സോന തറ നോക്കി നിക്കാ
സോനു കറി അവളെ ഒന്ന് വിളിച്ചു
സോന : അപ്പാ അപ്പൻ പറയുന്ന പോലെ ഞാൻ നടന്നോളാപ്പാ എന്നോട് ക്ഷമിക്കണം…
സോന കൈ കൂപ്പി കരഞ്ഞു…
വേണ്ട മക്കളെ അങ്ങേര് തറ നോക്കി പറഞ്ഞു
സോന അത്ഭുതത്തോടെ നോക്കി….
കറി : ഞാൻ എന്റെ സ്വാർത്ഥത കൊച്ചിന്റെ മേലെ അടിച്ച് വക്കാൻ നോക്കി.. മോള് എന്നോട് ക്ഷമിക്ക്….
സോന : അപ്പാ 😭
സോന തേങ്ങി കരഞ്ഞോണ്ട് പറഞ്ഞു…
കറി : എന്റെ മോളെ ജീവനോടെ കാണുന്നതാ എന്റെ സന്തോഷം മതം ചട്ടം ജാതി ഒന്നും വേണ്ട
പുള്ളി കണ്ണ് തൊടച്ച് പറഞ്ഞു….
സോന നടന്ന് അങ്ങേർടെ അടുത്ത് മുട്ടിൽ ഇരുന്നു….
പുള്ളി സോനടെ മുടി തടവി
സോന : എന്റെ മോൾക്ക് അതാ ഇഷ്ട്ടം എങ്കി അത് നടക്കട്ടെ…. പുള്ളി ചിരിച്ചോണ്ട് പറഞ്ഞു…
സോന : താങ്ക്സ് അപ്പാ…. സോന പുള്ളിടെ മുട്ടിൽ തല അമർത്തി….
കറി : എവടെ ഇല്ലേ….
പുള്ളി അകത്തേക്ക് നോക്കി പറഞ്ഞു….
അമ്മു : ആരാ അങ്കിളെ നന്ദൻ സോറി ആനന്ദ് ആണോ…
കറി ഒന്ന് മൂളി
അമ്മു : അവനേം വീട്ടില് കേറ്റാറില്ല അങ്കിളെ… അവൻ ഇവടെ ഒന്നും അല്ല….
കറി : അപ്പൊ നിങ്ങള്
അമ്മു : ഞങ്ങള് മാത്രെ ഇവടെ ഒള്ളൂ…. 😊
കറി : എന്നാലും ഇത്ര ദിവസം നിങ്ങള് രണ്ട് പെൺകുട്ടികള് മാത്രം….
അമ്മു : അതിനെന്താ അങ്കിളെ….
കറി : മോൾക്ക് ബുദ്ധിമുട്ടായി ല്ലേ സോനുന് കൂട്ടിന് വന്നിട്ട്
അമ്മു ഒന്ന് ചിരിച്ചിട്ട് ഉള്ളിലേക്ക് നടന്നു….
നേരെ അടുക്കളയിൽ പോയി ജൂസ് എടുത്ത് തിരിച്ച് വന്നു
കറി : ഇതൊന്നും വേണ്ട മോളെ
അമ്മു : സാരൂല്ല അങ്കിളെ ആദ്യം ആയിട്ട് വരുന്നതല്ലേ….
കറി ചിരിച്ചിട്ട് ഗ്ലാസ് എടുത്തു
ആ സോനു ബാഗ് എടുത്തോ നമ്മക്ക് എറങാ ഒരു മടക്ക് കുടിച്ചിട്ട് അങ്ങേര് പറഞ്ഞു
അമ്മു ഞെട്ടി നോക്കി
സോനയും ഏതാണ്ട് ഞെട്ടി….
എടുത്തോണ്ട് വാ അങ്ങേര് വീണ്ടും പറഞ്ഞു
സോന : അപ്പാ അമ്മു ഒറ്റക്കാ ഞാൻ നാളെ വരാപ്പാ
കറി : എന്നാ അമ്മു മോളും കൂടെ വാ
സോന : വേണ്ട ഞാൻ നാളെ വരാ
കറി : ശെരി ഇനി രാത്രി ഒരു ബുദ്ദിമുട്ട് വേണ്ട… നാളെ വന്നേക്കണം….
സോന തല ആട്ടി…
കറി : അപ്പൊ ശെരി മോളെ…
പുള്ളി. ഗ്ലാസ് അവടെ വച്ചിട്ട് എണീറ്റു…
കറി : എറങ്ങട്ടെ മോളെ ശെരി അമ്മു കുട്ടി…
ആഹ് പിന്നെ മോൻ വന്നിരുന്നു വീട്ടില് കൊച്ച് പറഞ്ഞു അങ്കിളെ സ്വന്തം മോളല്ലേ അവക്ക് ഇഷ്ട്ടം ഒള്ള പോലെ ചീവിക്കട്ടെ…. എന്നാലല്ലേ സന്തോഷം കാണുന്ന് ആലോചിച്ചപ്പോ ശെരിയാ തോന്നി അയാളാ ഈ അഡ്രസ്സ് തന്നത്… നല്ലതാ അയാള് പറഞ്ഞ കാര്യങ്ങള് എല്ലാം ശെരിയാ ആലോചിച്ചപ്പോ ഞാൻ ഒരു നല്ല അപ്പനെ അല്ല…
പുള്ളി കണ്ണ് തൊടച്ച് താഴോട്ട് എറങ്ങി….
അമ്മു അങ്ങനെ വല്ലാതെ ആയി കൊറച്ച് നേരം മറന്ന ആ പേര് വീണ്ടും കേറി വന്ന എല്ലാ ബുദ്ധിമുട്ടും സ്ട്രസ്സും അവളിൽ കാണാ….
> 19:23
എനിക്ക് നന്ദന്റെ ഫോൺ വന്നു….
നന്ദൻ : മച്ചാ ഉമ്മ ഉമ്മ ഉമ്മ….
ഞാൻ : ഉം 😂
നന്ദൻ : എടാ നീ നമ്പൻ അല്ല ഊമ്പൻ മൈരേ അയ്യോ കെട്ടിപ്പിടിച്ച് കടിക്കണം മൈരേ നിന്നെ
ഞാൻ : മതി മതി
നന്ദൻ : നീ എവടാ ടാ മൈരേ
ഞാൻ : സൂസിടെ ഫ്ലാറ്റില്
നന്ദൻ : അവൻ സൈലന്റ് ആയി…
ഞാൻ : എന്താ ബ്രോ സ്പീക്കർ ആയിരുന്നോ… 😃കേക്കാൻ പാടാത്ത ആരേലും കേട്ടോ… കേട്ടാലും ഒരു കോപ്പും ഇല്ല… ഇനി ഞാൻ എനിക്ക് വേണ്ട പോലെ ജീവിക്കും….
നന്ദൻ : ഇന്ദ്ര കളിക്കല്ലേ മൈരേ…. നിർത്തിക്കോ എല്ലാം നീ സ്വയം നശിക്കാ
ഞാൻ : വച്ചിട്ട് പോടാ
ഞാൻ ഫോൺ കട്ടാക്കി….
> എന്നാ ലൗഡ് സ്പീക്കർ വഴി എല്ലാരും എല്ലാം കേട്ടു
നന്ദൻ ഒന്ന് ചുറ്റും നോക്കി ചിരിച്ചു
നന്ദൻ : ചുമ്മാ പറയുന്നതാ… അവന് അവളും ആയി എന്ത് കാര്യം
അമ്മു : ഹഹഹ…. മതി കൂടുതൽ ശർദിക്കണ്ട😏
നന്ദൻ : അമ്മു നിനക്ക് തന്നെ അറിയാ നീ അവനെ ഹർട്ട് ചെയ്യും തോറും അവന് വാശി കൂടും… നീ തന്നെ ആലോചിക്ക് അവൻ എന്ത് തെറ്റാ ചെയ്‌തെന്ന്….
അമ്മു : അതെ നാളെ ഇവള് വീട്ടില് പോവും മേലാ നിന്നെ ഈ ഏരിയയില് കണ്ട് പോവരുത്…പിന്നെ ഒന്ന് കൂടെ ഇനി അമൃത ഇന്ദ്രജിത് ജോഡി കാണില്ല അത് ഞാൻ തീരുമാനിച്ച കാര്യാ…
