റോക്കി – 5 29അടിപൊളി  

അത്രയും നേരത്തെ മൗനത്തിനു ശേഷം ഞാൻ സംസാരിച്ചു.. അവളുടെ മുഖത്ത് ഒരു ചെറിയ ചിരി പടർന്നു

 

‘അതെന്താ മിണ്ടാത്തെ..? ഞാൻ എന്ത് ചെയ്തു നിന്നോട്…?

അവൾ അറിയാത്ത ഭാവത്തിൽ ചോദിച്ചു

 

‘അറിയില്ലേൽ അറിയണ്ട…’

ഞാൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു

 

‘അത് ഞാൻ ഒരു തമാശ കാണിച്ചത് അല്ലേ..? അതിന് ഇത്രക്ക് ഫീൽ ആകണോ..?

അവൾ ചോദിച്ചു

 

‘നീ എന്നെ ഫൂൾ ആക്കിയില്ലേ..?

ഞാൻ ചോദിച്ചു

 

‘അത് ഇപ്പൊ നീ എന്നെ എത്ര തവണ ഫൂൾ ആക്കിയിട്ടു ഉണ്ട്.. ഓരോന്ന് പറഞ്ഞു പറ്റിച്ചു ഒക്കെ.. ഞാനും അതെ പോലെ അല്ലേ ചെയ്തത്..?

 

‘അത് പോലെ അല്ല ഇത്..’

ഞാൻ പറഞ്ഞു

 

‘അതെന്താ അല്ലാത്തത്…?

 

‘നീയെന്നെ ഭയങ്കര മോശക്കാരൻ ആയല്ലേ കാണുന്നത്…?

ഞാൻ ചോദിച്ചു

 

‘എടാ ഞാൻ പറഞ്ഞില്ലേ അതൊക്കെ ചുമ്മാ തമാശ ആയിട്ടാണ്.. ‘

അവൾ പറഞ്ഞു..

 

‘നീ എന്നോട് മിണ്ടണ്ട…’

ഞാൻ അവളെ എന്നിൽ നിന്നും തള്ളി മാറ്റാൻ നോക്കി

 

‘മിണ്ടും..’

അവൾ പക്ഷെ കൂടുതൽ ബലത്തോടെ എന്നോട് ചേർന്നു നിന്നു..

 

‘ഇല്ല…’

ഞാൻ പറഞ്ഞു

 

‘മിണ്ടും.. വാശി കളഞ്ഞേ…’

അവൾ ആജ്ഞാപിക്കുന്ന പോലെ പറഞ്ഞു

 

‘സൗകര്യം ഇല്ല…’

ഞാൻ പറഞ്ഞു

 

‘ അതെന്താ ഇല്ലാത്തത്…? പിണക്കം മാറ്റാൻ ഞാൻ പിന്നെ എന്തോ വേണം….?

പിണക്കം മാറ്റാൻ എന്ത് വേണം എന്ന് അവൾ ചോദിച്ചു. ചോദിച്ചു കൊണ്ട് എന്റെ മേലേക്ക് മെല്ലെ ചാഞ്ഞു..

 

‘ഞാൻ ചോദിച്ചത് വേണം…’

ഞാൻ പറഞ്ഞു.. അവൾ പെട്ടന്ന് ദേഹത്ത് നിന്നും മാറി എന്നെ സൂക്ഷിച്ചു നോക്കി

 

‘നീ ചുമ്മാ വാശി പിടിക്കല്ലേ..’

അവൾ പറഞ്ഞു

 

‘വാശി പിടിക്കും..’

ഞാൻ പറഞ്ഞു

 

‘വെറുതെയാ അത്…’

അവൾ പറഞ്ഞു

 

‘ആയിക്കോട്ടെ..’

ഞാനും പറഞ്ഞു

 

‘എന്ത് കഷ്ടം ആണ് അർജുൻ.. ഇങ്ങനെ വാശി പിടിച്ചാണോ ഇതൊക്കെ നീ ചെയ്യുന്നേ..?

അവൾ എന്നോട് ചോദിച്ചു

 

‘ഞാൻ നിന്നെ നിർബന്ധിക്കുന്നൊന്നും ഇല്ലല്ലോ.. നിനക്ക് ഇഷ്ടം ഉണ്ടേൽ മതി..’

ഞാൻ പറഞ്ഞു..

 

‘നിർബന്ധം ഇല്ലേൽ പിന്നെ ഇങ്ങനെ വാശി പിടിക്കുന്നത് എന്തിനാ..?

അവൾ ചോദിച്ചു

 

‘ഞാൻ മര്യാദക്ക് ഇരുന്നതല്ലേ..? നീയല്ലേ പിന്നെയും പിന്നെയും വന്നു അത് എടുത്ത് ഇട്ടു ആശ തന്നത്..’

 

‘അതിപ്പോ നിനക്കും അറിയില്ലാരുന്നോ ഞാൻ ചുമ്മാ വട്ട് കളിപ്പിക്കാൻ നോക്കുവാണ് എന്ന്..?

അവൾ ചോദിച്ചു

 

‘ഇല്ല. എനിക്ക് അറിയില്ലായിരുന്നു…’

ഞാൻ വെറുതെ പറഞ്ഞു

 

‘ കള്ളം പറയുന്നോ..? കള്ളാ…’

 

ഞാൻ ഒന്നും മിണ്ടിയില്ല

 

‘നീ വേറെ എന്ത് വേണമെങ്കിലും ചോദിക്ക്.. ഇത് മാത്രം ഇല്ല..’

അവൾ പറഞ്ഞു

 

‘വേറെ ഒന്നും വേണ്ട…’

ഞാൻ തറപ്പിച്ചു പറഞ്ഞു

 

‘വെറുതെ നമ്മൾ തമ്മിൽ പിണങ്ങും ഈ കാര്യം പറഞ്ഞു..’

 

‘ഞാൻ കാരണം അല്ലല്ലോ..?

ഞാൻ പറഞ്ഞു

 

‘എല്ലാം എന്റെ കുഴപ്പം ആണല്ലേ..?

അവൾ ചോദിച്ചു

 

ഞാൻ മിണ്ടിയില്ല

 

‘ പിന്നെയും മിണ്ടാതെ ഇരിക്കാൻ പോവാണോ..?

 

ഞാൻ അതിനും മറുപടി കൊടുത്തില്ല

 

‘ എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരേയൊരു കാര്യമാ എന്നോട് മിണ്ടാതെ ഇരിക്കുന്നത്..’

അവൾ പറഞ്ഞു

 

ഞാൻ അതിനും മറുത്തൊന്നും പറയാതെ ആയപ്പോൾ അവൾ ദേഷ്യത്തോടെ എന്റെ അടുത്തേക്ക് നീങ്ങി വന്നു എന്റെ കഴുത്തിലൂടെ കയ്യിട്ടു കെട്ടിപിടിച്ചു.. അവളുടെ ദേഷ്യം പതിയെ ചിരിയായി മാറി വരുന്നത് ഞാൻ കണ്ടു..

 

‘പിണക്കം മാറ്റാനൊക്കെ എനിക്ക് അറിയാം.. കാണണോ..?

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

‘ഒരു നൂറ് ഉമ്മ തന്നാൽ പിണക്കം മാറുമോ…?

 

 

ഞാൻ ഒന്നും പറയാതെ ഇരുന്നപ്പോ അവൾ മുഖം എന്നിലേക്ക് അടുപ്പിച്ചു മെല്ലെ എന്റെ ചുണ്ടിൽ മുത്തി. രണ്ടാമതും മൂന്നാമതും മുത്തി.. പിന്നെയും പിന്നെയും അവൾ തുടരെ എന്നെ ചുംബിച്ചു. ചുംബനത്തിന്റെ ഒരു ശബ്ദം മാത്രം താളം പോലെ കൃത്യമായി ആവർത്തിച്ചു കൊണ്ടിരുന്നു.. അവൾ മനസ്സിൽ ശരിക്കും എണ്ണം വച്ചാണോ ഉമ്മ വയ്ക്കുന്നത് എന്ന് ഞാൻ ഓർത്തു.. എനിക്ക് എന്തായാലും എണ്ണാൻ പറ്റുന്നില്ല.. അത് കൊണ്ട് തന്നെ എത്രാമത്തെ ആണെന്ന് അറിയാത്ത ഒരുമ്മയിൽ എന്റെ ബലം പിടുത്തം അയഞ്ഞു.. ഞാൻ മെല്ലെ ഒന്ന് ചിരിച്ചു.. അതവൾ ശ്രദ്ധിക്കുകയും ചെയ്തു..

 

‘ഹേയ്… ചിരിച്ചു.. ചിരിച്ചു.. അപ്പോൾ പിണക്കം ഇല്ല..’

അവൾ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു

 

ചിരിച്ചു പോയത് കൊണ്ട് ഇനി മസിൽ പിടിച്ചിട്ട് കാര്യം ഇല്ല എന്ന് എനിക്ക് അറിയാം. എന്തായാലും അയഞ്ഞു കൊടുത്തേക്കാം എന്ന് കരുതി ഞാൻ പിന്നെയും ഒരു ചിരി പാസ്സാക്കി..

 

‘ഹോ.. എന്റെ പൊന്നോ.. അവസാനം ഒന്ന് തെളിഞ്ഞു കണ്ടല്ലോ ഈ മുഖം..’

അവൾ പറഞ്ഞു

 

‘വാ.. താഴെ പോകാം…’

ഞാൻ മെല്ലെ ചിമ്മിനിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു

 

‘അവിടെ ഇരിക്ക്.. കുറച്ചു കഴിഞ്ഞു പോകാം..’

അവളും എന്റെ ഒപ്പം കയറി ഇരുന്നിട്ട് എന്റെ മടിയിലേക്ക് തല വച്ചു കിടന്നു. മടിയിൽ കിടന്നു അവൾ കൊഞ്ചലോടെ സംസാരിച്ചു. സ്നേഹം കൂടുമ്പോ ചിലപ്പോ അവളുടെ സംസാരത്തിൽ ഒരു കൊഞ്ചൽ വരാറുണ്ട്.. പക്ഷെ എന്റെ മറുപടികളിൽ എന്തോ ഒരു സംതൃപ്തി കുറവ് അവൾക്ക് അനുഭവപ്പെട്ടു. ഞാൻ പൂർണമായും മുന്നത്തെ പിണക്കത്തിൽ നിന്നും ഊരി വന്നിട്ടില്ല എന്ന് അവൾക്ക് മനസിലായി

 

‘ഇപ്പോളും എന്നോട് പിണക്കം ഉണ്ടല്ലേ..?.

അവൾ ചോദിച്ചു

 

‘ഇല്ല.. പിണക്കം ഉണ്ടേൽ ഞാൻ മിണ്ടുമോ..?

ഞാൻ തിരിച്ചു ചോദിച്ചു

 

‘മിണ്ടുന്നുണ്ട്.. പക്ഷെ എന്തെങ്കിലും ചോദിച്ചാൽ മാത്രം. അതും ഭയങ്കര ഡിസ്റ്റൻസ് ഇട്ട്..’

 

‘അതൊക്കെ നിനക്ക് തോന്നുന്നതാ..’

ഞാൻ പറഞ്ഞു

 

‘അല്ല. നീ പഴയ പോലെ എന്നോട് മിണ്ടുന്നില്ല. എനിക്ക് അത് നല്ലപോലെ അറിയാൻ പറ്റുന്നുണ്ട്..’

 

‘ശെടാ.. മിണ്ടാൻ പറഞ്ഞു. മിണ്ടി.. ഇനി ഇപ്പൊ അടുത്ത കാര്യം ഉണ്ടാക്കുവാനോ നീ..?

 

‘പഴയ പോലെ മിണ്ടാൻ പറ്റുമോ ഇല്ലയോ..?

അവൾ ഗൗരവത്തോടെ ചോദിച്ചു

 

‘അത് പോലെ തന്നെ ആണ് മിണ്ടുന്നതു..’

ഞാൻ പറഞ്ഞു

 

‘അല്ല അല്ല അല്ല…’

അവൾ തറപ്പിച്ചു പറഞ്ഞു

 

‘ആണ് ഡീ.. നിനക്ക് വെറുതെ തോന്നുന്നതാ..’

 

‘തോന്നൽ അല്ല.. ഞാൻ അത് സമ്മതിക്കാത്ത ദേഷ്യം ഇപ്പോളും നിനക്ക് ഉണ്ടല്ലേ..?

അവൾ ചോദിച്ചു

 

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല

 

‘കണ്ടോ..? ഒന്നും മിണ്ടുന്നില്ല. അത് പറഞ്ഞപ്പോ സൈലന്റ് ആയി. അപ്പോൾ അത് മനസിൽ തന്നെ ഉണ്ട്.. അതാണ് പഴയ പോലെ ആകാത്തത്..’

അവൾ പറഞ്ഞു

 

‘എന്റെ പൊന്ന് ഇഷാനി നീ ആ കാര്യം ഒന്ന് ഒഴിവാക്ക്.. എനിക്ക് ഒന്നും വേണ്ട.. ഞാൻ ഇനി ഒരിക്കലും നിന്നോട് ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കില്ല..’

Leave a Reply

Your email address will not be published. Required fields are marked *