അമ്മു പറഞ്ഞോണ്ട് റൂമിലേക്ക് കേറി ഡോർ അടക്കുന്ന വരെ ഒന്നും അവൾടെ കണ്ണ്കൾക്ക് ടൈം ഇല്ല കണ്ണ് നെറഞ്ഞ് ഒഴുകി….
അമ്മു ബാൽക്കണിയിലേക്ക് ഓടി….
അമ്മു : എല്ലാർക്കും നല്ലത് നടക്കുന്നു എല്ലാർടെം കുടുംബ ജീവിതം നന്നായി പോവുന്നു എന്റെ മാത്രം എന്താ കൃഷ്ണാ ഇങ്ങനെ….
പെട്ടെന്ന് കതകിൽ മുട്ട് വന്നു
അമ്മു കണ്ണൊക്കെ തൊടച്ച് പോയി തൊറന്നു
നന്ദൻ ചൊമരിൽ ചാരി നിക്കാ
അമ്മു : എന്താ
നന്ദൻ : എറങാ….
അമ്മു : ശെരി
നന്ദൻ : ശിവക്ക് വിളിച്ചിരുന്നു അവന്റെ അപ്പന്റെ ബസ്സ് ഇന്നാ വന്നത് ഇന്ദ്രൻ അവന്റെ കൂടെ തന്നെ ഒണ്ട്…. അവൻ പുണ്യാളൻ ആണെന്ന് അറിയിക്കാൻ പറഞ്ഞതൊന്നും അല്ല…അറിയാൻ വേണ്ടി പറഞ്ഞെന്ന് മാത്രം…. ഞാൻ വീണ്ടും പറയാ നിന്നെ സ്നേഹിക്കാൻ മാത്രം അല്ല നീ സേഫ് ആവണേ അവന്റെ കൂടെ പൊക്കോ… ഒരുപാട് കാര്യം ഒണ്ട് ഇതിന്റെ ഒക്കെ പിന്നില്…. അവസാനം കെടന്ന് കരഞ്ഞിട്ട് കാര്യം ഇല്ല
അമ്മു : എറങ്ങി പോടാ
അമ്മു ഡോർ വലിച്ചടച്ചു….
> രാവിലേ സോന പാക്ക് ഒക്കെ ചെയ്ത് വച്ചു
അമ്മു : നീ എപ്പഴാ എറങ്ങുന്നേ
സോന : അവൻ വരട്ടെ
അമ്മു : ആര്
സോന : ഇന്ദ്രൻ
അമ്മു : കൊല്ലും ഞാൻ അതിനെ വരട്ടെ 😡
സോന : അമ്മു എന്താ നിനക്ക്
അമ്മു : എനിക്ക് പ്രാന്ത് കൂടെ കെടക്കാൻ മാത്രം അല്ല ഭാര്യ നിനക്ക് അറിയില്ല സോന അന്നത്തെ ആ കേസിന്റെ പേരില് ഞാൻ കരയാത്ത ഒരു സെക്കന്റ് ഇല്ല പ്രാർത്തിക്കാത്ത ദൈവം ഇല്ല നാട്ടുകാരെ മുഴുവൻ ഊമ്പിച്ച് നല്ലവനാ ഞാൻ എന്നും പറഞ്ഞ് നടക്കാ അങ്ങനെ ഒള്ള ഒരുത്തനെ എനിക്ക് വേണ്ട….
സോന : ശെരി… എന്തോ ആവട്ടെ അതൊക്കെ വിട് ടാ ദേ നിനക്ക് നല്ലൊരു ലൈഫ് ഒള്ളതാ…. നീ എന്തായാലും അവന്റെ അടുത്തേക്ക് പോവും എന്തിനാ പിന്നെ
അമ്മു : നീ പോ
സോന : ഞാൻ വൈകീട്ട് പോവാ
അമ്മു : വേണ്ട ഞാൻ കുളിച്ചിട്ട് എറങായി
സോന : അപ്പോ നീ പോവാ 😃
അമ്മു : അവന്റെ വീട്ടിലേക്കല്ല
സോന : പിന്നെ
അമ്മു : ശ്രീക്കുട്ടിടെ അങ്ങോട്ട്….
> 19:23
ഒരാവേശത്തിന് കേറി ഇരിക്കേം ചെയ്തു പക്ഷെ അമ്മുന് നല്ല പേടി ഒണ്ട്
അമ്മു ഫോൺ എടുത്ത് സമയം നോക്കി…
അമ്മു ഇങ്ങനെ ഇന്ദ്രനും ആയുള്ള നിമിഷം ഓരോന്നായി ഓർത്തു….പ്ലസ് ടൂ പഠിക്കുമ്പോ ഒള്ള അടി….
താലി കൈയ്യില് പിടിച്ച് പന്തം കണ്ട പെരിച്ചാഴിയെ പോലുള്ള ഇരിപ്പ്…
കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ വഴക്ക് അന്ന് ഡയറി വായിച്ച് ശേഷം ഒള്ള ആ ഒരു മണിക്കൂർ രണ്ട് പേരും മാത്രം ഒള്ള വീട്… ജീവിതത്തിൽ ആദ്യത്തെ കെട്ടിപ്പിടിത്തം കിസ്സ്…. ആദ്യമായി ഫീലിങ്സ്സ് അടിച്ച ആ ടൈം… വിഷ്ണു സൂസി ഹരി ഒക്കെ അമ്മൂന്റെ കൺ മുന്നിൽ മിന്നി മാഞ്ഞു….
അമ്മു ബെഡിലേക്ക് കമന്ന് കെടന്നു….
കണ്ണ് തൊറന്ന് നോക്കുമ്പോ ഒമ്പതേ മുക്കാല്….
ഒറ്റക്കാന്നുള്ള പേടി അമ്മൂനെ ചെറുതായി ടെൻഷൻ ആക്കി…
വൈകീട്ട് ശ്രീയോട് മഹടെ വീട്ടില് പോവാന്ന് പറഞ്ഞും പോയി…ഒന്നും വേണ്ട ഒറ്റക്ക് ജീവിക്കാൻ പഠിക്കണം എല്ലാരും ഒരു ദിവസം പോവും…
എന്നാലും ചെറിയ പേടി അവക്ക് തോന്നി…
അമ്മു ഫോൺ എടുത്ത് സമയം നോക്കി പത്താവാൻ ആയി….
ഒരാള് പോലും ചത്തോ ജീവിച്ചോ എന്ന് അറിയാൻ ഇല്ലല്ലോ
പത്തേകാൽ ആയി…. സമയം
പെട്ടെന്ന് കോളിങ് ബെൽ അടിച്ച ശബ്ദം വന്നു….
ഈ നേരത്ത് ആരാ…അമ്മു മെല്ലെ എണീറ്റ് ഹോളിലേക്ക് പോയി…
അമ്മു പീക്ക് ഹോളിൽ കൂടെ നോക്കി… ഇരുട്ട് ആരേം കാണുന്നില്ല
അമ്മു മെല്ലെ ഡോർ തൊറന്ന് നോക്കി….
കുട്ടു നിക്കുന്നു…
അവനെ കണ്ട അമ്മൂന് വല്ലാത്ത ആശ്വാസം ആണ് തോന്നിയത്….
കുട്ടു കള്ള നോട്ടത്തോടെ അവളെ നോക്കി ചിരിച്ചു
അമ്മു : ഉം
കുട്ടു : മാറങ്ങോട്ട്
അവൻ അവളെ തള്ളി മാറ്റി ഉള്ളിലേക്ക് കേറി….
അമ്മു : ഇതെന്താ ബാഗ് ഒക്കെ ആയിട്ട്
കുട്ടു : നീ തന്നെ വാശി പിടിച്ച് ഇരിക്കല്ലേ
അമ്മു : 🥹
കുട്ടു : എന്നിട്ട് ഒറ്റക്ക് ഇരിക്കാൻ ആയിരുന്നോ പ്ലാൻ
അമ്മു : ആഹ്
കുട്ടു : പേടി ഇല്ലേ നിനക്ക്
അമ്മു : എന്തിന് 😏
കുട്ടു : എന്തിനാ ഡീ നിന്റെ മോന്ത കണ്ടാ അറിയാലോ… അതോണ്ടാ ഞാൻ വന്നത്
