അമ്മു : 🥹
കുട്ടു : ചേച്ചി ആയി പോയില്ലേ 😏
അമ്മു ഓടി പോയി അവനെ കെട്ടിപ്പിടിച്ചു…
കുട്ടു : മതി മതി ഒരു ദിവസത്തേക്ക് അഞ്ഞൂറ് വച്ച് തന്നോ കേട്ടല്ലോ
അമ്മു : പോടാ
അമ്മു കുട്ടൂന്റെ കവിളിൽ ഉമ്മ വച്ചു
അമ്മു : നേരത്തെ വന്നൂടെ ടാ പട്ടി
കുട്ടു : കോളേജ് കഴിഞ്ഞ് ട്യൂഷന് പോയി പിന്നെ പവ് അല്ല പഴം പൊരി കഴിച്ച്.. ജിമ്മില് പോയി… കുളിച്ച് പാക്ക് ചെയ്ത് ഫുഡ് വാങ്ങി….
അമ്മു : കഴിച്ചോ നീ
കുട്ടു : ആ മട്ടൻ കറിയും പൊറോട്ടേ വാങ്ങി തന്നു
അമ്മു : ആര്
കുട്ടു : ഏഹ്… സൂര്യ സൂര്യ 😊
അമ്മു : ഉം….
പത്തര ആയപ്പോ അമ്മു കുട്ടു രണ്ട് പേരും റൂമിൽ ഇങ്ങനെ ഇരുന്നു
അമ്മു കട്ടിലിൽ ചാരി ഇരിക്കാ കുട്ടു അവൾടെ മടിയിൽ കെടക്കാ…
അമ്മു തല തടവി ഇങ്ങനെ അവനെ നോക്കി… അമ്മു കുനിഞ്ഞ് അവന്റെ നെറ്റിയിൽ ഉമ്മ വച്ചു….
കുട്ടു അമ്മു പതുകെ വിളിച്ചു
അവൻ ഒന്ന് മൂളി
അമ്മു : എന്നെ ആരെങ്കിലും ചോദിച്ചോ
കുട്ടു : ആ ആന്റി ചോദിച്ചു
അമ്മു : ഉം… എന്ത് പറഞ്ഞു
കുട്ടു അവളെ ഒന്ന് നോക്കി…
കുട്ടു : എന്തിന് ഡീ ഇങ്ങനെ കാണിക്കണേ…
അമ്മു : 🥺
കുട്ടു : ദേ അവരൊക്കെ വല്ലാത്ത സങ്കടത്തിലാ പാവം ഡീ നിന്നെ എന്ത് ഇഷ്ട്ടാ എന്തിന് അവരെ ഒക്കെ ഇട്ട് വട്ടാക്കുന്നെ
അമ്മു : 😊… കൊറച്ച് കഴിയുമ്പോ എല്ലാം ശെരി ആവും…
> കാലത്ത് ഞാൻ കാർ കൊണ്ട് സൂര്യടെ വീട്ടിലേക്ക് പോയി
വണ്ടി നിർത്തി ഞാൻ എറങ്ങിയതും ശ്രീ സിറ്റ് ഔട്ടിലേക്ക് വന്നു….
ഞാൻ ഒന്നും സംസാരിക്കാൻ നിന്നില്ല പകരം കീ തിട്ടിൽ വച്ചിട്ട് തിരിഞ്ഞ് നടന്നു
ശ്രീ : ഒന്ന് നിന്നെ
ഞാൻ നിന്നു
ശ്രീ : കേറി വാ
ഞാൻ : പോയിട്ട് പണി ഒണ്ട്
ശ്രീ : വരാൻ
ഞാൻ തിരിഞ്ഞ് കേറി….
ശ്രീ : സോറി
ഞാൻ : എനിക്ക് നിന്റെ സോറി കോപ്പൊന്നും വേണ്ട…
ശ്രീ : പിന്നെ
ഞാൻ : എനിക്ക് നൂറ് കൂട്ടം പണി ഒണ്ട്
സൂര്യ : ആ വന്നാ
ഞാൻ : ദേ കീ കൊടുത്തിട്ടുണ്ട് വാങ്ങിച്ചോ
സൂര്യ : എന്ത് ടാ ഒരു മസില്
ഞാൻ : ഓ നമ്മള് ക്രിമിനൽ
ശ്രീ : അല്ല ടാ മൂന്ന് പേരെ വട്ടത്തിൽ ഊ 🙄 നിന്നെ യേശു ക്രിസ്തുവേന്ന് വിളിക്കാ 😡
ഞാൻ : എന്തിനാ വിളിച്ചേ എനിക്ക് പോയിട്ട് പണി ഒണ്ട്
ശ്രീ : ഒരു കാര്യം പറയാ അനിയങ്കുട്ടാ ഇതിന്റെ പേരില് ആരെ എങ്കിലും കഴിവേറ്റാൻ ആണ് നോക്കുന്നെ എങ്കി
ഞാൻ : എന്റെ കാര്യം നോക്കാൻ എനിക്കറിയാ ഇവനെ ഞാൻ കൊണ്ട് ചാടിക്കില്ല പോരെ…
ശ്രീ : എന്താ ടാ സൂര്യ ഇവൻ ഇങ്ങനെ
സൂര്യ : അവൻ അവന്റെ തന്ത പറഞ്ഞാ കേക്കില്ല പിന്നെ ആണ് നീ…. ഒന്ന് പോയെ ശ്രീ നീ കഴിക്കാൻ എടുക്ക് ഇതിനും എടുത്തോ
ഞാൻ : എനിക്ക് വേണ്ട 😏
സൂര്യ : എന്താ ടാ നിനക്ക്
ഞാൻ : പ്രാന്ത്….
ശ്രീ : ഞാൻ പറയുന്ന കേക്ക് കുട്ടാ ദേ പ്രതികാരം വീട്ടുന്നത് ശെരിയാ അത്രക്ക് വലിയ നാണക്കേടാ നിനക്ക് ഒണ്ടായത്…. എനിക്കും നമ്മക്ക് എല്ലാർക്കും എന്ന് വച്ച് എല്ലാത്തിനും പ്രതികരിക്കാൻ നിന്നാ ശെരി ആവില്ല ടാ
ഞാൻ : അത് നിന്റെ ഫിലോസഫി..എന്നാ എനിക്ക് അത് മനസ്സിലാവില്ല എനിക്ക് വേദനിച്ചാ ഞാൻ അപ്പൊ അത് വിടും എന്നിട്ട് പതുക്കെ ടൈം എടുത്ത് കാത്ത് കാത്ത് എന്റെ ടൈം വരുമ്പോ അങ്ങ് അടിയോടെ പൊഴക്കും… 👿നിനക്ക് അറിയോ ശ്രീ എന്റെ ലൈഫില് ഞാൻ അവക്ക് വേണ്ടി ഒരു വലിയ ഭാഗം സങ്കടപെട്ട് തീർത്തു ഇപ്പൊ ഈ നിമിഷം ചത്ത് പോയാ എനിക്ക് കരഞ്ഞ കണക്കെ കൂടുതല് കാണൂ…. ശെരി ആണ് അങ്ങനെ ഒരു പ്ലാൻ ഇട്ട് എല്ലാരേം ഞാൻ പറ്റിച്ചു ഇപ്പൊ ഞാൻ പറഞ്ഞില്ലേ ആരെങ്കിലും അറിയോ ഇല്ലല്ലോ പറഞ്ഞതാ തെറ്റ്… എനിക്ക് ഇതിലും വലിയ ഒന്നും വരാൻ ഇല്ല ഞാൻ പോവാ നൂറ് കൂട്ടം പണി ഒണ്ട്….
സൂര്യ : ഞങ്ങള് ഒന്ന് നോക്കട്ടെ നടക്കോന്ന്….
ഞാൻ : ഓ താങ്ക്സ് 🙄
ഞാൻ വെളിയിലേക്ക് എറങ്ങി നടന്നു…
എട വഴി വെളിയിലേക്ക് നടക്കുമ്പോ അമ്മു എതിരെ നടന്ന് വന്നു….
എനിക്ക് സങ്കടം നാണക്കേട് എല്ലാം ആണ് തോന്നിയത്…
ഞാൻ കൈയ്യിലെ ഫോൺ എടുത്ത് മെനു അങ്ങോട്ടും ഇങ്ങോട്ടും ആക്കി നോണ്ടി നോണ്ടി മുന്നോട്ട് നടന്നു….
പെട്ടെന്ന് ഫോൺ എടുത്ത് ചെവിയിൽ വച്ചു
