റോക്കി – 5 29അടിപൊളി  

അവൾ എന്നോടുള്ള ഫീലിംഗ്സ് എല്ലാം സത്യമാണ് എന്ന് പറഞ്ഞപ്പോ എന്റെ ഉള്ളിൽ ഒരു പ്രകാശം വീണിരുന്നു.. പക്ഷെ അവളുടെ സ്റ്റോറി കേട്ടപ്പോൾ അതെനിക്ക് സന്തോഷിക്കാൻ പറ്റിയ ഒരു ഏടായി തോന്നിയില്ല..
‘അന്നത്തെ ഒന്നും ഒരു മിസ്റ്റേക്ക് പോലും ആയി എനിക്ക് തോന്നുന്നില്ല ഇഷാനി. നീ എന്ത് കൊണ്ട് അങ്ങനെ പെരുമാറുന്നു എന്ന് എനിക്ക് മനസിലായിരുന്നില്ല.. അതാണ് എനിക്ക് ഉണ്ടായിരുന്ന വിഷമം. ഇപ്പോൾ അത് മാറി.. ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്ന് ഇപ്പോൾ ഉണ്ടായ പോലെ ഉള്ള തമാശ ഒന്നും ഉണ്ടാവില്ല.. അതൊക്കെ എന്ത് കൊണ്ടാണ് നിന്നെ ഹേർട്ട് ചെയുന്നത് എന്ന് എനിക്കിപ്പോ മനസിലാകും..’

‘അയ്യോ ഞാൻ അങ്ങനെ അല്ല നിന്നോട് ഇതെല്ലാം പറഞ്ഞത്. ദേഷ്യം ഒക്കെ വരുമെങ്കിലും നിന്റെ തമാശകൾ ഒക്കെ ഞാൻ എൻജോയ് ചെയ്യാറുണ്ട്. ഞാൻ നിന്നോട് ഇതെല്ലാം പറഞ്ഞത് ഇതൊക്കെ നിന്നോട് ഷെയർ ചെയ്യണം എന്ന് തോന്നിയത് കൊണ്ടാണ്.. പിന്നെ എങ്ങാനും ഇങ്ങനത്തെ കാര്യങ്ങളിൽ ഞാൻ ദേഷ്യം കാണിച്ചാൽ നിനക്ക് അത് മനസിലാകണം ഞാൻ മനഃപൂർവം അല്ല അപ്പോളത്തെ ടെമ്പർ കാരണം ചൂടായതും പിണങ്ങുന്നതും ഒക്കെ ആയിരുന്നു എന്ന്.. അത് ക്ലിയർ ആവാൻ വേണ്ടി പറഞ്ഞതാ.. അല്ലാതെ നീ ഇപ്പോൾ കാണിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടൊന്നും അല്ല..’

‘ആഹ്.. ഇതൊക്കെ മുമ്പേ അറിയാമായിരുന്നു എങ്കിൽ വെറുതെ ഈ പിണക്കം ഒന്നും വേണ്ടായിരുന്നു അല്ലേ..?
ഞാൻ ചോദിച്ചു

‘അതെ. പക്ഷെ എന്ത് ചെയ്യാനാ.. അങ്ങനെ ഒക്കെ സംഭവിക്കണം എന്നായിരിക്കും..’
അവൾ പറഞ്ഞു

‘ആവും..’
ഞാൻ ഒരു ചിരിയോടെ പറഞ്ഞു

‘സാറിന് ഇനി എന്നോട് വല്ലോം പറയാനുണ്ടോ.?
അവൾ എന്നെ നോക്കി ചോദിച്ചു

‘എന്ത്..?

‘എന്തെങ്കിലും..? എന്നോട് ഷെയർ ചെയ്യണം എന്ന് തോന്നിയിട്ടുള്ളത്..’

എന്റെ മനസിൽ ഓർമ വന്നത് കൃഷ്ണയുടെ കാര്യം ആണ്. അത് കേൾക്കുമ്പോ അവൾ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അങ്കലാപ്പ് ആയി. അത് പറഞ്ഞാൽ ഞങ്ങൾക്ക് ഇടയിൽ ഇപ്പോളുള്ള രസം അവസാനിക്കും. അത് നഷ്ടപ്പെടുത്താൻ എനിക്ക് മനസ്സ് വന്നില്ല. കുറച്ചു ദിവസങ്ങൾ കൂടിയേ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരുമിച്ച് ഉണ്ടാവൂ എന്നുള്ളത് കൊണ്ട് തന്നെ കൃഷ്ണയേ ഞങ്ങൾക്കിടയിൽ കൊണ്ട് വരാൻ ഞാൻ ആഗ്രഹിച്ചില്ല..

‘ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. പക്ഷെ പറയണോ എന്നാണ് സംശയം..’
ഞാൻ മടിച്ചു പറഞ്ഞു

‘പറ.. ഞാൻ എന്റെ എല്ലാം പറഞ്ഞില്ലേ.. നീ നിന്റെ ഫാമിലിയേ പറ്റി ഒന്നും എന്നോട് പറയാറില്ലല്ലോ. നമ്മൾ രണ്ട് പേരും ആ മാറ്റർ പരസ്പരം ഒഴിവാക്കി വിടാറുണ്ട്. ഞാൻ എന്റെ പറഞ്ഞു. നീ പറ നിന്റെ.. എന്നോട് ഷെയർ ചെയ്യാൻ പറ്റാവുന്നത് ആണെന്ന് തോന്നിയാൽ…’

അവൾക്ക് എന്റെ ഫാമിലിയെ പറ്റി ഒക്കെ ആണ് അറിയേണ്ടത്. അതിനെ കുറിച്ച് സംസാരിക്കുമ്പോളും ചിന്തിക്കുമ്പോളും എല്ലാം ഞാൻ വളരെ ഡെസ്പ് ആകുന്ന കൊണ്ട് ഞാൻ അതാരോടും അങ്ങനെ വലുതായി ഷെയർ ചെയ്യാറില്ല. പക്ഷെ ഇന്നാ പതിവ് തെറ്റിക്കാൻ ഞാൻ തീരുമാനിച്ചു

‘ എന്റെ ഫാമിലിയേ കുറിച്ച് എന്താ പറയുക. ഞങ്ങൾ നാല് പേരായിരുന്നു. അച്ഛൻ, അമ്മ, ചേട്ടൻ പിന്നെ ഞാൻ. നീ എന്നെ പറ്റിയും അച്ഛനെ പറ്റിയും ഒക്കെ ഉള്ള കഥകൾ കേട്ടിട്ടില്ലേ കോളേജിൽ വച്ചു. ഏറെക്കുറെ മിക്കതും ഉള്ളതാണ്. അച്ഛൻ പണ്ട് ശരിക്കും നൊട്ടോറിയാസ് ബാക്ക്ഗ്രൗണ്ട് ഉള്ള ഒരായിരുന്നു. പച്ചക്ക് പറഞ്ഞാൽ ഗുണ്ടാതലവൻ എന്നൊക്കെ പറയാം. അച്ഛനും അച്ചന്റെ ഒരു ബ്രദർ ദേവരാജൻ അങ്കിളും ആയിരുന്നു അന്ന് ഇവിടുത്തെ കിങ്‌സ്.. നമ്മൾ അന്ന് കണ്ടില്ലേ മഹാൻ.. മൂപ്പര് ആയിരുന്നു അച്ഛന്റെ റൈറ്റ് ഹാൻഡ്. ഇപ്പോളത്തെ പോലെ ഒന്നും അല്ല പുള്ളി പണ്ട് വൻ ടെറർ ആയിരുന്നു എന്നാണ് കേട്ടിട്ടുള്ളെ.. ഇവരുടെ ഈ സെറ്റപ്പ് ഒക്കെ മയപ്പെടുന്നത് അച്ഛൻ കല്യാണം കഴിച്ചു ഫാമിലി ആയപ്പോൾ ആണ്. ആ സമയം അച്ഛൻ എല്ലാം റിയൽ എസ്റ്റേറ്റ് ബാർ അങ്ങനെ പല പരിപാടികളും നോക്കാൻ തുടങ്ങി. ഞാൻ ഒക്കെ ഉണ്ടായപ്പോ ഇവർ ബിസിനസ് നല്ലപോലെ പച്ച പിടിച്ചിരുന്നു. പക്ഷെ ഈ പറഞ്ഞ ഗുണ്ടായിസം സെറ്റപ്പ് ഒക്കെ മറവിൽ ഉണ്ടായിരുന്നു.. പോകെ പോകെ അത് കുറഞ്ഞു വന്നെങ്കിലും ഇവർക്ക് ഇതൊന്നും ഒറ്റയടിക്ക് ഉപേക്ഷിച്ചു വരാൻ പറ്റില്ല എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു..’

അർജുൻ പറയുന്നത് ഇഷാനി ശ്രദ്ധയോടെ കേട്ടിരുന്നു

‘ചേട്ടൻ എന്നെക്കാൾ മൂന്ന് വയസ്സ് മൂപ്പുണ്ട്. അനിരുദ്ധ് – അനി എന്ന് വിളിക്കും. ഞങ്ങൾ രണ്ട് പേരും അമ്മയുടെ മക്കൾ ആയിരുന്നു. അപ്പനോട് അത്ര വലിയ അറ്റാച്ച്മെന്റ് ഒന്നും ഇല്ലായിരുന്നു. അച്ഛൻ ആണേലും ഞങ്ങളുടെ കാര്യത്തിൽ അങ്ങനെ അഭിപ്രായം പറയാനോ നിയന്ത്രിക്കാനോ ഒന്നും വരാറില്ല. അമ്മയുടെ കയ്യിൽ ആയിരുന്നു ഫുൾ നിയന്ത്രണം ഞങ്ങളുടെ. അച്ഛൻ ആദ്യമായി ഒരു കാര്യത്തിൽ എന്നോട് തടസ്സം പറയുന്നത് ഞാൻ സ്റ്റേറ്റ്സ് ൽ പോകുന്ന കാര്യം വന്നപ്പോൾ ആണ്. എനിക്ക് അവിടെ ലൈഫ് സ്പെൻഡ്‌ ചെയ്യാൻ ആണ് ഇഷ്ടം എന്നൊക്കെ അറിഞ്ഞപ്പോ പുള്ളി ചെറുതായ് ഒന്ന് എതിർത്തു. പക്ഷേ ആ കാര്യത്തിൽ ഞാൻ തന്നെ ജയിച്ചു. എന്നെ പോലെ ആരുന്നില്ല അനി. അവൻ അച്ഛൻ പറയുന്ന കേട്ട് ഇവിടെ തന്നെ നിന്ന് കമ്പിനി എല്ലാം നോക്കി.. ഞാൻ പുറത്ത് പഠിക്കാൻ പോയി ജോബും അവിടെ തന്നെ സെറ്റായി.. ഇവിടെ വരെ ഞങ്ങളുടെ എല്ലാം ലൈഫ് സ്മൂത്ത്‌ ആയാണ് പൊക്കൊണ്ടിരുന്നത്…’

അർജുൻ ഒരു നെടുവീർപ്പിട്ടു.. പറയാൻ പോകുന്ന ദുരന്തം മനസ്സിൽ ഒന്ന് ഓർത്ത് അവൻ ഒന്ന് വേദനിച്ചു.. ആ വേദന അവന്റെ കണ്ണുകളിൽ ഇഷാനി കണ്ടു. വാക്കുകളിൽ വിഷമം അറിയിക്കാത്ത വിധം അർജുൻ ബാക്കി പറയാൻ തുടങ്ങി

‘ക്യാൻസറിന്റെ രൂപത്തിൽ ആണ് ദുരന്തം ആദ്യം ഞങ്ങളുടെ ലൈഫിലേക്ക് വരുന്നത്. അതും ഞങ്ങളിൽ വച്ചു ഏറ്റവും പാവം ആയ അമ്മയെ തന്നെ അത് ചൂസ് ചെയ്തു.. ഞാൻ വെളിയിലേ ജോലി എല്ലാം ഇട്ടെറിഞ്ഞു ഇവിടെ വന്നു അമ്മയുടെ കൂടെ നിന്നു. അമ്മയെ നോക്കി.. എത്ര ഒക്കെ കാശ് ഉണ്ടെങ്കിലും ചിലപ്പോൾ നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരേ രക്ഷിക്കാൻ കഴിയില്ല.. അതൊരു വല്ലാത്ത അവസ്‌ഥ ആണ്.. ഒരുപാട് വേദന അനുഭവിച്ചാണ് പാവം പോയത്. മരിക്കുന്നതിന് മുന്നേ രാത്രി കൂടി ഞാനുമായി സംസാരിച്ചത് ഒക്കെ ആണ്.. ഞാനൊരിക്കലും കരുതിയില്ല അത് ഞങ്ങൾ തമ്മിൽ അവസാനമായി സംസാരിക്കുന്നത് ആവുമെന്ന്..’

അത് പറഞ്ഞപ്പോളേക്കും ഇഷാനിയുടെ കണ്ണുകൾ നിറയുന്നത് അർജുൻ കണ്ടു.. അത് പറയുമ്പോ കണ്ണ് നിറയാതെ ഇരിക്കാൻ അർജുൻ പരമാവധി ശ്രമിച്ചിരുന്നു..

‘നീ കരയാൻ ആണേൽ ഞാൻ പറയില്ല..’
ഞാൻ പറഞ്ഞു

‘ഇല്ല.. നീ.. നീ പറ…’
അവൾ കണ്ണ് കൂട്ടിതിരുമ്മി കണ്ണീർ കണ്ണിൽ അലിയിച്ചു കളയുന്ന പോലെ ചെയ്തു കലങ്ങിയ കണ്ണുമായ് എന്റെ കഥ കേട്ടു..

Leave a Reply

Your email address will not be published. Required fields are marked *