വധു is a ദേവത – 23 1

അമ്മു : അപ്പോ വരില്ല ശെരി ഞാൻ മറ്റവനെ വിളിക്കാ

ഞാൻ : ഓ അങ്ങനെ …

അമ്മു : അതെ …

ഞാൻ അവൾടെ കൈ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് നിർത്തി…

അമ്മു : കണ്ടോ എൻ്റെ കൊച്ചിന് സ്നേഹം ഒണ്ട് അല്ലാതെ കെഴങ്ങ് ഭർത്താവിനെ പോലെ അല്ല ..

ഞാൻ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

അമ്മു : ധൈര്യം ആയിട്ട് ചോദിച്ചോ…

ഞാൻ : ഭർത്താവ് ഓർ ബോയ് ഫ്രണ്ട്

അമ്മു : ഇം… ഫോർ ജീവിക്കാൻ ഭർത്താവ് … ഫൺ ബോയ് ഫ്രണ്ട്

ഞാൻ : എടി എടി…

അമ്മു :😄

ഞാൻ : നമ്മള് കൊച്ചി എക്സ്പ്ലോർ ചെയ്തിട്ടില്ലല്ലോ നമ്മക്ക് രാത്രി കറങ്ങാൻ പോവാ…

അമ്മു : അത് രാത്രി ഇപ്പൊ നീ വാ …മോനെ …

അയ്യോ ഞാൻ ഫേക്ക് ഒച്ച ഇട്ട് പിന്നാലെ പോയി…

അമ്മു എന്നെ വലിച്ച് ഉള്ളിൽ ആക്കി കതക് അടച്ച് ചാവി എടുത്ത് ടേബിളിൽ വച്ചു….

അമ്മു : നൗ ഇറ്റ്സ്സ് മീ വേഴ്‌സ്സസ് ദ ഗുലു ഗുലു…

ഞാൻ അമ്മുൻ്റെ കൈ തടവി മുകളിലേക്ക് കൊണ്ട് വന്ന് തോളിൽ എടുത്ത് വച്ചു…

അമ്മു : യഥാർത്ഥ ഇന്ദ്രൻ വന്നല്ലോ

ഞാൻ : ഈ ചുണ്ടിലെ ലിപ്സ്റ്റിക്കായി തീരാൻ ആണ് എനിക്കിഷ്ട്ടം

അമ്മു : അയ്യോ…എനിക്ക്. വൈയ്യ

ഞാൻ : എനിക്ക് എന്തോ ഒരു വൃത്തികെട്ട ഫീലിങ്

അമ്മു : അത് നമ്മടെ ഈ വീട്ടിലെ ജീവിതം വളരെ മോശം ആയത് കൊണ്ടാ…

ഞാൻ : രുദ്രണ്ണൻ്റെ വീട്ടി പോയാലോ

അമ്മു : ഏയ്

ഞാൻ : അതൊക്കെ വിട്

അമ്മു : എന്നാലും എന്തിന് കണ്ണാ നീ അവനെ ചെ…

ഞാൻ : പിന്നെ നിന്നെ കേറി പിടിക്കാൻ വന്നാ ഞാൻ നോക്കി നിക്കാ… 😡 കൈയ്യും കാലും തല്ലി ഒടിക്കാൻ ആണ് ഞാൻ വിചാരിച്ചത് നടന്നില്ല…

അമ്മു : എന്നിക് വേണ്ടി എന്തും ചെയ്യൊ

ഞാൻ : പിന്നെ …

അമ്മു : എന്ത് ചെയ്യും

ഞാൻ : കൊല്ലാനും പറ്റും ചാവാ

അമ്മു എൻ്റെ വാ പൊത്തി…

ഞാൻ : 😄

അമ്മു : ഞാനേ നീ പോയ ടൈമിൽ ഒരു സ്വപ്നം കണ്ടു…

അമ്മു മെല്ലെ എൻ്റെ നെഞ്ചിലെക്ക് ചാരിക്കൊണ്ട് പറഞ്ഞു

ഞാൻ : എന്ത് സ്വപ്നം

അമ്മു : നീ രാത്രി അടുത്ത് വന്നിരുന്നു എന്നെ എണീപ്പിച്ചു എന്നിട്ട് കൊറെ കഥ പറഞ്ഞു അവസാനം നീ എന്നോട് പറഞ്ഞ ഒറ്റ വാക്ക് അതിലാ ഞാൻ അന്ന്

ഞാൻ : 😶 എന്താ ഞാൻ പറഞ്ഞെ

അമ്മു : ഇവര് നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല അമ്മു അത് അത് അത് കൊണ്ട് 🥺🥺 നമ്മക്ക് പോവാ ഡാ .. എന്ന് പറഞ്ഞ് നീ പാരപേറ്റ്ൻ്റെ മേലെ കേറി നിന്ന്…ഹഹ 😭 അമ്മു എൻ്റെ നെഞ്ചിലേക്ക് മുഖം അമർത്തി പൊട്ടി കരയാൻ തൊടങ്ങി….

⏩ അവളെ ഒന്ന് ഓക്കേ ആക്കി എടുക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു…

⏩ ഉച്ചക്ക് പിന്നെ നല്ല ഒരു മട്ടൻ ബിരിയാണി വാങ്ങി കൊടുത്ത് ആളെ കറട്ടാക്കി…

ഞാൻ : അമ്മു നമ്മക്ക് ഗുരുവായൂർ പോയാലോ

അമ്മു : പിന്നെന്താ പോവാ…എനിക്കും ഈ അതിരാവിലെ കുളിച്ച് അമ്പലത്തിൽ പോണത് വലിയ ഇഷ്ട്ടാ

ഞാൻ :ശെരി നമ്മക്ക് പോവാ… ഇവടുന്ന് പോണോ അതോ അവടെ പോയി സ്റ്റേ അടിച്ചാ മതിയോ

അമ്മു : അയ്യോ കാലത്ത് പൊണ്ട റിസ്ക്കാ നമ്മക്ക് വല്ല ഹോട്ടലിൽ റൂം എടുക്കാ…

ഞാൻ : ഡൺ..അമ്പലത്തിൽ പോയി ദൈവത്തെ കണ്ടിട്ട് വേണം എനിക്ക് ദൈവത്തോടും നിന്നോടും കൊറച്ച് കാര്യങ്ങള് പറയാൻ …

അമ്മു : എന്താ

ഞാൻ : പറയാ…

⏩ ഞങ്ങള് നേരെ വീട്ടിലേക്ക് പോയി

ഞാൻ : ഹലോ പപ്പ

പപ്പ : ആ മോനെ

ഞാൻ : ഞങ്ങള് ഗുരുവായൂർ പോട്ടെ പപ്പ

പപ്പ : എക്സലേന്റ് പോയി നല്ല പോലെ പ്രാർത്തിച്ചിട്ട് വാ … എക്സലേൻ്റ് മോനെ

ഞാൻ : ചെമ്പ് വേണെ…

പപ്പ : പിന്നെന്താ… മറ്റേ സീക്രട്ട് എന്തായി

ഞാൻ : ബുക്ക് എടുത്ത് എഴുതി വച്ചോ പപ്പ ഞാൻ ഊണ് കഴിച്ചു… അമ്മു എല്ലാം എടുത്തില്ലെ…

പപ്പ : മനസ്സിലായി ശെരി സൂക്ഷിച്ച് പോയിട്ട് വാ നാളെ കാണാ….

ഞാൻ : ഓക്കേ സാർ… 🔚

ഞാൻ : അപ്പോ നമ്മക്ക് ഇപ്പൊ നേരെ പോയി വൈകീട്ട് പടത്തിന് പോയി രാത്രി നേരെ തൃശ്ശൂർ…

അമ്മു : ആഹാ ഫുൾ മൂടിലാണല്ലോ

ഞാൻ : ഒരാഴ്ച ഭാര്യ ഇല്ലാതെ ഒരു തരിപ്പ് അപ്പോ കൊച്ചിനെ ഹാപ്പി ആക്കണ്ടെ…

പെട്ടെന്ന് അമ്മൂന് ഫോൺ വന്നു

അമ്മു : ഹലോ മോളെ …എന്താ. …ആയോ ഞങ്ങള് പോവാ…ത്രിശ്ശൂർ … ഹാ പിന്നെ ഒരു ദീസം ആവാം…ഇല്ല ഗുരുവായൂർ വരെ ഒന്ന് .. ഹാ ഇല്ല നാളെ ആവും എന്തെ… ശെരി ചക്കരെ.. വന്നിട്ട് വിളിക്ക ബൈ… 🔚

Leave a Reply

Your email address will not be published. Required fields are marked *