വധു is a ദേവത – 26 1

ആനി പേര് കണ്ടതും എനിക്ക് ദേഷ്യം ആണ് വന്നത്….

ഞാൻ ഫോൺ എടുത്തു

ഹലോ… ഹൽ ല്ലോ ഇന്ദ്രാ

അപ്പൊ തന്നെ ഞാൻ മൈക്ക് മ്യൂട്ട് ആക്കി…

ഇല്ല അവക്ക് അറിയാ ഫോൺ വിളിക്കാൻ പാടില്ലേന്ന് നേരിൽ കണ്ട നാല് വട്ടവും പറഞ്ഞ ഒറ്റ കാര്യം ആണ്….

ഞാൻ ഫോൺ കട്ടാക്കി എയർ പോഡ്സ് എടുത്ത് വീണ്ടും കുത്തി… അങ്ങോട്ട് വിളിച്ചു….

ഹലോ… ആനി നോർമൽ ആയി സംസാരിച്ചു…

ഞാൻ : പറ

ആനി : നമ്മടെ കാര്യം എന്തായി

ഞാൻ : ഏത് നമ്മടെ കാര്യം…ഓ മറ്റേ അത് ഞാൻ ശ്രീയെ ഏൽപ്പിക്കാ… പിന്നെ ഇന്നലെ എന്താ പെട്ടെന്ന് പോയത്

ആനി : അത് കൊറച്ച് ബിസി ആയിരുന്നു… നമ്മടെ കാര്യം എന്തായി

ഞാൻ കണ്ണടച്ച് അവളുടെ സംസാരത്തിൽ മാത്രം ശ്രദ്ധ കൊടുത്തു…

അതേ ഒരു ഒച്ച ഇല്ലാത്ത സംസാരം അവടെ ഒണ്ട്…. സൂസിടെ ഇന്നലെ ഒള്ള നോട്ടം കണ്ടപ്പോ തന്നെ എനിക്ക് തോന്നി….

ഞാൻ : ആനി

ആനി : ഹാ… ഹാ

ഞാൻ : എടൊ സോറി… എക്സ്പീരിയൻസ് ഇല്ലാത്തവരെ ജോലിക്ക് ചേർക്കാൻ പറ്റില്ല ഡോ നമ്മക്ക് നോക്കാ….

വല്ലതും പറയും മുന്നേ ഫോൺ കട്ടായി….

എടി സൂസി മൈരേ നിന്റെ അപ്പനെ വിറ്റ കാശ് ഒണ്ട് എന്റേൽ… ഇട്ട് വാങ്ങാൻ നോക്കാ….

ഞാൻ നെറ്റ് ഓൺ ആക്കിയതും ഒരു വീഡിയോ അപ്പൊ തന്നെ അർജു അയച്ചിട്ടുള്ള വീഡിയോ വന്നു….

[ വീഡിയോ സ്ഥലം – സൂസിടെ ഫ്ലാറ്റ് അവടെ സോഫയിൽ ചാരി കെടക്കുന്ന ഹരി സൂസി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു

സൂസി : എടാ മരപ്പൊട്ടാ… ആ സ്ലട്ടിന് ഇന്ദ്രൻ ആയിട്ട് എന്താ ടാ ഹരി : എനിക്കറിയില്ല 🙄 സൂസി : ഞാൻ ഒരു കാര്യം പറഞ്ഞേക്കാ… വെട്ടി പൊഴക്കും അവൻ അറിയാല്ലോ… ഹരി : ഓ പിന്നെ

സൂസി : ടാ അവനെ നിനക്ക്. അറിയാത്ത കൊണ്ടാ ദയവ് ചെയ്ത് കളിക്കാൻ നിക്കല്ലേ…

ഹരി ഒന്ന് മൂളി തലക്ക് ഇങ്ങനെ തടവി….

സൂസി : ഓക്കെ ശെരി ആവും പിന്നെ അവളെ ഒന്ന് നോക്കിക്കോ വല്ല ട്വിസ്റ്റ്‌ വക്കാൻ ആണ് പ്ലാൻ ആണേ തീരും… രണ്ടിനേം ഒരുമിച്ച് കണ്ടു… പക്ഷെ എന്താ കാര്യം അറിയാൻ പറ്റീല്ലാ അവൻ കണ്ടപ്പോ കൊഫി ഓഫർ ചെയ്തു എന്നാ അവള് പറഞ്ഞെ അവനും അതാ പറഞ്ഞെ എന്നാലും എന്തോ ഒരു പ്രശ്നം പോലെ….

കൈ വെരൽ പൊട്ടിച്ച് അവൾ ഇങ്ങനെ ആലോചിച്ചു….

പെട്ടെന്ന് സൂസിടെ ഫോൺ ബെൽ അടിച്ചു…. സൂസി : ഹലോ… ഇന്ദ്രു 😊… ഇല്ല ബിസി ബിസി….. ശെരി പിന്നെ വിളിക്കാ

ഹരി : ആര് നിന്റെ ഊമ്പനാ സൂസി : പോടാ…എടാ എന്തേലും ഐഡിയ പറഞ്ഞ് താടാ എനിക്ക് അവനെ വേണം

ഹരി : ഐഡിയ….ഇവനെ നമ്പാൻ പറ്റോ ഫോൺ നോക്കി ഇരിക്കുന്ന അർജുനെ നോക്കി അവൻ പറഞ്ഞു….

സൂസി : അവൻ എന്റെ ചക്കര ആണ് നീ ചതിച്ചാലും അവൻ ചെയ്യില്ല ഉമ്മ… 🫶

ഹരി : ശെരി നേരെ ഒരു പാർട്ടി കൊടുക്ക്

സൂസി :എന്നിട്ട്

ഹരി : പൊടി തരാ കലക്കി കൊടുത്ത് മാട്ടർ തീർക്കാൻ നോക്ക് എന്നിട്ട് അത് വച്ച് അവനെ അങ്ങ് ഒടിക്ക്

സൂസി : പോടാ എനിക്ക് അവനെ നോക്കി വേണം എല്ലാം….]

ഞാൻ വീഡിയോ പോസ്സ് ചെയ്തു…

ഡിലീറ്റ് ചെയ്തോന്ന് ഒരു മെസ്സേജ് കൂടെ ഇട്ടിട്ട് ഞാൻ ഫോൺ ഓഫ് ആക്കി വച്ചു….

13:23

ശ്രീടെ ഫോൺ വന്ന് അമ്മു ഫോൺ എടുത്തു

അമ്മു : പറ മോളെ

ലൗഡ് സ്പീക്കർ ഇട്ട് അമ്മു ഫോൺ ബെഡിലേക്ക് ഇട്ടു

ശ്രീ : അതേ വൈകീട്ട് വീട്ടിലേക്ക് വാ

അമ്മു : എന്താ കാര്യം

ശ്രീ : നിന്റെ കെട്ടിവന് എന്തോ പറയാൻ ഒണ്ടെന്ന്…

അമ്മു : ശ്രീ

ശ്രീ : എന്താ

അമ്മു : ഇന്നലെ രാത്രി ഒന്നരക്ക് റോഡിൽ നിക്കുന്നടി അവൻ

അമ്മു തേങ്ങാൻ തൊടങ്ങി

ശ്രീ : ഏത് നിന്റെ ഫ്ലാറ്റിന്റെ മുന്നിലാ

അമ്മു : അതേന്ന്

ശ്രീ : എന്നിട്ട്

അമ്മു : ഞാൻ ദേഷ്യപ്പെട്ട് ഓടിച്ച് വിട്ടു

ശ്രീ : എടി പാവം ഡീ

അമ്മു : ഞാനെ ബാഗ് പാക്ക് ചെയ്യാ 😝

ശ്രീ : അത് പൊളിച്ച് വാ വാ

അമ്മു : അവൻ നന്നാവണ്ട ഇങ്ങനെ തന്നെ പോട്ടെ… നന്നാക്കാൻ നിന്നാ എന്റെ ലൈഫ് കോഞ്ഞാട്ട ആവും… എന്തിനാ…….. 😂

ശ്രീ : നല്ല കാര്യം വാ. വാ…

അമ്മു : അതേ ആരോ വന്നിട്ടുണ്ട് ഞാൻ വിളിക്കാ ചി വരാ

ശ്രീ : ഓക്കേ മുത്തേ വാ വാ

അമ്മു ഫോൺ കട്ടാക്കി പോയി ഡോർ തൊറന്നു

പത്മിനി ചിരിച്ചോണ്ട് നിക്കുന്നു

അമ്മു : വാ വാ 😂

പത്മിനി ഉള്ളിലേക്ക് കേറി