വധു is a ദേവത – 23 1

ശ്രീ : നീ പോയ് ഞങ്ങൾക്ക് നിങ്ങളെ കാണണ്ട

ഞാൻ : ഓ ശെരി …അമ്മു ഇവർടെ ഇവരിൽ പെടോ

അമ്മു : എ

ശ്രീ : ആ അവക്കും നിന്നെ കാണണ്ട…

അമ്മു : 😨

ഞാൻ : ശെരി ഞാൻ പോണു എനിക്ക് ഇതൊന്നും കാണണ്ട കാര്യം ഇല്ല …

ഞാൻ വണ്ടി എടുത്ത് തിരിഞ്ഞ് വന്നു

എൻ്റെ കല്യാണത്തിന് എൻ്റെ ഏറ്റവും അടുത്ത രണ്ട് കൂട്ടുകാർ ഇല്ല …നന്നായി 😏 പോവാൻ ഒരുങ്ങിയ നന്ദൻ്റെ ചെവിൽ വീണ വാക്കുകൾ അതായിരുന്നു….

അവൻ വണ്ടി വിട്ട് ഉള്ളിലേക്ക് കേറി ….

സൂര്യ : പോടാ പോണില്ലെ പോ

നന്ദൻ ഉള്ളിലേക്ക് നോക്കി….

ഇവടെ ആരെങ്കിലും ഒണ്ടോ…നന്ദൻ ചോദിച്ചു

സൂര്യ : അത് നീ അറിയണ്ട …

അമ്മു : ഡീ പുല്ലേ നീ എന്തിനാ അങ്ങനെ പറഞ്ഞത്..ഞാൻ അവനെ ഒന്ന് കളിപ്പിച്ച് കേറി പോവാൻ ഇരുന്നതാ ദേ അവൻ പെണങ്ങിയാ നോക്കിക്കോ ശ്രീയെ ….

നന്ദൻ : നിനക്ക് എന്താ പ്രശ്നം ഞങ്ങള് കല്യാണത്തിന് വരാത്തത് പിന്നെ നിനക്ക് ഞങ്ങള് സൂസിടെ കൂടെ കറങ്ങാൻ പോയത്…നിനക്ക് അവൻ ഫോൺ എടുക്കാത്തത് അല്ലേ…

അമ്മു : എനിക്ക് പ്രശ്നം ഒന്നും ഇല്ല….

ശ്രീ : ഇതൊക്കെ ഉള്ളതല്ലേ …

നന്ദൻ : എടി ശ്രീജയ പോത്തെ ഇന്നലെ അവൻ അവൾടെ കൂടെ പോയില്ലെങ്കിൽ എന്താ നടക്കാ അറിയോ

സൂര്യ : എന്ത് സീൻ കാര്യം പറ നന്ദ….

ശ്രീ : എന്ത് നടക്കില്ലെന്ന്

സൂര്യ : മിണ്ടാതെ ഇരി ശ്രീ അവൻ പറയട്ടെ….

നന്ദൻ വീണ്ടും ഉള്ളിലേക്ക് നോക്കി…

നന്ദൻ : എടാ ഇവള് ഗർഭം ആണെന്ന് അവള് അറിഞ്ഞു അത് വച്ച് ഭീഷണി പെടുത്തി ആണ് അറിയോ ഇന്ദ്രനെ കൊണ്ട് പോയത് സൂസി….

സൂര്യ : 😨

ശ്രീ : വാ പൊത്തി പിടിച്ചു

അമ്മുവും ഞെട്ടിയ പോലെ ആയി

നന്ദൻ : പേടിക്കണ്ട അവള് ആരോടും പറയില്ല …

സൂര്യ : എന്താ ഡാ നീ പറയുന്നത്

നന്ദൻ : ഡാ അവള് അവനെ വീട്ടില് പിടിച്ച് ചുമ്മാ ഇരുത്തി ഡാ ഉച്ചക്ക് തൊട്ട് ഞാനും ഇന്ദ്രനും കൂടെ രാത്രി പത് വരെ അവടെ ഈച്ച അടിച്ച് ഇരുന്നു എന്നിട്ടാ അവള് ഇന്ദ്രനെ വിട്ടത്… ഇവള് പറഞ്ഞത് പോട്ടെ പക്ഷേ നീ കൊറച്ച് ബുദ്ധി ഉപയോഗിക്കണം ആയിരുന്നു സൂര്യ …മോശം ആയി….

അമ്മു : ഞാൻ അപ്പഴെ പറഞ്ഞതാ എന്താ ഏതാന്ന് നോക്കാന്ന് നീ ഒറ്റ ആളാ ശ്രീ….

ശ്രീ : അത് പിന്നെ എൻ്റെ ഏറ്റവും അടുത്ത ആൾക്കാരാ ഇവനും ഇന്ദ്രുസും അവര് എൻ്റെ കല്യാണത്തിന് വരാത്തത് എനിക്ക് സങ്കടം വരില്ലേ….

സൂര്യ : ചെ..ഈ പെണ്ണിൻ്റെ കൂട്ടം കേട്ട് ഞാനും കട്ടായി മൈര്…

നന്ദൻ : വല്ലാത്ത പൂട്ട് പൂട്ടൽ ആയി പോയി …

സൂര്യ : നന്ദ സോറി അളിയാ എനിക്ക് വെഷമം ദേഷ്യം എല്ലാം കൂടെ വന്നു…എനിക്ക് നീയൊക്കെ അല്ലേ ഉള്ളു…

നന്ദൻ : നിൻ്റെ ദേഷ്യം ന്യായം തന്നെ പക്ഷേ നമ്മള് ഉള്ള അവസ്ഥ മനസ്സിലാക്കണം സൂര്യ എല്ലാരും….

ശ്രീ : എടാ അവള് പണി തരോ…

നന്ദൻ : ഇല്ല അവള് ആള് ഒരു നാറി ആണേലും ഇന്ദ്രനോട് അവള് ജെനുവിനാ….

സൂര്യ : നീ അവനെ വിളി വരാൻ പറ

നന്ദൻ : അവൻ പോയി കാണും ….

അമ്മു : എങ്ങോട്ട്

നന്ദൻ : എറണാകുളത്ത് പോവാ അങ്കിളും ആൻ്റിയും അപ്പോ ഓൻ പറഞ്ഞിട്ട് വന്നതാ ഞാനും വരാന്ന് മിക്കവാറും പോയി കാണും ….

അമ്മു : കണ്ടോ ഡീ….നന്ദ എന്നെ ഒന്ന് വീട്ടി കൊണ്ട് പോയി വിടോ….

ശ്രീ : അവൻ ഒന്നും പോവില്ല നീ വാ…

അമ്മു : ചേച്ചി ആണ് നോക്കില്ല അവൾടെ ഒരു സി ബി ഐ കളി രാത്രി മുഴുവൻ …. നാറി….നീ വാ നന്ദ….

അവര് വീട്ടിൽ എത്തുമ്പോ വീട് പൂട്ടി ഇരിക്കുന്നു….

നന്ദൻ : ഞാൻ ഒന്ന് വിളിച്ച് നോക്കാ….

നന്ദൻ : ഹലോ ഡാ അമ്മു വരുന്നുന്ന്… എടാ കാര്യം അറിയാതെ അല്ലേ …ശെരി ശെരി….💢

അമ്മു: എന്താ

നന്ദൻ : അവൻ പറഞ്ഞു അവളോട് തിരിച്ച് പോവാൻ വന്നിട്ട് സംസാരിക്കാന്ന്…

അമ്മ : കണ്ണാ ഏസി കൂട്ടിക്കെ എന്താ ചൂട്

ഞാൻ : എന്ത്മ്മാ വൈയ്യെ

അമ്മ : ക്ഷീണം പോലെ….

ഞാൻ വണ്ടി നേരെ കരിക്ക് കടക്ക് മുന്നിൽ നിർത്തി…

ഞാൻ : ചേട്ടാ രണ്ട് കരിക്ക്…

ഞാൻ പപ്പക്കും അമ്മക്കും കരിക്ക് കൊടുത്തു….

പപ്പ : അതെ ഇപ്പൊ എങ്ങനെ ഒണ്ട് സുഖം ഇല്ലെ…

അമ്മ : ഞാൻ ആദ്യയായിട്ട് ഒന്നും അല്ലല്ലോ പിന്നെന്ത് നിങ്ങള് ചോദിച്ചത് …. BMW 5…

പപ്പ: അല്ലാ എൻ്റെ വണ്ടിടെ സൗകര്യം ഒന്നും ഇതിനില്ല …

Leave a Reply

Your email address will not be published. Required fields are marked *