റോക്കി – 5 29അടിപൊളി  

അവൾ ഒരു ചമ്മലോടെ ചോദിച്ചു

 

‘തിരക്കിയെടി.. നീ ഇവിടെ തന്നെ ഉണ്ടെന്ന് അച്ഛന് അറിയാം..’

 

‘നമ്മുടെ കാര്യം വല്ലോം നീ പറഞ്ഞോ..?

 

‘ഇല്ല.. കുറച്ചു കൂടി കഴിഞ്ഞിട്ട് പറയാം എന്ന് വച്ചു..’

 

‘പറഞ്ഞിട്ട് അച്ഛന് എന്നെ ഇഷ്ടം ആയില്ലെങ്കിലോ..?

 

‘അച്ഛന് നിന്നെ ഇഷ്ടം ആണല്ലോ. അത് കൊണ്ടല്ലേ തിരക്കിയത്..’

ഞാൻ പറഞ്ഞു

 

‘അത് ഒരു മര്യാദയുടെ പുറത്ത് തിരക്കിയത് ആകാമല്ലോ.. ‘

 

‘അല്ല.. അല്ലേൽ തന്നെ അച്ഛന് എന്താ നിന്നെ ഇഷ്ടപ്പെടാതെ ഇരിക്കാൻ കാര്യം..?

 

‘അതിപ്പോ.. പ്രേമത്തിൽ ആണെന്ന് ഒക്കെ അറിയുമ്പോ എല്ലാ വീട്ടുകാർക്കും ഒരു എതിർപ്പ് ഒക്കെ തോന്നില്ലേ..? അങ്ങനെ….’

 

‘അച്ഛന് അങ്ങനെ ഒന്നുമില്ല.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അച്ഛൻ എന്റെ കാര്യങ്ങളിൽ ഒന്നും അധികം ഇടപെടാറില്ല എന്ന്. കുറച്ചെങ്കിലും ഇടപെടാൻ തുടങ്ങിയത് ഞാൻ ഇവിടെ ഊര് തെണ്ടൽ ഒക്കെ കഴിഞ്ഞു വന്നു കഴിഞ്ഞാ. മാത്രം അല്ല ഞങ്ങളുടെ ഫാമിലി എല്ലാവരും പ്രേമിച്ചു ആണ് കെട്ടിരിക്കുന്നെ..’

 

‘ആണോ…?

 

‘അതെ.. അച്ഛന്റെയും അമ്മയുടെയും പ്രേമിച്ചു ഉള്ള മാര്യേജ് ആയിരുന്നു. ചേട്ടന്റെയും അതെ പോലെ തന്നെ വിളിച്ചിറക്കി കൊണ്ട് വന്നുള്ള പരുപാടി ആയിരുന്നു. അത് കൊണ്ട് തന്നെ ഫാമിലി ആയി ഉറപ്പിച്ചുള്ള വിവാഹം ഒന്നും ഞങ്ങളുടെ വീട്ടിൽ നടന്നിട്ടില്ല.. എന്റെ പേടി എന്നെ നിന്റെ പേരപ്പന് ഒക്കെ ബോധിക്കുമോ എന്നാ..?

 

‘നിന്നെ എന്താ ഇഷ്ടപ്പെടാതെ ഇരിക്കാൻ..?

 

‘ഫാമിലി തന്നെ. കുറച്ചു കാശ് ഉണ്ടെന്ന് അല്ലേ ഉള്ളു. ഇവിടെ വന്നു അന്വേഷിച്ചാൽ ഞങ്ങളുടെ ഫാമിലി ഹിസ്റ്ററി ഒക്കെ അറിയാമല്ലോ.. പിന്നെ കുറെ കേസും അങ്ങനെ ഒക്കെ.. നിങ്ങൾ വലിയ അന്തസ്സ് ഉള്ള നായർ തറവാട് അല്ലേ..? നമ്മളെ ഒക്കെ ബോധിക്കുമോ എന്നൊരു പേടി..’

 

‘ജാതി പറയുന്നോ തെണ്ടി..’

ഇഷാനി മടിയിൽ ഇരുന്ന കാലെടുത്തു എന്റെ തോളിൽ ഒരു ചവിട്ട് വച്ചു തന്നു..

‘നിന്നെ ഇഷ്ടം ആകും എല്ലാവർക്കും.. ആയില്ലേൽ ഞാൻ സമ്മതിപ്പിച്ചോളാം..’

അവൾ പറഞ്ഞു

 

‘ലാസ്റ്റ് നീ എന്നെ തേക്കുമോ..?

ഞാൻ വെറുതെ തമാശ രീതിയിൽ ചോദിച്ചു.. അവൾ പെട്ടന്ന് ചാടി എഴുന്നേറ്റ് എന്റെ മടിയിൽ കാൽ കുത്തി നിന്നു.. എന്റെ മുടിയിൽ പിടിച്ചു വലിച്ചു

 

‘എന്താടാ ചോദിച്ചേ..?

മുടിയിൽ പിടിച്ചു വലിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഒരു അധികാര ഭാവത്തിൽ അവൾ ചോദിച്ചു

 

‘തേക്കുമോ എന്ന്..?

 

‘ഇനി അങ്ങനെ ചോദിക്കുമോ..?

അവൾ മുടിയിൽ കുറെ കൂടി ശക്തമായി പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.. തമാശ ആണേലും എനിക്ക് നോവുന്നുണ്ടായിരുന്നു.. പക്ഷെ അവൾ ഇങ്ങനെ ചെയ്യുമ്പോ ഒരു വല്ലാത്ത സുഖം.. ഞാൻ അത് കൊണ്ട് വീണ്ടും പറഞ്ഞു

 

‘തേക്കുമോ എന്നൊരു സംശയം അല്ലേ..?

 

മുടിയിൽ നിന്ന് വിട്ടു ഒരു കൈ കൊണ്ട് താടിയിലും പിടിച്ചു വലിച്ചു അവൾ പിന്നെയും ചോദിച്ചു

‘ഒന്നൂടെ ചോദിക്കെടാ….’

 

‘തേക്കുമോ…….?

 

എന്നെ പരാജയപ്പെടുത്താൻ ഇതൊന്നും പോരാ എന്ന് കണ്ടു അവൾ മുഖം എന്നിലേക്ക് അടുപ്പിച്ചു എന്റെ ചുണ്ടിൽ കടിച്ചു.. വേദനയെക്കാൾ മറ്റൊരു ലഹരി ആണ് എന്നിൽ പടർന്നു കയറിയത്..

 

‘ചോദിക്ക്… ‘

ചുണ്ട് കടിക്കുന്നതിന് ഇടയിൽ അവൾ ചോദിച്ചു.. ഇത്തവണ ഞാൻ ചോദിച്ചില്ല.. കടിക്കുന്നതിന് ഒപ്പം ചെറുതായി ഇഷാനി എന്റെ ചുണ്ടുകൾ നുണയുക കൂടി ചെയ്തു.. അവൾ സാധാരണ അങ്ങനെ ചെയ്യാത്തത് ആണ്.. അവൾ ഒന്ന് കൂടി ചോദിച്ചു

‘ചോദിക്കുന്നില്ലെ..?

 

‘ഇല്ല..’

ഞാൻ പറഞ്ഞു

 

‘അതെന്താ…?

വികാരപരവേശത്തിന്റെ ഒരു സ്വരത്തിൽ അവൾ ചോദിച്ചു

 

‘കിസ്സടിക്കാൻ പഠിച്ചല്ലോ…?

ഞാൻ അവളെ പുണർന്നു കൊണ്ട് പറഞ്ഞു

 

‘പോഡാ… പിന്നെ ഇത്രയും ദിവസം എന്തായിരുന്നു..?

അവൾ നാണത്തോടെ പറഞ്ഞു

 

‘ഇത്രേം ദിവസം ഞാൻ അല്ലേ തന്നോണ്ട് ഇരുന്നെ.. ഇപ്പോൾ നീ തിരിച്ചു തരുമ്പോ വല്ലാത്ത രസം..’

 

‘അയ്യട…’

എന്റെ കവിളിൽ തട്ടി അവൾ മടിയിൽ നിന്നും എഴുന്നേറ്റു പോകാൻ ശ്രമിച്ചു.. പക്ഷെ അവളെ സോഫയിലേക്ക് മറിച്ചിട്ട് ഞാൻ അവളുടെ മേലെ കയറി കിടന്നു…

 

‘എവിടെ പോവാ..? ശരിക്കും ഉമ്മ തന്നിട്ട് പോയാൽ മതി..’

ഞാൻ പറഞ്ഞു

 

‘പോടാ.. എനിക്ക് അതൊന്നും അറിയില്ല..’

അവൾ വെറുതെ അഭിനയിച്ചു..

 

‘എന്നാൽ എനിക്കറിയാമല്ലോ..’

ഞാൻ അവളുടെ ചുണ്ടുകളിൽ ബലമായി ചുംബിച്ചു.. അവളുടെ വിടർന്ന ചൊമന്ന ചുണ്ടുകൾ ഞാൻ വായിലാക്കി നുണഞ്ഞു.. അവൾ ഒന്നും അറിയാത്തത് പോലെ സുഖം അറിഞ്ഞു കിടന്നു..

 

‘ഒരുമ്മ താടി മുമ്പത്തെ പോലെ…’

ഞാൻ കെഞ്ചി

 

‘എന്തിനാ മോനെ..?

 

‘ നീ അങ്ങനെ ചെയ്യുമ്പോൾ ഒരു സുഖം ഉണ്ട്..’

ഞാൻ പറഞ്ഞു

 

‘ഉവ്വോ…?

 

‘ആാാ.. പിന്നെ ഞാൻ ചെയ്യുമ്പോൾ നിനക്ക് സുഖമില്ലേ…?

ഞാൻ ചോദിച്ചു

 

‘ആവോ.. എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല…’

അവൾ അങ്ങനെ വിട്ടു തരുന്ന ലക്ഷണം ഇല്ല.

 

‘ആണോ.. അങ്ങനെ ആണോ..?

ഞാൻ അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് കൊണ്ട് ചോദിച്ചു.. ആർത്തിയോടെ അവളുടെ ചുണ്ടുകളെ ഞാൻ എന്റെ വായിലാക്കി ചീമ്പി.. അവൾ അത് ശരിക്കും ആസ്വദിക്കുന്നത് എനിക്ക് കാണാമായിരുന്നു.. ഞാൻ മെല്ലെ ചോദിച്ചു

‘ഇപ്പോൾ എങ്ങനെ മോളെ.. സുഖം ഉണ്ടോ..?

 

‘കൊറച്ചു…’

അവൾ ചിണുങ്ങിയ പോലെ പറഞ്ഞു..

 

കുറച്ചു കൂടി സുഖം എന്നാൽ കൊടുക്കാമെന്നു ഞാൻ കരുതി. ഞാൻ അവളുടെ മേൽചുണ്ടും കീഴ് ചുണ്ടും മാറി മാറി നുണഞ്ഞു. പൂവിൽ നിന്ന് കിളി തേൻ നുകരുന്നത് പോലെ അവളെ ഞാൻ രുചിച്ചു..

‘ഇപ്പൊ ശരിക്കും സുഖം ഇല്ലേ…?

ഞാൻ ചോദിച്ചു

 

‘മ്മ്…..’

അതേയെന്ന അർഥത്തിൽ ഒരു മൂളൽ മാത്രം ആയിരുന്നു അവളുടെ മറുപടി.

സുഖം അല്പം കൂടി കൂട്ടിക്കൊടുക്കാമെന്ന് ഞാൻ കരുതി.. ചുംബനത്തിന്റെ പോരാട്ടത്തിന് ഇടയിൽ ഞാൻ പിന്നെയും ചോദിച്ചു..

 

‘കുറച്ചൂടെ സുഖം തരട്ടെ….?

മറ്റൊരു മൂളൽ ആയിരുന്നു അതിന് എനിക്ക് കിട്ടിയ മറുപടി.. സുഖത്തിന്റെ തോത് കൂട്ടാൻ ഞാൻ വായ അല്പം കൂടി വികസിപ്പിച്ചു അവളുടെ വായയെ ചുണ്ട് കൊണ്ടും നാക്ക് കൊണ്ടുമെല്ലാം നനച്ചു..

 

‘വാ കുറച്ചു തുറക്കാമോ…?

ഞാൻ മെല്ലെ അവളോട് ചോദിച്ചു. ചുംബനത്തിന്റെ മറ്റൊരു തലത്തിലേക്ക് അവളെ കൊണ്ട് പോകാൻ ഞാൻ തയ്യാറായി. അവളും അതിന് സജ്ജ ആണെന്ന് എനിക്ക് തോന്നി. സുഖത്തിന്റെ അടുത്ത പടവിലേക്ക് കാലെടുത്തു വയ്ക്കാൻ അവളും ഒരുക്കാമായിരുന്നു. അവൾ വായ മെല്ലെ ഒരല്പം തുറന്നു തന്നു. ആ വാതിലിലൂടെ ഞാൻ എന്റെ ചുംബനം കടത്തി വിട്ടു.. ശരിക്കും ഇംഗ്ലീഷ് സിനിമയിൽ ഒക്കെ കാണുന്ന ദൃഢമായ ചുംബനം ഇതാണെന്ന് ഇഷാനിക്ക് മനസിലായി. അതിന്റെ കൊല്ലുന്ന രസം അവൾ അനുഭവിച്ചു..

Leave a Reply

Your email address will not be published. Required fields are marked *