റോക്കി – 5 29അടിപൊളി  

 

‘നീ ഇങ്ങോട്ട് വായെ…’

ബൈക്ക് മുന്നോട്ടു പോകുമ്പോളും മിററിലൂടെ അവൾ ദേഷ്യപ്പെടുന്നത് എനിക്ക് കാണാമായിരുന്നു

അർജുൻ കടയിൽ പോയപ്പോൾ ഇഷാനി വീട് ലോക്ക് ആക്കി അകത്തിരുന്നു പായസം വയ്ക്കാൻ വേണ്ട ബാക്കി കൂട്ടങ്ങൾ എല്ലാം സെറ്റ് ആക്കുകയായിരുന്നു. ഒരു പത്തു മിനിറ്റ് ആയി കാണും. കോളിങ് ബെല്ലടിച്ചു. അവൻ ഇത്ര പെട്ടന്ന് വന്നോ..? ബൈക്കിന്റെ സൗണ്ട് ഒന്നും കേട്ടതുമില്ല. ഇഷാനി പതിയെ അടുക്കളയിൽ നിന്നും ഒരു വിറക് എടുത്തു കയ്യിൽ പിടിച്ചു. അവൻ വൃത്തികേട് പറഞ്ഞതിന് കുറച്ചു മുന്നേ ഒന്നും കൊടുക്കാൻ പറ്റിയില്ലല്ലോ. കതക് തുറക്കുമ്പോ തന്നെ അവന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുക്കണം. ഞാൻ എല്ലാം മറന്നെന്നു കരുതി കാണും അവൻ. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് കയ്യിൽ ഒരു ചെറിയ വിറകും പിടിച്ചു ഇഷാനി ഒരു ചെറിയ ദേഷ്യത്തിൽ ചെന്നു വാതിൽ തുറന്നു.

 

അർജുനെ ആയിരുന്നു അവൾ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ വാതിൽ തുറന്നപ്പോൾ മറ്റൊരു അപരിചിതനെ കണ്ടു അവൾ ഒന്ന് അമ്പരന്നു. അവനെ അന്വേഷിച്ചു ആരെങ്കിലും വന്നതായിരിക്കും. താൻ ഇവിടെ താമസിക്കുന്നത് അവര് അറിഞ്ഞാൽ ശരിയാകുമോ എന്തോ..? കയ്യിൽ ആണേൽ അവനെ വീക്കാൻ വച്ച വിറകും കൊണ്ടാണ് ചെന്നു കതക് തുറന്ന് കൊടുത്തത്. ജാള്യതയിൽ ഇഷാനി വിറക് മെല്ലെ കതകിന്റെ സൈഡിൽ മറച്ചു വച്ചു കൊണ്ട് ചോദിച്ചു

 

‘ആരാ..?

 

പുറത്ത് നിന്ന അപരിചിതന്റെ മുഖത്തും തന്നെ കണ്ടപ്പോൾ ഒരു അമ്പരപ്പ് ഇഷാനി ശ്രദ്ധിച്ചു. കുറച്ചു പ്രായം ഉള്ള ഒരാളാണ്. നല്ല നീളമുണ്ട്. താടിയും മീശയും മുക്കാലും നരച്ചു തുടങ്ങിയ ക്ഷീണമുള്ള മുഖം. ഒരു കണ്ണാടിയും മുഖത്തുണ്ട്. വേഷം ഒക്കെ കണ്ടിട്ട് കുറച്ചു വലിയ ആരോ ആണെന്ന് ഇഷാനിക്ക് തോന്നി. ഒരു കാർ റോഡിൽ കിടക്കുന്നുണ്ട്

‘അർജുൻ…?

അയാൾ അർജുനെ തിരക്കി

 

‘അവൻ കട വരെ പോയിരിക്കുവാ.. ഇപ്പോൾ വരും..’

ഇഷാനിക്ക് ആൾ ആരാണെന്നോ അയാൾ എന്തിന് വന്നെന്നോ ഒരു പിടിത്തം കിട്ടിയില്ല. പെട്ടന്ന് ഇഷാനിയുടെ മുന്നിൽ കൂടി അയാൾ അകത്തേക്ക് കയറി. അത് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് എന്താണ് എന്നൊന്നും പറയാതെ ചുമ്മാ വീട്ടിൽ വന്നു കയറുവാണോ..? ഇഷാനിക്ക് ഒരു ചെറിയ പേടി തോന്നി. പക്ഷെ പേടിക്കേണ്ട ഒരാൾ അല്ല ഇയാളെന്നും അവൾക്ക് തോന്നി. അയാൾ അകത്തു വന്നു വീട് മൊത്തത്തിൽ ഒന്ന് ശ്രദ്ധിക്കുകയാണ്. ഇനി ഇതിന്റെ ഓണർ ആണോ..? ഓ ഇന്ന് ഓണർ വരുമെന്ന് അവൻ പറഞ്ഞതാണല്ലോ. അത് ഇങ്ങേർ തന്നെ. അതാണ് ഒരു സ്വാതന്ത്ര്യത്തിൽ ഒക്കെ അകത്തു കയറിയത്..

 

‘ഹൌസ് ഓണർ ആണോ..?

ഇഷാനി സംശയത്തിൽ ചോദിച്ചു. അപരിചിതൻ മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു

‘ഇരിക്ക്…’

ഇഷാനി ഒരു മര്യാദ എന്നോണം കസേര നീക്കി ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു. കുറച്ചു നേരം കൂടി വീട് മൊത്തത്തിൽ ഒന്ന് നോക്കിയ ശേഷം അയാൾ കസേരയിൽ ഇരുന്നു

 

‘ മോൾ ഇവിടെ ആണോ താമസം..?

അയാൾ കൗതുകത്തോടെ ചോദിച്ചു

 

‘അല്ല. കാക്കനാട് എനിക്ക് റൂമുണ്ട് വേറെ. ആക്‌സിഡന്റ് ആയപ്പോൾ അവൻ ഇങ്ങോട്ട് കൊണ്ട് വന്നതാ..’

അർജുൻ ഇതൊക്കെ ഇയാളോട് പറഞ്ഞതല്ലേ. പിന്നെയും എന്തിനാണ് എന്നോട് ഇതൊക്കെ ചോദിക്കുന്നത്. അവൻ പറഞ്ഞത് സത്യം ആണോന്ന് അറിയാൻ ആണോ..? ചിലപ്പോ എന്തെങ്കിലും ഒക്കെ ചോദിക്കണ്ടേ എന്ന് വച്ചു ചോദിച്ചതും ആകും.

 

‘അർജുന്റെ കൂടെ പഠിക്കുന്ന ആണോ..?

അയാൾ ചോദിച്ചു

 

‘അതേ..’

ഇഷാനി മറുപടി കൊടുത്തു. അയാൾ പിന്നീട് ഒന്നും ചോദിച്ചില്ല. അർജുനെ വെയിറ്റ് ചെയ്തു ഇരിക്കുകയാണ്. ഇഷാനി ഫോണിൽ അവനെ ട്രൈ ചെയ്തു നോക്കിയെങ്കിലും കോൾ പോകുന്നില്ല. ചില സമയത്തു ഈ ഫോണിന് സിഗ്നൽ പ്രശ്നം ഉള്ളത് പോലെ അവൾക്ക് തോന്നും. ഇനി അന്ന് ദേഷ്യത്തിന് വലിച്ചെറിഞ്ഞപ്പോൾ പറ്റിയ കംപ്ലയിന്റ് ആണോ ആവൊ.. തന്റെ ഫോൺ കടയിൽ നിന്നും ഇത് വരെ ശരിയാക്കി കിട്ടിയുമില്ല..

 

‘കുടിക്കാൻ എന്താ വേണ്ടേ. ചായ, കാപ്പി..?

അവൾ ചോദിച്ചു

 

‘രണ്ടും വേണ്ട.. കുറച്ചു വെള്ളം മതി..’

അയാൾ പറഞ്ഞു

 

‘ഒരു റ്റൂ മിനിറ്റ്സ്. ഞാൻ നാരങ്ങ വെള്ളം തരാം..’

അയാളുടെ മറുപടി കാത്തു നിക്കാതെ അവൾ നാരങ്ങ പിഴിയാൻ അടുക്കളയിലേക്ക് പോയി. നാരങ്ങ പിഴിഞ്ഞ് ഒരു ഗ്ലാസിലാക്കി അവൾ അയാൾക്ക് കൊണ്ട് കൊടുത്തു. ഒരു പുഞ്ചിരിയോടെ അയാൾ അത് വാങ്ങി കയ്യിൽ പിടിച്ചു മെല്ലെ മെല്ലെ കുടിച്ചു. ഇഷാനി ഒരു മൂലക്ക് പൂട്ടിക്കിടക്കുന്ന റൂമിന്റെ കതകിൽ ചാരി നിന്നു. അപ്പോളാണ് അവൾ ആ മുറിയുടെ കാര്യം ഓർത്തത്. അതിനുള്ളിൽ ഒരു കട്ടിൽ ഉണ്ടെന്ന് അർജുൻ പറഞ്ഞിരുന്നു. പൂട്ടിയത് കാരണം അത് തുറക്കാൻ പറ്റാതെ കിടക്കുക ആയിരുന്നു. അത് തുറന്നു ആ കട്ടിൽ പുറത്തിട്ടാൽ രണ്ട് പേർക്കും കിടക്കാൻ കട്ടിൽ ആയി

 

‘ഇതിന്റെ കീ കൊണ്ട് വന്നിരുന്നോ…?

അവൾ റൂമിനേ ചൂണ്ടി ചോദിച്ചു. അയാൾ നാരങ്ങ വെള്ളം കുടിക്കുന്ന ഒപ്പം ഇല്ല എന്ന മട്ടിൽ തലയാട്ടി

 

ഓ കൊണ്ട് വന്നില്ലേ. അത് എന്തായാലും കുഴപ്പമില്ല. രണ്ട് പേരും ഒരുമിച്ച് കിടന്ന് സെറ്റായി. ഇനിയിപ്പോ ഇത് തുറന്നു കട്ടിൽ വേണം എന്നൊന്നുമില്ല.

 

‘വയറിംഗ് ന്റെ കാര്യം പറഞ്ഞില്ലേ അവൻ. മൊത്തം പോയി കിടക്കുവാ.. അടുക്കളയിൽ ഒന്നും കണക്ഷൻ ശരിക്കും ഇല്ല. പിന്നെ മോട്ടോർ ചിലപ്പോൾ എടുക്കില്ല. അവൻ പറഞ്ഞെ പൈപ്പ് ന് എവിടോ ലീക് ഉള്ളത് കൊണ്ടാകും എന്നാണ്. അതൊന്ന് നോക്കണം..’

ഇഷാനി ഉത്തരവാദിത്തം ഉള്ള ഒരു വീട്ടികാരിയെ പോലെ അയാളോട് വീടിന്റെ കുറവുകൾ എല്ലാം പറഞ്ഞു കൊടുത്തു. അർജുൻ മിണ്ടാതെ ഇരുന്നിട്ടാണ്. കാര്യം മുഖത്ത് നോക്കി പറഞ്ഞാൽ പ്രശ്നം ഒന്നുമില്ല. എല്ലാം കേട്ടതിനു ശേഷം ശരിയെന്ന മട്ടിൽ ആൾ തല കുനുക്കി കുടിച്ചു കഴിഞ്ഞ ഗ്ലാസ്സ് നീട്ടി. ഇഷാനി അത് വാങ്ങി അടുക്കളയിൽ കൊണ്ട് വച്ചു.

 

ഇങ്ങേർ എന്താ ഒന്നും കാര്യമായി ഒന്നും പറയാത്തത്. വീടിന്റെ കംപ്ലയിന്റ് പറഞ്ഞത് ഇഷ്ടം ആയില്ലേ..? അതോ തന്നെ പരിചയം ഇല്ലാത്ത കൊണ്ട് ആയിരിക്കുമോ..? ചിലപ്പോൾ അതായിരിക്കും.. ഇഷാനി അങ്ങനെ ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോ മുറ്റത്ത് ബൈക്ക് വന്ന ശബ്ദം കേട്ടു. അർജുൻ വന്നു. അവൾ ഓടി വാതിൽക്കൽ എത്തിയപ്പോൾ അർജുന് പെട്ടന്ന് വീടിനുള്ളിലേക്ക് ഓടി കയറിയിരുന്നു. ഇവന്റെ മുഖം എന്താ പകച്ചു ഇരിക്കുന്നത്..? ഓണർ വന്നത് കൊണ്ട് എന്റെ വീക്കിൽ നിന്ന് നീ തല്ക്കാലം രക്ഷപെട്ടു മോനെ.. അങ്ങേര് പോയി കഴിഞ്ഞു നിനക്ക് തരാമെ.. ഞാൻ മറന്നിട്ടില്ല. ഇഷാനി മനസിൽ പറഞ്ഞു കൊണ്ട് അർജുന്റെ കയ്യിൽ ഇരുന്ന കവർ വാങ്ങി

Leave a Reply

Your email address will not be published. Required fields are marked *