റോക്കി – 5 29അടിപൊളി  

‘ഈ പിക് കണ്ടാൽ നമ്മൾ രണ്ടും ഡിങ്കോൾഫി ഉള്ള പോലെ തോന്നും..’

 

‘പോടാ..’

അവൾ വിശ്വാസം വരാതെ പറഞ്ഞു

 

‘ആടി.. കപ്പിൾസ് റൊമാൻസ് പോലെ ഉണ്ട് നമ്മുടെ കിടപ്പ്..’

അത് പറഞ്ഞപ്പോൾ അവൾ കുസൃതിയോടെ ചിരിച്ചു

ഇഷാനിയുടെ ഉദ്ദേശവും അത് തന്നെ ആയിരുന്നു. അതിന് പ്രത്യേകിച്ചു കാരണം ഉണ്ടോയെന്നു ചോദിച്ചാൽ ഈയിടെ ഫോണിൽ ലക്ഷ്മിയും അർജുനും ഇവിടെ ഇരുന്ന് എടുത്ത പിക് കണ്ടപ്പോൾ മുതൽ അവൾക്ക് ഉള്ളിലൊരു കുശുമ്പ് ഉണ്ടായിരുന്നു. അതൊന്ന് മാറ്റാൻ വേണ്ടിയാണ് അതേ പോലെ തന്നെ അവളും ഒരു പിക് എടുത്തത്

 

‘ഇത് ആർക്കെങ്കിലും അയച്ചു കൊടുത്താലോ..?

അവൾ കുസൃതിയോടെ ചോദിച്ചു

 

‘ആർക്ക് അയക്കാൻ..?

ഞാൻ മനസിലാകാതെ ചോദിച്ചു

 

‘ആർക്കേലും.. വെറുതെ.. അപ്പോൾ നീ പറഞ്ഞ പോലെ അവര് നമ്മളെ തെറ്റിദ്ധരിക്കുമോ എന്നറിയാമല്ലോ.. നിന്റെ എക്സിന് അയച്ചാലോ….?

ഇഷാനി നിഗൂഢതയോടെ അവനെ നോക്കി. അർജുൻ പെട്ടന്ന് വല്ലാതായി

ഇത് ലക്ഷ്മിക്ക് ചെന്നാൽ ഇപ്പോൾ അടിപൊളി ആയിരിക്കും. ഒരാഴ്ച പോലും ആയില്ല അവൾ ഞാനും കൃഷ്ണയും ആയിട്ടുള്ള കാര്യങ്ങൾ പിടിച്ചു എന്നെ ചീത്ത വിളിച്ചിട്ട്. ഇപ്പോൾ ഇഷാനി ആയിട്ട് ഇരിക്കുന്ന പിക് കൂടി കണ്ടാൽ അസ്സൽ ആയിരിക്കും..

 

‘ഏയ്‌.. അവൾക്ക് എന്തിനാ.. അത് ഒന്നും വേണ്ട..’

ഞാൻ വല്ലായ്മയോടെ പറഞ്ഞു. അങ്ങനെ ചെയ്തിരുന്നു എങ്കിൽ ക്രൂരമായ ഒരു ആനന്ദം ഇഷാനിക്ക് കിട്ടിയേനെ. പക്ഷെ അർജുൻ ഈ കാര്യത്തിൽ ഒട്ടും കംഫർട്ടബിൾ അല്ലെന്ന് അവൾക്ക് തോന്നി. ഈ പന്നയ്ക്ക് ഇപ്പോളും അവളോട് ഫീലിംഗ്സ് ഉണ്ടോ..? ഇഷാനിക്ക് ഉള്ളിൽ ചെറുതായ് ദേഷ്യം വന്നു. അത് പുറത്ത് കാണിക്കാതെ അവൾ ചോദിച്ചു

 

‘വേണ്ടേൽ വേണ്ട.. എന്നാൽ പിന്നെ രാഹുലിന് അയച്ചാലോ..?

 

‘അവനോ..? വേണോ…?

എന്റെ വേണോ എന്നുള്ള ചോദ്യം ഒരു നോ അല്ലെന്ന് അവൾക്ക് മനസിലായി. താൻ അയക്കാൻ പോകുവാണ് എന്ന് പറഞ്ഞു അവൾ വാട്സ്ആപ്പ് തുറന്നു ഫോട്ടോ അവനയച്ചു. അഞ്ചു മിനിറ്റോളം അവനത് സീൻ ആക്കിയില്ല. അത്രയും നേരം അവനെന്താ സീൻ ആക്കാത്തത് എന്നാലോചിച്ചു ഇഷാനി ടെൻഷൻ അടിച്ചു. അവൻ കണ്ടില്ലേൽ ആ ത്രില്ല് പോകും ഇപ്പോളത്തെ. എന്തായാലും അവളുടെ പ്ലാൻ പോലെ രാഹുൽ പിക് കണ്ടു.

 

‘എന്തുവാടാ…?

ഒരു വൗ ഇമോജി പിക്കിന് കൊടുത്തു അവൻ എനിക്ക് റിപ്ലൈ ഇട്ടു..

 

‘അവനെന്തു റിപ്ലൈ കൊടുക്കണം..?

ഇഷാനി ഭയങ്കര ത്രില്ലിൽ എന്നോട് ചോദിച്ചു

 

‘ആ.. എന്ത് പറയാൻ..?

 

ഞാൻ ഒന്നും പറയാതെ ആയപ്പോൾ അവൾ തന്നെ ഞാൻ അയക്കുന്ന പോലെ രാഹുലിന് റിപ്ലൈ കൊടുത്തു

‘സെറ്റ് മോനെ.. സെറ്റ്..’

അവൻ അപ്പോൾ തന്നെ അത് സീൻ ആക്കി. അവന് ടൈപ്പ് ചെയ്യുമ്പോൾ അവളെന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു

 

‘അവൻ വല്ല അനാവശ്യവും ചോദിക്കും…’

ഞാൻ അവളോട് മുൻകൂർ ജാമ്യം എടുക്കുന്ന പോലെ പറഞ്ഞു

 

‘പോടാ… ശരിക്കും ഉള്ളതാണോ..?

അപ്പോളേക്കും രാഹുലിന്റെ റിപ്ലൈ വന്നിരുന്നു. അവന് വിശ്വസിക്കാൻ പ്രയാസം ഉള്ളത് പോലെ ആയിരുന്നു റിപ്ലൈ.

 

‘പിക് കണ്ടിട്ട് എന്ത് തോന്നി നിനക്ക്..?

എന്നോട് ചോദിക്കാതെ തന്നെ അവൾ അവന് റിപ്ലൈ കൊടുത്തു. ഞങ്ങളുടെ പിക് കണ്ടിട്ട് അവനെന്തു തോന്നി എന്ന് അവൾക്ക് അറിയണമായിരുന്നു..

 

‘അളിയാ കളി കഴിഞ്ഞോ…?

കുറച്ചൊരു നിമിഷങ്ങൾക്ക് ശേഷം രാഹുലിന്റെ റിപ്ലൈ വന്നു.. അത് കണ്ടതും ഇഷാനി പെട്ടന്ന് ഒരു നിമിഷം സ്റ്റക്ക് ആയ പോലെ ഇരുന്നു. അവനുദ്ദേശിച്ച കളി അവൾക്ക് പിടികിട്ടി. പെട്ടന്ന് സ്വിച്ച് ഇട്ടത് പോലെ അവൾ ചിരിക്കാൻ തുടങ്ങി. എനിക്കാണേൽ അവൻ അയച്ച റിപ്ലൈ കണ്ടു എന്ത് ചെയ്യണം എന്നറിയാത്ത അവസ്‌ഥ ആയിരുന്നു. അവൾ പൊട്ടി ചിരിക്കുന്നത് കണ്ടു എനിക്കും ചിരി പൊട്ടി. ചിരിച്ചു ചിരിച്ചു അവളെന്റെ മേലെ വീണു അറിയാതെ. ചിരി നിർത്താതെ തന്നെ മെല്ലെ ഒരല്പം നീങ്ങി കിടന്നു എന്നോട് അവൾ പറഞ്ഞു

 

‘പൊട്ടൻ വിശ്വസിച്ചു.. ഇനി എന്ത് പറയും…’

അവൾ ചിരി നിർത്താതെ ചോദിച്ചു

 

‘നീ തന്നെ എന്തെങ്കിലും പറ..’

ഞാൻ അവളോട് പറഞ്ഞു

 

‘ഇനി ഞാൻ പറഞ്ഞാൽ ശരിയാവില്ല. നിനക്കെ ഇതിനൊക്കെ റിപ്ലൈ കൊടുക്കാൻ പറ്റൂ. എനിക്ക് അറിഞ്ഞൂടാ.. നീ അവനെ വിശ്വസിപ്പിക്കുന്ന രീതിയിൽ എന്തേലും പറ..’

അവൾ ഫോൺ എന്റെ കയ്യിൽ തന്നു.. ഞാൻ അതിൽ ഇങ്ങനെ ടൈപ്പ് ചെയ്തു

 

‘മ്മ്.. രണ്ട് വട്ടം…’

കളിച്ചോ എന്ന ചോദ്യത്തിന് രണ്ട് വട്ടം എന്ന് റിപ്ലൈ കൊടുത്തത് കണ്ടു ഇഷാനി ഒരു ഞെട്ടലോടെ എന്നെ നോക്കി

 

‘അതെന്തിനാ അങ്ങനെ പറഞ്ഞെ..?

അവൾ ചോദിച്ചു

 

‘അവനു വിശ്വാസം വരാൻ കുറച്ചു ഡീറ്റൈൽ ആക്കി പറഞ്ഞതാ..’

ഞാൻ പറഞ്ഞത് അവൾക്ക് വിശ്വാസം ആയെങ്കിലും ആ പറഞ്ഞ കാര്യം അവളുടെ ഉള്ളിൽ കിടന്നു പൊട്ടുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

 

‘എന്റെ മോനെ… ഇതെപ്പോ…? കഥ പറ.. കഥ പറ..’

ഇത്തവണ അവന്റെ വോയിസ്‌ ആണ് വന്നത്. അത് കേട്ടപ്പോൾ തന്നെ അവൻ എക്സൈറ്റഡ് ആണെന്ന് അറിയാം.

 

‘കഥയോ…?

അവൾ എന്നോട് ചോദിച്ചു

 

‘ആ.. നമ്മുടെ ഡിങ്കോൾഫി കഥ..’

ഞാൻ പറഞ്ഞു

 

‘അയ്യേ.. അവനെന്തിനാ എന്റെ കഥ കേൾക്കുന്നേ..? വൃത്തികെട്ടവൻ..’

അവൾ പെട്ടന്ന് മൂഡ് ചേഞ്ച്‌ ആയത് പോലെ തോന്നി. ദേഷ്യം ഒന്നും വന്നില്ല എങ്കിലും ഒരു നാണം അവളിൽ ഉണ്ടായത് പോലെ

 

‘ആവോ.. അവനിങ്ങനത്തെ കഥ ഒക്കെ കേൾക്കുന്നത് ഇഷ്ടമാ.. പറയട്ടെ ഞാൻ..’

 

‘എന്ത്…?

അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു

 

‘നമ്മുടെ ഡിങ്കോൾഫി കഥ..?

ഞാൻ പറഞ്ഞു

 

‘അതിന് നമ്മൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ലല്ലോ..’

അവൾ പെട്ടന്ന് ഒന്നും ഓർക്കാതെ പറഞ്ഞു.

 

‘എഡി നമ്മൾ അവനെ പറ്റിക്കുവല്ലേ.. അപ്പോൾ ഉണ്ടാക്കി ഒരു കഥ അങ്ങ് പറയാം..’

ഞാൻ അവളോട് പറഞ്ഞു

 

‘അത് വേണ്ട..’

അവൾ ത്രില്ല് പോയത് പോലെ പറഞ്ഞു

 

‘അതെന്താ വേണ്ടാത്തത്..?

 

‘അത് വേണ്ട. അത്ര തന്നെ..’

ആ മറുപടി എനിക്കെന്തോ സുഖിച്ചില്ല.

 

‘ഇത്രയും ആയില്ലേ. ബാക്കി കൂടെ പറയാം..’

അത് പറഞ്ഞിട്ട് ഞാൻ വോയിസ്‌ ഓൺ ആക്കി ലോക്ക് ആക്കി വച്ചു കൊണ്ട് പറയാൻ തുടങ്ങി

‘ഡാ ഒരു രണ്ട് മണിക്കൂർ മുന്നാ സംഭവം. ഞങ്ങൾ ഇങ്ങനെ ചുമ്മാ സംസാരിച്ചോണ്ട് ഇരിക്കുവായിരുന്നു. ഇടയ്ക്ക് എപ്പോളോ ഞങ്ങൾ രണ്ട് പേർക്കും കണ്ട്രോൾ പോയി കിസ്സടിച്ചു. കുറെ നേരം കിസ്സടിച്ചു കഴിഞ്ഞു അവൾക്ക് പെട്ടന്നൊരു കുറ്റബോധം തോന്നി. ഞാൻ അപ്പോൾ അവളെ പൊക്കി എടുത്തു ബെഡിൽ കിടത്തി…..’

 

അത്രയും ആയപ്പോൾ ഇഷാനിയുടെ മുഖഭാവം ഒക്കെ മാറാൻ തുടങ്ങി. നാണം കൊണ്ട് അവൾ തൊലി ഉരിയുന്ന അവസ്‌ഥയിൽ ആയി. തന്നെ കുറിച്ചാണ് ഒരാണ് തന്റെ മുമ്പിൽ ഇരുന്ന് അഡൾട് സ്റ്റോറി പറയുന്നേ.. അത് ഫാന്റസി ആണെങ്കിലും ഇഷാനിക്ക് അത് കേൾക്കുമ്പോ വല്ലാതെ റിയൽ ആയത് പോലെ തോന്നുന്നു. അർജുൻ സംസാരിക്കുന്നത് ആണേൽ ശരിക്കും നടന്നത് പോലെ. വല്ലാത്തൊരു ഫീലിലാണ് അവൻ സംസാരിക്കുന്നത്. അവന്റെ സംസാരം കാട് കയറുന്നതിനു മുമ്പ് അവൾ ഫോൺ തട്ടിപ്പറിച്ചു വാങ്ങി..

Leave a Reply

Your email address will not be published. Required fields are marked *