വധു is a ദേവത – 23 1

രൗദ്രമ്മാമൻ : അളിയാ എന്താണ് ഒരേ ഓട്ടം ആണല്ലോ… കാശ് വാരി കൂട്ടുവാല്ലെ….

പപ്പ : ആടാ പൈസ വക്കാൻ സ്ഥലം ഇല്ല ഇപ്പൊ

ഞാൻ : രുദ്രണ്ണാ

പപ്പ : ദേ നിൻ്റെ തരക്കാരൻ വന്നു…

രുദ്രൻ മാമൻ : എന്താ ഡാ ക്ഷീണിച്ചോ നീ …

പപ്പ : ഡാ ഉള്ളിൽ പോ മോനെ …

ഞാൻ : എന്താ

പപ്പ : കേറി പോവാൻ …

ഞാൻ : ഇല്ല

പപ്പ : പൊന്നു

ഞാൻ : 🙏 പോയി….

പപ്പ : 😆..ഡാ ഇങ്ങ് വന്നെ …

രുദ്രൻ മാമൻ : എന്താ അളിയാ

പപ്പ : നിൻ്റെ ട്രാൻസ്ഫർ എന്തായി

മാമൻ : പറഞ്ഞിട്ടുണ്ട് അളിയാ

പപ്പ : അവര് കളിച്ച് കേറി കേറി വരാ… എനിക്ക് വേറെ വഴി അറിയാ അത്രക്ക് ആയില്ല അതാ ….

മാമൻ : അളിയൻ ആവശ്യം ഇല്ലാത്ത പണിക്ക് നിക്കല്ലെ….

പപ്പ : ഇല്ല നീ നോക്ക് … 👀 അതെ ഒരു ഒലക്ക കിട്ടോ

ഞാൻ : അയ്യോ വേണ്ട ഞാൻ പോയി….

പപ്പ : 😆 ഒളിഞ്ഞ് നിന്ന് കേക്കാ…

മാമൻ : വിറ്റ കാശ് ഇണ്ട് കള്ളൻ

പപ്പ : അയ്യോ പേടിച്ച് പേടിച്ചാ ജീവിതം …

മാമൻ : പാവം അളിയാ ഒരുപാടായി അവൻ

മാമന്റെ കണ്ണ് കലങ്ങി….

പപ്പ : ഏയ് ഡാ പോത്തെ…ഇതാണോ പോലീസ് ച്ചെ…. നാണക്കേട്

മാമൻ : അളിയന് പറയാ എൻ്റെ കൊച്ച് ഒരു പ്രതിയെ പോലെ രണ്ട് മൂന് മണിക്കൂർ ആണ് അന്ന് അളിയൻ കണ്ടില്ലല്ലോ നെഞ്ച് പൊട്ടി പോവും …എൻ്റെ മേൽ ഉദ്യോഗസ്ഥൻ്റെ കാല് പിടിക്കും പോലാ അവൻ ….

പപ്പ : മതി മതി… നീ വാ …

മാമൻ : അളിയാ ഒരുപാട് അങ്ങ് കേറിയാ ഒന്നും നോക്കണ്ട എന്ത് വന്നാലും ഞാൻ ഡീൽ ചെയ്യാ….

പപ്പ : എനിക്ക് മേലും കീഴും നോക്കാൻ ഇല്ല …. എൻ്റെ മോന് വേണ്ടി ആവുമ്പോ എനിക്ക് ഒന്നും ആലോചിക്കാനും ഇല്ല ….

ഞാൻ : ഞാൻ അങ്ങോട്ട് വരാണെ….

പപ്പ : വന്നോ വന്നോ

ഞാൻ : പോയാലോ ടൈം ആയില്ലേ…

മാമൻ : ഡാ ചെറുതെ എന്ത് ഒണ്ടെങ്കിലും മാമേ വിളിക്കണം കേട്ടല്ലോ…

ഞാൻ : എനിക്ക് തോന്നി ഇതായിരിക്കും കാര്യം എന്ന്…

മാമൻ : മാമ അങ്ങോട്ട് ട്രാൻസ്ഫർ കൊടുത്തു

ഞാൻ : വളരെ നല്ല കാര്യം …വന്നോ … പണ്ടത്തെ പോലെ എൻ്റെ ബുസ്റ്റ് കട്ട് തിന്നൊണ്ട് നടക്കാൻ നിക്കല്ലേ കെട്ടി കൊച്ചൊക്കെ ആയി…

പപ്പ : 😆

മാമൻ : ദേ നീ നിൻ്റെ അമ്മായിയോട് ഇതൊന്നും പറയല്ലേ നാണക്കേട്…

ഞാൻ : ഓ പിന്നെ അതൊക്കെ നിങ്ങള് ലൈൻ ആയ സമയത്തെ ഞാൻ പറഞ്ഞു

മാമൻ : 😨 … എടാ എടാ പാവം ഞാൻ എൻ്റെ ചേച്ചിയെ വരെ സംശയിച്ചു എൻ്റെ കാര്യം ഓക്കേ എങ്ങനെ സരി അറിഞ്ഞു എന്ന്….

ഞാൻ : പപ്പ നമ്മക്ക് ഫൂഡ് കഴിക്കാൻ പോയാലോ പിന്നെ പപ്പടെ ഫോണും വാങ്ങാ ഇന്ന് തന്നെ …

പപ്പ : ശെരി ശെരി….

മാമൻ : അല്ലളിയാ എന്തിനാ അളിയാ ഈ പണിയും തൊരവും ഇല്ലാത്തവന് ഇത്ര വലിയ ഫോണ് അളിയൻ അവൻ്റെ ഫോൺ വാങ് എന്നിട്ട് അവന് മ്മറ്റെ നോക്കിയ എറിഞ്ഞ പൊട്ടാത്ത ഫോൺ കൊടുക്ക്

പപ്പ : നല്ല ഐഡിയ

ഞാൻ : ഡോ മാമ താനും പണി ഇല്ലാതെ നടന്നപ്പോ അമ്മടെ പേഴ്സ്സിന്ന് ഞാനാ തനിക്ക് പൈസ അടിച്ച് കൊണ്ട് വന്ന് തന്നിട്ടുള്ളത് ഓർമ വേണം …

മാമൻ : അളിയാ അളിയൻ ഈ മോനെ മറന്നേക്ക് ഇവനെ ഞാൻ …

ഇപ്പൊ മനസ്സിലായോ വലിയ പാടാ പിടിച്ച് നിക്കാൻ ഉള്ളിലേക്ക് ഓടുന്ന എന്നെ നോക്കി പപ്പ പറഞ്ഞു….

മാമൻ : അവൻ എൻ്റെ ചക്കര മോൻ അല്ലേ അളിയാ…എന്ത് ആളിച്ചിരി ഡെയിഞ്ചറാ….

⏩ 22:12

പപ്പ ഒരുവശത്തും അമ്മ വേറൊരു വശത്തും ഇരുന്ന് പുതിയ ഫോണുകൾ നോണ്ടിക്കൊണ്ട് ഇരിക്കാ….

പപ്പ : കാശു ഈ എസ് പെൻ കണക്റ്റ് ചെയ്യാൻ പറയുന്നു എന്താ അത്

ഞാൻ : അത് അവടെ ഏതെങ്കിലും മൂലക്ക് കാണും…

പപ്പ എന്നെ ഒന്ന് നോക്കി

പപ്പ : ഡാ ഡാ അസൂയാലു പറഞ്ഞ് താ ….

ഞാൻ ഫോൺ വാങ്ങി ഇതാ ഇവടെ ….

പപ്പ : താങ്ക്സ് … ചെലർ ഒക്കെ കാണുന്നുണ്ടോ എന്തോ…

അമ്മ : ഞാൻ പോണു…

പപ്പ : നല്ല അസൂയ ഉള്ള പോലെ ഒണ്ടല്ലോ

ഞാൻ : കാണാതിരീക്കോ പപ്പ…

അമ്മ പെട്ടെന്ന് തിരിഞ്ഞ് എൻ്റെ കൈക്ക് ഒറ്റ അടി

അമ്മ : നീ ആരോട് ചോദിച്ചിട്ട് ഫിക്സഡ് എടുത്തേ കഴ്തെ ….

ഞാൻ : ഇപ്പൊ അതായോ കുറ്റം…

അമ്മ : മര്യാദക്ക് ബാക്കി പൈസ എൻ്റെ അക്കൗണ്ടിൽ ഇട്ടോ അവൻ അച്ഛമ്മ തന്ന പൈസ വച്ച് നാട്ട് കാർക്ക് മുഴുവൻ ഫോൺ വാങ്ങി നടക്കുന്നു നാണം കെട്ടവൻ….

പപ്പ : വല്ല പണിക്കും പോടാ…

Leave a Reply

Your email address will not be published. Required fields are marked *