ഞാൻ : പപ്പ
പപ്പ: ചുമ്മാ… ഉം പോ ഗുഡ് നൈറ്റ് താൻ വാടോ
അമ്മ : അയ്യ നന്നായി…😄 മതി മതി …
ഞാൻ : ഗുഡ് നൈറ്റ് …
പപ്പ : ഗുഡ് നൈറ്റ്
അമ്മ : ഗുഡ് നൈറ്റ്…
അവര് പോയി ഇനി ചാത്തനെ വരുത്താം… എസ്…
ഞാൻ ലൈറ്റ് ഓഫ് ചെയ്ത് ഹാളിൽ തന്നെ കെടന്നു…
രണ്ട് മിനിറ്റ് കഴിഞ്ഞില്ല… എൻ്റെ തോളിൽ തട്ട് കിട്ടി…
ഞാൻ എയർ പോട്സ് മാറ്റി…
അമ്മു ഫ്ലാഷ് മുഖത്ത് അടിച്ച് കാട്ടി…
Oh fuvk ghost….
അമ്മു: ഫണ്ണി…
ഞാൻ : എന്ത് വേണം…
അമ്മു : വാ ടൈം ആയി
ഞാൻ : സോറി ബുദ്ധിമുട്ടാ
അമ്മു : വേണ്ട വരണ്ട… ഒരു അബദ്ധം പറ്റി വിട് കണ്ണാ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ പിന്നെ ഇന്നലെ പോയത് അവൾക്ക് കൂട്ടിനാ അല്ലാതെ ദേഷ്യം ഒന്നും ഇല്ല…
ഞാൻ : അരിയും തിന്ന് ആശാരിച്ചിയും കടിച്ചിട്ട് പട്ടിക്ക് വീണ്ടും മുറുമുറുപ്പ്…അത് കൊള്ള…
അമ്മു : ശെരി സോറി പറഞ്ഞില്ലേ വാ ചോദിക്കട്ടെ…
ഞാൻ : വിട്… ഞാൻ ഇല്ല …പോ പോ … എനിക്ക് അത്യാവശ്യം ആയി ഒരു കോൾ വരാൻ ഒണ്ട് …
അമ്മു : വാ ഇന്ദ്ര …
ഞാൻ : ഇല്ലെന്ന് പോടീ…
അമ്മു തുറിച്ച് നോക്കി മേളിലേക്ക് നടന്ന് പോയി…
രാവിലെ ഞാൻ എണീക്കുമ്പോ എൻ്റെ മുഖത്ത് ഒരു കൈയ്യും മലമ്പാമ്പ് വരിഞ്ഞ് മുറുക്കിയ പോലെ ഒരു ഫീലിങ്….
പെട്ടെന്ന് ഒരു കാല് മുകളിൽ നിന്ന് ത്കും ഒറ്റ വീഴ്ച പിടിക്കാൻ പറ്റുന്നതിന് മുന്നേ അത് എൻ്റെ വയറ്റിൽ വന്ന് വീണു…
രാത്രി അപ്പർത്തുള്ള സോഫ കൂട്ടി ഇട്ട് ഒരു കൂട് പോലെ ആക്കി ഉള്ളിൽ കേറി കെടപ്പാ ആള്… ഇവക്ക് ഇത്ര വിവരോ….ഞാൻ അമ്മുനെ നോക്കി പറഞ്ഞു…
അമ്മു : വിവരം മാത്രം അല്ല പലതും കൂടുതലാ…
കണ്ണാ എണീറ്റ് വാ ടൈം ആയി ….
ഞാൻ പോയി ഫ്രഷ് ആയി വന്നപ്പോ അവളെ കാണാൻ ഇല്ല …
പപ്പ : മോനെ എട്ട് മണിക്കാ ചെക്കിൻ …ടൈം ആയി വേകം വന്നെ
ഞാൻ : പപ്പ എറങ്ങിക്കോ ഞാൻ ലഗ്ഗേജ് ഉള്ളിൽ വക്കാ
പപ്പ : താങ്ക്യൂ…
അമ്മ : മോനെ രണ്ടും വഴക്ക് ഒന്നും ഇടല്ലെ
അടുക്കളയിൽ വച്ച് അമ്മുനോട് അമ്മ പറഞ്ഞു
അമ്മു : ആൻ്റി എപ്പോ വരും
അമ്മ : നാളെ രാത്രി
അമ്മു : ഐ മിസ് യൂ…
അമ്മ : ഐ മിസ് യൂ ടൂ…
കൃഷ്ണ സമയായി വന്നെ ഡോ… പപ്പടെ വിളി വന്നു…
അമ്മ : ഓ വന്നു
പപ്പ : മോളെ പോയിട്ട് വരാം അപ്പോ
അമ്മു : ബൈ അങ്കിൾ….
ഞാൻ : അതെ വേകം ടൈം ആയി…
പപ്പ : മോള് ഫ്രണ്ടിൽ കേറിക്കോ….
ഞങ്ങള് എയർപോർട്ടിലെക്ക് തിരിച്ചു…
പപ്പ : മുന്നിൽ രണ്ട് നാറ്റകൾ….കുളിയും ഇല്ല ജപവും ഇല്ലാ….
ഞാൻ : അതെ എന്ന് തിരിച്ച് വരും
പപ്പ : നാളെ രാത്രി
ഞാൻ : ഓക്കേ
പപ്പ : ചെലപ്പോ ഞങ്ങള് ഒരു ട്രിപ്പ് പോവും
ഞാൻ : പപ്പ പൊക്കൊ അമ്മ വരണേ
പപ്പ : അയ്യ പാല് കുടിക്കുന്ന വാവ😂
⏩ ഞങ്ങള് എയർപോർട്ട് എത്തി …
അമ്മ : ഡാ അടി വക്കല്ലെ വേണേ രുദ്രൻ്റെ അടുത്ത് പൊക്കോ …
ഞാൻ : ഇല്ല എനിക്ക് വേറെ കൊറെ പണി ഒണ്ട്.. വേറെ ആൾക്കാരെ വേണേ
അമ്മ : ഡാ മതി മതി…ഇങ്ങ് വാ … ഉംച്ച്…ദേ നല്ല കുട്ടി ആയി ഇരിക്കണം…
അമ്മ എന്റെ കവിളിൽ ഉമ്മ വച്ചു…
ഞാൻ തിരിച്ച് ഒരു ഉമ്മ കൊടുത്തു…
പിന്നെ അമ്മ അമ്മു ആയിട്ടുള്ള കെട്ടിപ്പിടിത്തം ഉമ്മ വക്കൽ ഒക്കെ ആയിരുന്നു…
അതെ മിനിടെ കാര്യം നോക്ക് കേട്ടോ കാര്യം ഓക്കേ ആയാ കോഡ് അയക്ക് എന്താ കോഡ് പപ്പ എന്നോട് രഹസ്യം പറഞ്ഞു
ഞാൻ : കോഡ് ഫൂഡ് കഴിച്ചു…
പപ്പ : ഓക്കേ കാശു… ഐ ലവ് യൂ…
പപ്പ എൻ്റെ തോളിൽ കൈ ഇട്ട് എന്നെ ചേർത്ത് പിടിച്ചു…
ഞാൻ കവിളത്ത് ഒരു കടി കൊടുത്തു…
പപ്പ : അയ്യോ പട്ടി കടിച്ചു…
അമ്മ : മതി മതി …
പപ്പ : ബൈ മോളെ … ബൈ കാശു…😂
അവര് പോവുന്നത് നോക്കി ഞാൻ നിന്നു… എനിക്ക് ചെറിയ സങ്കടം അടിച്ച് തൊടങ്ങി…
അമ്മു തല താത്തി നിക്കുന്നു
ഞാൻ മൈൻഡ് ചെയ്യാതെ തിരിഞ്ഞ് നടന്നു…
ഞാൻ പോവുന്ന വഴിക്ക് ഒരു ഹോട്ടലിൻ്റെ മുന്നിൽ വണ്ടി നിർത്തി…
അമ്മു : എനിക്ക് മസാ
അവള് പറയുന്നത് കേക്കാതെ ഞാൻ വെളിയിലേക്ക് പോയി…
⏩ വീടെത്തി ഉള്ളിൽ കേറി ഞാൻ എൻ്റെ പാട്ടിന് പോയി കഴിക്കാൻ ഇരുന്നു … അമ്മു ചുറ്റി പറ്റി നടപ്പുണ്ട് …
മിണ്ടിയാലോ … ഞാൻ ഒന്ന് നോക്കിയാ മതി ….ഇങ്ങോട്ട് വരട്ടെ അപ്പോ നോക്കാ…ഞാൻ മനസ്സിൽ വിചാരിച്ചു…
