സൂര്യ : ശെ….😡
ശരൺ ചേട്ടൻ : അയാൾടെ ശിങ്കിടി ആണ് ഇയാള് മനപ്പൂർവാ തെണ്ടി….
ഫോട്ടോഗ്രാഫർ : അപ്പോ റെഡി …
ഞാൻ : ഒറ്റ സെക്കൻ്റ്….
ഞാൻ വേഗം നടന്ന് സ്റ്റേജിൽ നിന്ന് എറങ്ങി….
നന്ദൻ : 😏
ഞാൻ : നമ്മക്ക് അടുത്തത് എടുക്കാ ബ്രോ ….
ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് പറഞ്ഞു….
നന്ദൻ : പോ മൈരേ….
ശിവ : മച്ചാ നീ ആണ് മച്ചാ മച്ചാൻ….😂
അമർ : സൂര്യ അയാളെ തല്ലോ ….
ഞാൻ : ഇല്ല ഞാൻ പറഞ്ഞിട്ടുണ്ട് ….
അമർ : അതെ വൈകീട്ട് ഇയാള് കാണോ
ഞാൻ : ഒന്ന് പോയെ നീ … ചുമ്മാ ഇരി….
അവർടെ ഫോട്ടോ എടുത്ത് മാറിയതും ഞങ്ങള് കേറി….
ഞാൻ : ഹാ നിങ്ങള് ഇരിക്ക് അങ്കിളെ ഇരിക്ക് ചേട്ടാ.. വാ…. നിങ്ങള് എങ്ങോട്ടാ പോണത് …
രാംക്രി അങ്കിൾ ചിരിച്ചോണ്ട് വന്ന് ചെയറിൽ ഇരുന്നു…
നന്ദൻ : ചേട്ടാ വെടിപ്പ് ഫോട്ടോ ആവണം …
ഞാൻ : അങ്കിളെ ഒന്ന് മാറി നിന്നേ സ്ഥലം ഇല്ല….
ഞാൻ ചൊറിയൻ ചെറിയച്ഛനെ പിടിച്ച് മാറ്റി നിർത്തി… തിരിച്ച് വന്ന് നന്ദന്റെ അടുത്ത് നിന്നു….
നന്ദൻ : അളിയാ കലക്കി ഇപ്പൊ മൂത്രം ഒഴിച്ച സുഖം ….
ശരൺ ചേട്ടൻ : അത് നന്നായി …. അയാക്ക് കൊറച്ച് കൂടുതൽ ആയിരുന്നു…
ഫോട്ടോ എടുക്കാൻ നേരം അമ്മു എൻ്റെ കൈ അടിയിൽ കൂടെ കോർത്ത് പിടിച്ചു….
അമ്മു.: മതിയെ ഇനി ചെറിയച്ഛനെ വെറുതെ വിട്ടേക്ക് ഇത് തന്നെ മതി…
ഞാൻ : ഓക്കെ ഓക്കെ …
അമ്മു : മര്യാദക്ക് ഹർഷെ ഒഴിവാക്കി വിട്ടോ … അവളോട് കൊഞ്ചിക്കൊണ്ട് ഇരിക്കുന്നത് കണ്ട …
ഞാൻ : കണ്ട
അമ്മു : തേങ്ങ എടുത്ത് ഞാൻ തലക്കെറിയും …
ഞാൻ : അമ്മു
അമ്മു : 😝
ഫോട്ടോഗ്രാഫർ : സ്മൈൽ…
ഫോട്ടോ എടുത്ത് കഴിഞ്ഞതും അമ്മു ഓരത് മാറി നിന്നു …
അമ്മു എന്നെ നോക്കി പിരികം പൊക്കി ചുണ്ട് ഉള്ളിലേക്ക് വലിച്ച് വിട്ടു …
⏩ ടൈം പൊക്കൊണ്ടിരുന്നു….
ശിവ : വെശക്കാൻ തൊടങ്ങി…
നന്ദൻ : നിൻ്റെ പെണ്ണുമ്പിള്ള എവടെ
ശിവ : അവള് ജാനകിടെ കൂടെ കഴിക്കാൻ പോയി…
നന്ദൻ : ജാനുനോട് പറയണം അവളെ അടുപ്പിക്കല്ലെ എന്ന്
ശിവ : അയ്യോ വേണ്ട എന്നിട്ട് വേണം അത് എൻ്റെ തലയിൽ ആവാൻ …നീ ചുമ്മാ ഇരി നന്ദ ….
നന്ദൻ പെട്ടെന്ന് സൈലൻ്റ് ആയി …
അപ്പോ തന്നെ ഒരു കൈ എൻ്റെ തോളിൽ വന്ന് തൊട്ടു…
ഞാൻ തിരിഞ്ഞ് നോക്കി….
സാരി ഒക്കെ ഉടുത്ത് നിക്കുന്ന സൂസി… അവൾടെ പിന്നിലായി അർജുൻ …
അവളെ കണ്ടതും എൻ്റെ മുഖഭാവം മാറി…
ഞാൻ എണീറ്റ് നടക്കാൻ തൊടങ്ങി…
ഇന്ദ്രു… സൂസി എന്നെ സ്നേഹത്തോടെ വിളിച്ചു…
ഞാൻ : സൂസി ഞാൻ അന്നെ പറഞ്ഞതാ എനിക്ക് വൈയ്യ സൂസി….
സൂസി : ഇന്ദ്രു പ്ളീസ്…
ഞാൻ : വേണ്ട എനിക്ക് ഇനീം വൈയ്യ…
സൂസി : ഞാൻ ഒരു കാര്യം പറയട്ടെ പ്ളീസ്….
ഞാൻ : എനിക്ക് ഒന്നും കേക്കണ്ട
സൂസി : പ്ളീസ്.
ശിവ : ഡീ വിട്രി അവനെ ചുമ്മാ…
സൂസി : ശിവ നീ എപ്പോ വന്നു…
ശിവ : ഞാൻ വന്നിട്ട് ഒരു മാസം ആയി….
സൂസി : ശെരി…. ഇന്ദ്രു ഞാൻ പറയട്ടെ….
ഞാൻ : പറ…
സൂസി : നീ എൻ്റെ കൂടെ വാ ഈ ഗിഫ്റ്റ് ഒന്ന് കൊടുത്തിട്ട് വരാ
ഞാൻ : നീ പോ ദേ അർജ്ജുൻ വരും ടാ പോടാ ….
സൂസി : നീ വരണം ….
ഞാൻ : ഇല്ല ഞാൻ ഇനി നീയും ആയി ഒരു കൂട്ടും ഇല്ല അത് ആർക്കും ഇഷ്ട്ടം അല്ല …
സൂസി : ശെരി അപ്പോ നീ ഇത് മാത്രം ഒന്ന് കേക്ക്….പ്ളീസ്…
ഞാൻ : പറ
⏩ അമ്മു : ഡീ ഇത് കഴിയുന്ന വഴി ഇല്ലല്ലോ….
മറിയ : ശെരിയാ എനിക്ക് വെശന്നിട്ടും വൈയ്യ…. ഡീ അവടെ നോക്ക്….
അമ്മു തിരിഞ്ഞ് നോക്കി….
ഞാനും സൂസിയും അർജുനും നന്ദനും കൂടെ സ്റ്റേജിലേക്ക് കേറി വരുന്നത് ….
സൂസി : ഹേയ് അമൃത….😊
അമ്മു : 😐
സൂസി നടന്ന് സൂര്യടെ അടുത്തേക്ക് പോയി…
സൂസി : ഹാപ്പി മാരീഡ് ലൈഫ്….
സൂര്യ : താങ്ക്സ്…. 🤝
ഫോട്ടോഗ്രാഫർ : അതെ ബ്രോ ഒരു ക്ളിക്ക് ഒന്ന് ചേർന്ന് നിന്നോളു…
സൂസി എൻ്റെ കൈ പിടിച്ച് അവളോട് ചേർത്ത് നിർത്തി…
അർജുൻ ഞാൻ സൂസി ശ്രീ സൂര്യ നന്ദൻ ഞങ്ങള് എല്ലാരും കൂടെ നിന്ന് ഒരു ക്ളിക്ക് എടുത്തു…
സൂസി : അപ്പോ ശെരി …happy married life 😄.. നമ്മക്ക് പോവാ ഇന്ദ്രു…
ഞാൻ : വാ….
സൂര്യ : എങ്ങോട്ടാ …
സൂസി : പോട്ടെ സൂര്യ ടൈം ഇല്ല അത്യാവശ്യം ആയി കൊച്ചി വരെ പോണം ….അതാ …. അപ്പോ ശെരി …
