റോക്കി – 5 29അടിപൊളി  

ഞാൻ ഒരു പറഞ്ഞു

 

‘അയ്യടാ.. ഒരു പെങ്ങളോട് ചോദിക്കാൻ പറ്റിയ കാര്യം..’

അവൾ എന്നെ നുള്ളി

 

‘നീ അല്ലേടി എന്നെ കൊണ്ട് ചോദിപ്പിച്ചത്..?

ഞാൻ നിഷ്കളങ്കതയോടെ ചോദിച്ചു.

 

‘അത് രണ്ടും ഡോക്ടറും പേഷ്യന്റും കളിച്ചു ഇരിക്കരുത് എന്ന് കരുതി പറഞ്ഞതാ.. അവളെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോയാലോ എന്ന് കരുതിയതാ.. അമ്മ അവളെ പൊന്ന് പോലെ നോക്കിയേനെ. പക്ഷെ അവൾ ഇവിടെ ആണ് നിക്കേണ്ടത്..’

ശ്രുതി വളരെ കൂർമ്മതയോടെ കാര്യങ്ങൾ സംസാരിക്കുന്നു. ഇത് ഇവളുടെ മാത്രം ബുദ്ധി അല്ല. മൂന്നെണ്ണവും ഈ കാര്യം പറഞ്ഞു ഒരു ചർച്ച നടത്തിയിട്ടുണ്ട് എന്ന് ഉറപ്പാണ്. അതിൽ വീണ സംസാരത്തിലെ ശകലങ്ങൾ ആണ് ശ്രുതി ഇപ്പോൾ പുറത്തെടുത്തതും.. മൂന്നും എന്നെയും ഇഷാനിയേയും ഒന്നിപ്പിച്ചേ അടങ്ങൂ എന്ന് തോന്നുന്നു

 

‘അവൾ വയ്യാത്ത ഈ ടൈം ഞാൻ അങ്ങനെ ഒക്കെ ചിന്തിക്കുന്നത് ശരിയല്ലല്ലോ.. ഒരു മുതലെടുപ്പ് അല്ലേ അത്..?

ഞാൻ ചോദിച്ചു

 

‘അല്ല.. അല്ല.. ഞാൻ അവളോട് സംസാരിച്ചു.. വീട്ടിൽ കൊണ്ട് പോകുന്ന കാര്യം ഞാൻ ചുമ്മാ ഒന്ന് സൂചിപ്പിച്ചപ്പോൾ തന്നെ അവളുടെ മുഖം മാറിയത് ഞാൻ കണ്ടു. എന്തൊക്കെ എക്സ്ക്യൂസ് പറഞ്ഞെന്നോ അവൾ ഇവിടെ തന്നെ നിക്കാൻ.. പിന്നെ കുളിക്കുന്ന ടൈമിൽ ഞാൻ ഒരു ചെറിയ ജോക്കടിച്ചപ്പോൾ അവളുടെ ഒരു നാണം കാണണമായിരുന്നു… എനിക്ക് ഉറപ്പാ… അവൾക്ക് ഇവിടെ നിന്ന് പോരണ്ട. ചേട്ടന്റെ അടുത്ത് നിന്നും അവൾക്ക് എങ്ങോട്ടും പോകണ്ട.. നിങ്ങളെ അവൾക്ക് ഇഷ്ടവുമാ മനുഷ്യാ…’

 

അത് കേട്ടതും എനിക്ക് ഉള്ളിൽ പനിനീര് കുടഞ്ഞ ഒരു സുഖം..

 

‘നീ എന്ത് ജോക്ക് ആണ് അവളോട് കുളിക്കുമ്പോ പറഞ്ഞത്..?

എനിക്ക് അതായിരുന്നു അറിയേണ്ടത്…

 

‘അയ്യടാ.. അതൊക്കെ ഞങ്ങൾ ഗേൾസ് ടോക്ക് ആണ്.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. അവധി കഴിയുന്നതിനു മുമ്പ് രണ്ടും സെറ്റ് ആയെന്ന് എനിക്ക് മെസ്സേജ് കിട്ടണം..’

ശ്രുതി ആജ്ഞാപനത്തിന്റെ സ്വരത്തിൽ പറഞ്ഞു

 

‘ഓ…’

ഞാൻ വാ മൂടി ഭ്രുത്യനെ പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അപ്പോൾ അത് സമ്മതിച്ചു കൊടുക്കുകയായിരുന്നു.. ഏതാനും നിമിഷങ്ങൾ മുമ്പ് യാത്രയെ പറ്റി തീരുമാനം മുറുക്കിയ ഞാൻ ഇപ്പോൾ ഇഷാനിയുടെ പ്രണയം പിടിച്ചു പറ്റുന്നത് ഓർക്കുന്നു. എന്റെ മനസ് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന് എനിക്ക് മനസിലായില്ല..

 

‘ആൾ ഭയങ്കര നാണക്കാരിയാ.. കേട്ടോ മൈ ലക്കി ബോയ്…’

ശ്രുതി ചിരിച്ചു കൊണ്ട് എന്റെ കവിളിൽ പിടിച്ചു ഞെക്കിക്കൊണ്ട് പറഞ്ഞിട്ട് ഓടി പോയി…

രാഹുൽ വന്നത് ഇറച്ചി വാങ്ങിച്ചു കൊണ്ടായിരുന്നു.. കേക്ക് മുറിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാം ഇറച്ചി വെക്കുന്നതിന്റെ പിറകെ കൂടി. ഒന്നും ചെയ്യാൻ പറ്റില്ല എങ്കിലും ഞങ്ങളുടെ എല്ലാവരുടെയും നടുവിൽ ഒരു കസേര ഇട്ട് ഇഷാനി ഇരിപ്പുണ്ടായിരുന്നു.. അവരെല്ലാം സന്ധ്യ ആയപ്പോളാണ് പോയത്.. അതും കുറച്ചു പടക്കവും കമ്പിത്തിരിയും ഒക്കെ കത്തിച്ചു കഴിഞ്ഞതിനു ശേഷം.. ക്രിസ്തുമസ് ഇഷാനിക്ക് അത്ര ബോർ ആയിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു..

 

അവര് പോയി കഴിഞ്ഞു ഞങ്ങൾ രണ്ടും തനിച്ചായി വീട്ടിൽ. ഇഷാനിയുടെ കാലിലെ മുറിവ് രണ്ട് ദിവസം മുമ്പ് കെട്ടിയതാണ്. അത് മാറ്റി മരുന്ന് വച്ചു കെട്ടണം. ഞാൻ അത് ശരിക്കും വിട്ട് പോയി.. മരുന്നും കെട്ടാനുള്ള കോട്ടണും എല്ലാം എന്റെ അടുത്ത് ഉണ്ടായിരുന്നു. ഞാൻ അത് കൊണ്ട് അവളുടെ കട്ടിലിൽ ചെന്നു ഇരുന്നു. കെട്ടഴിച്ചു മരുന്ന് വക്കാൻ പോകുവാ എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു പേടി വരാൻ തുടങ്ങി

‘അർജുൻ വേദനിക്കുവെഡാ..’

‘അതൊന്നും ഇല്ല. മരുന്ന് കറക്റ്റ് ആയി വച്ചാലേ മുറിവ് പെട്ടന്ന് ഉണങ്ങൂ..’
ഞാൻ അവളുടെ കാൽ എടുത്തു എന്റെ മടിയിൽ കയറ്റി വച്ചു കൊണ്ട് പറഞ്ഞു.

എന്തൊരു വെളുത്ത കാലാണ്. കത്തി നിൽക്കുന്ന നിറം കണ്ടു എന്റെ കണ്ണ് മഞ്ഞളിച്ചു.. ഒരു പൊടി രോമം പോലും വളരാത്ത നീണ്ട കാലുകൾ. കുളി കഴിഞ്ഞു ഒരു ഷോർട്സ് ആയിരുന്നു അവൾ ധരിച്ചത്. അത് മുട്ട് വരെയേ ഉള്ളു. അതിന് കീഴേക്ക് ഇഷാനിയുടെ ഞാൻ ഇത്ര അടുത്ത് ഇപ്പോളാണ് കാണുന്നത്. ഈ രണ്ട് ദിവസവും അവളുടെ കാലുകൾ ഞാൻ ഇങ്ങനെ ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. പക്ഷെ അവളുടെ നീണ്ട കാലുകളിൽ ഒരു പാദസരത്തിന്റെ കുറവുണ്ടായിരുന്നു.

‘എനിക്ക് വേദനിച്ചാൽ ഞാൻ കാറും..’
അവൾ പേടിയോടെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

‘ചെറിയ മുറിവല്ലേ.. നീ ഇങ്ങനെ പേടിക്കാതെ.. മുട്ടിൽ ആയത് കൊണ്ട് ഉണങ്ങാൻ കുറച്ചു പിടിക്കുമെന്നെ ഉള്ളു. വലിയ കാര്യം ഒന്നുമല്ല..’
ഞാൻ അവളെ ആശ്വസിപ്പിച്ചു..
മെല്ലെ മുറിവിന്റെ കെട്ടഴിച്ചു. എന്നിട്ട് ആ തുണി പതിയെ കറക്കി കറക്കി ഊരി എടുത്തു. ആദ്യത്തെ കുറച്ചു ചുറ്റലിൽ പ്രശ്നം ഒന്നുമില്ലായിരുന്നു. തുണി തൊലിയോട് അടുക്കുന്തോറും മരുന്നിന്റെയൊക്കെ ഒരു ഒട്ടൽ അതിൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അപ്പോൾ വളരെ സൂക്ഷ്മമായി ഞാൻ മുറിവ് അഴിക്കാൻ ശ്രദ്ധിച്ചു.. അവളുടെ തൊലി ഒരുപാട് വലിയരുതല്ലോ..

‘ആ… മതി… എനിക്ക് വേദനിക്കുന്നു..’
എന്റെ മുറിവ് അഴിക്കൽ കൈ കൊണ്ട് തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു. എത്ര സൂക്ഷിച്ചു അഴിച്ചാലും കുറച്ചൊക്കെ നോവ് ഉണ്ടാകും.

‘ഇതൊരു ഉറുമ്പ് കടിക്കുന്ന വേദന അല്ലേ ഉള്ളു.. നീ അടങ്ങി ഇരിക്ക്..’
ഞാൻ അവളുടെ കൈ മാറ്റി വീണ്ടും അഴിക്കാൻ ശ്രമിച്ചു.. പക്ഷെ വേദനയോട് ഉള്ള പേടി കാരണം അവൾ എന്നെ കൊണ്ട് മുറിവിൽ തൊടീക്കുന്നില്ല.. ഞാൻ അവളുടെ ശ്രദ്ധ മാറ്റാൻ വേറെ പലതും സംസാരിക്കാൻ തുടങ്ങി

‘നീ വാക്സ് ചെയ്യാറുണ്ടോ..?
ഞാൻ അവളുടെ കാലിൽ നോക്കി കൊണ്ട് ചോദിച്ചു

‘പോ..’
അവൾ നാണത്തോടെ പറഞ്ഞു. ഇത് പോലുള്ള ചോദ്യങ്ങൾ ഒക്കെ അവൾക്ക് എന്തോ വലിയ കാര്യം പോലെയാണ്

‘വാക്സ് ചെയ്തോന്ന് ചോദിക്കുന്നതിനു എന്താ..? ഇതൊക്കെ എല്ലാരും ചെയ്യുന്നത് അല്ലേ..?
ഞാൻ അതിൽ മറ്റൊരു അർഥം ഇല്ലെന്ന രീതിയിൽ ചോദിച്ചു

‘ഞാൻ ചെയ്യാറില്ല..’
അവൾ കുറച്ചു കടുപ്പത്തിൽ പറഞ്ഞു

‘ആണോ..? പക്ഷെ കണ്ടാൽ ചെയ്ത പോലുണ്ട്..’
ഞാൻ പതിയെ മുറിവിൽ തൊട്ട്. അവൾ ഇപ്പോൾ എന്നെ ആണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഞാൻ അവളുടെ കാലിനെ ശ്രദ്ധിക്കുന്നത് ആണ് അവളുടെ മനസിലെ ചിന്തകൾ.. മുറിവിന്റെ കെട്ട് മെല്ലെ അഴിച്ചു കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു
‘കൈയും വാക്സ് ചെയ്യാറില്ല..?

‘എന്തൊക്കെ അറിയണം..’
അവൾ ഗൗരവത്തോടെ ചോദിച്ചു

‘ അറിയാൻ വേണ്ടി ചോദിച്ചത് അല്ലേടി.. കണ്ടാൽ വാക്സ് ചെയ്ത പോലെ നല്ല ഭംഗി ഉണ്ട്.. അതോണ്ട് ചോദിച്ചതാ..’
ഞാൻ അതിനിടയിൽ നൈസ് ആയി മുറിവ് അഴിക്കുന്നുമുണ്ട്. അവൾ അത് ശ്രദ്ധിച്ചെങ്കിലും മനസിൽ പേടി വരാത്തത് കൊണ്ട് അത് കാര്യമാക്കാതെ എനിക്ക് മറുപടി തന്നു

Leave a Reply

Your email address will not be published. Required fields are marked *