അവളെന്നെ ഒന്ന് നോക്കി
ഞാൻ : you done the job good af thankyou😊
ആനി : നമ്മടെ കാര്യം എന്തായി
ഞാൻ : നടക്കുന്നു
ഇന്ദ്രു…..പെട്ടെന്ന് പെറകിൽ നിന്ന് ഒരു വിളി വന്നു….
സൂസി ഞാൻ തിരിയാതെ തന്നെ മനസ്സിലാക്കി
അവൾ നടന്ന് എന്റെ മുന്നിലേക്ക് വന്നു….
വല്ലാത്ത സംശയഭാവത്തോടെ എന്നെ നോക്കി….
ഞാൻ അവളെ സ്വാഭാവികം ആയി കണ്ട പോലെ നോക്കി
ഞാൻ : ആ വാ വാ
സൂസി : നീ എന്താ ഇവടെ അവൾ എന്നെ നോക്കി ചോദിച്ചു…
ഞാൻ : ഇവടെ രണ്ട് സെന്റ് വാങ്ങിക്കാൻ വന്നതാ
സൂസി : 🤣
അവൾ ചെയർ വലിച്ച് ഇരുന്നു…
സൂസി : ഇതാരാ
ആനിയെ കണ്ട പരിചയം ഇല്ലാതെ അവൾ പറഞ്ഞു
ഞാൻ : ഓ മറന്നു ഇത് ആനി
ആനിയെ നോക്കി സൂസി ചിരിച്ചു
ആനി ഇരുന്ന് പരുങ്ങി
ഞാൻ : കഴിക്കാൻ എന്താ വേണ്ടേ സൂ
സൂസി : സാന്റ്വിച്ച് മതി
ഞാൻ ഓഡർ കൊടുക്കാൻ എണീറ്റ് ആനിയെ നോക്കി ഫോൺ തട്ടി….
രണ്ട് സ്റ്റെപ്പ് വച്ചതും തന്നെ ഫോൺ എടുത്ത് അവളെ വിളിച്ചു…
കള്ളി തന്നെ സൂസി കാണാതെ അവൾ അറ്റന്റ് ചെയ്തു….
ഞാൻ : ഹലോ ഹലോ പറ ആനി 😉
( നീ എന്താ ഡീ ഇവടെ സൂസി പറയുന്നത് കേട്ടു സത്യം പറഞ്ഞോ ആനി സൂസി അവളെ പേടിപ്പിച്ചു….
ആനി ഒന്ന് ടെൻഷൻ ആയി
ആനി : എന്നെ കണ്ടപ്പോ അവനാ പിടിച്ച് ഇരുത്തിയത്….
ഞാൻ : യെസ്
((റൂൾ നമ്പർ വൺ : ഒരുമിച്ച് കണ്ടാൽ എല്ലാം എന്റെ തലക്ക് വക്കണം ))
അവളത് കൃത്യമായി ചെയ്തു….
സൂസി : സത്യം പറഞ്ഞോ അല്ലെങ്കി അറിയാലോ
ആനി : അയ്യോ അല്ല സൂസൻ അവനാ എന്നെ പിടിച്ച് ഇരുത്തിയത് ഞാൻ പോവാ വേണേ
സൂസി : അവൻ എന്നോട് സാത്യം പറയും അപ്പൊ അവൻ മാറ്റി എങ്ങാനും പറഞ്ഞാ 😡
ആനി : ദേ ചുമ്മാ എന്റെ തലക്ക് കേറല്ലേ… ഞാൻ പോവാ
സൂസി : വേണ്ട അവന്റെ ഗസ്റ്റ് പറഞ്ഞാ എന്റേം കൂടെ ആണ് ഇരിക്ക്…)
ഞാൻ ഓഡർ കൊടുത്ത് സാധനം വാങ്ങി എടുത്തോണ്ട് പോയി
സൂസി : താങ്ക്സ് ബേബി 😊
ആനി : താങ്ക്സ്
ഞാൻ : ആനി വേറെ വല്ലതും വേണോ
സൂസി : നിങ്ങള് എങ്ങനെ ആണ് പരിചയം
ഞാൻ : ആ നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ ആനി നമ്മടെ ശ്രീടെ ഫ്രണ്ട് ആണ് അവർടെ കല്യാണത്തിന് വന്നപ്പോ കണ്ടതാ പിന്നെ പരിചയപ്പെട്ടു കൂടെ രണ്ട് ചിക്ക്സ്സ് കൂടെ ഒണ്ടായിരുന്നു ഇപ്പൊ കണ്ടപ്പോ ഒരു കൊഫി ഓഫർ ചെയ്തു കുടിക്കുന്നു 😊
സൂസി : ഫൈൻ ഫൈൻ….
ആനി : ഞാൻ പോട്ടെ നിങ്ങള് സംസാരിക്ക്….
ഞാൻ : thanks for the time ആനി 😊
ആനി ചിരിച്ചിട്ട് ബാഗ് എടുത്ത് സ്ഥലം വിട്ടു….
സൂസി അവളെ തുറിച്ച് നോക്കുന്നത് ഞാൻ കണ്ടു.. സൂസി : നീ എന്താ ഇവടെ പെട്ടെന്ന്
ഞാൻ : ഞാൻ കഴിക്കാൻ വന്നത്
സൂസി : ആണോ നന്നായി…
ഞാൻ : അച്ചു തിരിച്ച് പോയി അവരെ കൊണ്ടാക്കാൻ വന്നത്…
അയ്യോ അവര് പോയോ…. 🙂 അവൾ കൊറച്ച് ഷോക്ക് ഇട്ട പോലെ പറഞ്ഞു
ഞാൻ : ആ പോയി…
സൂസി : പിന്നെന്താ പരുപാടി
ഞാൻ : അയ്യോ പണിയെ ഒള്ളൂ…
സൂസി : ഞാനും വരട്ടെ കൂടെ
ഞാൻ : ഏയ് അത് സീക്രട്ട് കാര്യത്തിനാ…
അവളൊന്ന് ഞെട്ടി
ഞാൻ : എ ഏയ് പേടിക്കണ്ട ഡിസംബർ ആവുമ്പോ പറയാ
സൂസി : സർപ്രൈസ്…
ഞാൻ : അതെ അതെ…
സൂസി : എന്നാലും എന്താ അത്
ഞാൻ : എന്റെ അമ്മക്ക് പോലും അറിയില്ല എന്താ കാര്യം ന്ന് പിന്നെ ആണ് നീ പോടീ 😝
സൂസി ഒന്ന് ചിരിച്ചു… പെട്ടെന്ന് അവളെന്റെ കൈ എടുത്ത് അവൾടെ കൈയ്യിൽ വച്ച് ഒന്ന് തടവി….
ഞാൻ : എന്താ ഒരു പ്രതേക സ്നേഹം ആരേലും പിടിച്ചോണ്ട് പോവാൻ പ്ലാൻ ഒണ്ടോ നിനക്ക്
സൂസി : പ്ലീസ് ഞാൻ ഇനി അങ്ങനെ ചെയ്യില്ല ഐ പ്രോമിസ്….
ഞാൻ : സത്യം
സൂസി : ചെലപ്പോ മാറും 🤣….
ഞാൻ : പോടീ 😊…
സൂസി :അമൃത എന്ത് പറയുന്നു
അവളൊരു ചെറിയ ചളിപ്പോടെ ചോദിച്ചു….
ഞാൻ : ഗുഡ് ഗുഡ്
സൂസി : ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ഉം പറ
ഞാൻ ഫോൺ നോക്കിക്കൊണ്ട് പറഞ്ഞു
സൂസി : ഇങ്ങോട്ട് നോക്ക്
ഞാൻ : പറഞ്ഞോടി
സൂസി എന്റെ ഫോൺ പിടിച്ച് വാങ്ങി
ഇതെന്താ ഗൂഗിൾ മാപ്പാണോ
അവൾ ഫോൺ നോക്കി പറഞ്ഞു
ഞാൻ : ഇങ് തന്നെ നീ അത് എന്റെ ഒരു സാദനം ഒണ്ട് അത് ട്രാക്ക് ചെയ്യാ…
സൂസി : ഓ ശെരി ഇത് നോക്ക് ബൂ….
ഞാൻ : 😣 പറ 😃
സൂസി : ഇല്ല പോ 🥺
ഞാൻ : പറ മുത്തേ എന്താ കാര്യം
സൂസി : ഇന്ന് എന്റെ കൂടെ വാ
