റോക്കി – 5 29അടിപൊളി  

അവളുടെ കണ്ണീർ ഒപ്പാൻ കൈ ഉയർത്തി അർജുൻ ചോദിച്ചു

 

‘നീ… നീ എവിടെ ആയിരുന്നു..? ഞാൻ വിളിച്ചിട്ട് നീ എന്താ വിളി കേൾക്കാഞ്ഞത്..?

അവന്റെ കൈ തട്ടി മാറ്റി അവൾ ചോദിച്ചു

 

‘ഞാൻ പുറത്തുണ്ടായിരുന്നെടി… ഞാൻ ആ പേരയുടെ ചുവട്ടിൽ ഇരിപ്പിണ്ടായിരുന്നു.. എന്തേ…?

 

‘ഞാൻ വിളിച്ചിട്ട് എന്താ നീ വിളി കേൾക്കാഞ്ഞത്..?

അവൾ ദേഷ്യത്തോടെ ചോദിച്ചു

 

‘ഞാൻ പാട്ട് കേൾക്കുവായിരുന്നു.. നീ വിളിച്ചത് ഒന്നും ഞാൻ കേട്ടില്ല..’

അർജുൻ ഹെഡ്‌സെറ്റ് ചൂണ്ടി അവളോട് പറഞ്ഞു. ഇഷാനിക്ക് അത് വിശ്വാസം വന്നില്ല

 

‘ഞാൻ നിന്നെ ഫോണിൽ വിളിച്ചിരുന്നു.. കിട്ടിയില്ല.. നീ ഫോൺ മനഃപൂർവം കോൾ ഓഫ് ആക്കി ഇട്ടിരുന്നോ..?

 

‘ഇല്ലടി.. എന്താ കാര്യം എന്ന് പറ…’

വിളിച്ചിട്ട് കിട്ടാഞ്ഞത് അപ്പോൾ തന്റെ ഫോണിന്റെ കുഴപ്പമായിരുന്നോ..? ഇഷാനിക്ക് അത് പിടികിട്ടിയില്ല

 

‘നീ കള്ളം പറയണ്ട.. നീ പായ്ക്ക് ചെയ്ത ബാഗ് എവിടെ..? എന്നോട് പറയാതെ പോകാൻ നോക്കിയത് അല്ലേ നീ..?

 

‘ബാഗ് ഞാൻ എടുത്തു അലമാരയുടെ സൈഡിൽ വച്ചു.. ഞാൻ നാളെ അല്ലേ പോകുന്നെ. അത് നിന്നോട് പറഞ്ഞതുമല്ലേ.. പിന്നെ ഇപ്പോൾ എന്തിനാ പറയാതെ പോകേണ്ട കാര്യം..?

അർജുൻ ചോദിച്ചു

 

ശരിയാണ്. ബാഗ് അലമാരയുടെ സൈഡിൽ ഉണ്ട്. താൻ കട്ടിലിൽ മാത്രമേ അത് നോക്കിയുള്ളു. പിന്നെ വേറെ എങ്ങും നോക്കിയുമില്ല. അവൻ എങ്ങും പോയിട്ടില്ല, പോകാൻ നോക്കിയിട്ടുമില്ല എന്ന് അറിഞ്ഞിട്ടും ഇഷാനിയുടെ ദേഷ്യം കുറഞ്ഞില്ല..

 

‘നീ കൂടുതൽ മിടുക്കൻ ആകല്ലേ.. നീ എന്നെ പറ്റിക്കാൻ വേണ്ടിയാണ് ഇതൊക്കെ മനഃപൂർവം ചെയ്തത് എന്നെനിക്ക് അറിയാം..’

കരഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു വിരൽ ചൂണ്ടി ഇഷാനി പറഞ്ഞു

 

‘എനിക്ക് നീ പറയുന്നത് ഒന്നും മനസിലാവുന്നില്ല.. ഞാൻ എന്തിനാ നിന്നെ പറ്റിക്കുന്നത്..?

അർജുൻ തിരിച്ചു ചോദിച്ചു

 

‘നിനക്ക് അല്ലെങ്കിലും എന്നെ മനസിലാവില്ലല്ലോ.. ‘

 

‘എന്തൊക്കെ ആട ഈ പറയുന്നേ..?

അർജുൻ കൈകൾ അവളുടെ കവിളിൽ തൊട്ട് കൊണ്ട് ചോദിച്ചു

 

‘എന്നെ തൊടണ്ട.. നീ എന്നെ പറ്റിക്കാൻ മനഃപൂർവം മിണ്ടാതെ ഇരുന്നതാണ്. എന്നെ പേടിപ്പിക്കാൻ.. മനഃപൂർവം മിണ്ടാതെ ഇരുന്നതാണ്.. എന്നെ കരയിക്കാൻ….’

ഏങ്ങലടിച്ചു കൊണ്ട് അവൾ പറഞ്ഞു

 

‘ നീയാണേ സത്യം.. നീയീ പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല.. ഞാൻ നിന്നെ പറ്റിക്കാൻ നോക്കിയിട്ടില്ല.. സത്യം.. നിനക്ക് എന്താ പറ്റിയെ..?

 

‘കുന്തം പറ്റി.. നീ പോ..’

ഇഷാനി അവന്റെ കൈകൾ ശക്തിയായി തട്ടി മാറ്റി പറഞ്ഞു

 

‘പോകണോ..? ഇപ്പോൾ അതാണോ വേണ്ടേ..?

ഞാൻ വെറുതെ ചോദിച്ചു

 

‘പൊക്കോ.. അതല്ലേ നിനക്ക് ഇഷ്ടം.. നിന്റെ ഇഷ്ടം പോലെ നീ പൊക്കോ.. പോ…’

ഇഷാനി കൈകൾ കൊണ്ട് എന്റെ നെഞ്ചിൽ ഇടിച്ചു.

 

‘നീ ഇങ്ങനെ കരയാൻ മാത്രം ഇവിടെ എന്താ ഉണ്ടായേ..? ഞാൻ എങ്ങും പോയില്ല എന്ന് പറഞ്ഞല്ലോ…’

 

‘നീ പോ.. എനിക്ക് ആരും വേണ്ട..’

ഇഷാനി വീണ്ടും ശക്തിയിൽ എന്റെ നെഞ്ചിൽ തല്ലാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കൈ തടഞ്ഞു. അവളുടെ കൈകളിൽ ഞാൻ കടന്നു പിടിച്ചു.. കൈ വിടുവിക്കാൻ അവൾ കുതറിയെങ്കിലും ഞാൻ കൈകളിൽ മുറുക്കെ പിടിച്ചു. പതിയെ അവൾ അയഞ്ഞു.. ഒരു വാടിയ പൂവ് പോലെ അവൾ നെഞ്ചിലേക്ക് തളർന്നു വീണു..

ഞാൻ മെല്ലെ അവളുമായി സോഫയിൽ ഇരുന്നു.. അവളുടെ ഏങ്ങലടി കുറഞ്ഞിരുന്നില്ല. എന്റെ നെഞ്ചിൽ കിടന്നു അവൾ വല്ലാതെ വിഷമിച്ചു കരയുകയാണ്. അത് എന്തിനാണ് എന്ന് ശരിക്കും മനസിലാകാതെ ഞാനും.. ഇതിന് മുമ്പ് അവളിങ്ങനെ കരഞ്ഞു ഞാൻ കണ്ടത് അവളുടെ അമ്മയെ കണ്ട അന്നാണ്.. ഇപ്പോൾ അതിലും വേദനിച്ചു കരയാൻ എന്താണ് അവൾക്ക് പറ്റിയതെന്ന് എനിക്ക് മനസിലായില്ല.. ഞാൻ കൈകൾ കൊണ്ട് അവളുടെ തലമുടികളിൽ തലോടി കൊടുത്തു.

 

‘വിഷമം മാറിയോ…?

തെല്ലൊരു നിശബ്ദതക്ക് ശേഷം ഞാൻ ചോദിച്ചു. ചുണ്ട് കൊണ്ട് ഇല്ല എന്ന അർഥത്തിൽ അവൾ ഒരു ശബ്ദം ഉണ്ടാക്കി. ഇഷാനിയുടെ മുഖം അപ്പോളും എന്റെ നെഞ്ചിൽ ചേർന്നു കിടപ്പാണ്..

 

‘ഞാൻ പറയാതെ പോയെന്ന് കരുതി ആണോ നീ ഈ ബഹളം ഒക്കെ ഉണ്ടാക്കിയത്..?

 

‘മ്മ്…’

അതേയെന്ന പോലെ അവൾ ഉത്തരം നൽകി

 

‘അങ്ങനെ ഞാൻ ചെയ്യില്ല.. എന്തായാലും ഞാൻ പോയില്ലല്ലോ.. ഇനി കരച്ചിൽ നിർത്ത്..’

ഞാൻ പറഞ്ഞു

 

‘പക്ഷെ നീ നാളെ പോകുമല്ലോ…?

അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു

 

‘നാളെ പോവാതെ പറ്റുമോ..? ടിക്കറ്റ് ഒക്കെ ഓക്കേ ആയതല്ലേ.. എല്ലാം ഞാൻ നിന്നോട് പറഞ്ഞതല്ലേ..’

 

‘നീ പോവണ്ട.. നീ പോകുന്നെ എനിക്ക് ഇഷ്ടം അല്ല…’

കരച്ചിൽ ഒരുവിധം അടക്കി പതിഞ്ഞ സ്വരത്തിൽ ഇഷാനി പറഞ്ഞു..

 

‘എടി ഞാൻ…’

എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആണ് അവളിൽ നിന്നും കേട്ടത്. ഞാൻ പോകുന്നത് അവൾക്ക് ഇഷ്ടം അല്ലെന്ന്

‘ഞാൻ നാളെ പോവണ്ട എന്നാണോ നീ പറയുന്നെ ..? അതോ…..?

 

‘ഞാൻ പറഞ്ഞാൽ ഒരിക്കലും പോകാതെ ഇരിക്കുമോ..? നീ പോയാൽ ഞാൻ ഒറ്റയ്ക്ക് ആകും.. ഇപ്പോൾ തന്നെ ഞാൻ ഒറ്റക്കായ പോലെ തോന്നുന്നു..’

എന്റെ ചുമലുകളിൽ മുറുകെ പിടിച്ചു കൊണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്ത് അവൾ പറഞ്ഞു

അവളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച കാര്യം ഒടുവിൽ ഞാൻ കേട്ടു.. പക്ഷെ അത് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തു സംഭവിച്ചിരിക്കുന്നു.. ചെയ്ത കുഴപ്പങ്ങൾക്ക് എല്ലാം പരിഹാരം പോലെ ആയിരുന്നു ഈ യാത്ര എനിക്ക്.. എല്ലാം നന്നായി പോകാൻ ഒരു വിട വാങ്ങൽ.. പക്ഷെ ഇപ്പോൾ അതാണ് ഇഷാനി അവൾക്ക് വേണ്ടി മാറ്റി വയ്ക്കാൻ പറയുന്നത്.. ഒരുപക്ഷെ ഞാൻ എന്തിന് ഇവിടെ നിന്നും പോകുന്നു എന്ന് ശരിക്കും ഇവൾ അറിഞ്ഞാൽ എന്നെ ഒരിക്കലും തടയില്ല. വെറുപ്പോടെ എന്റെ യാത്രക്ക് ഏറ്റവും ആഗ്രഹിക്കുന്നത് അപ്പോൾ ഒരുപക്ഷെ ഇവൾ തന്നെ ആകും. വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ ഞാൻ ചെന്നു പെട്ടു.. പക്ഷെ എന്റെ മനസിന് ഒരുപാട് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. എന്റെ നെഞ്ചിൽ കിടന്നു ഇഷാനി കരയുകയാണ്.. അവൾ കരയാതെ ഇരിക്കാൻ എന്ത് വാഗ്ദാനം നൽകാനും ഞാൻ ഒരുക്കം ആയിരുന്നു..

 

‘ഞാൻ പോവില്ല… പോരേ….’

കൂടുതൽ ഒന്നും ഓർക്കാതെ ഞാൻ അവൾക്ക് വാക്ക് കൊടുത്തു

 

‘എന്നെ പറ്റിക്കാൻ പറയുവാണോ..?

നെഞ്ചിൽ നിന്നും മുഖം ഉയർത്തി കലങ്ങിയ കണ്ണുകളോടെ അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു

 

‘അല്ല.. ഞാൻ പോണില്ല.. സത്യം..!

അവളുടെ തലയിൽ കൈ വച്ചു ഞാൻ പറഞ്ഞു..

 

‘ഒരിക്കലും പോവില്ല….?

പഴുതുകൾ എല്ലാം അടച്ചു ഒരു വാഗ്ദാനം ആണ് അവൾക്ക് വേണ്ടത്. അത് കൊണ്ട് അവൾ പിന്നെയും ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *