റോക്കി – 5 29അടിപൊളി  

 

വീടിന് മുന്നിൽ വന്നിറങ്ങി കയ്യിലിരുന്ന കവർ ആട്ടി ഇഷാനി വാതിൽക്കൽ വന്നു വിളിച്ചു. കതക് അടച്ചിട്ടിരിക്കുകയാണ്.. വിളിച്ചിട്ട് അവൻ വിളി കേട്ടില്ല.. ഇഷാനി അത് കൊണ്ട് കോളിങ് ബെല്ല് അമർത്തി.. എന്നിട്ടും അവന്റെ പൊടി പോലും ഇല്ല. ഈ പോത്ത് ഇതെവിടെ പോയി കിടക്കുന്നു. ഇഷാനി വാതിലിൽ ചെറുതായ് മുട്ടിയപ്പോൾ കതക് മെല്ലെ തുറന്നു വന്നു. ഓ കതക് പൂട്ടിയിട്ടില്ലേ..? കതക് ക്ലോസ് ചെയ്യാതെ ഇവൻ ഇതെവിടെ പോയി. അവൾ അവനെ രണ്ട് മൂന്ന് വട്ടം വിളിച്ചു. റൂമിലും അടുക്കളയിലും ഒന്നും ഇല്ല. ടെറസിൽ പോയി ഇരിപ്പാകും എന്ന് കരുതി അവിടെ കയറി നോക്കിയിട്ടും കണ്ടില്ല.

 

ഇഷാനി ഫോൺ എടുത്തു അവനെ വിളിച്ചു. ബെല്ല് പോകുന്നില്ല. ഈ പാട്ട ഫോണിന്റെ കുഴപ്പം ആണോ അതോ അവന്റെ ഫോൺ ഓഫ് ആണോ..? ഇഷാനിക്ക് പിടി കിട്ടിയില്ല. ഇഷാനി താഴെ വന്നു വീണ്ടും അവനെ വിളിച്ചു.. ഫോണിലും അല്ലാതെയും എല്ലാം.. പക്ഷെ അവൻ ഇവിടെ ഇല്ല.. ഇഷാനിയുടെ മനസ്സിൽ ഒരു കാർമേഘം വന്നു മൂടാൻ തുടങ്ങി.. അവൻ ഇതെവിടെ പോയി..?

നിന്ന നിൽപ്പിൽ അപ്രത്യക്ഷ്യമായ പോലെ ആണ് അവൻ പോയത്.. വല്ലാത്തൊരു ശൂന്യത ഇഷാനിക്ക് അനുഭവപ്പെടാൻ തുടങ്ങി. അവൻ പുറത്തേക്ക് എവിടെ എങ്കിലും പോയത് ആകാമെന്ന് അവൾ ആശ്വസിക്കാൻ തുടങ്ങി.. പക്ഷെ അതിന് അവളുടെ മനസിനെ പിടിച്ചു നിർത്താൻ ആയില്ല. പെട്ടന്ന് അവളുടെ ഉള്ളിൽ ഒരു തോന്നൽ ഉണ്ടായി. അവൾ വേഗം മുറിയിലേക്ക് ചെന്നു. താൻ പോകുന്നതിന് മുമ്പ് അവൻ സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്യുന്നുണ്ടായിരുന്നു.. ആ ബാഗ് കട്ടിലിൽ ആയിരുന്നു വച്ചിരുന്നത്.. അവൾ കട്ടിലിൽ നോക്കി.. ആ ബാഗ് കാണാനില്ല..

 

ഇഷാനിക്ക് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും.. ബാഗ് ഇവിടെ ഉണ്ടായിരുന്നത് ആണല്ലോ.. പിന്നെ എവിടെ പോയി.. ആ ബാഗ് കൊണ്ട് അവൻ ഇതിപ്പോ എവിടെ ആണ് പോയിരിക്കുന്നത്..? ഒരെത്തും പിടിയും ഇല്ലാതെ അവൾ ചിന്തിക്കാൻ തുടങ്ങി.. അവന് നാളെ അല്ലേ പോകേണ്ടത്.. അതിന് ഇപ്പോളെ അവൻ ഇവിടുന്ന് പോകേണ്ട കാര്യം ഉണ്ടോ..? അതും തന്നോട് പറയാതെ… ഹേയ്.. തന്നോട് പറയാതെ ഒരിക്കലും അവൻ പോകില്ല.. ഇഷാനി ഒരുവിധം അവളുടെ മനസിനെ ആശ്വസിപ്പിച്ചു. പക്ഷെ മനസ് അവളുടെ വരുതിയിൽ നിൽക്കാതെ വീണ്ടും കാട് കയറി ചിന്തിക്കാൻ തുടങ്ങി… ഇന്നലെ തന്നോട് അർജുൻ പറഞ്ഞ വാക്കുകൾ അവൾ പെട്ടന്ന് ഓർത്തു..

 

” ഇനിയൊരിക്കലും കാണില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു അവസാനമായി നിന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയില്ല. അന്ന് അവസാനമായി നിന്നെ കണ്ടപ്പോൾ നീ എന്നത്തേയും പോലെ കാം ആയി എന്നെ ശ്രദ്ധിക്കാതെ നടന്നു പോണത് ആണ് എന്റെ ഓർമ്മയിൽ ഉള്ളത്. അപ്പോൾ എന്റെ മനസ്സിൽ അത് അവസാനത്തെ കാഴ്ച്ച ആണെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ആ പിക്ച്ചർ മതി എനിക്ക് നിന്നെ ഓർമ്മിക്കാൻ.. അങ്ങനെ കരുതി ആണ് ഞാൻ നിന്റെ അടുത്ത് വരാഞ്ഞത്…”

 

അവൻ ഇന്നലെ ഇങ്ങനെ പറഞ്ഞിരുന്നു.. ഒരു വിടവാങ്ങൽ എന്റെ അടുത്ത് അവന് പറ്റില്ല എന്ന രീതിയിൽ.. ഇപ്പോൾ പെട്ടന്ന് അപ്രത്യക്ഷമായത് അത് കൊണ്ടാണോ..? തന്നോട് യാത്ര പറയാൻ കഴിയില്ല എന്ന് കരുതിയാണോ അവൻ ഒന്നും പറയാതെ പോയി കളഞ്ഞത്..? ഇഷാനിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.. അവളുടെ ചുണ്ടുകൾ വിറച്ചു

 

അവൻ ശരിക്കും പോയോ..? അവൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവൾ പുറത്തേക്ക് നോക്കി.. ബൈക്ക് അവിടെ തന്നെ ഉണ്ട്.. അപ്പോൾ അതിന് അർഥം അവൻ പോയിട്ടില്ല എന്നല്ലേ..? ഇവിടെ വിട്ടു പോകുന്നത് കൊണ്ട് ഒരുപക്ഷെ ബൈക്ക് ഇവിടെ തന്നെ വച്ചിട്ട് പോയതും ആകാം.. ഇഷാനിയുടെ മനസ് അവളോട് തന്നെ തർക്കിച്ചു തുടങ്ങി. അവൾ വീണ്ടും അവനെ പേരെടുത്തു വിളിച്ചു റൂമിലൂടെയും അടുക്കളയിലൂടെയും എല്ലാം നടന്നു.. താൻ വിളിച്ചാൽ എത്ര ദൂരത്തു നിന്നും അവൻ വിളി കേൾക്കുമെന്ന് അവൾക്ക് തോന്നി.. പെട്ടന്നൊരു കാല്പെരുമാറ്റമോ ഒരു മറുപടിയൊ തനിക്ക് പിന്നിൽ വരുമെന്ന് അവൾ കരുതി.. അവൾക്ക് അവിടെ ആകെ അനുഭവിക്കാൻ കഴിഞ്ഞത് നിശബ്ദത മാത്രം ആയിരുന്നു..

 

ഒടുവിൽ ഇഷാനി സ്വയം ഉറപ്പിച്ചു.. അവൻ പോയി.. തന്നോട് ഒരു യാത്ര പോലും പറയാതെ അവൻ പോയി. അല്ലെങ്കിലും യാത്ര പറയാൻ ഞാൻ ആരാ അവന്റെ.. എന്നോടുള്ള അവന്റെ ഉത്തരവാദിത്തം എല്ലാം കഴിഞ്ഞില്ലേ.. ഇനി ഇപ്പോൾ അവന് അവന്റെ കാര്യം നോക്കി പോകാമല്ലോ.. എനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് പോലും അവൻ ഓർത്തില്ലല്ലോ.. അല്ലെങ്കിലും അവനെ പറഞ്ഞിട്ട് എന്ത് കാര്യം.. പോകുവാ എന്ന് പറഞ്ഞപ്പോ പോകണ്ട എന്ന് താൻ പറഞ്ഞിരുന്നോ..? ഇല്ല.. ഒരുപക്ഷെ താൻ അങ്ങനെ പറയും എന്ന് അവൻ കരുതി കാണണം.. എന്റെ തെറ്റാണ്.. എല്ലാം എന്റെ മാത്രം മിസ്റ്റേക്ക് ആണ്…

 

നിറഞ്ഞു ഒഴുകുന്ന കണ്ണുകളോടെ ഇഷാനി വാങ്ങി കൊണ്ട് വന്ന കവറുകളിലേക്ക് നോക്കി. എത്ര ആശിച്ചു വാങ്ങി കൊണ്ട് വന്നതാണ്. ഒന്ന് കാണാൻ പോലും നിന്നില്ലല്ലോ..? ഇനിയിപ്പോ ഇതൊക്കെ തനിക്ക് എന്തിനാ… ഇഷാനിക്ക് സങ്കടത്തിനൊപ്പം ദേഷ്യം വരാൻ തുടങ്ങി.. അവൾ കയ്യിലിരുന്ന കവർ തുറന്നു അതിലെ ഷർട്ട് എല്ലാം വലിച്ചെറിഞ്ഞു.. വാച്ച് അതിന്റെ കവറോട് തന്നെ നിലത്തേക്ക് എറിഞ്ഞു.. എന്നിട്ടും അരിശം മാറാതെ കയ്യിൽ കിട്ടിയത് എല്ലാം അവൾ താഴെ എറിഞ്ഞുടച്ചു. ഭ്രാന്ത് പിടിച്ചവരെ പോലെ അവൾ അലറി കരഞ്ഞു. വർഷങ്ങൾക്ക് ഇപ്പുറം ഒറ്റപ്പെടലിന്റെ തീവ്രത അവൾ വീണ്ടും അറിഞ്ഞു.. മുംബൈ നഗരത്തിൽ നിന്നും രവിയച്ഛന്റെ ഒപ്പം വണ്ടി കയറിയതിന് ശേഷം ആദ്യമായ് അവൾ തനിച്ചായത് അവളറിഞ്ഞു. വേദനയോടെ അവൾ ആ സത്യത്തെ അംഗീകരിച്ചു.. താനിപ്പോൾ വീണ്ടും അനാഥ ആയിരിക്കുന്നു…

 

നിലത്തു മുട്ട് കുത്തി പൊട്ടിക്കരഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആണ് അടുക്കളവാതിൽ മെല്ലെ തുറക്കുന്ന ശബ്ദം അവൾ കേട്ടത്.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ മുഖം ഉയർത്തി നോക്കി. അർജുൻ ആണ്. ചെവിയിൽ ഒരു ഹെഡ് സെറ്റ് ഉണ്ട്. വേഷം താനിവിടെ നിന്നും പോയപ്പോ കണ്ട അതേ വേഷം തന്നെ. അവൻ എവിടെയും പോയിട്ടില്ല….? അതോ ഇത് തന്റെ തോന്നൽ ആണോ..? മനസിന്റെ ഒരു വിഭ്രാന്തി മാത്രം ആണോ ഇപ്പോൾ ഈ കാണുന്ന രൂപം..? ഇഷാനി അർജുനെ സൂക്ഷിച്ചു നോക്കി…

 

‘എന്ത് പറ്റിയെടി…?

അവൻ സംസാരിച്ചു.. അപ്പോൾ ഇത് തോന്നൽ അല്ല. അവൻ ശരിക്കും ഇവിടെ തന്നെ ഉണ്ട്.. ഇഷാനി മെല്ലെ എഴുന്നേറ്റു. അവൾക്ക് എന്ത് പറയണം എന്നറിയില്ല

‘എന്ത് പറ്റി..? എന്തിനാ ഇങ്ങനെ കരയുന്നെ..? ടൗണിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ…? എന്തേലും ഒന്ന് പറയെടി..?

Leave a Reply

Your email address will not be published. Required fields are marked *