വധു is a ദേവത – 26 1

ഞാൻ അവള് പറയുന്നത് കേട്ട് നിന്നു

പത്മിനി : ഈ പാവത്തിനെ വേദനിപ്പിക്കാൻ കഴിഞ്ഞെങ്കി നിനക്ക് ഒരാളെ കൊല്ലാൻ പോലും മടി കാണില്ല അത്ര വലിയ ക്രിമിനൽ ആണ് നീ…. 😡

ഞാൻ : കൊല്ലാൻ പറ്റും ഡീ എനിക്ക് അതിലും വലുത് ചെയ്യാൻ അറിയാ എനിക്ക് കരച്ചിൽ കേക്കുന്നത് ഇഷ്ട്ടാ നിന്നെ ഞാൻ കരയിക്കട്ടെ പറ 😡

ഞാൻ അമ്മൂനെ ഒന്ന് നോക്കി

അമ്മു…. നീ വാ നമ്മക്ക് സംസാരിക്കാ നീ പറയുന്ന പോലെ ഞാൻ ജീവിക്കാ വാ പ്ലീസ്… ഞാൻ അവൾടെ കൈക്ക് പിടിച്ചു

അമ്മു കരയാൻ തൊടങ്ങി….

പത്മിനി : നിന്നെ ആർക്ക് വേണം നീ ഇത് കേക്ക് അമൃത വേറെ കെട്ടാൻ പോവാ

അമ്മു അവളെ ഞെട്ടി നോക്കി

പത്മിനി : പേര് ദീപക് എഞ്ചിനീർ ആണ് ദുബായ് ആണ് ജോലി…

ഞാൻ : ആണോ അമൃത നീ കല്യാണം കഴിക്കാൻ പോവാ😃 ഓ ദീപക്….

അമ്മു :😞

ഞാൻ :പറ…. തള്ളാണെലും എനിക്ക് നല്ല പോലെ വേദനിച്ചു 🤣… വെയിറ്റ് അല്ല നിന്നെ ഒക്കെ ആര് കെട്ടാൻ ഡീ… സ്നേഹം ഇല്ല നീ വിശ്വസിക്കില്ല പോട്ടെ യൂ ആർ എ ലൂസർ എവടെ അവടെ പോലും

അമ്മു : 😡… ഏയ്‌… മര്യാദക്ക് പൊക്കോ…. അതെ ഞാൻ കെട്ടാൻ പോവാ…. നീ പോ…. പോയി സന്തോഷം ആയി പ്രതികാരം ചെയ്ത് ജീവിക്കാൻ നോക്ക്….

ഞാൻ : ശെരി അപ്പൊ മോള് കെട്ടിക്കോ ഞാൻ പോവാ… ഒറ്റ കാര്യം ഓർത്തോ ഈ ലോകത്ത് ആര് വന്നാലും എന്നെ പോലെ നിന്നെ നോക്കാൻ പറ്റില്ല … എന്റെ നെഞ്ച് നീ കീറി പൊളിച്ച് ഡീ…. Thanks ഇത് ആദ്യം അല്ല നാലാമത്തെ വട്ടം ആണ് താങ്ക്സ് ദേഷ്യം ഇല്ല സങ്കടം മാത്രം… ഇനി വരുന്നവൻ എങ്കിലും നല്ലവൻ ആയിരിക്കട്ടെ…. 😊

അമ്മു : ഉംച്ച്… 🥺

ഞാൻ : പിന്നെ ഇനി ഞാൻ ശല്യം ചെയ്യാൻ വരില്ല കല്യാണം ആവുമ്പോ പറയണം ട്ടൊ അതിന് മുന്നേ ഈ നാട് വിട്ട് പോവാനാ….

ഞാൻ വെളിയിലേക്ക് എറങ്ങി… . . . അമ്മു : നീ എന്താ ഈ പറയുന്നേ പപ്പാ 🥺

പത്മിനി : എന്താ ടാ

അമ്മു : ഇങ്ങനെ ഒക്കെ പറയണ്ട കാര്യം എന്താ ഒള്ളെ 😣…

അമ്മു അപ്പൊ നീ അലിഞ്ഞോ ഇത്രേ ഒള്ളൂ നീ

അമ്മു : അതല്ല എന്നാലും അങ്ങനെ ഒക്കെ പറഞ്ഞത് എന്തിനാ….ദേ ശിവ അറിഞ്ഞാ കൊഴപ്പം ആവും ട്ടൊ

പത്മിനി : ഒന്നും സംഭവിക്കില്ല…. അവനെ ഒരു പാഠം പടിപ്പിക്കണം അമ്മു എന്നാലേ ശെരി ആവു….ആ പിന്നെ ഞാൻ എറങാ എനിക്ക് ഒന്ന് രണ്ട് സാധനം വാങ്ങാൻ ഒണ്ട്

അവൾ അമ്മൂനെ ഒന്ന് തോളിൽ തട്ടി ബാഗ് എടുത്ത് എറങ്ങി….

അമ്മു ഡോർ അടച്ച് കരയാൻ തൊടങ്ങി…. വല്ലാത്ത സങ്കടം തോന്നി അങ്ങനെ ഒന്നും പറയണ്ടായിരുന്നു…

എന്നാ താഴെ ഞാൻ അവളെ കാത്ത് നിന്നു….

കൊറച്ച് കഴിഞ്ഞതും പത്മിനി പാട്ടും പാടി എറങ്ങി വന്നു….

ഞാൻ അവൾടെ മുന്നിലേക്ക് എടുത്ത് ചാടി ഒന്ന് തല അങ്ങോട്ടും ഇങ്ങോട്ടും ചെരിച്ച് അവളെ നോക്കി ചിരിച്ചു….

പത്മിനി : ദേ എന്നെ എന്തെങ്കിലും ചെയ്താ ഒണ്ടല്ലോ

ഞാൻ : ഞാൻ എന്ത് ചെയ്യാൻ നീ അല്ലെ എല്ലാം ചെയ്യുന്നേ 😂….സത്യം പറഞ്ഞാ നിന്നോട് എനിക്ക് നന്ദി ആണ് ഒള്ളത്

പത്മിനി : ഒന്ന് പോവാൻ സമ്മതിക്കോ എനിക്ക് ഇയാളെ കാണുന്നത് തന്നെ ഒരുമാതിരി ആണ്…

ഞാൻ : നിക്ക് ഒരു രണ്ട് മിനിറ്റ്

പത്മിനി : പറഞ്ഞ് തൊലക്ക്

ഞാൻ : ഒരു കാര്യം ഒറ്റ കാര്യം നീ എന്റെ ലൈഫ് മൂഞ്ചിക്കാൻ ഒറപ്പിച്ചു

പത്മിനി : നിന്റെ ലൈഫ് അത് നീ ആണ് ഇല്ലാതാക്കിയത്… ഞാൻ അമ്മൂനെ നിന്റെ കൈയ്യീന്ന് രക്ഷിക്കാൻ ആണ് നോക്കുന്നത്….

ഞാൻ : 🤣 നീ നീ…

പത്മിനി : കൂടുതൽ ചിരിക്കണ്ട മോനെ ഇന്ദ്രജിത്തേ

ഞാൻ : അപ്പൊ നിന്റെ കൈയ്യീന്ന് അവനെ ആര് ഡീ രക്ഷിക്കും…

പത്മിനി : പിന്നെ പിന്നെ നീ പറഞ്ഞാ അങ്ങനെ അങ്ങ്

പറ്റും പത്മിനി കൃഷ്ണൻ പറ്റും…😉

പത്മിനി : ഓ ഫുൾ നെയിം ഒക്കെ അറിയാല്ലോ ഗുഡ്… 😏

ഞാൻ : പത്മിനി കൃഷ്ണൻ bsc maths second year drop out കാരണം പ്രപ്പോസ് ചെയ്തവനെ കാലിലെ ചെരുപ്പ് ഊരി മോന്തക്ക് അടിച്ച ചെറിയൊരു കാര്യം…. 😂

അവളൊന്ന് ഞെട്ടി നോക്കി….

ഞാൻ : അല്ലെ അല്ലെ യൂ… 😡

ഞാൻ : പത്മിനി പ്ലീസ് 🙏 അമ്മൂന്റെ ഫീലിങ്സ്സ് വച്ച് കളിക്കരുത്… അവക്ക് നിന്റെ രീതി ഒന്നും ശെരി ആവില്ല

പത്മിനി : അത് നീ ആണോ തീരുമാനിക്കുന്നത്… അവക്ക് ഒരു ലൈഫ് ഒണ്ട് അത് നിന്റെ കൂടെ അല്ല… അത് ഞാൻ കാണിച്ച് തരാ