റോക്കി – 5 29അടിപൊളി  

അവൾ പിന്നെയും എന്നെ കുഴപ്പിക്കാൻ ഓരോന്ന് ചോദിച്ചു

 

‘കോളേജിൽ പഠിക്കണം എന്ന് ഞാൻ വീട്ടിൽ പറഞ്ഞത് തന്നെ ഈ ബിസിനസ്ൽ നിന്ന് അത്ര നാളെങ്കിലും മാറി നിൽക്കാൻ ആണ്. പക്ഷെ അച്ഛൻ എന്നെ ഇവിടെ വേണം എന്ന് ഉറപ്പിച്ചു തന്നെ ആണ്. അതാണ് ചെന്നൈ നിന്ന് രണ്ടാം വർഷം എന്നെ ഇവിടെ കൊണ്ട് വരീപ്പിച്ചത് പതിയെ. പിന്നെ പതിയെ കമ്പനിയിൽ മുഖം കാണിക്കാൻ നിർബന്ധിച്ചു.. സോ ഞാൻ ഇപ്പോൾ ചാടിയില്ല എങ്കിൽ ഇതെല്ലാം എന്റെ തലയിൽ ഇരിക്കും. ആൻഡ് ഐ ഹേറ്റ് ഇറ്റ്…’

 

‘അപ്പോൾ നീ എല്ലാം ഉറപ്പിച്ചു തന്നെ ആണ്..’

ഇഷാനി എന്തോ അർഥം വച്ച പോലെ പറഞ്ഞു

 

‘അതെ..’

ഞാൻ മറുപടി കൊടുത്തു

 

‘ശരി. നിന്റെ ഇഷ്ടം പോലെ. ഞാൻ പറഞ്ഞാലും അത് മാറാൻ ഒന്നും പോണില്ലല്ലോ..?

പിണക്കം അവളുടെ സ്വരത്തിൽ പടരുന്നത് ഞാൻ അറിഞ്ഞു. അത് പറഞ്ഞിട്ട് എനിക്ക് മുഖം തരാതെ അവൾ എഴുന്നേറ്റ് പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ചു ഇരുത്തി

 

‘നീ ദേഷ്യത്തിൽ ആണോ..?

ഞാൻ ചോദിച്ചു

 

‘അല്ല. ഇനിയിപ്പോ ആണേൽ തന്നെ നിനക്ക് എന്താ..? ഞാൻ ദേഷ്യപ്പെട്ടാൽ നീ തീരുമാനം മാറ്റാനൊന്നും പോണില്ലല്ലോ..?

അവൾ ദേഷ്യത്തോടെ എന്നെ നോക്കി കൊണ്ട് ചോദിച്ചു

 

‘അതിപ്പോ ഞാൻ ടിക്കറ്റ് എടുത്തു അവന് വാക്ക് കൊടുത്തു. ഞാൻ മനസിൽ ഉറപ്പിച്ചതാണ് പോകുമെന്ന്. അതിനി മാറ്റാൻ പാടാണ്..

 

‘മാറ്റണ്ട..’

അവൾ ദേഷ്യത്തിൽ എന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു

 

‘ദേഷ്യത്തിൽ ആണല്ലോ..? നാളെ കഴിഞ്ഞു ഞാൻ അങ്ങ് പോകും. അപ്പോൾ നീ ഓർക്കും വെറുതെ ദേഷ്യം പിടിച്ചു ഇരിക്കണ്ടായിരുന്നു എന്ന്..’

ഞാൻ പറഞ്ഞു

 

‘നീ പോയാൽ എനിക്ക് എന്താ..? ഞാൻ അതോർത്തു വിഷമിച്ചു ഇരിക്കാൻ ഒന്നും പോണില്ല..’

അവൾ ദേഷ്യത്തിൽ പറഞ്ഞത് ആണെങ്കിലും ആ പറച്ചിലിൽ ഒരു ദുഃഖം ഫീൽ ചെയ്തു

 

‘അത്രയേ ഉള്ളോ ഞാൻ…?

ഞാൻ ചോദിച്ചു

 

അത്രയേ ഉള്ളു.. നിനക്ക് ഞാനും അങ്ങനെ തന്നെ അല്ലേ…?

അവൾ എന്റെ മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്

 

‘എനിക്ക് നീ എങ്ങനെ എന്ന്..?

 

‘എന്നോട് പറയാതെ പോകാൻ നോക്കിയില്ലേ..? അപ്പോൾ അത്രക്ക് ഒക്കെ അല്ലേ ഞാൻ ഉള്ളു..?

 

‘ഇല്ല. നാളെ വൈകിട്ട് മുമ്പ് എങ്ങനെ ആണേലും ഞാൻ ഇത് നിന്നോട് അവതരിപ്പിച്ചേനെ.. നിന്നോട് പറയാതെ ഞാൻ എങ്ങനെ ആടി ഇവിടുന്ന് പോണെ..?

 

‘ഇപ്പോൾ അല്ല. അന്ന് എന്നെ വണ്ടി ഇടിച്ച അന്ന്.. അന്ന് നീ പോവാൻ നിന്ന അല്ലേ..? എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞോ..?

 

‘എടി നീ മറന്നോ..? നീ എന്നോട് മുടിഞ്ഞ സമരത്തിൽ ആയിരുന്നു അപ്പോൾ ഒക്കെ. എന്നോട് മിണ്ടാൻ പോലും കൂട്ടാക്കില്ലയിരുന്നു നീ അപ്പോൾ.. ‘

 

‘അതിന്…? നീ ഇവിടെ വിട്ടു പോകുവാ എന്ന് പറഞ്ഞാൽ മൈൻഡ് ആക്കാത്ത മാതിരി ക്രൂര ആണോ ഞാൻ…? അങ്ങനെ ആണോ നിനക്ക് തോന്നിയെ..?

 

‘എടി ഞാൻ അത് പറയാഞ്ഞത്…’

എനിക്ക് മുഴുവിപ്പിക്കാൻ അവസരം തരാതെ അവൾ സംസാരിച്ചു

 

‘നീ അന്ന് പോയിരുന്നു എങ്കിൽ പിന്നെ നമ്മൾ തമ്മിൽ ഒരിക്കലും കണ്ടില്ല എന്ന് തന്നെ വന്നേനെ.. അത് നിനക്ക് ശരിക്കും അറിയാമായിരുന്നു.. എന്നിട്ട് പോലും നീ എന്റെ അടുക്കൽ വന്നൊന്ന് പറഞ്ഞില്ല….’

ഒരു ചെറിയ വിതുമ്പലോടെ അവൾ പറഞ്ഞു

 

‘ഇഷാനി നിന്റെ അടുത്ത് വന്നു ഞാൻ യാത്ര പറയാഞ്ഞത് മനഃപൂർവം ആണ്. കാരണം.. കാരണം എനിക്ക് അതിന് പറ്റില്ല അത് തന്നെ.. എന്റെ പ്രിയപ്പെട്ടവരുടെ ഒക്കെ മുഖം അവസാനമായി കണ്ടത് എനിക്ക് ഓർമ്മയുണ്ട്. ആ മുഖം മറയ്ക്കുമ്പോ ഇനി ഒരിക്കലും അവരെ എനിക്ക് കാണാൻ കഴിയില്ലല്ലോ എന്നോർത്ത് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. നിന്റെ കാര്യത്തിലും എനിക്ക് അത് പോലെ തന്നെ ആണ് തോന്നിയത്. ഇനിയൊരിക്കലും കാണില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു അവസാനമായി നിന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയില്ല. അന്ന് അവസാനമായി നിന്നെ കണ്ടപ്പോൾ നീ എന്നത്തേയും പോലെ കാം ആയി എന്നെ ശ്രദ്ധിക്കാതെ നടന്നു പോണത് ആണ് എന്റെ ഓർമ്മയിൽ ഉള്ളത്. അപ്പോൾ എന്റെ മനസ്സിൽ അത് അവസാനത്തെ കാഴ്ച്ച ആണെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ആ പിക്ച്ചർ മതി എനിക്ക് നിന്നെ ഓർമ്മിക്കാൻ.. അങ്ങനെ കരുതി ആണ് ഞാൻ നിന്റെ അടുത്ത് വരാഞ്ഞത്… ‘

ഞാൻ വേദനയോടെ അത് പറഞ്ഞു തീർത്തു

 

‘അപ്പോൾ ഇപ്പോൾ നീ യാത്ര പറയുന്നതോ..?

അവൾ ചോദിച്ചു

 

‘എനിക്ക് വേറെ വഴിയില്ല. ഇത്രയും ദിവസം ഒരുമിച്ച് കഴിഞ്ഞിട്ട് പെട്ടന്ന് ഞാൻ നിന്നെ ഗോസ്റ്റ് ചെയ്താൽ അത് ശരിയല്ല. ആൻഡ് മോർ ഓവർ ഇത്രയും ദിവസങ്ങൾ കൊണ്ട് നീയെനിക്ക് തന്ന മെമ്മറിസ് എന്റെയുള്ളിൽ ഉണ്ട്. അതിന് എന്നെ ഹീൽ ചെയ്യാൻ പറ്റിയേക്കും..’

 

‘ഞാൻ കരുതിയത് നീ നല്ല ധൈര്യം ഉള്ള ആൾ ആയിരിക്കും എന്നാണ്.. എല്ലാത്തിൽ നിന്നും എപ്പോളും ഇങ്ങനെ ഒളിച്ചോടുമെന്ന് ഞാൻ കരുതിയില്ല..’

ഞാൻ വേദനിക്കും എന്ന് കരുതി തന്നെ ആകണം അവൾ അത് പറഞ്ഞത്

 

‘എല്ലാവർക്കും ഒരു ബ്രെക്കിങ് പോയിന്റ് ഉണ്ട് ഇഷാനി…’

ഞാൻ അത്ര മാത്രം പറഞ്ഞു

 

ആ വിഷയത്തെ പറ്റി പിന്നെ ഞങ്ങൾ സംസാരിച്ചില്ല. യാന്ത്രികമായി ഞങ്ങൾ ജോലികൾ ചെയ്യുകയും പരസ്പരം മിണ്ടുകയും ചെയ്തു. ഞങ്ങൾക്ക് ഇടയിൽ തനിയെ മുളച്ചു വരുന്ന സംഭാഷണങ്ങളും തമാശകളും അന്ന് ഉണ്ടായില്ല. രാത്രി ഭക്ഷണം കഴിച്ചു ഞങ്ങൾ ഉറങ്ങാൻ കിടക്കുവോളവും അവളെന്റെ മുഖത്ത് നോക്കിയിരുന്നില്ല. പിണക്കം ഒന്നും ഇല്ല എങ്കിലും ഒരു ചെറിയ ദേഷ്യം അവൾക്ക് ഉള്ളത് പോലെ തോന്നി. ഞങ്ങൾ രണ്ട് പേരും രണ്ട് വശത്തേക്ക് ചെരിഞ്ഞാണ് കിടന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോ അവൾ ഉറക്കം പിടിച്ചെന്ന് ഞാൻ കരുതി. എനിക്ക് ഉറക്കം വന്നില്ല. ഞങ്ങൾ ഒരുമിച്ച് കഴിയുന്ന അവസാനത്തെ രാത്രികളിൽ ഒന്നാണ്.

 

അതെല്ലാം ആലോചിച്ചു കൂട്ടി ഇരുട്ടിൽ കണ്ണ് തുറന്നു കിടന്നപ്പോൾ ആണ് അപ്പുറെ വശത്തു നിന്നും ഒരു ഏങ്ങലടി ചെറുതായ് കേട്ടത്. ആദ്യമത് തോന്നിയത് ആണെന്ന് കരുതി പിന്നെ വീണ്ടും കേൾക്കാൻ തുടങ്ങിയപ്പോൾ

‘നീ കരയുവാണോ…?

ഞാൻ ചോദിച്ചു

 

‘മ്മ്ഹ്മ്മ്…’

അല്ല എന്ന അർദ്ധത്തിൽ അവൾ മൂളി

 

‘കള്ളം പറയല്ലേ…’

 

‘ഞാൻ… കുഞ്ഞിന്റെ കാര്യം ഓർത്തപ്പോ….’

അവൾ വിതുമ്പൽ അടക്കി പിടിച്ചു പറഞ്ഞു

 

‘നീ അതൊന്നും ആലോചിക്കാതെ ഇരിക്ക്.. വിഷമം വരുന്ന കാര്യങ്ങൾ ഒന്നും നമ്മൾ മനസ്സിൽ വച്ചോണ്ട് ഇരിക്കരുത്…’

ഞാൻ തിരിച്ചു ചെരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു. അവൾ അപ്പോളും എനിക്ക് പുറം തിരിഞ്ഞായിരുന്നു കിടന്നത്

 

‘ഉറക്കം വരുന്നില്ലേ…?

ഞാൻ ചോദിച്ചു

 

‘ഇല്ല..’

അവൾ മെല്ലെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *