റോക്കി – 5 29അടിപൊളി  

 

‘നീ എന്നിട്ട് അത് അന്വേഷിച്ചോ..?

അവൾ ചോദിച്ചു

 

‘ഓ.. എനിക്കീ കമ്പിനിയിലെ കാര്യങ്ങൾ ഒന്നും തന്നെ പിടിക്കില്ല..’

ഞാൻ പറഞ്ഞു

 

‘അങ്ങനെ പറയാമോ..? നിന്റെ സ്വന്തം കമ്പിനി അല്ലേ..?

 

‘പറഞ്ഞു വരുമ്പോൾ ആണ്.. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല..’

 

‘ അങ്ങനെ തോന്നണം..’

ഇഷാനി എന്നെ ഉപദേശിച്ചു

 

‘കമ്പിനി ലാഭത്തിൽ ആയാലും നഷ്ടത്തിൽ ആയാലും എന്നേ അത് ബാധിക്കില്ല.. ഞാൻ അങ്ങനെ ആയി പോയി..’

 

‘അതെന്താ ഇത്ര വിരോധം..? നിനക്ക് നിന്റെ അച്ഛന്റെ കമ്പിനിയോട് ഒട്ടും കമ്മിറ്റ്മെന്റ് ഇല്ലേ..?

 

‘ഇല്ല എന്ന് പറയാൻ പറ്റില്ല. ഞാൻ വളർന്നതും പഠിച്ചതും എല്ലാം അതൊക്കെ കൊണ്ടാണ്. പക്ഷെ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയ അന്ന് തൊട്ട് അവിടുത്തെ ഒരൊറ്റ പൈസ ഞാൻ എടുത്തിട്ടില്ല. ഇപ്പോളും എന്റെ ചിലവ് ഞാൻ തന്നെ ആണ് നോക്കുന്നത്. എന്റെ പഴയ ജോലിയുടെ സാലറി സേവിങ്സ് ൽ കിടക്കുന്ന കൊണ്ടാണ് എന്റെ ചിലവുകൾ എല്ലാം ഇപ്പോളും ഓടുന്നത്.. ‘

 

‘നീ കമ്പിനി നോക്കിയില്ലേൽ അച്ഛന് വിഷമം ആകില്ലേ..? നീയല്ലേ ഉള്ളു അച്ഛന്..?

അവൾ ചോദിച്ചു

 

‘അതറിയാം. അത് കൊണ്ടാണ് അച്ഛനെ ബോധിപ്പിക്കാൻ ഇടയ്ക്ക് അവിടേക്ക് ഇഷ്ടം അല്ലാഞ്ഞിട്ടും പോകുന്നത്. പിന്നെ അവൻ അവിടെ ഉണ്ടല്ലോ. ഞാൻ അവിടെ ഉള്ളത് പോലെ തന്നെ ആണ് അവൻ അവിടെ ഉള്ളതും..’

അത് പറഞ്ഞു ആ വിഷയം ഞാൻ അവസാനിപ്പിച്ചു. അവളും അത് മതിയാക്കി മെല്ലെ എന്റെ അടുത്ത് വന്നു എന്റെ തോളിൽ പിടിച്ചു എന്റെ കണ്ണിലേക്കു നോക്കി ചേർന്നു നിന്നു..

 

‘നമ്മൾ എവിടെ ആയിരുന്നു നിർത്തിയത്..?

ഞാൻ അവളോട് ചോദിച്ചു

 

‘ആ എവിടെ ആയിരുന്നു..?

അവൾ അറിയാത്തത് പോലെ അഭിനയിച്ചു

 

‘ഓർമ്മയില്ലേ…?

ഞാൻ അവളുടെ ഇടുപ്പിലൂടെ അവളെ കെട്ടിപിടിച്ചു അടുപ്പിച്ചു കൊണ്ട് ചോദിച്ചു. അവൾ മെല്ലെ എന്റെ കൈ എടുത്തു അവളുടെ കഴുത്തിൽ കൊണ്ട് വച്ചു പതിയെ പറഞ്ഞു..

 

‘ഇവിടെ….’

 

ഞാൻ കൈ കൊണ്ട് അവിടെ തലോടിയപ്പോൾ അവൾ മെല്ലെ വിറയ്ക്കാൻ തുടങ്ങി. മെല്ലെ മെല്ലെ ഞാൻ എന്റെ മുഖം അവളുടെ കഴുത്തിലേക്ക് കൊണ്ട് ചെന്നു. ആദ്യമൊന്ന് ചൂട് പിടിപ്പിക്കാൻ അവളുടെ കഴുത്തിലും ചെവിയിലുമെല്ലാം ഞാൻ തെരുതെരെ ഉമ്മ വച്ചു.. എന്റെ താടി മീശകൾ അവളുടെ കഴുത്തിൽ ഉരസി ഇക്കിളി കൂട്ടി.. ആ ഇക്കിളിയുടെ മേലേക്ക് ഞാൻ എന്റെ നാവിന്റെ തഴുകലിലൂടെ സ്വർഗീയ സുഖം അവളിലേക്ക് എത്തിച്ചു.. പുറത്തൊരു ഭൂകമ്പം വന്നാൽ പോലും വിട്ടു മാറാൻ പറ്റാത്ത രീതിയിൽ സുഖം കൊണ്ട് ഞാൻ അവളെ മത്തു പിടിപ്പിച്ചു.. അവളുടെ കഴുത്തിൽ ചുറ്റിക്കിടന്ന ജപമാലയിലൂടെ എന്റെ ചുംബനങ്ങൾ അവളുടെ താടിയിലേക്ക് പോയി. രക്തം കുടിക്കുന്ന രക്ഷസ്സിനെ പോലെ ഞാൻ അവളുടെ കഴുത്തിൽ നോവാത്ത, മുറിവുണ്ടാവാത്ത ഒരു കടി കടിച്ചു.. എന്റെ നാവിന്റെ പണിയിൽ ആ കടി പോലും അവൾ അറിഞ്ഞിട്ടുണ്ടാവില്ല..

 

രുദ്രാക്ഷമാലയിൽ നിന്ന് ഞാൻ ചുണ്ടുകൾ മെല്ലെ അവളുടെ ചുമലിലേക്ക് കൊണ്ട് പോയി.. അവളുടെ ബനിയൻ ഒരല്പം താഴേക്ക് നീക്കി അവളുടെ ചുമലിൽ ഞാൻ നക്കാൻ തുടങ്ങി. അവളുടെ ചുമലിൽ കിടക്കുന്ന ബ്രായുടെ കറുത്ത വള്ളി കണ്ടപ്പോ എന്റെ കുട്ടൻ ഒന്ന് കൂടി ശക്തി പ്രാപിച്ചു. ബ്രാ വള്ളി മെല്ലെ ബനിയൻ മാറ്റിയത് പോലെ തന്നെ താഴേക്ക് ഊർത്തു ഞാൻ അവളുടെ ചുമലിൽ പല്ല് കൊണ്ടും നാക്ക് കൊണ്ടുമെല്ലാം ആക്രമിച്ചു.. ബ്രാ വള്ളി താഴ്ത്തിയത് അവൾ ചെറുതായൊന്നു തടഞ്ഞു. അത് വീണ്ടും കയറ്റി ഇട്ടെങ്കിലും ഞാൻ പിന്നെയും അത് താഴ്ത്തി ഉമ്മ കൊടുക്കാൻ തുടങ്ങിയപ്പോൾ അവൾ ആ ശ്രമം നിർത്തി.. ഞാൻ അതിന് മേലെ ഒന്നും പ്രവർത്തിക്കാഞ്ഞത് കൊണ്ട് അവൾ പിന്നെ അത് കാര്യം ആക്കിയില്ല. ഏറെ നേരം നീണ്ട ആ ചുംബനം അവസാനിച്ചത് അവൾക്ക് വീട്ടിൽ നിന്നും കോൾ വന്നപ്പോൾ ആണ്…

 

സോഫയിൽ കാൽ നീട്ടി ഇരുന്നു ഞാൻ വാങ്ങി കൊണ്ട് വന്ന പക്കാവടയും കൊറിച്ചു അവൾ രവിയമ്മയോടും ശ്രുതിയോടും ഒക്കെ സംസാരിക്കുന്നത് ഞാൻ അവളുടെ അടുത്തിരുന്നു ക്ഷമയോടെ കേട്ടു.. അവളുടെ കാൽ എന്റെ മടിയിലേക്ക് എടുത്തു വച്ചു മെല്ലെ തലോടി ഞാൻ അവളെ തന്നെ നോക്കിയിരുന്നു. ഇടക്ക് തമാശ രൂപേണ ഞാൻ കാലിൽ ചെറുതായി ഇക്കിളി കൂട്ടുമ്പോൾ ഫോണിൽ സംസാരിക്കുന്ന കൂട്ടത്തിൽ തന്നെ അവൾ കണ്ണുരുട്ടി അടങ്ങി ഇരിക്കാൻ എന്നോട് അജ്ഞാപിച്ചു.. അര മണിക്കൂറോളം നീണ്ട ഫോൺ വിളി അവസാനിച്ചപ്പോൾ ഞാൻ ഉള്ളിൽ വച്ചിരുന്ന ഒരു രഹസ്യം അവളോട് പറയാൻ ഞാൻ തയ്യാറെടുത്തു..

 

‘ഇഷാനി.. ഒരു കാര്യം ചോദിക്കട്ടെ..?

ഞാൻ മെല്ലെ കാര്യം അവതരിപ്പിക്കാൻ നോക്കി

 

‘എന്താ ഉമ്മ വേണോ…?

അവൾ പക്കാ വട കൊറിച്ചു കൊണ്ട് ചോദിച്ചു.. ഇത് ഇത് വരെ തീർന്നില്ലേ..?

 

‘അല്ല…’

 

‘അപ്പോൾ ഉമ്മ വേണ്ടേ..?

അവൾ തമാശ പോലെ ചോദിച്ചു

 

‘ഉമ്മയല്ല. വേറൊരു കാര്യം പറയട്ടെ എന്നാണ് ചോദിച്ചത്..?

 

‘നീ അന്ന് പറയാൻ വന്ന കാര്യം ആണോ..? എനിക്ക് ഭയങ്കര വിഷമം ആകുമെന്ന് പറഞ്ഞത്..? അതാണേൽ എന്റെ പൊന്ന് മോനെ ഇപ്പോൾ വേണ്ട..’

അവൾ പറഞ്ഞു. കൃഷ്ണയുടെ കാര്യം ഇപ്പോളും പറയണ്ട എന്നാണ്.. പക്ഷെ ഞാൻ പറയാൻ ഉദ്ദേശിച്ചത് വേറൊരു കാര്യം ആയിരുന്നു..

 

‘അതല്ല.. വേറൊരു കാര്യം ആണ്…’

 

‘വേറെ എന്ത് കാര്യം..?

അവൾ ചോദിച്ചു

 

‘നിന്റെ അമ്മയുടെ ഒരു കാര്യം.. അമ്മയെ ഞാൻ കണ്ടിരുന്നു…’

അത് പറഞ്ഞപ്പോ പെട്ടന്ന് അവളുടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു..

 

‘വേണ്ട.. കേൾക്കണ്ട..’

അവൾ ഗൗരവം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു

 

‘എന്താ പറയാൻ ഉള്ളത് എന്ന് നീ കേട്ടില്ലല്ലോ..’

 

‘എന്താണേലും എനിക്ക് അവരുടെ ഒന്നും കേൾക്കണ്ട, അറിയണ്ട..’

അവൾ കണിശതയോടെ പറഞ്ഞു

 

‘ സ്വന്തം അമ്മ അല്ലേ..?

 

‘അതെ. അത് കൊണ്ട് തന്നെ ആണ് പറഞ്ഞത്. സ്വന്തം അമ്മ ഒരു മോളോട് ഒരിക്കലും കാണിക്കരുതാത്ത കാര്യം അല്ലേ അവര് എന്നോട് കാണിച്ചത്.. എനിക്ക് അവരെ കാണുകയും വേണ്ട.. അവരുടെ കാര്യം കേൾക്കുകയും വേണ്ട..’

 

‘ശരി.. ഞാൻ പറയുന്നില്ല..’

ഞാൻ ആ മാറ്റർ വിട്ടു.. പിന്നീട് എപ്പോളെങ്കിലും ആ കാര്യം സംസാരിക്കാമെന്ന് ഞാൻ കരുതി..

 

‘നീ അതാണോ താമസിച്ചേ..? പെട്ടന്ന് വരുമെന്ന് പറഞ്ഞിട്ട് അല്ലേ പോയെ..’

അവൾ ചോദിച്ചു

 

‘ഞാൻ വീട് വരെ ഒന്ന് കയറി.. അച്ഛനെ ഒന്ന് മുഖം കാണിച്ചു..’

 

‘ഓ.. വീട്ടിൽ പോകുമെന്ന് നീ പറഞ്ഞില്ലല്ലോ.. എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു..?

അവൾ ചുമ്മാ ചോദിച്ചു

 

‘എന്ത് പറയാൻ..? ആ നിന്നെ തിരക്കി..’

 

‘അയ്യോ എന്നെയോ..? സത്യം ആയും തിരക്കിയോ..? ഞാൻ ഇപ്പോളും ഇവിടെ ഉണ്ടെന്ന് അച്ഛന് അറിയാമോ..?

Leave a Reply

Your email address will not be published. Required fields are marked *