റോക്കി – 5 29അടിപൊളി  

 

എന്നെ കണ്ടതും എന്തെന്ന ഭാവത്തിൽ അവൾ നോക്കി. ഞാൻ കയ്യിൽ ഉണ്ടായിരുന്ന ബാഗ് അവൾക്ക് നേരെ നീട്ടി. അവളുടെ സാധനങ്ങൾ തന്നെ ആയിരുന്നു അതിൽ. സിപ് തുറന്നപ്പോൾ അവൾ കണ്ടത് അവളുടെ അച്ഛന്റെയും അവളുടെയും ഫോട്ടോ ആണ്. നേരത്തെ പിറന്നാൾ സമ്മാനം ആയി ഞാൻ കൊടുത്തത് ആണ്.. അതെടുക്കാൻ അവൾ വിട്ടു പോയിരുന്നു.. സാധനങ്ങൾ കൈമാറിയ ശേഷം അവൾ എന്നെ നോക്കാതെ കതക് അടയ്ക്കാൻ നോക്കി.. എനിക്ക് പക്ഷെ കുറച്ചു കൂടി പറയാൻ ഉണ്ടായിരുന്നു

 

‘ഇഷാനി… ഞാൻ സോറി പറയാൻ അല്ല ഇവിടെ വരെ വന്നത്.. അത് ഞാൻ അർഹിക്കുന്നില്ല. ബട്ട്‌ നീ ഇത് മനസ്സിൽ വച്ചു ഇനി കോളേജിൽ വരാണ്ടൊന്നും ഇരിക്കരുത്. ഇനി നിനക്ക് ഞാൻ അവിടെ ബുദ്ധിമുട്ട് ആണേൽ ഞാൻ അവിടേക്ക് വരില്ല..’

 

അത്രയുമേ എനിക്ക് പറയാൻ സമയം കിട്ടിയുള്ളൂ.. അവൾ കതകടച്ചു കഴിഞ്ഞിരുന്നു. പറയാൻ ശ്രമിച്ച മുഴുവനും പറയാനും പറ്റിയില്ല. ഞാൻ പിന്നെ അവിടെ നിന്നില്ല. തിരിച്ചു പോന്നു.. എന്നാൽ വീട്ടിലേക്ക് ആയിരുന്നില്ല.. ബാറിലേക്ക്.. വീട്ടിൽ ആണേൽ ഇഷാനി എടുത്തു കളഞ്ഞത് കൊണ്ട് ഡ്രിങ്ക്സ് ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് ബാറിൽ തന്നെ ഇരുന്ന് കഴിക്കാൻ ഞാൻ തീരുമാനിച്ചു..

 

വിചാരിച്ചതിലും കൂടുതൽ ഞാൻ കഴിച്ചു. മുന്നിൽ ഉള്ളതൊക്കെ എനിക്ക് മുന്നിൽ ചുളുങ്ങുന്നത് പോലെ എനിക്ക് തോന്നി. തിരിച്ചു പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ആകെ ഒരു മൂടൽ. ഞാൻ ഫോൺ എടുത്തു രാഹുലിനെ വിളിച്ചു. ബാർ വരെ വരാൻ മാത്രം പറഞ്ഞു. എന്നിട്ട് ഒന്ന് കൂടി അകത്താക്കിയപ്പോൾ ഒരാൾ എനിക്ക് എതിരുള്ള കസേരയിൽ പരിചയത്തോടെ വന്നിരിന്നു

 

ഇതാരാണീ വാണം..? എന്റെ മനസ്സ് മുന്നിൽ ഇരുന്നു ചിരിക്കുന്ന ഈ നെറ്റി കയറിയ വാണം ഏതെന്നു തിരയാൻ തുടങ്ങി. കയ്യിൽ കുത്തിയിരുന്ന പച്ച കണ്ടപ്പോൾ പെട്ടന്ന് എനിക്ക് ഇവൻ ഏതെന്നു പിടികിട്ടി. മുന്നേ ഒരിക്കൽ കഞ്ചാവ് അടിച്ചപ്പോൾ ഞങ്ങൾ ഒന്ന് പരിചയപ്പെട്ടിരുന്നു.. അനിരുദ്ധ് എന്നാണ് ഇവന്റെ പേര്. എന്റെ ചേട്ടന്റെ പേരായിരുന്നത് കൊണ്ടാണ് ഒറ്റ തവണ കണ്ട ഇവനേ ഞാൻ ഇപ്പോളും ഓർത്തെടുത്തത്..

 

‘ഓർമ്മയുണ്ടോ…?

അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു

 

‘ആഹ്.. അറിയാം.. അനി.. അനിരുദ്ധ്…’

ഞാൻ പറഞ്ഞു

 

‘ഹാ ഓർമ്മ ഉണ്ടല്ലോ.. തന്നെ ആണോ..? കമ്പിനി തരുന്നതിൽ കുഴപ്പം ഇല്ലല്ലോ..’

 

ഞാൻ ഇല്ല എന്ന മട്ടിൽ തലയാട്ടി. അയാൾ എന്തൊക്കെയോ പറയാൻ തുടങ്ങി. പക്ഷെ പറഞ്ഞു തീരുമ്പോ ഞാൻ അത് വിട്ടു പോകും. അത് അയാൾക്കും മനസിലായി.

‘തിരിച്ചു എങ്ങനെ പോകും. തന്നെ പോകാൻ വയ്യല്ലോ.. ഞാൻ കൊണ്ട് ആക്കട്ടെ..’

 

‘ഫ്രണ്ട് വരും…’

ഞാൻ ഫോൺ ഉയർത്തി രാഹുൽ വരുമെന്ന് പറഞ്ഞു

 

‘ഓ ശരി എങ്കിൽ. ഞാൻ എന്നാൽ പോയേക്കുവാ.. ഇനിയും കാണാം..’

 

ഞാൻ ഒരു സലാം അടിച്ചു കാണിച്ചു.

 

‘എന്നാൽ ശരി.. പിന്നേ.. എന്റെ പേര് അനിരുദ്ധ് എന്നല്ല. ഫെർണാൻണ്ടസ് എന്നാണ്.. ഫെർണോ എന്ന് വിളിക്കും…’

അയാൾ അവസാനം പറഞ്ഞു

 

‘ഹേയ്.. നിങ്ങൾ അനിരുദ്ധ് ആണ്.. എനിക്ക് ഓർമ ഉണ്ട്..’

വെള്ളം ആണെന്ന് കരുതി ഇവൻ നമ്മളെ പറ്റിക്കാൻ നോക്കുന്നോ.. എനിക്ക് നല്ല ഉറപ്പുണ്ട് ഇവൻ അന്ന് അനിരുദ്ധ് എന്ന് തന്നെ ആണ് പറഞ്ഞത്

 

‘അനിരുദ്ധ് എന്ന് ഞാൻ വെറുതെ പറഞ്ഞതാണ്.. ഞാൻ നിന്റെ ചേട്ടനെ അറിയും.. അപ്പോൾ പിന്നെ കാണുമ്പോ ബാക്കി നമുക്ക് സംസാരിക്കാം…’

അതും പറഞ്ഞു അയാൾ പോയി.. ഇവൻ എന്തിനാണ് പേര് മാറ്റി പറഞ്ഞത്. ചേട്ടനെ അറിയുന്ന ആളാണോ..? അതിന് ചേട്ടന്റെ പേര് തന്നെ പറയണോ..? എനിക്ക് ഒന്നും മനസിലായില്ല.. ഓരോ മാരണങ്ങൾ. മനുഷ്യന് അല്ലാതെ തന്നെ ആയിരം കൺഫ്യൂഷൻസ് ഉണ്ട്. അപ്പോൾ പുതിയ ഓരോന്ന് ഉണ്ടാക്കാൻ ഓരോത്തവന്മാർ… ഞാൻ ഫോൺ എടുത്തു രാഹുലിനെ പിന്നെയും വിളിച്ചു.. അവൻ എത്തി എന്ന് പറഞ്ഞു..

 

ഞാൻ ഫോൺ കട്ട് ആക്കി.. വെറുതെ അവളെ ഒന്ന് വിളിക്കാം എന്ന് കരുതി അവളുടെ നമ്പർ എടുത്തു. പക്ഷെ വിളിക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. ഞാൻ വാട്സ്ആപ്പ് ഓപ്പൺ ആക്കി അവളെ അതിൽ നോക്കി. ഡിപി കാണാൻ ഇല്ല. എന്നെ ബ്ലോക്ക്‌ ആക്കിയോ..? ഹേയ് ലാസ്റ്റ് സീൻ കാണിക്കുന്നുണ്ട്.. എന്തോ ഭാഗ്യം ബ്ലോക്ക്‌ അല്ല. ഞാൻ അവളുടെ പ്രൊഫൈൽ എടുത്തു നോക്കിയപ്പോ കുറച്ചു മിനിട്ടുകൾ മുമ്പ് വാട്സ്ആപ്പ് എബൌട്ട്‌ എഡിറ്റ്‌ ചെയ്തിട്ടുണ്ട്..

 

അത് വായിച്ചപ്പോൾ അത് കഥയോ കഥാപാത്രങ്ങളെയോ അല്ലെന്ന് എനിക്ക് മനസിലായി. അതെന്നെ ഉദ്ദേശിച്ചു എഴുതി ഇട്ടതാണ്.. എന്നെ മാത്രം ഉദ്ദേശിച്ചു എഴുതിയത്.. കയ്പ്പ് നിറഞ്ഞ ഒരു ചിരിയോടെ ഞാൻ അത് ഒന്ന് കൂടി വായിച്ചു..

 

“Love is sweet, but it cannot change a man’s nature ”

( “പ്രണയം മധുരമുള്ളതാണ്, പക്ഷെ അതിന് ഒരാളുടെ സ്വഭാവം മാറ്റാൻ കഴിയില്ല ” )

Leave a Reply

Your email address will not be published. Required fields are marked *