പത്മിനി ചാരിയ ഇരുപ്പിൽ നിന്ന് എണീറ്റ് നേരെ ഇരുന്നു
ഞാൻ : ഒരു കാര്യം, നീ ഇന്നലെ എന്താടി പുല്ലേ എന്റെ അമ്മേ പറഞ്ഞത് എനിക്കറിയാ നിന്റെ പെഴച്ച നാക്കിന്റെ ആണ് എന്റെ അമ്മടെ കണ്ണ് കലങ്ങിയത്…. അമ്മു ഒരിക്കലും അമ്മേ സങ്കടപെടുത്തില്ല… പറ ഡി ചൂലേ നീ എന്താ എന്റെ അമ്മേ പറഞ്ഞത്
പത്മിനി : ഞാൻ തന്നെ അവരോട് പറഞ്ഞത് മകൻ ഒരു ക്രിമിനൽ ആണെന്ന് അറിഞ്ഞും നിനക്ക് വെഷം കലക്കി തരാത്ത അവരൊക്കെ ഒരു അമ്മ ആണോ എന്ന് ചോദിച്ചു തെറ്റുണ്ടോ പറ പറയടാ 😡…. പ്രീമിയം പട്ടി പറയാൻ 🤣
ഞാൻ ഒരു പുച്ഛം ഇട്ട് അവൾക്ക് അടുത്തേക്ക് തല കൊണ്ട് പോയി
ഇന്നലെ കൃഷ്ണ ടീച്ചർടെ നെഞ്ച് കലങ്ങിയത് അവർടെ ഭർത്താവ് അറിഞ്ഞാ എന്താവും എന്ന് അറിയോ…. നീയും നിന്റെ കുടുംബവും ഈ ഭൂമിക്ക് മേലെ ഒണ്ടായിരുന്നു എന്നൊരു അടയാളം പോലും ഇല്ലാത്ത ലെവൽ ആവും കാര്യം… 🤣…. മേലാ എന്നോടുള്ള ദേഷ്യം എന്റെ വീട്ടുകാരോട് കാണിച്ചാ 😡ഒറ്റ അടി നീ പിന്നെ എണീക്കില്ല….
ഞാൻ അത്രയും പറഞ്ഞ് ചെയറിലേക്ക് ചാരി….
. . . ഇതേസമയം അമ്മു ഒരു ഓട്ടോ എടുത്ത് ഫ്ലാറ്റിൽ എത്തി …
ഡോർ തൊറന്ന് ഉള്ളിൽ കേറി ഡ്രസ്സ് മാറി കിച്ചണിൽ പോവുമ്പോ ബെൽ അടിച്ചു
അമ്മു നേരെ പോയി ഡോർ തൊറന്നതും വാച്ച് മാൻ നിക്കുന്നു
അമ്മു ഒന്ന് ചിരിച്ചു
വാച്ച് മാൻ : ദാ മോളെ
അമ്മു : എന്താ ചേട്ടാ ഇത്
വാച്ച് മാൻ : അറിഞ്ഞൂടാ കറുത്ത കാറില് വന്ന ആരോ കൊണ്ട് തന്നിട്ട് പോയതാ ഭാര്യ ആണെ ഒണ്ടായത് ഞാൻ ഷുഗറ് നോക്കാൻ ഹോസ്പിറ്റൽ വരെ പോയതാ
അമ്മു : 😊
വാച്ച് മാൻ : ശെരി മോളെ
അമ്മു ചിരിച്ചിട്ട് ഡോർ അടച്ചു….
നേരെ റൂമിൽ പോയി കവർ എടുത്ത് തൊറന്ന് നോക്കി സീൽ ചെയ്ത പാക്കിൽ കട്ട് ചെയ്ത വാട്ടർ മെലൺ പിന്നെ കൊറച്ച് പ്ലം…. പിന്നെ വേറെ ബോക്സിൽ ഒരു പീസ് കേക്ക് അടുത്ത് ഒരു പേപ്പറും
അമ്മു അത് ആവേശത്തോടെ എടുത്ത് നോക്കി
“Hey boi… ഇന്ന് നിന്നെ ഞാൻ കിസ്സ് ചെയ്തിട്ട് ആദ്യത്തെ വർഷം ആണ്…എന്റെ ആദ്യത്തെ കിസ്സ് അതിന്റെ ഭാഗം ആയി ചെറിയ ഒരു സമ്മാനം… പിന്നെ പെറകെ നടത്തി കൊതി തീരുമ്പോ പറയണം….so enjoy your lunch … ❤️”
അമ്മു അറിയാതെ പൊട്ടി ചിരിച്ച് പോയി….
അമ്മു ലെറ്റർ ഒന്നൂടെ നോക്കി… ” പെറകെ നടത്തി കൊതി തീർന്നേങ്കി പറയണം ” ആ വാചകം മാത്രം അമ്മു വീണ്ടും വായിച്ചു… ലെറ്റർ കൈയ്യിൽ എടുത്തിട്ട് അമ്മു ഒരു ഉമ്മ വച്ചു…
അമ്മു : മോനെ ഇന്ദ്ര നിന്നെ ഞാൻ എന്റെ കൂട്ടിലടക്കും അത് വരെ നീ നെഞ്ച് പൊളിച്ച് കാണിച്ചാലും എന്റെ നെഞ്ച് അലിയൂല്ലാ… 🤣…
അമ്മു സ്വയം പറഞ്ഞു
ലെറ്റർ മാറ്റി വച്ച് കവർ തൊറന്ന് നോക്കി
ചിക്കൺ ബിരിയാണി പ്രോൺസ് കറി
അമ്മു ബിരിയാണി വഴി പ്രോൺസ്സിലൂടെ ഫ്രൂട്ട്സ് കഴിച്ച് കേക്കും ഫിനിഷ് ചെയ്ത് ഒരു ഏമ്പക്കം വിട്ടിട്ട് എണീറ്റു….
വാരി തന്നിരുന്നെ കൊറച്ച് കൂടെ അടിപൊളി ആയേനെ….മനസ്സിൽ പറഞ്ഞ് അമ്മു പാത്രം കഴുകി എണീറ്റ് പോയി കേറി കെടന്ന് ഫോൺ നോക്കി ഒറ്റ ഒറക്കം….
കോളിങ് ബെൽ നിർത്താതെ അടിക്കുന്ന കേട്ടാ അവൾ എണീറ്റത്
ഡോർ തൊറന്നതും കുട്ടു നിക്കുന്നു
കുട്ടു : എന്താ ഡീ
അമ്മു : ഒറങ്ങിപ്പോയി ടാ….
കുട്ടു : നിന്റെ കെട്ടിയവൻ കുടിച്ച് ബോധം ഇല്ലാതെ കെടപ്പുണ്ട് കേട്ടു….
അമ്മു : 😨
കുട്ടു : സൂര്യ ആണ് പറഞ്ഞത്
അമ്മു : അവൻ കുടിക്കില്ലല്ലോ ചുമ്മാ തള്ളല്ലേ കുട്ടു…
കുട്ടു : ശെരി ആയിക്കോട്ടെ ഉച്ചക്ക് ഒരു ഫുൾ ഒറ്റ അടിക്ക് അടിച്ച് കഴിവ് തെളിയിച്ചു ചേട്ടൻ എന്നാ റെമോ ബ്രോ പറഞ്ഞെ….
അമ്മു : എന്നിട്ട്
കുട്ടു : അങ്ങേർടെ കൂട്ട്കാരൻ ഇല്ലേ ബാറ് മൊതലാളി
അമ്മു : ആ
കുട്ടു : അങ്ങേർടെ അവടെ കെടപ്പുണ്ട്
അമ്മു : അത് വിട് 😣എന്തോ ചെയ്യട്ടെ നീ കുളിച്ചിട്ട് വാ കഴിക്കാൻ തരാ….
അമ്മു അവനെ പറഞ്ഞ് വിട്ട് റൂമിലേക്ക് കേറി പോയി….
> ഉച്ചക്ക് നീണ്ട ഒറക്കം കാരണം ആണെന്ന് തോന്നുന്നു അമ്മൂന് ഒറക്കം വന്നെ ഇല്ല
അപ്പഴാ അവൾ ബാൽക്കണി ഡോർ തൊറന്ന് കെടക്കുന്ന കണ്ടത്…
ഈ ചെക്കൻ അടക്കത്തതും ഇല്ല….അമ്മു അടുത്ത് കെടക്കുന്ന കുട്ടൂനെ നോക്കി പറഞ്ഞിട്ട് എണീറ്റ് അങ്ങോട്ട് പോയി
