റോക്കി – 5 29അടിപൊളി  

ഇത്തവണ അവൾ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ കുക്കർ വിസിൽ അടിച്ചു. പെട്ടന്ന് ശ്രദ്ധ അതിലേക്ക് പോയി അവൾ മെല്ലെ എന്നെ നീക്കിയിട്ട് ഗ്യാസ് ഓഫ് ചെയ്യാൻ എഴുന്നേറ്റ് മാറി.. പക്ഷെ എന്റെ റൊമാൻസ് അവസാനിച്ചിരുന്നില്ല. ഞാൻ പിന്നെയും അവളുടെ അടുത്തേക്ക് ചെന്നു അവളുടെ ഇടുപ്പിലൂടെ കൈകളിട്ട് അവളുടെ തോളിൽ താടി വച്ചു അല്പം കുനിഞ്ഞു നിന്നു. അവൾ കുക്കറിൽ നിന്ന് ആവി മെല്ലെ കളയുകയിരുന്നു.. കുക്കറിന്റെ മൂളലുകൾക്ക് ഇടയിലേക്ക് മിക്സ്‌ ആയി മറ്റൊരു മൂളിപ്പാട്ട് കൂടി ഞങ്ങൾക്ക് അരികിലേക്ക് എത്തുന്നുണ്ടായിരുന്നു..

‘ഏയ്‌ മസാക്കലി മസാക്കലി…’
ഏ ആർ റഹ്മാന്റെ ഈണം സ്വന്തം രീതിയിൽ ചിട്ടപ്പെടുത്തി പാടി കൊണ്ട് രാഹുൽ ഹോളിലേക്ക് കയറി വന്നു. ഞങ്ങൾ അടുക്കളയിൽ ആയിരുന്നത് കൊണ്ട് അവൻ ഞങ്ങൾ കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടില്ല. അവന്റെ ശബ്ദം കേട്ടതും അവൾ എന്നെ തള്ളി മാറ്റി കുറച്ചു മാറി നിന്നു..

‘നീ ഒരുങ്ങിയില്ലേ..? ഞാൻ കരുതി ഞാൻ ലേറ്റ് ആയി കാണുമെന്നു…’
ഹാളിലേക്ക് വന്ന എന്നെ നോക്കി രാഹുൽ പറഞ്ഞു..

‘എവിടെ പോകാൻ..?
എന്റെ പിറകെ വന്ന ഇഷാനി രാഹുലിനോട് ചോദിച്ചു

‘ഇവൻ പറഞ്ഞില്ലേ നിന്നോട് പോകുന്ന കാര്യം..? പറഞ്ഞെന്ന് ആണല്ലോ എന്നോട് പറഞ്ഞെ..’
സംഭവം ഇന്ന് എന്നെ കൊണ്ട് ആക്കാൻ വരണം എന്ന് അവനോട് ഞാൻ ഇന്നലെ പറഞ്ഞിരുന്നു. പക്ഷെ അതിനിടക്ക് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായതും ഞാൻ പോകാനുള്ള തീരുമാനം മാറ്റിയതുമൊന്നും അവൻ അറിഞ്ഞില്ല. അവൻ യാത്രയെ കുറിച്ച് പറയുന്നത് കേട്ട് സംശയത്തോടെ ഇഷാനി എന്നെ നോക്കി. അവളുടെ മുഖത്ത് പെട്ടന്നൊരു പേടി വന്നത് പോലെ. ഞാൻ വീണ്ടും പോകാൻ തയ്യാറായോ എന്ന് അവൾ ഭയന്നിരിക്കണം

‘എടാ.. അത് ഞാൻ ക്യാൻസൽ ചെയ്തു..’
ഞാൻ അവനോട് പറഞ്ഞു

‘എന്ത് പറ്റി.. നീ ഒന്നുകിൽ ഇവിടെ നിക്ക്. അല്ലേൽ പോ.. എന്തെങ്കിലും ഒരു തീരുമാനം പറ..’
അവൻ കാര്യം മനസിലാകാഞ്ഞിട്ട് പറഞ്ഞു

‘നിനക്ക് എന്തിനാ ഇപ്പോൾ അവനെ പറഞ്ഞു വിട്ടിട്ട്….?
ഇഷാനി ദേഷ്യത്തോടെ രാഹുലിനോട് ചോദിച്ചു.. യാത്രയുടെ കാര്യം രാഹുൽ എടുത്തിട്ടത് അവളിൽ ഒരു അസ്വസ്‌ഥത ഉണ്ടാക്കി

അവളുടെ സംസാരത്തിലെ ടോൺ മാറിയത് രാഹുൽ ശ്രദ്ധിച്ചു. അവളെ ഒന്ന് കളിപ്പിക്കാൻ തന്നെ അവൻ മറുപടി കൊടുത്തു
‘ഇവൻ എനിക്ക് വണ്ടി തന്നിട്ട് പോകാമെന്നു പറഞ്ഞതാ. ഞാൻ ആ ബൈക്ക് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസം ആയെന്നോ..’

‘ബൈക്ക് നിന്റെ… ഒന്ന് പോയെ നീ…’
ദേഷ്യം കൊണ്ട് പല്ല് കടിച്ചു ഇഷാനി പറഞ്ഞു. അവൻ നമ്പർ ഇറക്കിയത് ആണെന്ന് അവൾ മനസിലാക്കിയില്ല.. അവളുടെ ദേഷ്യം കണ്ടു രാഹുൽ എന്നെ മിഴിച്ചു നോക്കി. ഞാൻ കണ്ണ് കൊണ്ട് ഞങ്ങൾ തമ്മിൽ സെറ്റ് ആയെന്ന് ആക്ഷൻ കാണിച്ചു. അത് മനസിലാകാഞ്ഞിട്ട് ആണോ അതോ വിശ്വസിക്കാൻ കഴിയാഞ്ഞിട്ട് ആണോ അവൻ പിന്നെയും കണ്ണ് മിഴിച്ചു.. ഒടുക്കം കൈ കൊണ്ട് ഞാൻ ഞങ്ങൾ സെറ്റ് ആയെന്ന് കാണിച്ചപ്പോൾ അവന് കാര്യം പിടികിട്ടി

‘എന്തൊക്കെ ആട ഇവിടെ നടക്കുന്നെ..? ഇത് ഞാൻ വിശ്വസിക്കില്ല ..’
അവിശ്വസനീയതയോടെ അവൻ പറഞ്ഞു..

അവന്റെ വാക്കുകൾക്ക് മറുപടി ആയി ഇഷാനി എന്റെ അടുത്തേക്ക് നീങ്ങി വന്നു ചെറുതായ് എത്തികുത്തി എന്റെ കവിളിൽ രാഹുൽ കാൺകെ ഒരുമ്മ തന്നു.. അവന്റെ കണ്ണ് ഇപ്പോൾ പുറത്തേക്ക് വരുമെന്ന നിലക്ക് തുറിച്ചു പോയി.
‘ഇപ്പോൾ വിശ്വാസം ആയോ..?
ഉമ്മ കൊടുത്തതിനു ശേഷം അവൾ ചോദിച്ചു

‘എന്നാലും ഇതൊക്കെ എപ്പോ..?
അവൻ വാ പൊളിച്ചു കൊണ്ട് ചോദിച്ചു

‘ഇന്നലെ… ഒരു നാല് നാലര ആയി കാണും അല്ലേ..?
ഞാൻ ഒരു വഷളൻ ചിരിയോടെ അവളോട് ചോദിച്ചു. ചിരിച്ചു കൊണ്ട് എന്റെ ഇടുപ്പിൽ അവളൊരു നുള്ള് വച്ചു തന്നു

‘എനിക്ക് ഇപ്പോളും അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ല. സന്തോഷം കൊണ്ട് എനിക്ക് കണ്ണ് നിറയുന്നു.. ഒരു സൂയി വിടാൻ തോന്നുന്നു..’
അവൻ പറഞ്ഞത് മനസിലാകാതെ അവൾ എന്നെ നോക്കി

‘അവൻ ഉദ്ദേശിച്ചത് സെലിബ്രേഷൻ ആണ്. റൊണാൾഡോയുടെ.. കയ്യൊക്കെ ഇങ്ങനെ വച്ചു ചെയ്യൂലെ..’
ഞാൻ അവൾക്ക് സൂയി എന്താണെന്ന് മനസിലാക്കി കൊടുത്തു

‘ഓ.. അറിയാം അറിയാം..’
അവൾ പറഞ്ഞു

‘സാധനം വല്ലോം ഇരിപ്പുണ്ടോ..? ഇല്ലേൽ ഞാൻ പോയി വാങ്ങാം.. ഇത് നമുക്ക് സെലിബ്രേറ്റ് ചെയ്യണ്ടേ..? അടിച്ചു കേറി വരട്ടെ…’
അവൻ ആവേശത്തിൽ പോയി ഫ്രിഡ്ജ് തുറന്നു. പക്ഷെ അതിനുള്ളിൽ പ്രതീക്ഷിച്ച ഒന്നും കാണാഞ്ഞു ഞങ്ങളെ നോക്കിയപ്പോ ഇഷാനി കണ്ണുരുട്ടി നോക്കുന്നത് അവൻ കണ്ടു. ആ സൂചന അവന് മനസിലായി..

‘അല്ലേൽ വെള്ളം അടി വേണ്ട അല്ലേ.. ഞാൻ എന്നാൽ നമ്മുടെ ടീമ്സിനെ അറിയിക്കട്ടെ.. അവര് അറിഞ്ഞു കാണില്ലല്ലോ..?
രാഹുൽ ചോദിച്ചു

‘അയ്യോ ഇപ്പൊ പറയണ്ട.. നമുക്ക് ഒരു സർപ്രൈസ് കൊടുക്കാം കോളേജിൽ വച്ചു..’
ഇഷാനി പറഞ്ഞു. അങ്ങനെ ആകട്ടെ എന്ന് രാഹുലും വച്ചു. അവന്റെ സന്തോഷം ഒന്ന് കാണേണ്ടത് ആയിരുന്നു. ഞങ്ങൾക്ക് ഇടയിൽ ഒരുപാട് നേരം നിന്നാൽ കട്ടുറുമ്പ് ആകുമെന്ന് മനസിലാക്കി അവൻ പെട്ടന്ന് തന്നെ പോയി. പോകുന്നതിന് മുമ്പ് അവൻ എന്നോട് കൃഷ്ണയേ പറ്റി സംസാരിച്ചു

‘നീ അത് അവളോട് പറഞ്ഞോ.? അതോ പറയുന്നില്ലേ..?

‘പറഞ്ഞില്ല. പറയാൻ ഇരുന്നതാ.. പക്ഷെ പറ്റിയില്ല. എന്തായാലും ഉടനെ പറയണം..’
ഞാൻ പറഞ്ഞു

‘എടാ ഇത് വരെ പറയാഞ്ഞത് നല്ല കാര്യം. നീ എടി പിടി എന്ന് കേറി പറയണ്ട. സാവധാനം മതി. നിങ്ങൾ കുറച്ചു കൂടി ഒക്കെ ക്ലോസ് ആയിട്ട്.. ‘
അവൻ എന്നെ ഉപദേശിച്ചു. അങ്ങനെ ആകട്ടെ എന്ന് ഞാനും വച്ചു.. അവൻ പോയി കഴിഞ്ഞു ഞാൻ പിന്നെയും ഇഷാനിയുടെ പിന്നാലെ കൂടി.. കുറച്ചു മുന്നേ പാതി നിർത്തി വച്ചു പോയത് മുഴുവിപ്പിക്കണ്ടേ….

ഇത്തവണ അധികം എതിർപ്പ് ഒന്നും അവളിൽ നിന്ന് ഉണ്ടായില്ല. ഞാൻ മുഖം അടുപ്പിച്ചപ്പോൾ അവൾ കണ്ണടച്ചുമില്ല അങ്ങനെ. ചുണ്ടുകൾ കൂട്ടി മുട്ടിയപ്പോളും അവൾ എന്നെ നോക്കി. മീശ കുത്തി കൊള്ളുന്നത് ഒന്നും അവൾക്ക് ഇപ്പോൾ പ്രശ്നം അല്ലെന്ന് തോന്നി. ഞാൻ കൈകൾ അവളുടെ മുതുകിൽ കൊണ്ട് വന്നു.. ചുംബിക്കുമ്പോ അവളുടെ പുറകിൽ എന്റെ കൈകൾ ഇഴഞ്ഞു.. ചുണ്ടും ചുണ്ടും തമ്മിൽ കൂട്ടി മുട്ടുന്നുണ്ടെങ്കിലും എനിക്ക് അവളുടെ ചുണ്ടുകളെ ശരിക്കും കവർന്നെടുക്കാൻ കഴിഞ്ഞില്ല. വായ പൂട്ടി വച്ചാണ് അവളുടെ നിൽപ്പ് എങ്കിലും മെല്ലെ അവളുടെ ചുണ്ടുകൾ ഞാൻ എന്റെ ചുണ്ട് വച്ചു അടർത്തി.. എന്നിട്ട് അവളുടെ ചെഞ്ചുണ്ട് ഞാൻ വായിലാക്കി നുണഞ്ഞു.. ഇഷാനിയുടെ കീഴ് ചുണ്ടിന് നല്ല വണ്ണം ഉണ്ടായിരുന്നത് കൊണ്ട് അത് നുണയാൻ നല്ല രസം ഉണ്ടായിരുന്നു.. കുറച്ചു സെക്കന്റ്‌ എന്നെ ചുണ്ട് നുണയാൻ അവൾ സമ്മതിച്ചെങ്കിലും അതിന് ശേഷം പതിവ് പോലെ അവൾ മുഖം മാറ്റി..

Leave a Reply

Your email address will not be published. Required fields are marked *