പത്മിനി : അടിച്ച് നോക്ക് ഒന്ന് 😡
നന്ദൻ : എന്തിന് നീയും ഞാനും എന്ത് ബന്ധം നിന്നെ വേണേ അവൻ നേരാക്കട്ടെ
അമ്മു : ഒന്ന് നിർത്തോ എല്ലാരും… പപ്പാ നീ വാ നമ്മക്ക് പോവാ…..
അമ്മു പത്മിനിടെ കൈ പിടിച്ച് വലിച്ചു….
സൂര്യ : നീ എങ്ങോട്ട് മുണ്ടൊക്കെ ഉടുത്തിട്ട്
നന്ദൻ : വെറുതെ ഒരു പെണ്ണ് കെട്ടാൻ ഓക്കെ ടൈം ആയില്ലേ അതോണ്ട് 😉… നീ എന്ത് ഊമ്പാ അവള് പറയുന്നതൊക്കെ കേട്ടോണ്ട് നിക്കണേ….
> പപ്പടെ കൂടെ പോയെങ്കിലും പെട്ടെന്ന് തന്നെ രണ്ട് പേരും ഫ്ലാറ്റിലേക്ക് തിരിച്ച് വന്നു…
അമ്മു : പപ്പ
പത്മിനി : എന്താ അമ്മു
അമ്മു : ഒന്നും തോന്നല്ലേ ടാ നീ ഇങ്ങനെ എല്ലാരോടും എനിക്ക് വേണ്ടി വഴക്കിന് പോണ്ട ശിവക്ക് അത് ഇഷ്ട്ടാവില്ല
പത്മിനി :ആര് പറഞ്ഞു അവന് ഇവരെ ഒന്നും ഇഷ്ട്ടെ അല്ല എന്തിന് ഇന്ദ്രജിത്തിനെ പോലും അവന് വലിയ താൽപ്പര്യം ഇല്ല പിന്നെ ഫ്രണ്ട് ആയി പോയ കൊണ്ടാ രാമു അവൻ വിളിക്കുമ്പോ കൂടെ പോവുന്നെ
അമ്മു : അത് നിന്റെ വെറും തോന്നലാ അവന്മാര് രണ്ടും ഒരു ത്രാസില് വച്ചാ മാറില്ല അത്രക്ക് ക്ളോസ് ആണ്…. പിന്നെ രാമു അങ്ങനെ പറഞ്ഞാ അത് നിന്നോട് കള്ളം പറഞ്ഞതാ അവൻ പോവുന്ന വരെ ഇവന്മാര് രണ്ടും ആയിരുന്നു ഒറ്റ കെട്ട്
പത്മിനി ഒരു പുച്ഛം ഇട്ടു….
ആറ് മണി ആയപ്പോ ഫ്ലാറ്റിലെ കോളിങ് ബെൽ അടിച്ച ഒച്ച കേട്ടു…
അമ്മു പോയി തൊറന്ന് നോക്കി
അമ്മ ഹാൻഡ് ബാഗ് പിടിച്ച് അവളെ നോക്കി ചിരിച്ചു….
അമ്മു : 🙄
അമ്മ : വന്നോട്ടെ
അമ്മു : വേണ്ട
പത്മിനി : 😍
അമ്മ : മാറി നിക്കടി….
അമ്മു അമ്മേ കെട്ടിപ്പിടിച്ചു
അമ്മ അവളെ പിടിച്ചോണ്ട് ഉള്ളിലേക്ക് കേറി….
അമ്മു ഡോർ ലോക്ക് ചെയ്തു….
അമ്മു : ഇപ്പഴെങ്കിലും വരാൻ തോന്നിയത് ഭാഗ്യം 😝
അമ്മ : ദേ വാശി കള മോനെ അവൻ ഒറക്കം ഇല്ലാതെ നടക്കാൻ തൊടങ്ങിട്ട് ഒരാഴ്ച ആയിട്ടൊ
അമ്മു : ഇല്ല ആന്റി അത് മാത്രം എന്നോട് പറയല്ലേ….
അമ്മ : എന്ന് വച്ചാ നീ ഇനി അങ്ങോട്ട് വരുന്നേ ഇല്ലെന്നാ
ഇഷ്ട്ടം ഇല്ലെങ്കി വിട്ടേക്ക് ആന്റി… പത്മിനി കേറി പറഞ്ഞു…
അമ്മ അവളെ ഒന്ന് കണ്ണുരുട്ടി നോക്കി….
അമ്മു : ഇല്ല ആന്റി അവന് വല്ലാത്ത ജാതി അഹങ്കാരം ആണ്… അങ്ങനെ വിട്ടാ പറ്റില്ലല്ലോ…
അമ്മ : മോനെ ദേ ഒറ്റ കാര്യം നീ ഓർത്ത് നോക്ക് നിങ്ങളെ തമ്മില് പിരിക്കാൻ നോക്കുന്ന ഒരുപാട് ആൾക്കാർ ഒണ്ട് എനിക്കറിയാ…. അത് നീ പറഞ്ഞില്ല പോട്ടെ അവൻ പോലും പല കാര്യവും എന്നോട് മറക്കുന്നുണ്ട്….
അമ്മു : 🥺
അമ്മ : ഒറ്റ കാര്യം ഓർത്ത് നോക്ക് മോനെ നീ, അവന് നിന്നെ എന്ത് ഇഷ്ട്ടാ അറിയാലോ അപ്പൊ നിനക്ക് സങ്കടം വന്നാ അവന് സഹിക്കോ
അമ്മു ഒന്നും പറഞ്ഞില്ല
അമ്മ : അവനായിട്ട് അങ്ങോട്ട് പോയതല്ല എരന്ന് വന്ന് വാങ്ങിയതാ എല്ലാ എണ്ണവും… ആദ്യം അറിഞ്ഞപ്പോ എനിക്ക് ഷോക്ക് ആയിരുന്നു പിന്നെ വിചാരിച്ചപ്പോ എന്റെ മോന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല… വേണേ നമ്മക്ക് നല്ല പണി കൊടുക്കാ
നല്ല അമ്മ 🤣…. സ്വന്തം മോനെ ക്രിമിനൽ പരിപാടി ചെയ്യാൻ സപ്പോർട്ട് ചെയ്യുന്ന അമ്മ നിങ്ങള് ഒരു ടീച്ചർ അല്ലെ കഷ്ട്ടം പത്മിനി തികച്ചും വെറുപ്പും പുച്ഛത്തോടെം പറഞ്ഞു….
അമ്മു : പപ്പാ
അമ്മു അവളെ ദേഷ്യത്തോടെ നോക്കി
പത്മിനി : നീ ചുമ്മാ ഇരി അമ്മു കഷ്ട്ടം ഒണ്ട് ആന്റി…. ഒരു ടീച്ചർ ആയിട്ട് നിങ്ങള് പറയാൻ പറ്റിയ ബെസ്റ്റ് ഡയലോഗ്… നിങ്ങടെ മോൻ ക്രിമിനൽ ആണ് വെറും ക്രിമിനൽ അല്ല സൈക്കോപാത്ത്…. 😡
അമ്മ : മോളെ നീ
പത്മിനി : വേണ്ട നിങ്ങക്ക് നാണം ഇല്ലേ ഒരു ക്രിമിനലിന് വേണ്ടി ഒരു പാവം കുട്ടിയെ വീണ്ടും കുഴിയില് തള്ളി ഇടാൻ…
അമ്മ : 🥺
അമ്മു : പപ്പാ നിർത്താൻ…. നിനക്ക് ഇതില് സംസാരിക്കാൻ റൈറ്റ്സ്സില്ല…
പത്മിനി : എനിക്ക് റൈറ്റ് ഒണ്ട് അമ്മു നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്…
അമ്മു : ആയിക്കോട്ടെ പക്ഷെ നിനക്ക് ആന്റിയോട് ഇങ്ങനെ പറയാൻ റൈറ്റ് ഇല്ല….
അമ്മ ബാഗ് എടുത്ത് വെളിയിലേക്ക് എറങ്ങി….
അമ്മു : ആന്റി സോറി ആന്റി അവള്
അമ്മ : കൊഴപ്പം ഇല്ല സോറി….ബുദ്ധിമുട്ട് തന്നതില്…
