റോക്കി – 5 29അടിപൊളി  

‘വാതിൽ പൂട്ടാതെ മലന്നടിച്ചു എന്തൊരു ഉറക്കം ആയിരുന്നു നീ..?
ഞാൻ ആദ്യമേ കേറി അടിച്ചു

‘ഞാൻ പാട്ട് കേട്ട് അറിയാതെ ഉറങ്ങി പോയതാ. ഉറങ്ങാൻ വേണ്ടി കിടന്നതല്ല..’

‘ആരേലും പൊക്കിക്കൊണ്ട് പോയാൽ പോലും അറിയില്ലല്ലോ പക്ഷെ..’

എന്റെ കളിയാക്കലിന് മറുപടി തരാതെ ചുരുട്ടി പിടിച്ചിരുന്ന കൈ എനിക്ക് നേരെ നിവർത്തി അതിൽ ഉണ്ടായിരുന്ന കൊലുസ് അവൾ എനിക്ക് നേരെ കാണിച്ചു കൊണ്ട് ചോദിച്ചു

‘എന്താ ഇത്..?

‘ഇത് കൊലുസ് അല്ലേ..? സ്വർണം ആണോ..?
ഞാൻ പൊട്ടൻ കളിച്ചു ചോദിച്ചു

‘ഇതെന്തിനാ എന്റെ കാലിൽ കൊണ്ട് ഇട്ടത്..?

‘ആര് കൊണ്ടിട്ടു.. ഞാൻ ഒന്നുമല്ല. നീ ഉറങ്ങി കിടന്നപ്പോൾ ഇനി വേറെ വല്ലവരും വന്നു ഇട്ടിട്ട് പോയത് ആകും..’

‘തമാശിക്കണ്ട ഒരുപാട്.. ഇതെന്തിനാ എന്റെ കാലിൽ കൊണ്ട് ഇട്ടെ..?
അവൾ ഗൗരവത്തോടെ ചോദിച്ചു

‘ചുമ്മാ ഒരു ഭംഗിക്ക് വാങ്ങിച്ചതാ.. നിന്റെ കാലിൽ കിടക്കുമ്പോ നല്ല ഭംഗി ആയിരിക്കും എന്ന് തോന്നി..’

‘ആ തോന്നൽ വേണ്ട.. എനിക്ക് ഇതൊന്നും ഇഷ്ടം അല്ല..’

‘ഇട്ടു നോക്ക്. അപ്പോൾ അറിയാം..’
ഞാൻ നിർബന്ധിച്ചു

‘വേണ്ട. നീ ഇത് വാങ്ങു..’
അവൾ കൊലുസ് എന്റെ നേർക്ക് നീട്ടി. അത് വാങ്ങാൻ ഞാൻ പക്ഷെ കൈ നീട്ടിയില്ല

‘ ഇത് ഇഷ്ടം ആകാഞ്ഞിട്ട് ആണോ ഞാൻ വാങ്ങിയത് കൊണ്ടാണോ..?
ഞാൻ ചോദിച്ചു

‘നീ വാങ്ങിയത് കൊണ്ട്..’
അവൾ വളരെ സത്യസന്ധമായി ഉത്തരം പറഞ്ഞു. അത് എനിക്കൊരു വിഷമം ഉണ്ടാക്കി

‘ഞാൻ വാങ്ങിയാൽ ഇടില്ല അല്ലേ..?
ഞാൻ സങ്കടത്തോടെ ചോദിച്ചു

‘എടാ അങ്ങനെ അല്ല. നീ എനിക്ക് ഐസ്ക്രീമും ഷവർമയും ഒന്നും വാങ്ങി തരുന്ന പോലെ അല്ല ഇത്.. ‘

‘ഹോണസ്റ്റലി എനിക്ക് ഐസ്ക്രീം വാങ്ങി തരുന്നതും ഈ കൊലുസ് വാങ്ങി തരുന്നതും എല്ലാം ഒരേപോലെ ആണ്..’

‘നിനക്ക് അങ്ങനെ ആയിരിക്കാം. പക്ഷെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല. ഇത്രയും വില ഉള്ള ഒരു കാര്യം ഒക്കെ നീ വാങ്ങി തന്നാൽ വാങ്ങിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ട്.. പോരാത്തതിന് പാറുവിന്റെ കല്യാണത്തിന് നീ വാങ്ങി തന്ന മാലയുടെ കടം ഇത് വരെയും ഞാൻ വീട്ടിയിട്ടില്ല.. അപ്പോളാണ് നീ അടുത്തത് ആയിട്ട് വരുന്നേ..’

‘ദൈവമേ ആ മാലയുടെ ഒക്കെ കാര്യം ഞാൻ ദേ ഇപ്പോൾ ആണ് ഓർക്കുന്നത് തന്നെ. നീ അതൊക്കെ മനസ്സിൽ ഇട്ടു നടക്കുവാണോ..’

‘നീ മറക്കുന്നത് പോലെ എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ ആണ് വാങ്ങിയ ആൾ. എത്ര ഒക്കെ ബന്ധം ഉണ്ടെന്ന് പറഞ്ഞാലും പൈസയുടെ കാര്യത്തിൽ കണക്ക് വേണം. നിനക്ക് പൈസയുടെ വില അത്രക്ക് അറിയില്ല. അതാണ് ഇങ്ങനെ പറയുന്നത്..’

‘ശരി. നിന്റെ അഭിമാനത്തിന്റെ മേലെ ഞാൻ ഫ്ലൈറ്റ് ഇടിച്ചു കയറ്റുന്നില്ല. നീ ഇവിടുന്ന് പോകുമ്പോൾ ഇതെനിക്ക് ഊരി തന്നോ.. അത് വരെ ഇടാൻ പ്രശ്നം ഇല്ലല്ലോ..?
ഞാൻ ചോദിച്ചു

‘വേണ്ട. അത് ശരിയാവില്ല. നീ ഇത് വാങ്ങു..’
അവൾ എന്റെ കൈ പിടിച്ചു കൊലുസ് തരാൻ വേണ്ടി വിരൽ നിവർത്താൻ ശ്രമിച്ചു. പക്ഷെ ഞാൻ കൈ മുറുക്കെ പിടിച്ചു..

‘ വേണ്ടേൽ വേണ്ട. പക്ഷെ ഒന്ന് ഇട്ടു കാണിക്ക്..’
അറ്റ്ലീസ്റ്റ് അവളുടെ കാലിൽ അതൊന്ന് കിടന്നു കാണാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു

‘പറ്റില്ല. നീ ഇത് പിടിക്ക്..’
അവൾ വാശിയോടെ പറഞ്ഞു. ഞങ്ങൾക്ക് ഇടയിൽ കുറച്ചു ദിവസം ആയി വലിയ വഴക്ക് ഒന്നും ഉണ്ടായിരുന്നില്ല. ഇനി ഇത് പറഞ്ഞു ഒരു പിണക്കം ഉണ്ടാകേണ്ട എന്ന് കരുതി ഞാൻ കൈ നീട്ടി അവളുടെ കയ്യിൽ നിന്നും കൊലുസ് വാങ്ങിച്ചു.. എന്റെ മുഖം ഒരല്പം വാടിയിരുന്നു. അത് അവൾ ശ്രദ്ധിച്ചു

‘പിണങ്ങിയോ എന്നോട്..?
അവൾ ചോദിച്ചു

‘ഇല്ല..’
ഞാൻ പറഞ്ഞു

‘മുഖത്ത് പിണക്കം ഉണ്ടല്ലോ..?
അവൾ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു

‘പിന്നെ… നിനക്ക് തോന്നുന്നതാ…’
ഞാൻ ഒഴിയാൻ ശ്രമിച്ചു

‘നീ ഓരോന്ന് ഇങ്ങനെ കൊണ്ട് വരും എന്നെ ഇളക്കാൻ. എന്നിട്ട് അവസാനം നമ്മൾ തമ്മിൽ പിണക്കവും ആകും..’

‘എനിക്ക് പിണക്കം ഇല്ലെന്ന് പറഞ്ഞല്ലോ..’
ഞാൻ കുറച്ചു ശബ്ദം ഉയർത്തി ആണ് പറഞ്ഞത്

‘കണ്ടോ.. കണ്ടോ.. ദേഷ്യം വരുന്നത്.. അതിങ്ങ് താ ഞാൻ ഇട്ടു നോക്കട്ടെ..’
അവൾ എന്റെ കയ്യിലെ കൊലുസിനായി കൈ നീട്ടി

‘ദേഷ്യം ഒന്നുമല്ല.. ഞാൻ ഇത് ചുമ്മാ വാങ്ങിയതാ.. നീ ഇടുമെന്നു ഒന്നും പ്രതീക്ഷിച്ചില്ല.. അത് വിട്..’
ഞാൻ കയ്യിലിരുന്ന കൊലുസ് അവൾക്ക് നൽകാതെ പറഞ്ഞു

‘അത് മര്യാദക്ക് താ.. എനിക്ക് വേണ്ടി വാങ്ങിച്ചത് അല്ലേ എന്തായാലും.. ഞാനൊന്ന് ഇട്ടു നോക്കട്ടെ..’
അവൾ എന്റെ കയ്യിൽ കടന്നു പിടിച്ചു കൊലുസ് സ്വന്തം ആക്കി. മെത്തയിൽ ഇരുന്നു കാൽ മടക്കി അവൾ പാദസരം കാലിൽ അണിയാൻ തുടങ്ങി..

അവളുടെ വെളുത്ത മെഴുക് പോലുള്ള കാലുകളിൽ സ്വർണ്ണക്കൊലുസ് പറ്റിച്ചേർന്നു കിടക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. കൊലുസ്സിനൊപ്പം അവളുടെ കാലിന്റെ ഭംഗിയും ഞാൻ ആസ്വദിക്കാൻ തുടങ്ങി.. കുരുത്തോലയുടെ തെളിച്ചമുള്ള അവളുടെ കാലുകളിൽ വണ്ടി തട്ടിയ ചെറിയ ഒരു മുറിവ് മാത്രമേ ഒരു കളങ്കം പോലെ ഉണ്ടായിരുന്നുള്ളു.. മുട്ടുകൾക്ക് പോലും ഒരു കറുപ്പ് ഛായ കാണാനില്ല. പൊടി രോമങ്ങൾ പോലും വളരാത്ത തെളിഞ്ഞ ചർമ്മം. മനോഹരമായ കണങ്കാലിനെ കൂടുതൽ മിഴിവേകിയ പൊന്നിൻ പാദസരം.. ആകൃതിയൊത്ത കാൽപാദങ്ങളിൽ അടുക്കി വച്ച പോലെ നിരയുറപ്പിച്ച വിരലുകൾ.. അമ്പിളിയമ്മാവന്റെ പാൽ നിറമുള്ള നഖങ്ങൾ.. അടുത്തെങ്ങും അവൾ ക്യൂട്ടസ് ഇട്ടിട്ടില്ല എന്ന് തോന്നുന്നു.. ഭംഗിയും വൃത്തിയുമുള്ള അവളുടെ കാൽ ശരിക്കും ഒന്ന് നക്കാൻ ആരും കൊതിച്ചു പോകും..

ഒരു കാലിൽ പാദസരം ഇട്ടിട്ട് എങ്ങനെ ഉണ്ടെന്ന മട്ടിൽ അവൾ എന്നെ നോക്കി. അടിപൊളി ആണെന്ന എന്റെ ആംഗ്യം കണ്ടപ്പോ ആ കാൽ നിവർത്തി അടുത്ത കാൽ മടക്കി അവൾ പാദസരം ഇടാൻ തുടങ്ങി. അപ്പോളാണ് എന്റെ കണ്ണുകൾ അവളുടെ കണങ്കാലിൽ നിന്നും മേലേക്ക് പോയത്. ഒരു നിക്കർ ആയിരുന്നു അവൾ ധരിച്ചിരുന്നത്. മുട്ട് വരെയും ഇറക്കം ഉണ്ടായിരുന്നു എങ്കിലും അവൾ കാൽ ഉയർത്തി ഇരിക്കുന്നത് കൊണ്ട് അതൊരല്പം താഴേക്ക് ഇറങ്ങി കിടന്നു. അവളുടെ വെളുത്ത തുടകൾ ഇപ്പോൾ ഭാഗികമായി എനിക്ക് കാണാം. അത് പക്ഷെ സെക്കന്റ്‌ പ്രൈസ് മാത്രം ആയിരുന്നു. എനിക്ക് അടിച്ച ഫസ്റ്റ് പ്രൈസ് കുറച്ചു കൂടി മാസ്മരിക ഐറ്റം ആയിരുന്നു..

അവളുടെ മുന്നിലായ് ഇരിക്കുന്നത് കൊണ്ട് കാലുയർത്തിയപ്പോൾ ഒരല്പം ഇറങ്ങി പോയ നിക്കറിനും തുടയ്ക്കും ഇടയിൽ ഒരു ചെറിയ വിടവ് ഉണ്ടായിരുന്നു.. അതിനുള്ളിലൂടെ അകത്തേക്ക് നോക്കിയാൽ ഇഷാനിയുടെ ഉൾത്തുടകളും പാന്റീയുമൊക്കെ കാണാം. പാന്റി ഇട്ടിട്ടില്ല എങ്കിൽ ഒരുപക്ഷെ ആ പൂങ്കാവനവും കാണാം.. ആ പ്രതീക്ഷയിൽ ഞാൻ ആർത്തിയോടെ, പരിഭ്രമത്തോടെ അവളുടെ നിക്കർ ഉണ്ടാക്കിയ ചെറിയ വിടവിലേക്ക് കണ്ണുകൾ പായിച്ചു.. ഊഹിച്ചത് പോലെ അവളുടെ വെണ്ണ തുടകൾ ഒരു ഭാഗം എനിക്ക് കാണാം.. പക്ഷെ അത് കഴിഞ്ഞു താഴേക്ക് കാണാൻ കഴിയുന്നില്ല. അവൾ കുറച്ചു കൂടി കാലൊന്ന് താഴ്ത്തിയാൽ എനിക്ക് ഒരുപക്ഷെ ഈ ഇരിക്കുന്ന പൊസിഷൻ വച്ചു എന്തെങ്കിലും കാണാൻ സാധിച്ചേക്കും.. എന്റെ ആഗ്രഹം അറിഞ്ഞെന്ന പോലെ പാദസരം ഇട്ടു കഴിഞ്ഞ ഉടനെ അവൾ കാൽ ഒരല്പം മുന്നോട്ടു നീട്ടി. ഇപ്പോൾ നിക്കറിന്റെ ആ വിടവ് കുറച്ചു കൂടി വലുതായി. എനിക്ക് കുറച്ചു കൂടി ഉള്ളിലേക്ക് കാഴ്ച്ച കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *