റോക്കി – 5 29അടിപൊളി  

കുറച്ചു കഴിഞ്ഞാണ് അവൾ എന്നെ വിളിച്ചത്. ഞാൻ അകത്തു ചെന്നപ്പോൾ ഒരു നാണത്തോടെ കയ്യിൽ പാന്റും വലിച്ചു കയറ്റി അവൾ നിൽക്കുകയാണ്. അഴിക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ കെട്ടാനും ഒരു കൈ കൊണ്ട് ബുദ്ധിമുട്ടാണു.. അത് മനസിലാക്കി വേറൊന്നും പറയാതേ ഞാൻ അവളുടെ അടുത്ത് ചെന്നു പാന്റിന്റെ കെട്ടിൽ പിടിച്ചു കെട്ടാൻ തുടങ്ങി.. ഇവൾക്ക് ബട്ടൻസ് ഉള്ള പാന്റ് ഇട്ട് കൂടെ. ഈ ഐറ്റം ഒക്കെ എന്തിനാണോ ഇടുന്നത്.. പിന്നെ ആലോചിച്ചപ്പോൾ അന്നത്തെ ലക്ഷ്മിയുടെ ഇഷ്യൂ കഴിഞ്ഞു പേടി കൊണ്ട് ആയിരിക്കണം എന്ന് ഓർത്തു. ചില പേടികൾ ഒരിക്കലും വിട്ട് മാറില്ല….

 

‘കടും കെട്ടിടണ്ടല്ലോ…? ഇവിടെ ആരും തുണി ഊരാൻ വരില്ല..’

ഞാൻ അവളെ കളിയാക്കി ചോദിച്ചു

 

‘തമാശ വേണ്ടേ…’

അവൾ പല്ല് കടിച്ചു കാണിച്ചു തമാശ രീതിയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു. പാന്റ് ഇട്ട് കഴിഞ്ഞു അവളെ വീണ്ടും കയ്യിലെടുത്തു ഞാൻ കട്ടിലിൽ കൊണ്ട് ഇരുത്തി. ഉച്ചക്ക് ചോർ ഉണ്ണുന്നത് വരെയും അവൾ പഠിക്കുകയായിരുന്നു.. അത് കൊണ്ട് ഞാൻ അടുത്തേക്ക് പോയില്ല. അവൾക്ക് ശല്യവും ആകും എന്നോട് എന്തെങ്കിലും ചോദിച്ചാൽ അത് പണിയും ആകും. ഉച്ച കഴിഞ്ഞു വെയിലാറി കഴിഞ്ഞു ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു ഇരുന്നു. അവൾ എന്നോട് പഴയ പോലെ അല്ലെങ്കിലും സൗഹൃദത്തിൽ തന്നെ ആയിരുന്നു സംസാരിച്ചിരുന്നത്. അത് തന്നെ എനിക്ക് ധാരാളം ആയിരുന്നു.. സംസാരത്തിന് ഇടയിൽ അവളുടെ കയ്യിലെ പളുങ്ക് ചെയിനിൽ ഞാൻ നോക്കി ഇരുന്ന് പോയി.. സ്ഫടികം പോലെ തെളിഞ്ഞ അവളുടെ കയ്യിൽ കിടക്കുമ്പോ അതിന് വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു.. എന്റെ നോട്ടം കണ്ടു എന്താണെന്ന് അവൾ പിരികം ഉയർത്തി ചോദിച്ചു…

 

‘കയ്യിലെ പുതിയ ബാൻഡ് നോക്കിയതാ.. നല്ല രസം ഉണ്ട്..’

ഞാൻ പറഞ്ഞു

 

‘എവിടുന്ന് വാങ്ങിയതാ…?

അവൾ എടുത്തടി എന്നോട് ചോദിച്ചു.. ഇതെങ്ങനെ ഇവൾ അറിഞ്ഞു. പറയരുത് എന്ന് അജയോട് പറഞ്ഞതാണ്. അവൻ അത് പറഞ്ഞിരിക്കാൻ ഒരു സാധ്യതയുമില്ല. ഇനി കൃഷ്ണ എപ്പോളെങ്കിലും പറഞ്ഞോ..?

 

‘ എനിക്ക് എങ്ങനെ അറിയാം..?

ഞാൻ പരുങ്ങൽ പുറത്ത് കാണിക്കാതെ ചോദിച്ചു..

 

‘നീയല്ലേ വാങ്ങിയത്..?

അവൾക്ക് എങ്ങനെയോ പിടി കിട്ടിയിരിക്കുന്നു…

 

‘ഞാനോ..? ഇത് നിനക്ക് ഗിഫ്റ്റ് കിട്ടിയത് എന്തോ അല്ലേ..?

 

‘അതേ.. പക്ഷെ ഇത് വാങ്ങിയത് നീ ആയിരിക്കും.. ഇതൊന്നും ഇവിടെ അങ്ങനെ കടകളിൽ കാണുമെന്ന് തോന്നുന്നില്ല. നിങ്ങൾ ടൂർ പോയപ്പോൾ വാങ്ങിയത് ആകും.. നീ അജയുടെ കയ്യിൽ എനിക്ക് തരാൻ ഏൽപ്പിച്ചും കാണും..’

അവൾ നടന്നത് എല്ലാം പക്കാ ആയി പറയുന്നു.. എനിക്ക് പിന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല

 

‘നീ എങ്ങനെ..? അജയ് പറഞ്ഞോ..?

 

”ഇല്ല.. ഞാൻ ഊഹിച്ചു..’

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘വെറുതെ..?

എനിക്ക് വിശ്വാസം വന്നില്ല..

 

‘അല്ലടാ.. നീ ടൂർ പോയിട്ട് എനിക്ക് ഒന്നും വാങ്ങിയില്ലല്ലോ എന്ന് ഞാൻ ആലോചിച്ചിരുന്നു.. അപ്പോളാണ് അജയ് എനിക്ക് ഇത് കൊണ്ട് തരുന്നത്. അപ്പോൾ ഞാൻ ആലോചിച്ചു ഇതൊന്നും ഇവിടെ ഉള്ള ഐറ്റം അല്ലല്ലോ വേറെ എവിടെ നിന്നോ വാങ്ങിയത് ആണല്ലോ എന്ന്.. പിന്നെ നിന്റെ നോട്ടം കണ്ടപ്പോൾ കൺഫേം ആയി…’

 

‘ഞാൻ കരുതി നീ ഇത് ഞാൻ തന്നാൽ വാങ്ങില്ല എന്ന്..?

 

‘വാങ്ങില്ലായിരിക്കും…’

അവൾ ഗൂഢമായ ഒരു ചിരിയോടെ പറഞ്ഞു

 

‘പിന്നെ നീ ഞാൻ ഒന്നും വാങ്ങിയില്ല എന്നൊക്കെ ചിന്തിച്ചതോ..? തന്നാൽ ഒട്ട് വാങ്ങുകയും ഇല്ല.. പക്ഷെ ഞാൻ വാങ്ങിയത് ആണെന്ന് അറിഞ്ഞോണ്ട് കയ്യിൽ ഇടുകയും ചെയ്യും.. ഇഷാനി ചന്ദ്രൻ.. എനിക്ക് നിങ്ങളെ മനസിലാകുന്നില്ല..’

ഞാൻ അതിശയത്തോടെ പറഞ്ഞു

 

‘പിന്നെ ഞാൻ ആലോചിക്കില്ലേ നീ എനിക്ക് ഒന്നും വാങ്ങിയില്ലല്ലോ എന്ന്.. നീ എന്തായാലും എന്നെ ഓർക്കുമെന്നും എന്തെങ്കിലും എനിക്ക് വാങ്ങുമെന്നും അറിയാമായിരുന്നു. നിന്റെ സന്തോഷം എന്റെ കയ്യിൽ ഇത് കാണുന്നത് അല്ലേ..? എന്റെ സന്തോഷം നീ വാങ്ങിയത് ഇടുന്നതും.. ഓക്കേ അല്ലേ..’

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

 

‘വല്ലാത്തൊരു ഇത് തന്നേ കേട്ട…’

ഞാൻ ചുണ്ട് കോടിച്ചു കൊണ്ട് പറഞ്ഞു

 

‘ താങ്ക്യൂ.. താങ്ക്യൂ.. പിന്നെ നീ വാങ്ങിയ കേക്ക് എന്തിയെ.. അത് മുറിക്കാം.. എനിക്ക് വിശക്കുന്നു..’

അവൾ കൈ കൊണ്ട് വയറിൽ തടവി കൊണ്ട് പറഞ്ഞു

 

‘കേക്ക് ഒക്കെ മുറിക്കാം.. ആദ്യം നീ കുളിക്ക്..’

ഞാൻ എഴുന്നേറ്റ് ഒന്ന് ഞെളിപിരി കൊണ്ട് കൊണ്ടു പറഞ്ഞു.. കുറച്ചു പണികൾ കൂടിയുണ്ട്.. സാധാരണ ഞാൻ ഇങ്ങനെ പണിയെടുക്കാറില്ല. എല്ലാം അലങ്കോലം ആയിട്ട് പണികൾ കുമിഞ്ഞു കൂടിയാണ് കിടക്കുക ഇവിടെ. പക്ഷെ അവൾ ഉള്ളപ്പോൾ അത്തരം ഒരു സാഹചര്യം ഉണ്ടാകുന്നത് ശരിയല്ലല്ലോ

 

‘കുളിക്കാൻ പറ്റില്ല. മുറിവ് നനയും..’

അവൾ പറഞ്ഞു

 

‘അത് പ്ലാസ്റ്റിക് കൊണ്ട് കെട്ടിയാൽ മതി..’

ഞാൻ പറഞ്ഞു

 

‘ഓ ഞാൻ ഇന്ന് കുളിക്കുന്നില്ല.. മടിയാ..’

ഇഷാനി താല്പര്യം ഇല്ലാതെ പറഞ്ഞു. സത്യത്തിൽ കുളിക്കാൻ അവൾക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. കുളിക്കാതെ ഇരിക്കുന്നത് പോലെ അവൾക്ക് അലർജി ഉള്ളൊരു കാര്യം ഇല്ലായിരുന്നു. പക്ഷെ ഇവിടെ വിഷയം അതല്ല.. ഇഷാനിയുടെ കൈ ഇപ്പോളും അനക്കാൻ വയ്യാ.. കുളിക്കണം എങ്കിൽ ഒരാളുടെ സഹായം വേണം. ഇനിയിപ്പോ ഡ്രസ്സ്‌ ഊരാതെ കുളിക്കാമെന്ന് വച്ചാൽ പോലും പണിയാണ്. സോപ്പ് തേക്കുമ്പോളോ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുമ്പോളോ ഒക്കെ സഹായം വേണ്ടി വരും. ആ സമയത്തു അർജുൻ തന്റെ എന്തെങ്കിലും ഒക്കെ കാണും. അത് ഓർത്താണ് ഇഷാനിക്ക് പേടി. ബാത്‌റൂമിൽ പോയപ്പോൾ തന്നെ തനിക്ക് തനിയെ ഒന്നും വയ്യ എന്ന് മനസിലായിരുന്നു. കുളിക്കാൻ ആണ് പോകുന്നത് എങ്കിൽ അർജുൻ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത കണി ഇന്ന് കാണും.. ഇഷാനി നാണക്കേട് കൊണ്ട് ഉള്ളിൽ ചൂളി

 

‘മൂന്ന് ദിവസം ആയില്ലേ കുളിച്ചിട്ട്.. പനി ഒന്നും ഇല്ലല്ലോ.. വെള്ളം ചൂടാക്കണേൽ അങ്ങനെ ചെയ്യാം. ഒന്ന് കുളിച്ചാൽ ഉഷാർ ആകും..’

അവൻ പിന്നെയും നിർബന്ധിക്കുന്നു. അവനും അറിയാമല്ലോ തനിക്ക് തനിയെ ഒന്നും കുളിക്കാൻ പറ്റില്ല എന്ന്. അപ്പോൾ അവനീ നിർബന്ധിക്കുന്നത് വേറെ ഉദ്ദേശം വച്ചാണോ..? ഇഷാനിക്ക് ചെറിയൊരു പേടി തോന്നി. അവൻ ചെറ്റത്തരം ഒന്നും കാണിക്കില്ല എന്ന് ഇഷാനിക്ക് ഉറപ്പുണ്ട്. അതാണ് കുറച്ചു ദിവസം അവനൊപ്പം നിൽക്കാൻ അവൾ തയ്യാറായതും. പക്ഷെ തന്റെ ശരീരം കാണാൻ അവന് ആഗ്രഹം കാണില്ലേ..? ഉറപ്പായിട്ടും കാണും. ചെറ്റത്തരം ഒന്നും കാണിക്കില്ല എങ്കിലും ചെറിയ വികൃതികൾ ഒക്കെ അവന്റെ കയ്യിലുണ്ട്. അപ്പോൾ കുളിപ്പിക്കാൻ സമ്മതിച്ചു കൊടുക്കാനും കഴിയില്ല… ഈ കാര്യം അവനോട് പറയാനും കഴിയില്ല. ആ ഒരു വിചാരം അവന്റെ മനസ്സിൽ ഇല്ലെങ്കിൽ അവനത് ശരിക്കും വിഷമം ആകും. ഇഷാനി ധർമസങ്കടത്തിൽ ആയി..

Leave a Reply

Your email address will not be published. Required fields are marked *