റോക്കി – 5 29അടിപൊളി  

 

 

‘ഡാ നീ എവിടാ..? എനിക്കൊന്ന് കാണണം നേരിട്ട്..’

വിളിച്ചത് ഫൈസി ആയിരുന്നു

 

‘ഞാൻ വീട്ടിൽ ആണ്.. എന്താടാ കാര്യം..?

 

‘ഒരു അത്യാവശ്യ കാര്യം ആണ്.. നേരിട്ട് കണ്ടു പറയാം.. നീ ഓഫിസിലേക്ക് വരുന്നുണ്ടോ ഇന്ന് വല്ലോം..?

അവൻ ചോദിച്ചു

 

‘ഹേയ് ഇന്ന് ഇല്ല.. ഞാൻ അല്പം ബിസി ആയിരുന്നു..’

ഞാൻ പറഞ്ഞു

 

‘ എന്നാൽ ഞാൻ അവിടേക്ക് വരാം.. നീ അവിടെ കാണില്ലേ..?

ഫൈസി വീട്ടിലേക്ക് വരാമെന്നാണ് പറഞ്ഞത്

 

‘ഏയ്.. അത് വേണ്ട. ഞാൻ നോക്കട്ടെ…’

അവനോട് വരാമെന്ന് പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു.

 

‘എവിടെ പോകുവാ..?

എന്റെ സംസാരം ശ്രദ്ധിച്ചിരുന്ന ഇഷാനി ചോദിച്ചു

 

‘ഫൈസി അത്യാവശ്യം ആയി ഒന്ന് കാണണം എന്ന് പറഞ്ഞു..’

 

‘നീ പോയാൽ എനിക്ക് ബോർ അടിക്കും.. ഇപ്പോൾ പോവണ്ട..’

അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് കൊഞ്ചി പറഞ്ഞു..

 

‘ഞാൻ പെട്ടന്ന് വരുമെടി..’

ഞാൻ പെട്ടന്ന് വരാമെന്ന് പറഞ്ഞെങ്കിലും അവളുടെ മുഖം തെളിഞ്ഞില്ല. നെക്ക് കിസ്സ് ഒക്കെ അടിച്ചു അവളൊന്ന് ഓൺ ആയി വന്നപ്പോൾ ആയിരുന്നു ഫൈസീയുടെ കോൾ ഇടയ്ക്കു കയറി വന്നത്.

‘ഇഷാനി.. നമ്മൾ ഇവിടെ തന്നെ കെട്ടിപിടിച്ചു ഇരിക്കാൻ തുടങ്ങിയിട്ട് ദിവസം കുറച്ചായി.. പുറത്തൊക്കെ എല്ലാം ഒലിച്ചു പോയോന്നെങ്കിലും അറിയണ്ടേ.. ഞാൻ പോയിട്ട് പെട്ടന്ന് വരാം..’

ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ട് ചോദിച്ചു. ഞങ്ങൾ രണ്ട് പേരും കുറച്ചു ദിവസം ആയി വീട് വിട്ടു പുറത്തു പോയിട്ടില്ല. ഞാൻ അത് പറഞ്ഞപ്പോ ആണ് ഇഷാനിക്ക് ബോധം ശരിക്കും വീണതെന്ന് തോന്നി

 

‘ സോറി.. ഞാൻ പെട്ടന്ന് നീ പോകുവാ എന്ന് പറഞ്ഞപ്പോ മൂഡോഫ് ആയി പോയതാ. ഓഫിസിലെ എന്തെങ്കിലും അത്യാവശ്യം കാര്യത്തിനാകും ചേട്ടൻ വിളിച്ചത്. നീ അത് ശരിയാക്കിയിട്ട് വാ.. വരുമ്പോൾ എനിക്ക് എന്തെങ്കിലും കഴിക്കാൻ കൂടി വാങ്ങിച്ചോണെ..’

ആദ്യം മടിച്ചെങ്കിലും അവസാനം അവൾ എന്നോട് പൊക്കോളാൻ പറഞ്ഞു.

 

ഞാൻ ഓഫിസിൽ എത്തിയപ്പോ കുറച്ചു അധികം ഫയൽസിന്റെ ഇടയിൽ ആയിരുന്നു ഫൈസി. ഞാൻ ഒരു സഹായത്തിനു പോലെ അവന് ഈ പോസ്റ്റ്‌ കൊടുത്തത് ആണെങ്കിലും ഇതിപ്പോ തിരിച്ചു അവനെന്നെ സഹായിക്കുന്ന പോലെ ആയി. എന്റെ ഉത്തരവാദിത്തം മുഴുവൻ ഞാൻ അവന്റെ പിടലിക്ക് വച്ചു. അത് അവൻ മര്യാദക്ക് ഏറ്റെടുക്കുന്നുമുണ്ട്..

 

‘എന്താണ് നിനക്കെന്തൊ അത്യാവശ്യം ആയി പറയാൻ ഉണ്ടെന്ന് പറഞ്ഞത്..?

കുറച്ചു സൗഹൃദസംഭാഷണങ്ങൾക്ക് ശേഷം ഞാൻ കാര്യത്തിലേക്ക് വന്നു

 

‘നീ എന്നെ ഇത്രയും വലിയൊരു ഉത്തരവാദിത്തം ഏൽപ്പിച്ചത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നു എനിക്കറിയാം. നീ പറഞ്ഞത് പോലെ ഇത് എന്റെ സ്വന്തം കമ്പനി ആയാണ് ഞാൻ കരുതുന്നത്.. അത് കൊണ്ട് തന്നെ ഇവിടുത്തെ ചില കാര്യങ്ങൾ എല്ലാരേയും പോലെ എനിക്ക് കണ്ണടച്ചു വിടാൻ പറ്റുന്നില്ല..’

 

‘നീ വളച്ചു കെട്ടാതെ കാര്യം പറ..’

 

‘കാര്യം വ്യക്തമായി പറയാൻ ഇപ്പോൾ എനിക്ക് അറിയില്ല. പക്ഷെ ഒരു കാര്യം ഷുവർ ആണ്. ഇവിടെ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ട്. വലിയ എന്തോ കുഴപ്പങ്ങൾ. ഇവിടെ പലർക്കും അത് അറിയുകയും ചെയ്യാം..’

 

‘അങ്ങനെ തോന്നാൻ കാരണം..?

ഞാൻ ചോദിച്ചു

 

‘ ഇവിടെ പലരും പലതും മറയ്ക്കുന്ന പോലെയാണ്. നമ്മുടെ ലോഡുകളുടെ എണ്ണത്തിൽ ഒക്കെ എന്തോ ക്രമക്കേട് ഉണ്ട്. അത് പോലെ നമ്മുടെ പേരിലുണ്ടെന്ന് പറയുന്ന നാല് വണ്ടികളുടെ രെജിസ്ട്രേഷൻ ഒന്നും നമ്മുടെ ആരുടെയും പേരിലല്ല. വ്യാജം ആണ്. ഇതൊക്കെ എന്താണ് അർഥം ആക്കുന്നത് എന്ന് എനിക്ക് അറിയില്ല..’

അവൻ പറഞ്ഞു നിർത്തി

 

‘ഇതാണോ..? ഇത്രേം ഉള്ളോ..?

ഞാൻ വലിയ എന്തോ ഗുലുമാൽ ആണ് പ്രതീക്ഷിച്ചത്

 

‘ നിനക്ക് ഇതിന്റെ സീരിയസ്നെസ് അറിയാത്തത് കൊണ്ടാണ്. നമ്മൾ ഇവിടെ പെട്ടിക്കട അല്ല നടത്തുന്നത്. നിന്റെയോ ഉത്തരവാദിത്തപ്പെട്ട വേറെ ആരുടെയും കണ്ണ് വരാത്തത് കൊണ്ട് ഇവിടെ എന്തോ തരികിട നടക്കുന്നുണ്ട്.. അതെന്താണ് എന്ന് ഞാൻ ഉടനെ തന്നെ കണ്ടു പിടിക്കും..’

 

‘നീ പറഞ്ഞത് ശരിയാ.. ഉത്തരവാദിത്തപ്പെട്ട ആളുകൾ ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും.. പിന്നെ ആളുകൾ അടിച്ചു മാറ്റുന്നെങ്കിൽ മാറ്റട്ടെ എന്നാണ് എനിക്ക്. ഞങ്ങൾ ഇതൊന്നും എല്ലാം നേരായ രീതിയിൽ ഉണ്ടാക്കിയത് ഒന്നുമല്ല. അത് കൊണ്ട് ഇവിടുന്ന് എന്തെങ്കിലും തുരുമ്പ് പോകുമ്പോൾ ചങ്ക് പറിയുന്ന വേദന ഒന്നും എനിക്കില്ല..’

ഞാൻ വളരെ ശാന്തമായി പറഞ്ഞു. ഒരു മുതലാളി സ്വന്തം സ്‌ഥാപനത്തെ കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് ആദ്യം ആയി കേട്ട് ഫൈസി അന്തം വിട്ടു.

 

‘ഇത് പൈസയുടെ ഇടപാട് മാത്രം ആയി എനിക്ക് തോന്നുന്നില്ല. ഇത് വേറെന്തോ ആണ്.. ‘

അത് എന്താണെങ്കിലും കണ്ടു പിടിക്കുമെന്ന ദൃഡനിശ്ചയത്തിൽ ഫൈസി പറഞ്ഞു

 

‘നിനക്ക് അത് സജീവ് ചേട്ടനോട് പറയാൻ മേലെ..?

ഞാൻ മാനേജറേ ഉദ്ദേശിച്ചു ചോദിച്ചു

 

‘ എല്ലാരും കണക്കാ..’

ഫൈസി എന്തോ മനസിൽ വച്ചു പറഞ്ഞു

 

‘പുള്ളി ഇവിടെ പത്തു പതിനഞ്ചു വർഷം ആയി ഉള്ള ആളാണ്. അത്ര കുഴപ്പക്കാരൻ ആയിട്ടൊന്നും ഞങ്ങൾക്ക് തോന്നിയിട്ടില്ല. ഇനി നീ ഈ പറയുന്ന രീതിയിൽ എന്തെങ്കിലും പ്രശ്നം കാണുവാണേൽ വേറെ ആരോടും പറയണ്ട, നേരിട്ട് എന്നോട് തന്നെ പറ…’

അവൻ അത്രയും ആകുലപ്പെടുമ്പോ അത് അംഗീകരിച്ചു കൊടുത്തില്ലെങ്കിൽ ശരിയാവില്ലല്ലോ.. ഇഷാനിയോട് പെട്ടന്ന് തിരിച്ചു ചെല്ലാമെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അവനോട് യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി

 

‘മുഖത്ത് ഒരു വല്ലാത്ത തെളിച്ചം ഉണ്ടല്ലോ..? എന്താ കാര്യം..?

എന്റെ മുഖത്തെ പ്രസരിപ്പ് അവൻ കണ്ട് പിടിച്ചു. വെറുതെ ഒരു കള്ളം വേസ്റ്റ് ആക്കണ്ടല്ലോ എന്ന് കരുതി ഞാൻ സത്യം പറഞ്ഞു. ഇഷാനി ആയി ഞാൻ സെറ്റ് ആയി എന്നറിഞ്ഞപ്പോ അവൻ ശരിക്കും അത്ഭുതപ്പെട്ടു..

 

‘യാ മോനെ.. പൊളി.. അപ്പോൾ അതാണല്ലേ നീ വിളിച്ചിട്ട് വരാൻ മേല, ബിസി ആണെന്നൊക്കെ വച്ചു കാച്ചിയത്..’

അവൻ എന്നെ കളിയാക്കി..

 

കമ്പനിയിൽ നിന്ന് ഇറങ്ങിയ കൂട്ടത്തിൽ ഞാൻ വീട് വരെ ഒന്ന് കയറി അച്ഛനെ കണ്ടു. അവധി കിട്ടുമ്പോ ഇടയ്ക്ക് അവിടെ പോയി മുഖം കാണിക്കുന്ന പതിവ് ഉള്ളതാണ്, അത് തെറ്റിക്കണ്ട എന്ന് കരുതി. തിരിച്ചു വീട്ടിൽ വന്നപ്പോൾ അവൾ എന്നെ നോക്കി വാതിൽക്കൽ തന്നെ ഇരിപ്പുണ്ടായിരുന്നു.. അവളുടെ കാത്തിരിപ്പ് കണ്ടാൽ ഞാൻ പോയിട്ട് ഒരു വർഷം ആയത് പോലെയാണ്..

 

‘എന്തിനാ ഫൈസി ചേട്ടൻ വിളിച്ചേ..?

അവൾ പോയ കാര്യത്തെ പറ്റി ചോദിച്ചു

 

‘കമ്പനിയിൽ എന്തോ പ്രശ്നം ഉണ്ടെന്നോ മറ്റോ..? അവന് തന്നെ അറിയില്ല കറക്റ്റ് സംഭവം..’

Leave a Reply

Your email address will not be published. Required fields are marked *