റോക്കി – 5 29അടിപൊളി  

 

‘ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. പക്ഷെ നീ ഇങ്ങനെ ഒക്കെ ചോദിച്ചാൽ എനിക്ക് ശരിക്കും ദേഷ്യം വരും..’

അവൾ എന്റെ കവിളിൽ തൊട്ട് മുഖം അവളിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് പറഞ്ഞു

 

‘സോറി..’

ഞാൻ ക്ഷമാപണം നടത്തി

 

‘സോറി ഒന്നും വേണ്ട.. ഇപ്പൊ ഇത്രേം കിട്ടിയില്ലേ.. ഇനി വൈകിട്ടും തരാമെന്ന് ഞാൻ പറഞ്ഞല്ലോ.. പിന്നെ എന്തിനാ ഇത്രയും ആക്രാന്തം നിനക്ക്..?

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

 

ഞാൻ മറുപടി ഒന്നും പറയാതെ ചിരിച്ചു.. ഈശ്വരാ എന്റെ ആക്രാന്തം അവൾ ശരിക്കും മനസിലാക്കി. നാണക്കേട് തോന്നിയെങ്കിലും അവൾ അതൊരു തമാശ ആയി എടുത്തത് കൊണ്ട് അത്ര ഫീൽ ആയില്ല

 

‘അത് പോരേ എന്റെ കുഞ്ഞിന്…?

അവൾ സ്നേഹത്തോടെ ഞങ്ങളുടെ മൂക്ക് പരസ്പരം മുട്ടിച്ചു കൊണ്ട് ചോദിച്ചു

ഞാൻ മറുപടി ഒന്നും പറയാതെ നിന്നപ്പോൾ അവൾ പിന്നെയും ചോദിച്ചു..

‘പിണക്കം ആണോ ഞാൻ ദേഷ്യപ്പെട്ടതിന്..’

 

‘ഇല്ല..’

ഞാൻ പറഞ്ഞു

 

‘പിന്നെ ഞാൻ ചോദിച്ചിട്ട് എന്താ മിണ്ടാഞ്ഞത്..?

അവൾ ചോദിച്ചു

 

‘എന്നെ എന്താ ഒന്നും കാണിക്കാത്തത്..?

ഞാൻ തുറന്നു ചോദിച്ചു

 

‘അതിപ്പോ ഞാൻ എങ്ങനാ നിനക്ക് പറഞ്ഞു തരിക..’

 

‘എന്തായാലും പറഞ്ഞോ..?

 

‘എടാ എനിക്ക് ഒന്നാമത് നാണമാ.. നിന്റെ മുന്നിൽ ആണേൽ പോലും അങ്ങനെ ഒക്കെ കാണിച്ചു തരാൻ എനിക്ക് മടിയാ..’

 

‘എനിക്ക് മടി ഇല്ലല്ലോ. ഞാൻ കാണിച്ചു തന്നില്ലേ.. ‘

ഞാൻ ചോദിച്ചു

 

‘പക്ഷെ ഞാൻ അങ്ങനെ അല്ല. എനിക്ക് നാണം ആണ്.. മോളിൽ ഞാൻ പിന്നെ എപ്പോളെലും കാണിച്ചു തരാം. നീ ഇപ്പൊ സമാധാനിക്ക്..’

അവളെന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞു

 

‘ഇപ്പൊ ഒന്നും കാണിച്ചു തരാൻ പറ്റില്ലേ..?

ഞാൻ ചോദിച്ചു

 

‘ഇല്ല..’

അവൾ പറഞ്ഞു

 

‘ജസ്റ്റ്‌ ചെറുതായ് ഒന്ന് കാണിച്ചു തരാമോ.. ഡ്രസ്സ് ഒന്ന് താഴ്ത്തി..’

മുലയുടെ കുറച്ചു ഭാഗം കാണിച്ചു തരാമോ എന്ന് ഞാൻ ചോദിച്ചു

 

അവൾ എന്നെ ചെറിയ ദേഷ്യത്തോടെ നോക്കി

 

‘കാൽ കാണിച്ചു തരമോ…?

ഞാൻ പിന്നെയും ചോദിച്ചു

 

‘കാൽ നിനക്ക് കാണാൻ മേലെ..’

അവൾ കാൽ എനിക്ക് നേരെ നീട്ടി കാണിച്ചു.

 

‘കുറച്ചു കൂടി ഒന്ന് പൊക്കി കാണിക്ക്..’

ഞാൻ ആവശ്യപ്പെട്ടു.

 

അവൾ പാന്റ് അല്പം ഉയർത്തി കാൽ നല്ലപോലെ കാണിച്ചു. ഞാൻ കൊടുത്ത സ്വർണ്ണ പാദസരം അണിഞ്ഞു പൊന്നിന്റെ നിറമുള്ള കാലുകൾ. അതിൽ ഒന്ന് ചുംബിക്കാൻ എനിക്ക് തോന്നി..

 

‘കുറച്ചു കൂടി പൊക്ക്..’

ഞാൻ പിന്നെയും ആവശ്യപ്പെട്ടു

 

അവൾ പാന്റ് പിന്നെയും പൊക്കി. ഞാൻ കുറച്ചു കൂടി പൊക്കാൻ വീണ്ടും നിർബന്ധിച്ചു. ഒടുവിൽ അവൾ മുട്ട് വരെ പാന്റ് പൊക്കി വച്ചു.. വണ്ണം ഇല്ലാത്ത ശരീരം ആണെങ്കിലും നല്ല കൊഴുത്ത കാലുകൾ ആയിരുന്നു അവളുടേത്. കാലുകൾക്ക് ഇത്രയും ഭംഗി ഉണ്ടെങ്കിൽ തുടകൾക്ക് എന്ത് ഭംഗി ആയിരിക്കും…? ഞാൻ ഓർത്തു..

 

‘കുറച്ചു കൂടി കയറ്റി വയ്ക്ക്..’

ഞാൻ പറഞ്ഞു

 

‘ഇത്രേം ഉള്ളു..’

അവൾ പറഞ്ഞു

 

‘തുട കാണാൻ മേല. കുറച്ചു കൂടി കണ്ടാൽ മതി..’

ഞാൻ അത് പറഞ്ഞതും അവൾ ദേഷ്യത്തിൽ എന്റെ തലക്ക് ഒരു കൊട്ട് തന്നിട്ട് പാന്റ് താഴ്ത്തി..

 

‘ജസ്റ്റ്‌ തുടക്കം മാത്രം…’

ഞാൻ ചോദിച്ചു

 

‘അടി..’

അവൾ വിരൽ ചൂണ്ടി അടി വാങ്ങും എന്ന് പറഞ്ഞു

 

‘എങ്കിൽ വയർ…’

ഞാൻ പിന്തിരിഞ്ഞില്ല..

 

‘ശരിക്കും അടി വാങ്ങും..’

അവൾ ചെറിയ ദേഷ്യത്തോടെ പറഞ്ഞു

 

‘വയർ കാണിക്കുന്ന കൊണ്ട് കുഴപ്പം ഒന്നുമില്ല..’

 

‘അത് നീയാണോ തീരുമാനിക്കുന്നത്..’

അവൾ ചോദിച്ചു

 

‘ കുറച്ചു കാണിച്ചാൽ മതി.. ഒന്ന് കാണിക്കെന്റെ ഇഷാ..’

 

‘അയ്യടാ.. കാണിക്കാൻ സൗകര്യം ഇല്ല..’

 

‘എന്നോട് ഇഷ്ടം ഉണ്ടേൽ കാണിക്കും..’

ഞാൻ പറഞ്ഞു

 

‘ഇഷ്ടം ഒക്കെ ഉണ്ട്. പക്ഷെ എന്ന് വച്ചു കാണിക്കാൻ പറ്റില്ല..’

അവൾ പറഞ്ഞു

 

‘അപ്പോൾ ഇഷ്ടം ഇല്ല എന്ന് അർഥം..’

ഞാൻ പറഞ്ഞു

 

‘ഇഷ്ടം ഉണ്ട്. പക്ഷെ ഇപ്പൊ കാണിക്കാൻ പറ്റില്ല എന്നാ ഞാൻ പറഞ്ഞെ..’

 

‘ഇഷ്ടം ഇല്ല..’

ഞാൻ പറഞ്ഞത് തന്നെ ആവർത്തിച്ചു..

 

‘ഇത്രയും ഒക്കെ തന്നത് ഇഷ്ടം ഉള്ളത് കൊണ്ടല്ലേ..?

അവൾ ചോദിച്ചു

 

‘ഇഷ്ടം ഇല്ല…’

ഞാൻ പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞു

 

‘ആ.. അതേ ഇഷ്ടം ഇല്ല..’

പിന്നെയും പിന്നെയും ഞാൻ അത് പറഞ്ഞപ്പോ അവൾക്ക് ദേഷ്യം വന്നു.

 

‘ഓക്കേ. ഇപ്പൊ ഞാൻ പറഞ്ഞത് കറക്റ്റ് ആയി.. ഇഷ്ടം ഇല്ല…..’

ഞാൻ വിഷമം അഭിനയിച്ചു പറഞ്ഞു

 

‘നീ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടാ ഞാൻ അങ്ങനെ പറഞ്ഞത്..’

അവൾ ഒരു മയത്തിൽ പറഞ്ഞു

 

‘ഓ ശരി..’

ഞാൻ മുഖം മാറ്റി പറഞ്ഞു

 

‘ഇന്നാ കൊണ്ട് പോയി കാണ്..’

അവൾ ദേഷ്യത്തിൽ ഡ്രസ്സ് കുറച്ചു പൊക്കി വയർ കാണിച്ചു.. ഞാൻ അതിലേക്ക് ശരിക്കും നോക്കിയപ്പോൾ അവൾ ബനിയൻ താഴ്ത്തി.. ഒരു മിന്നായം പോലെ മാത്രമേ എനിക്ക് അത് കാണാൻ പറ്റിയുള്ളൂ..

 

‘ഞാൻ കണ്ടില്ല…’

 

‘കാണിക്കാൻ പറഞ്ഞു.. കാണിച്ചു.. കാണാത്തത് എന്റെ കുഴപ്പം അല്ല..’

അവൾ പറഞ്ഞു

 

‘ഇങ്ങനെ ആണോ കാണിക്കുന്നത് മര്യാദക്ക് കാണിക്കെടി..’

ഞാൻ അവളോട് ചേർന്നു ഇരുന്ന് കൊണ്ട് പറഞ്ഞു..

 

‘ഇത്രയുമെ ഉള്ളു…’

അവൾ ബനിയൻ കുറച്ചു പൊക്കി അവളുടെ വയർ കുറച്ചു കാണിച്ചു തന്നു..

 

‘കുറച്ചു കൂടി കാണിക്ക്.. പൊക്കിൾ വരെ..’

ഞാൻ പറഞ്ഞു

 

‘അതൊന്നും പറ്റില്ല…’

അവൾ പറഞ്ഞു

 

‘മര്യാദക്ക് അങ്ങോട്ട് പൊക്കെടി..’

ഇത്തവണ ഞാൻ തന്നെ ബനിയൻ ഉയർത്തി. അവൾ തടഞ്ഞെങ്കിലും ഞാൻ അത് കാര്യം ആക്കിയില്ല.. ഞാൻ കാണേണ്ടത് കണ്ടു എന്ന് മനസിലായപ്പോ അവളും എതിർപ്പ് നിർത്തി. എന്തായാലും കണ്ടു.. ഇനി എന്ത് എന്ന് അവളും ചിന്തിച്ചു

 

അവളുടെ അഴകിയ വയർ ഞാൻ കൺകുളിർക്കേ കണ്ടു. നന്ത്യാർവട്ടത്തിന്റെ നിറമുള്ള ആകൃതിയൊത്ത വയർ. ഒട്ടും ഒട്ടിയതുമല്ല എന്നാലോട്ട് ചാടിയിട്ടുമില്ല.. പെർഫെക്ട്…! അതിനെ ഏറ്റവും സുന്ദരമാക്കുന്നത് അവളുടെ ഇടുപ്പിന്റെ ഷേപ്പ് ആയിരുന്നു.. കല്ലിൽ കൊത്തി വച്ചത് പോലെ വടിവുള്ള ശരീരം.. അതിന് ഒത്ത നടുവിൽ അധികം വലുപ്പം ഇല്ലാത്ത കുഞ്ഞു പൊക്കിളും.. താമരയിതളിൽ സൂചിമുന കുത്തിയ ദ്വാരം പോലെ മനോഹരമായ വൃത്തം ആയിരുന്നു അവളുടെ നാഭിക്ക്.. അതിന് അരികിലൊന്നും രോമത്തിന്റെ ചെറു നാമ്പ് പോലും കാണാനില്ല. അത്രയും സുന്ദരമായ വയറിനോട് തോന്നിയ ആരാധനയിൽ അവളോട് ചോദിക്കാതെ ഞാൻ അവളുടെ പൊക്കിൾ കുഴിയിൽ ഒരു ചെറിയുമ്മ കൊടുത്തു..

ഇഷാനി പെട്ടന്ന് ബനിയൻ താഴ്ത്തി നീങ്ങി എണീറ്റ് ഇരുന്നു. ചോദിക്കാതെ ഉമ്മ വച്ചതിനു അവൾ വഴക്ക് പറയുമോ എന്നോർത്ത് ഞാൻ മുഖം ഉയർത്തി അവളെ നോക്കി.. പക്ഷെ അവളുടെ മുഖത്ത് ഞാൻ കണ്ടത് ഒരു ചിരിയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *