വധു is a ദേവത – 26 1

അവൻ ചിരിച്ചു

ഞാൻ : നിന്റെ ചേച്ചിക്ക് എന്താ ടാ ബുദ്ധി ഇല്ലാതെ….

കുട്ടു : അവള് പണ്ടേ ലൂസാ ചേട്ടാ…. ഈസി ആയി പോയി പെടും… ആ രണ്ട് ദിവസം കഴിയുമ്പോ വരും

കേശു : അതന്നെ ചേട്ടാ ചേട്ടൻ ചിൽ അടി… പിന്നെ ചേട്ടാ എനിക്ക് ചേട്ടന്റെ ബൈക്ക് തരോ കോളേജിൽ പോവുമ്പോ

ഞാൻ : നിനക്ക് ഓടിക്കാൻ അറിയാലോല്ലേ

കുട്ടു : പിന്നെ ടാ നീ പോവുമ്പോ പെട്രോൾ അടിച്ചേക്ക് അതില് കമ്മി ആണ്

ഞാൻ : ചേച്ചിടെ അനിയൻ തന്നെ… എച്ചി…

കുട്ടു : എന്ത് ചെയ്യാൻ ചേട്ടാ ഓരോ കീഴ്വഴക്കങ്ങൾ ആവുമ്പോ….

ഞാൻ : നീ പവി ആയിട്ട് എന്താ കണക്ഷൻ

കുട്ടു : ഏത് പവി 😨

ഞാൻ : പവിത്ര

കുട്ടു : മനസ്സിലായില്ല ചേട്ടാ

ഞാൻ : കൂടുതൽ ഷോ ഇടല്ലേ

കേശു : പറ ടാ കുട്ടു ആരാ മച്ചാ കോൻ ഹേ വോ ബന്തി 😃

ഞാൻ : ഇവന്റെ കാമുകി… ശിവ ഇല്ലേ അവന്റെ പെങ്ങള്

കുട്ടു : ചേട്ടാ എനിക്ക് അവളെ വല്യ ഇഷ്ട്ടാ പ്ലീസ് ചേട്ടൻ ഒന്ന് എടപെടണം

പെട്ടെന്ന് അവൻ എന്റെ കൈ രണ്ടും ചേർത്ത് പിടിച്ചു…

ഞാൻ : ഇതിനാ നീ എന്നെ സപ്പോട്ട് ചെയ്ത് നിക്കുന്നെ അപ്പോ

കുട്ടു : എന്ത് ചേട്ടാ ഞാൻ അങ്ങനെ ആണോ ചേട്ടാ

ഞാൻ : ശെരി ശെരി… നോക്കട്ടെ….അപ്പൊ മറ്റേ നിഖിത

കുട്ടു : അവളെ നോക്കിയപ്പഴാ ചേട്ടാ എനിക്ക് മനസ്സിലായത് പവി ആണ് എനിക്ക് ശെരി എന്ന്….

ഞാൻ : അതൊക്കെ പോട്ടെ ശിവേ അറിയാലോ ഇടിച്ച് വാട്ടും അവൻ….

കുട്ടു : ചേട്ടൻ മനസ്സ് വച്ചാ നടക്കും എന്റെ ചക്കര ചേട്ടൻ അല്ലെ പ്ലീസ്

ഞാൻ : ശെരി… നോക്കട്ടെ

കുട്ടു : ചേട്ടൻ ആണ് ചേട്ടാ ചേട്ടൻ ഉമ്മ….

> ഞാൻ കാലത്ത് എണീറ്റ് വിഷ്ണു ചേട്ടന്റെ വെള്ളം ഫാക്റ്ററി പോയി… ശിവ വരുന്നു പറഞ്ഞു പക്ഷെ വന്നില്ല….വിളിച്ചിട്ട് എടുക്കുന്നുമില്ല പിന്നെ ഞാൻ കാർ എടുത്ത് നേരെ വിട്ടു….

ഇത്ര മാത്രം വെറുക്കാൻ ഒള്ള എന്ത് കോപ്പാ ഞാൻ ചെയ്തേ എനിക്ക് മനസ്സിലായില്ല….

വണ്ടിക്ക് പെട്രോൾ അടിച്ചിട്ട് നേരെ ഗ്യാരേജിലേക്ക് പോയി…. പല പല സ്ഥലത്ത് സാധനം എടുക്കാൻ ആയിട്ട് വണ്ടികൾ അയച്ച് വിട്ട് പ്രദീപേട്ടനേ കണക്ക് കൊടുത്ത് ഞാൻ എറങ്ങി….

> ഒമ്പത് മണിക്ക് ശ്രീ പോയി വിളിച്ചപ്പൊ അമ്മു മെല്ലെ കണ്ണ് തൊറന്നു….

എന്താ ഡീ വയ്യേ നിനക്ക് ശ്രീ അമ്മൂന്റെ നെറ്റിക്ക് കൈ വച്ച് ചോദിച്ചു….

അമ്മു : ഇല്ല നല്ല സുഖം….😊

ശ്രീ : എടി മോളെ നീ ഒന്ന് ആലോചിക്ക് അവന്റെ ഭാഗത്ത് തെറ്റുണ്ട് പറയാൻ പറ്റോ ഡി നമ്മക്ക്

അമ്മു : വേണ്ട നിർത്തിക്കോ

ശ്രീ : ഇല്ല ഇല്ല മക്കള് വാ കുളിച്ച് വല്ലതും കഴിക്കാ….

അമ്മു : ഡീ ഞാൻ സോനടെ കൂടെ ഫ്ലാറ്റില് പോവാട്ടൊ…

ശ്രീ : വേണ്ട വേണ്ട…

അമ്മു : പറയുന്ന കേക്ക് ശ്രീ ഞാൻ പോവാ….

ശ്രീ ഒന്നും പറയാതെ എറങ്ങി പോയി…

അമ്മു ഉച്ചയോടെ ഫ്ലാറ്റിൽ എത്തി അവടെ സോനയും സോനക്ക് കൂട്ടായി ജാനുവും ആണ് ഒള്ളത്….

അമ്മൂനെ കണ്ടതും സോന ഒന്ന് നോക്കി

അമ്മു : ആരും ഇല്ലേ ഇവടെ

സോന : ഇല്ല ടാ…

ജാനു : നീ എന്താ ടാ ഇവടെ

അമ്മു : ഞാൻ ഇങ്ങോട്ട് വന്നു….

സോന : നന്നായി ഞങ്ങള് ഇവടെ ബോർ അടിച്ച് ഇരിക്കാ….

അമ്മു : ഞാൻ ഒന്ന് കെടക്കട്ടെ ടാ വൈയ്യ

സോന : അവൻ വന്നോ ഡീ

അമ്മു : ആര് 😡

സോന : ഇല്ല വിട്ടേക്ക് നീ പോ

ജാനു : ഇവക്ക് എന്താ പാവം ഇന്ദ്രൻ

സോന : പറഞ്ഞിട്ട് കാര്യം ഇല്ല ജാനു… രണ്ടും കട്ടക്ക് കട്ട ആണ് പിന്നെ ഇത്തിരി പാവം അവനാ ഇവള് ഒന്നില് തൂങ്ങിയ പിന്നെ അത് വിടില്ല…പണ്ട് ഒരു നിസ്സാര കാര്യത്തിന് ആറ് കൊല്ലം മിണ്ടാതെ നടന്ന ടീംസ്സാ….

> 17:23

ഞാൻ ലാപ്പ് സർവീസ് ചെയ്യാൻ ആപ്പിൾ സ്റ്റോറിൽ കൊടുത്തിട്ട് സ്റ്റാർബക്ക്സ് പോയി….ഒരു ഫ്രാപ്പ് വാങ്ങി അത് കുടിച്ചോണ്ട് ഇരിക്കുമ്പോ ടേബിളിൽ ഒരു തട്ട് കേട്ടു…

ഞാൻ തല പൊക്കി നോക്കിയപ്പോ സൂസി

സൂസി എന്നെ നോക്കി ചമ്മി നിന്നു…

ഞാൻ : ആഹ് പോയില്ലേ നീ

സൂസി : ഇല്ല

ഞാൻ : ഗുഡ്…. ഇരിക്ക്

സൂസി മെല്ലെ ഇരുന്നു…

ഞാൻ : നിക്ക് നിനക്ക് ഞാൻ കാപ്പിച്ചീനോ വാങ്ങിച്ചോണ്ട് വരാ…

ഞാൻ എണീറ്റ് പോയി…. തിരിച്ച് വന്നപ്പോ സൂസി തരിച്ച് ഇരിക്കുന്നു

ഞാൻ അവൾടെ തോളിൽ തട്ടി