കുണ്ണ തിരിച്ചു പാന്റിൽ കയറ്റി അവളുടെ ഡ്രസ്സ് ചുരുട്ടി കൂട്ടി ബക്കറ്റിൽ ഇട്ടിട്ട് ഞാൻ ബാത്‌റൂമിന് പുറത്തിറങ്ങി. അവൾ ഭിത്തിയിൽ പിടിച്ചു മെല്ലെ ഹാളിലേക്ക് വരുന്നുണ്ടായിരുന്നു.. ഭാഗ്യം അവൾ ബാത്‌റൂമിൽ എങ്ങാനും കേറി വന്നിരുന്നേൽ എന്റെ മാനം പോയേനെ..

അവൾ എഴുന്നേറ്റു നടക്കുന്നതിനെ ഞാൻ വഴക്ക് പറഞ്ഞു

‘നീ എന്തിനാ ഈ എണീറ്റ് നടക്കുന്നെ..?

 

 

‘നിന്നെ കണ്ടില്ല. നിന്റെ അനക്കം ഒന്നും ഇല്ലായിരുന്നു..’

അവൾ പറഞ്ഞു

 

 

‘ഞാൻ.. ഞാൻ ഡ്രസ്സ് അലക്കാൻ പോകുവാ..’

കള്ളത്തരം ഒന്നും മുഖത്ത് വരുത്താതെ ഞാൻ എങ്ങനെയോ പറഞ്ഞു

 

 

‘ഞാനും കൂടി.. ഇതിനകത്ത് തന്നെ ഇരുന്നു മടുത്തു..’

 

അവളുടെ ആശ പോലെ ഞാനവളെ താങ്ങി വെളിയിലെ പേര മരത്തിന്റെ തണലിൽ കൊണ്ട് കസേര ഇട്ടിരുത്തി. പേര കണ്ടപ്പോ അവൾ പേരയ്ക്ക വേണമെന്ന് വാശി പിടിച്ചു. പേരയ്ക്ക എനിക്ക് വലിയ ഇഷ്ടം അല്ലാത്തത് കൊണ്ട് അതിൽ കുറച്ചു ഉണ്ടായിരുന്നു. ഞാൻ രണ്ടെണ്ണം എറിഞ്ഞു താഴെയിട്ട് അവൾക്ക് കഴുകി കൊണ്ട് കൊടുത്തു. അലക്കുന്നത് വീടിന് പിന്നിൽ ഒരു അലക്ക് കല്ലിലാണ്. ഞാൻ അലക്കുന്നത് പേരയ്ക്കയും കടിച്ചു അവൾ കൗതുകത്തോടെ നോക്കി ഇരുന്നു.

 

‘നീ ഓണറെ വിളിച്ചോ..?

അവൾ എന്നോട് ജിജ്ഞാസയോട് ചോദിച്ചു

 

 

‘ആ ഞാൻ വിളിച്ചു.. പുള്ളി നാട്ടിൽ ഇല്ല. വരാൻ കുറച്ചു ദിവസം പിടിക്കും..’

ഞാൻ കള്ളം പറഞ്ഞു

വീട്ടിലെ അടഞ്ഞു കിടക്കുന്ന രണ്ടാമത്തെ മുറിയുടെ താക്കോൽ അങ്ങേരുടെ കയ്യിലാണ്. അത് തുറന്നാൽ എനിക്ക് കിടക്കാൻ കട്ടിൽ ആകുമെന്ന് ഞാൻ ഇന്നലെ അവളോട് പറഞ്ഞിരുന്നു. പക്ഷെ ഞാൻ പുള്ളിയെ വിളിച്ചില്ല. പ്രത്യേകിച്ച് ഒന്നും നടക്കുമെന്ന മോഹത്തിൽ ഒന്നും അല്ലെങ്കിലും അവളുടെ അടുത്ത് കിടക്കാനുള്ള അവസരം അത്ര പെട്ടന്ന് വേണ്ടെന്ന് വക്കണ്ട എന്ന് ഞാൻ കരുതി. എന്റെ മനസ് ചെറിയ രീതിയിൽ പിടി വിട്ട് തുടങ്ങിയിരുന്നു. ഇവിടെ വിട്ടു പോകുന്നതിന് മുമ്പുള്ള അവസാന ദിവസങ്ങളിലെ സന്തോഷം ഇതൊക്കെ ആകട്ടെ എന്ന് ഞാൻ കരുതി

 

 

‘അല്ലേൽ വേണ്ട. നീ അവിടെ തന്നെ കിടന്നാൽ മതി..’

അവൾ പറഞ്ഞതിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല എങ്കിലും എന്റെ ഉള്ളിൽ ഒരു ചിരി തെളിഞ്ഞു

‘അല്ല. ഈ ഓണർക്ക് അറിയുമോ ഞാൻ ഇവിടെ ഉള്ള കാര്യം. അങ്ങേർക്ക് ഇഷ്ടം ആകുമോ ഇങ്ങനെ പെണ്ണുങ്ങൾ ഒക്കെ താമസിക്കുന്നെ..?

 

 

‘അതൊന്നും പ്രശ്നം ഇല്ല. പുള്ളി നമ്മുടെ കമ്പിനിക്കാരൻ ആണ്. മഹാൻ ഇല്ലേ.. പുള്ളിക്കാരന്റെ ബഡാ ദോസ്ത് ആണ്.. അങ്ങനെ ഞാനുമായും ദോസ്തായി.. പുള്ളിയുടെ മോൻ മൂവാറ്റുപുഴ വേറെ വീട് വച്ചപ്പോൾ എല്ലാവരും അങ്ങോട്ട് മാറി. ഇവിടെ ഒഴിഞ്ഞു കിടന്നു. അപ്പോൾ ആണ് ഞാൻ ഇവിടെ വീട് തപ്പുന്നത് അറിഞ്ഞു പുള്ളി എനിക്ക് വീട് തന്നത്..’

ഞാൻ വീട് എന്നിലേക്ക് വന്നതും ഇവിടുത്തെ വീട്ടുകാരനെ കുറിച്ചുമെല്ലാം അവളോട് പറഞ്ഞു.. അതിനിടയിൽ ഞാൻ ഡ്രസ്സും അലക്കി കൊണ്ടിരുന്നു.. അടുത്തതായി അലക്കാൻ എടുത്തത് അവളുടെ ബ്രായാണ്. അത് മനസിലായപ്പോൾ അവൾ മുഖത്ത് പ്രത്യേകിച്ച് ഭാവം ഒന്നും കാണിക്കാതെ പേരയ്ക്ക കടിച്ചു വയലിലേക്ക് നോക്കിയിരുന്നു. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു ഓക്ക്വാർഡ് ആകുന്നു എന്ന് തോന്നിയപ്പോൾ ഞാൻ തമാശ രീതിയിൽ പറഞ്ഞു

 

 

‘ഇതിനാണ് വല്ലതും കഴിക്കണം എന്നൊക്കെ പറയുന്നത്..’

ഞാൻ അവളുടെ ബ്രാ കയ്യിലെടുത്തു അവളെ നോക്കി പറഞ്ഞു. അവളുടെ കുഞ്ഞു മുലകളെ ഉദ്ദേശിച്ചാണ് ഞാൻ പറഞ്ഞതെന്ന് അവൾക്ക് മനസിലായി

 

 

‘പോടാ തെണ്ടി…’

അവൾ ദേഷ്യത്തിൽ കഴിച്ചു കൊണ്ടിരുന്ന പേരയ്ക്ക എനിക്ക് നേരെ എറിഞ്ഞു. അത് ഉന്നം തെറ്റി എന്നെ ഒന്ന് തൊടുക പോലും ചെയ്യാതെ മാറി വീണു

 

 

‘ഇയാൾ ദേഷ്യപ്പെടുന്നേ എന്തിന്..? ഫുഡ്‌ കഴിക്കണം.. അല്ലേൽ ഇത് പോലെ ഒക്കെ പേരയ്ക്ക പൊതിയാൻ മാത്രമുള്ള സാധനം ഇടേണ്ടി വരും..’

ഞാൻ തമാശ ആണെങ്കിലും സീരിയസ് മുഖഭാവത്തിൽ പറഞ്ഞു. ഇത്രയും ദിവസങ്ങൾ കൊണ്ട് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായ സൗഹൃദത്തിന്റെ സ്വാതന്ത്ര്യം വച്ചു അവളും അത് ഒരു ജോക്ക് ആയിട്ടേ എടുക്കൂ എന്നെനിക്ക് അറിയാമായിരുന്നു.

 

 

‘മത്തങ്ങ പൊതിയാനുള്ള സാധനം നിന്റെ മറ്റവൾക്ക് ഉണ്ടായിരുന്നല്ലോ.. അത് പോയി കഴുകിയാൽ മതി.. എന്റെ കഴുകണ്ട..’

അവൾ ദേഷ്യത്തിൽ എഴുന്നേൽക്കാൻ ശ്രമിച്ചു

 

 

‘അയ്യോ പിണങ്ങല്ലേ.. ഏട്ടൻ ഒരു ജോക്ക് അടിച്ചതല്ലേ..’

ഞാൻ പറഞ്ഞത് കേട്ട് അവൾ തിരികെ ഇരുന്നു.. കയ്യിൽ ഉണ്ടായിരുന്ന അടുത്ത പേരയ്ക്ക എടുത്തു കഴിക്കാൻ തുടങ്ങി. ദേഷ്യം ഒന്നും ഇല്ലെങ്കിലും എന്നോട് പിണക്കം കാണിച്ചു അവൾ മുഖം വീർപ്പിച്ചു ഇരുന്നു

‘ഇന്ന് രാവിലെ പഠിക്കുന്നൊന്നുമില്ലേ..?

സാധാരണ അവൾ രാവിലെ ഒക്കെ ബുക്ക്‌ എടുത്തു വച്ചു പഠിത്തം ആണ്. ഇന്നാണേൽ നേരം വെളുത്തപ്പോൾ തൊട്ട് എന്റെ പുറകെ ആണ്. ഹോസ്പിറ്റലിൽ പോയിട്ട് വന്നിട്ടും എന്റെ കൂടെ തന്നെ

 

 

‘എനിക്ക് സൗകര്യം ഉള്ളപ്പോൾ ഞാൻ പഠിച്ചോളാം.. ഇയാൾ ആദ്യം വല്ലപ്പോഴും ബുക്ക്‌ തുറന്നു നോക്ക്..’

അവൾ കെറുവിച്ചു കൊണ്ട് പറഞ്ഞു

 

‘നീ വീട്ടിൽ ആണേൽ സദാ സമയം ബുക്കിൽ ആയിരിക്കുമല്ലോ.. ബോറടിക്കില്ലേ നിനക്ക്..? ഇവിടെ എന്റെ കൂടെ ആയതു കൊണ്ട് മോൾ കുറച്ചു ദിവസം എന്റർടൈൻമെന്റ് എന്താണെന്ന് അറിഞ്ഞു..’

ഞാൻ അവസാനത്തെ ഡ്രസ്സും പിഴിഞ്ഞ് കൊണ്ട് പറഞ്ഞു..

 

 

‘പിന്നെ നീ വലിയ ജിം ക്യാരി അല്ലെ എന്ന് വച്ചാൽ.. പോടാ…’

അവൾ പുച്ഛത്തോടെ പറഞ്ഞു

 

ഡ്രസ്സ് എല്ലാം അലക്കി കഴിഞ്ഞപ്പോൾ ഞാൻ വിയർത്തു കുളിച്ചു. ഒടുക്കത്തെ വെയിൽ ആണ്. ഇട്ടിരുന്ന ബനിയൻ വിയർത്തു കുളിച്ചു നനഞ്ഞു ഒട്ടി. ഇനി ഇതിട്ടോണ്ട് നടന്നാൽ ഇവൾക്ക് വല്ല അറപ്പും തോന്നുമോ എന്ന് കരുതി ഞാൻ ബനിയൻ തല വഴി വലിച്ചൂരി വെള്ളത്തിൽ മുക്കി കുത്തിപ്പിഴിഞ്ഞു സോപ്പ് തേയ്ക്കാൻ തുടങ്ങി

 

അർജുൻ അപ്രതീക്ഷിതമായി ഡ്രസ്സ് ഊരിയത് ഇഷാനിക്ക് ഭയങ്കര ഷോക്കായി.. അവൾ ആദ്യമായാണ് അർജുനെ ഇങ്ങനെ കാണുന്നത്. അവൾ ആകെ വല്ലാണ്ടായത് അലക്കുന്നതിന് ഇടയിൽ അർജുൻ ശ്രദ്ധിച്ചില്ല. ഇഷാനിക്ക് കണ്ണുകളെ എങ്ങോട്ട് നയിക്കണം എന്ന് നിശ്ചയം ഇല്ലാതായി. അവനെ നോക്കിയാൽ ആരെങ്കിലും എന്തെങ്കിലും കരുതില്ലേ..? പക്ഷെ അതിനിപ്പോ താനും അവനും മാത്രമെല്ലെ ഇവിടുള്ളു. ഇനി അവൻ എന്തെങ്കിലും ചിന്തിക്കുമോ..? ഹേയ് ബനിയൻ ഊരുന്നത് അവനെ സംബന്ധിച്ച് നോർമൽ ആയിരിക്കും. അതാണ് താൻ ഉണ്ടെന്നത് മൈൻഡ് പോലും ആക്കാതെ അവനത് ചെയ്തത്. പക്ഷെ ആ നിസാര കാര്യം എന്താണ് തനിക്ക് മാത്രം വലിയ കാര്യം ആകുന്നത്…?

Leave a Reply

Your email address will not be published. Required fields are marked *