റോക്കി – 5 29അടിപൊളി  

 

ഇത്രയും പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ശരിക്കും നിറഞ്ഞു കരച്ചിലിന്റെ വക്കിൽ അവൾ എത്തിയത് ഞാൻ കണ്ടു.

 

‘നീ എന്തിനാ കരയുന്നെ.. ഞാൻ കരയാൻ മാത്രം ഒന്നും പറഞ്ഞില്ലല്ലോ… ഇതൊക്കെ കഴിഞ്ഞിട്ട് നാളുകൾ ആയി.. ഞാനിപ്പോ ഓക്കേ ആണ്.. നീ കരഞ്ഞാൽ ഇനി ഞാനൊന്നും പറയില്ല നിന്നോട്..’

ഞാൻ അവളുടെ കവിളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു

 

‘എനിക്ക്.. എനിക്ക് എല്ലാം കേട്ടപ്പോൾ സങ്കടം വന്നു.. കുഞ്ഞിന്റെ കാര്യം ഒക്കെ..’

അവൾ സങ്കടത്തിൽ പറഞ്ഞു

 

‘അറിയാം.. നമുക്ക് ഇതിലൊന്നും ചെയ്യാൻ ഇല്ലല്ലോ.. ഓരോ പിള്ളേരെ കാണുമ്പോളും ഞാൻ അവളെ ഓർക്കും. അവൾക്ക് വാങ്ങി കൊടുത്ത കളിപ്പാട്ടവും കഥ പുസ്തകവും എല്ലാം കാണുമ്പോൾ പഴയത് ഒക്കെ ഓർമ വരും.. മരിക്കുന്ന വരെ അവളുടെ ഓർമ്മകൾ എന്നെ ഹോണ്ട് ചെയ്യും.. അത് അങ്ങനാ..’

 

‘നിനക്ക് ഇത്ര സങ്കടങ്ങൾ ഒക്കെ ഉണ്ടെന്ന് ഞാൻ കരുതിയില്ല..’

കവിളിൽ വച്ച എന്റെ കയ്യിൽ കൈ ചേർത്ത് വച്ചു അവൾ പറഞ്ഞു

 

‘വിഷമങ്ങൾ ഇല്ലാത്ത ആരാടി ഉള്ളെ.. മതി ഈ നെഗറ്റീവ് പറച്ചിൽ.. വാ താഴോട്ട് പോവാം..’

ഞാൻ അവളെ എണീപ്പിച്ചു ടെറസിൽ നിന്നും താഴെ കൊണ്ട് പോയി..

 

ഞങ്ങൾ രണ്ട് പേരും കുറച്ചു നേരത്തേക്ക് മൂഡോഫ് ആയിരുന്നു. ഞാൻ പിന്നെയും എല്ലാം മറന്നു അവളോട് വേറെ പലതും സംസാരിച്ചു അവളുടെ മൈൻഡ് മാറ്റാൻ നോക്കിയിരുന്നു. പക്ഷെ അവളുടെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നു.. ഞാൻ അവളോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ ആണ് ഷിന്റോ വിളിക്കുന്നത്.. ഷിന്റോ എന്റെ ഫ്രണ്ട് ആണ്. ഞാൻ അവന്റെ കൂടെ ആണ് വിദേശത്തേക്ക് പോകാൻ പ്ലാൻ ഇട്ടത്. അവനിപ്പോ ബാംഗ്ലൂർ ആണ് ഉള്ളത്. രണ്ട് ദിവസത്തിന് ഉള്ളിൽ അവൻ തിരിച്ചു പോകുമെന്ന് പറഞ്ഞിരുന്നു. അവന്റെ ഒപ്പം ആണ് എനിക്കും പോകേണ്ടത്. അന്ന് രാത്രി ഇവിടുന്ന് കയറേണ്ട ഞാൻ ഇഷാനി ആക്‌സിഡന്റ് ആയത് കൊണ്ട് അവന്റെ അടുത്തേക്ക് ചെല്ലുന്നത് ഓരോ ഒഴിവ് കഴിവ് പറഞ്ഞു മാറ്റി വച്ചിരിക്കുകയിരുന്നു. ഇനിയിപ്പോ അത് പറ്റില്ല. അവന് കൃത്യമായ ഒരു മറുപടി കൊടുക്കണം.

 

പോകണം എന്ന തീരുമാനം തെറ്റാണ് എന്ന് എനിക്ക് ഇപ്പോളും തോന്നുന്നില്ല. അത്രക്ക് വേണ്ടാത്തത് ഞാൻ ചെയ്തു പോയി. ഇനിയിപ്പോ അതൊന്നും മാറ്റാൻ കഴിയില്ല. ആകെ പറ്റുന്നത് ഇവരുടെ എല്ലാം ഇടയിൽ നിന്ന് അപ്രത്യക്ഷൻ ആകുക എന്നതാണ്. അന്ന് ആ ഫോൺ എടുക്കാതെ ആ ട്രെയിനിൽ കയറിയിരുന്നു എങ്കിൽ അധികം വിഷമം ഇല്ലാതെ ഇവിടെ നിന്നും എനിക്ക് പോകാൻ കഴിയുമായിരുന്നു. പക്ഷെ ഇപ്പോൾ ഇഷാനി എന്നെ എപ്പോളത്തെയും പോലെ കൊളുത്തി വലിക്കുന്നു.. അതും അവൾ ഇത്രയും അടുപ്പം എന്നോട് കാണിച്ചു തുടങ്ങിയ സമയത്തു അത് നഷ്ടപ്പെടുത്തി ഇവിടെ നിന്നും പോകാൻ എനിക്ക് മനസ്സ് വരുന്നില്ല. പക്ഷെ മനസിന്റെ ചാഞ്ചല്യം ഞാൻ അടക്കി വച്ചു. അവനോട് നാളെ കഴിഞ്ഞു ബാംഗ്ലൂർ എത്തുമെന്ന് ഞാൻ വാക്ക് കൊടുത്തു. നാളെ ഒരു ദിവസം കൂടി എനിക്ക് മുന്നിലുണ്ട്.. ഇഷാനിക്ക് ഒപ്പം ചിലവഴിക്കാനും, അവളോട് യാത്ര പറയാനും…..

 

 

കോൾ വന്നു ഞാൻ പുറത്തേക്ക് പോയതും എന്റെ സംസാര രീതിയും എല്ലാം ആരാണ് വിളിച്ചത് എന്ന സംശയം അവളിൽ ഉണ്ടാക്കിയിരുന്നു. കോൾ വച്ചതിനു ശേഷം ഉള്ള എന്റെ പെരുമാറ്റത്തിലും അവൾക്ക് സംശയം തോന്നി.

 

‘എന്താടാ മുഖത്ത് ഒരു വിഷമം.. ആരാ വിളിച്ചത്..?

അവൾ ചോദിച്ചു

 

‘ഹേയ്.. ഒരു ഫ്രണ്ട്…’

അവളോട് എങ്ങനെ കാര്യം അവതരിപ്പിക്കും എന്നറിയാതെ ഞാൻ കുഴങ്ങി

 

‘ഫ്രണ്ട് എന്തിനാ വിളിച്ചേ ..? നിന്റെ മുഖം പെട്ടന്ന് മാറിയല്ലോ…?

അവളുടെ മുമ്പ് ഉണ്ടായിരുന്ന വിഷാദം എന്റെ ആകുലത കണ്ടപ്പോ മാറി. അവളിപ്പോ എന്റെ മനസ്സിൽ എന്തെന്ന് ആലോചിച്ചു ടെൻഷനിൽ ആണ്

 

‘അത്.. ഒരു കാര്യം ഉണ്ടായിരുന്നു..’

 

‘എന്താ..? എന്നോട് പറ…’

ആരോടും പറയാത്ത അനുഭവങ്ങൾ പങ്ക് വച്ച എനിക്ക് അതിൽ കൂടുതൽ രഹസ്യങ്ങൾ കാണില്ല എന്ന് അവൾ കരുതി കാണണം.

 

‘നിന്നോട് പറയണ്ട കാര്യം തന്നേ ആണ്. പക്ഷെ അതെങ്ങനെ പറയും എന്നാണ്….’

ഞാൻ തുടങ്ങാൻ ഉള്ള ഒരു മടിയിൽ പറഞ്ഞു

 

‘പറയെടാ…’

അവൾ നിർബന്ധിച്ചപ്പോൾ ഞാൻ പറഞ്ഞു തുടങ്ങി

 

‘അന്ന് നീ ആക്‌സിഡന്റ് ആയില്ലേ.. അപ്പോൾ ഞാൻ ശരിക്കും റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. ഞാൻ ഒരു യാത്ര പോകുന്നേന് തൊട്ട് മുമ്പാണ് എനിക്ക് ഒരു കോൾ വന്നത്, നിന്നെ വണ്ടി തട്ടി എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ആ യാത്ര പോസ്‌പോൻ ചെയ്തു വന്നതാ.. അതിന്റെ കാര്യത്തിനാണ് ഇപ്പോൾ ഈ ഫ്രണ്ട് വിളിച്ചത്..’

 

‘യാത്ര എന്ന് പറഞ്ഞാൽ എനിക്ക് മനസിലായില്ല…’

അവൾ പറഞ്ഞു

 

‘നീ കരുതുന്നത് പോലെ ട്രിപ്പ്‌ ഒന്നും അല്ല. എന്താ ഇപ്പോൾ പറയുക.. ഒരുതരം ഒളിച്ചോട്ടം…’

 

‘ഒളിച്ചോട്ടമോ..? അതെന്തിന്..?

അവൾ നെറ്റി ചുളിച്ചു ചോദിച്ചു

 

‘ഒരുപാട് കാരണങ്ങൾ ഉണ്ട്.. ഇവിടുത്തെ ലൈഫ് എനിക്ക് ടോളെറേറ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല.. എനിക്ക് ഒരു ചേഞ്ച്‌ വേണം എന്നൊക്കെ തോന്നി..’

അവളോട് എന്റെ യാത്രയുടെ കാരണം കുറ്റബോധം ആണെന്ന് പറയാൻ കഴിയില്ല. കാരണം അത് പറഞ്ഞു വരുമ്പോൾ കൃഷ്ണയുടെ കാര്യം പറയേണ്ടി വരും.

 

‘നീ ചുമ്മാ പറയുന്നത് ആണോ..? എനിക്ക് നീ പറയുന്നത് ഒട്ടും ഡൈജസ്റ്റ് ആകുന്നില്ല..’

 

‘സത്യം ആണ്. എനിക്ക് ടിക്കറ്റ് വന്നു. നാളെ കഴിഞ്ഞു എനിക്ക് ബാംഗ്ലൂർ പോണം. അവിടുന്ന് ആണ് ഫ്ലൈറ്റ്..’

 

‘ഞാൻ.. ഞാൻ കാരണം ആണോ..? ഞാൻ മിണ്ടാഞ്ഞത് കാരണം.. അതോണ്ട് ആണോ നീ അന്ന് അങ്ങനെ ഒരു ഡിസിഷൻ എടുത്തത്..? അങ്ങനെ ആണേൽ ഇപ്പോൾ എനിക്ക് നിന്നോട് ഒരു പിണക്കവും ഇല്ലല്ലോ.. പിന്നെന്തിനാ നീ ഇപ്പോൾ ഈ പോക്ക് പോണത്..?

ഇഷാനിയുടെ ശബ്ദം ഇടറി തുടങ്ങി

 

‘ഹേയ്.. അങ്ങനെ അല്ല. നീ കാരണം അല്ല. വീട്ടിൽ നിന്ന് ആണെങ്കിലും എന്നോട് ഓഫിസ്, ബിസിനസ് എന്നൊക്കെ പറഞ്ഞു പ്രഷർ ഉണ്ട്. കോളേജ് കഴിഞ്ഞാൽ എന്നെ അവിടെ തളച്ചിടാൻ ആണ് അച്ഛന്റെ തീരുമാനം. ഞാൻ നിന്നോട് പറഞ്ഞില്ലേ അച്ഛന്റെ പഴയ ബിസിനസ് ഒക്കെ പറ്റി. അത് കൊണ്ട് തന്നെ അതിന്റെ ഭാഗം ആകുന്നതിൽ എനിക്ക് താല്പര്യം ഇല്ല.. പുറത്ത് പോയി ജോലി ചെയ്തു ജീവിക്കാൻ ആണ് പണ്ടും ഞാൻ ആഗ്രഹിച്ചത്.. നിന്നോട് ഞാൻ പറഞ്ഞില്ലേ മുന്നേ…’

 

‘അച്ഛനോട് പറഞ്ഞാൽ മനസ്സിലാവില്ലേ..?

അവൾ വീണ്ടും ചോദിച്ചു

 

‘അതൊന്നും മനസിലാവില്ല. പിന്നെ ഒരു പരിധിയിൽ കൂടുതൽ അച്ഛനോട് എതിർക്കാനും എനിക്ക് പറ്റില്ല. സൊ പറയാതെ ലീവ് ചെയ്യുന്നത് ആണ് ബെറ്റർ എന്ന് തോന്നി..’

 

‘എടാ എന്നാൽ കോളേജ് കഴിഞ്ഞു നീ പോയാൽ പോരേ. ഇനിയിപ്പോ എത്ര നാളുണ്ട്. കൂടി പോയാൽ മൂന്ന് മാസം.. അത്രയും നിന്നൂടെ..? വെറുതെ മൂന്ന് വർഷം പഠിച്ചത് കളയണോ…?

Leave a Reply

Your email address will not be published. Required fields are marked *