എടുത്തോണ്ട് പോ പ്ലീസ് ഞാൻ അവക്ക് മെസ്സേജ് അയച്ചു
അമ്മു : വച്ചിട്ട് പോടാ
പോയി കൈയ്യീന്ന് പോയി അവള് ഇത്ര ദിവസം പിടിച്ച എയർ മുഴുവൻ പോയി…
ഞാൻ : എന്നെ വെറുപ്പാണോ
അമ്മു : അതേ
ഞാൻ : തെളിയിക്ക്
അമ്മു : സൗകര്യം ഇല്ല
ഞാൻ : അപ്പൊ ഇത് വെറും ഷോ
അമ്മു : ശെരി പറ തെണ്ടി എന്ത് വേണം 😡
ഞാൻ : അത് എടുത്തിട്ട് എണീറ്റ് പോ അപ്പൊ എന്നോട് ദേഷ്യാ ഞാൻ പിന്നെ ശല്യം ചെയ്യാം വരില്ല 😞
അമ്മു : എനിക്ക് നിന്റെ ഒരു കോപ്പും വേണ്ട
ഞാൻ : അപ്പൊ എന്നോട് ദേഷ്യം ഇല്ല
അമ്മു : അതേ എനിക്ക് വേണ്ട നിന്നെ മര്യാദക്ക് പൊക്കോ
ഞാൻ : ഇഷ്ട്ടം ഇല്ലെങ്കി കവർ എടുത്ത് എണീറ്റ് പോ…അല്ലെങ്കി എന്നെ നിനക്ക് ജീവനാ മോളെ 🤣
അമ്മു എന്നെ നോക്കി പല്ല് കടിച്ച് ഫോൺ ഉള്ളിൽ ഇട്ട്….ജൂസ് ഒരു വലിയ വലിച്ച് എണീറ്റ് കവർ എടുത്ത് കൈയ്യിൽ പിടിച്ചു
അമ്മു : പപ്പ ഞാൻ പോവാ ഇവടെ വല്ലാത്ത ശല്യങ്ങള്…
അമ്മു എന്നെ തുറിച്ച് നോക്കി പല്ല് കടിച്ച് എറങ്ങി പോയി….
അമ്മു എറങ്ങിയതും ഞാൻ ഫോൺ പ്ളേറ്റ് രണ്ടും എടുത്ത് പത്മിനിടെ അടുത്ത് പോയി ഇരുന്നു….
അവളെന്നെ കണ്ടതും എണീക്കാൻ നോക്കി
ഇരിക്ക് പപ്പാ ഒരു കാര്യം പറയട്ടെ ഞാൻ അവളോട് പറഞ്ഞു
പത്മിനി : ഗെറ്റ് ലോസ്റ്റ് എനിക്ക് നിന്നോട് ഒരു കോപ്പും പറയാൻ ഇല്ല
ഞാൻ : ഇരിക്കടി 😡
പത്മിനി ചെറുതായി പേടിച്ചു
ഞാൻ അമ്മൂന്റെ ജൂസ് ഗ്ലാസ് എടുത്ത് കുടിച്ചു
ഞാൻ : എങ്ങനെ നാത്തൂന്റെ കല്യാണം ആയി അറിഞ്ഞു എപ്പഴാ
ഞാൻ സീരിയസ് ആയി അവളെ നോക്കി പറഞ്ഞു
അവള് വെറക്കാ ഇരുന്ന്
ഞാൻ : നിശ്ചയം എപ്പഴാ… വിളിക്കണേ വരാ
പത്മിനി : കളിയാക്കാ… ആണോ ഇന്ദ്രജിത്
ഞാൻ : അയ്യോ അതേ മനസ്സിലായോ 😊
പത്മിനി : എന്നും നീ തന്നെ ജയിക്കില്ല കാണിച്ച് തരാ
ഞാൻ : ഓ ഓ… ജയിച്ച് കാണിക്ക് അതും എന്റെ നേരെ വാ അതാ എനിക്ക് ഇഷ്ട്ടം അല്ലാതെ എന്റെ ഫീലിംഗ്സ്സ് വച്ച് കളിക്കാതെ പപ്പാ
പത്മിനി : ജെയിക്കാ എന്നതാ കാര്യം… മോന് ഇത് അറിയില്ലേ
അവള് ചെയറിൽ ചാരി ഇരുന്ന് പറഞ്ഞു
ഞാൻ : ഞാൻ ഒരു കഥ സൊല്ലാ…. അതായത് എന്നെ ഒരുത്തി സ്നേഹിച്ചു ജീവനെ പോലെ ബട്ട് എന്ത് ചെയ്യാ എനിക്ക് അവളെ ഇഷ്ട്ടം അല്ല അവള് എന്താക്കി എന്നെ കിട്ടാൻ ഇതേ പോലെ നീ പറഞ്ഞ കൊണ ഐഡിയ ഒന്ന് ഇട്ടു…. എന്തായി ഒരാഴ്ച ആ വഴി മൂഞ്ചി ഞാൻ അതിന് തിരിച്ച് ഒന്ന് കൊടുത്തു… ആരോടും പറയല്ലേ അവള് അവൾക്ക് കൂടെ നിന്ന രണ്ട് കൂട്ട്കാര് രണ്ടും 🤣
പത്മിനിടെ കണ്ണ് കലങ്ങി….
ഞാൻ : കഥ കേട്ട് കരയാ അങ്ങനെ ആണ് പപ്പാ എന്റെ സങ്കടം കേട്ടാ എല്ലാരും കരയും….😞
പത്മിനി : നീ ഒരു ബാസ്റ്റർഡ് ആണ്
ഞാൻ : അത് നിന്റെ തന്ത… നിന്റെ മുടിക്ക് കുത്തി പിടിച്ച് ഒറ്റ അടി അതോടെ നിന്റെ കൊഴുപ്പ് നിക്കും, രാമു രക്ഷപ്പെടും, ഞാൻ അകത്തും ആവും…. 😊
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
ഞാൻ : പറഞ്ഞത് മറക്കണ്ട വെള്ളിയാഴ്ച ആണ് ലാസ്റ്റ് ഡെയിറ്റ്…അത്ര വേണ്ടി വരില്ല ചെലപ്പോ ഇന്ന് തന്നെ അവള് വരും….
പത്മിനി : നോ വേ മാൻ 😊
ഞാൻ : വേ ഒണ്ട് മാൻ…. യു നോ മീ റൈറ്റ്…. 😊
പത്മിനി : 😨
ഞാൻ : മോളെ അടങ് ഞാൻ വീണ്ടും പറയാ എന്നെ വലിക്കാൻ ഒള്ള പവർ പത്മിനിക്ക് ഇല്ല കുട്ടാ…. നീ പറഞ്ഞില്ലേ ക്രിമിനൽ ശെരിയാ എന്നെ കൊണ്ട് ചെയ്യിക്കരുത് 😡…
പത്മിനി : നീർത്തട ആവന്റെ ഒരു സ്വയം പൊക്കല്… ഞാൻ നോക്കട്ടെ നിന്റെ കൊമ്പ് ഒടിക്കാൻ പറ്റോന്ന്
ഞാൻ : നോക്കിക്കോ അവസാനം കരഞ്ഞോണ്ട് വരരുത് കുടുംബത്തോടെ… ഞാൻ വീണ്ടും പറയാ എന്നെ വിട്ടേക്ക് ഞാൻ സ്വസ്ഥം ആയിട്ട് ജീവിച്ചോളാ 🙏
പത്മിനി : ഇതല്ലല്ലോ മോനെ മോന്റെ സ്റ്റൈല്…. ഇത്ര കണ്ട് പാവം ആവല്ലേ സാർ, സാർ ഒന്ന് നോക്ക്….
ഞാൻ : പത്മിനി പവിടെ കാര്യത്തി തന്നെ നീ തോറ്റു വെറുതെ വെല്ല് വിളിച്ച് ബൾബ് ആവാൻ നിക്കണ്ട… 😊, ഞാൻ വീണ്ടും പറയാ കുടുംബത്തോടെ കരയിക്കും വെറുതെ എന്നെക്കൊണ്ട് ചെയ്യിക്കരുത്….
പത്മിനി : എനിക്കറിയാ നിന്റെ കളി ആണെന്ന് രാമു ചുമ്മാ പാവം അവന് ദ്രോഹിക്കാൻ ഒന്നും ആവില്ല
ഞാൻ : ഓ ആയിക്കോട്ടെ… പവി എന്റെ കൂടെ ആണ് അപ്പോ അവള് ഹാപ്പി ആവുന്നത് അവന്റെ കൂടെ ആണെ നിന്റെ അപ്പൻ വന്നാലും അളിയൻ വന്നാലും നോ സീൻ 🙏
