സൂര്യ : ഞാൻ എന്ത് ചെയ്യാൻ എനിക്ക് വൈയ്യ ഈ പീക്കിരിക്ക് വേണ്ടി കണ്ടവന്റെ അടി കൊള്ളാൻ
കുട്ടു : പോടാ തെണ്ടി… 😡
അവൻ ചാടി കുത്തി വണ്ടി എടുത്ത് പോയി
സൂര്യ അത് നോക്കി ചിരിച്ചോണ്ട് നിന്നു…
ശ്രീ : എന്തെങ്കിലും ചെയ്യ് ടാ അവൻ നിന്റെ അനിയൻ ആണ് മറക്കണ്ട
സൂര്യ : 🙄അയ്യോ ഒന്നും ചെയ്യണ്ട എന്നാണ് ഓഡർ…
ശ്രീ : ഓ ഓഡർ വന്നോ അപ്പൊ സീൻ കാണില്ല…😁
> 19:23 കുട്ടൂന്റെ ബൈക്ക് സൂര്യടെ വീടിന്റെ ഉള്ളിലേക്ക് കേറി വന്നു
അവടെ അപ്പൊ അമ്മു ശ്രീ സൂര്യ റെമോ നന്ദൻ ആണ് ഒണ്ടായിരുന്നത്….
കുട്ടു ചാടി തുള്ളി വീട്ടിലേക്ക് കേറി പോയി…
ശ്രീ : എന്താടാ ലോട്ടറി അടിച്ചാ
കുട്ടു : ലോട്ടറി അടിച്ചടി 🤣
സൂര്യ : 😌
അമ്മു : എന്താ ടാ 😊
സൂര്യ : വേറെ എന്ത് ചെക്കന്റെ കല്യാണം ആയി….
അമ്മു : 😨 എന്ത് അവളൊരു ഞെട്ടലോടെ ചോദിച്ചു
കുട്ടു അമ്മൂന്റെ കൈക്ക് പിടിച്ചു
കുട്ടു : അച്ഛനും അമ്മേം ശിവേട്ടന്റെ വീട്ടില് പോയി കാര്യം പറഞ്ഞു… 🤣
അമ്മു : ഹേ 😊😂
കിട്ടു : അതേന്ന്
ശ്രീ : 😂 എങ്ങനെ
അവളൊരു ചിരിയോടെ ചോദിച്ചു… കാര്യം അറിയാൻ ശ്രീക്ക് വല്ലാത്ത ആകാംശ….
കുട്ടു : ചേട്ടൻ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു
അമ്മു : 😌…… 😏
കുട്ടു : ചേട്ടൻ മുത്ത്…
ശ്രീ : എന്തെന്ന്
കുട്ടു : ചേട്ടൻ ശെരിക്കും അമ്മേ വിളിച്ച് കൊളം ആക്കി വിട്ടു അവന് ഇന്ന പോലെ വല്യച്ഛന്റെ മോളെ ഇഷ്ട്ടാ അവക്ക് വേറെ കല്യാണം ആലോചിക്കുന്നു എന്ന് ചെക്കൻ പ്രാന്ത് പിടിച്ച് നടക്കാ എന്ന്
ശ്രീ : അയ്യോ വെഷം വെഷം ഉം ബാക്കി പറ
കുട്ടു : ആദ്യം അമ്മ ചെറിയ ലാഗ് ഇട്ടു പിന്നെ ചേട്ടൻ ഒരു ഡയലോഗ് പറഞ്ഞു
ശ്രീ : ആ കുത്തി കുത്തി …. വെഷം കുത്തി പറ പറ 🤣
കുട്ടു : എനിക്ക് ഒരേ അനിയനെ ഉള്ളു അവൻ സന്തോഷത്തോടെ അല്ലെങ്കിലും ജീവനോടെ കാണണം എന്നാ എന്റെ 🤣 എന്റെ 🤣🤣🤣🤣 അയ്യോ
അവൻ മുഴുവിപ്പിക്കാൻ പറ്റാതെ പൊട്ടിച്ചിരിച്ചു….
അമ്മു : പറ
കുട്ടു : ജീവനോടെ വേണം എന്നാ എന്റെ ആഗ്രഹം എന്ന്….
ശ്രീ : ബെസ്റ്റ് 😂
കുട്ടു : ചേട്ടാ എന്റെ ചേട്ടാ….
അമ്മു : മതി മതി.. ഒരു ചേട്ടൻ…. ഇതാണോ വലിയ കാര്യം… 🤣
റെമൊ : എന്നാ കല്യാണം നിക്കറി മുള്ളി
കുട്ടു : കല്യാണം ഒന്നും ഇല്ല ജസ്റ്റ് ഈ കല്യാണം മൊടക്കാൻ വേണ്ടി മാത്രം….
സൂര്യ : ചെക്കൻ ചേട്ടന്റേം അളിയന്റേം കൂട്ടം കേട്ട് അവൾടെ വീട്ടി പോയി ഷോ ഇട്ടിട്ടാ വന്നിരിക്കുന്നെ കോപ്പൻ
കുട്ടു : എടാ ലൊട്ടെ ചേട്ടൻ ശിവേട്ടൻ അവര് പറഞ്ഞാ പിന്നെ മേലും കീഴും നോക്കാൻ ഒണ്ടോ അവർടെ പവർ ഉഫ് മാസ് 😉
സൂര്യ : ഉവ്വ് ഇപ്പൊ നമ്മള് ഔട്ട്
കുട്ടു : അയ്യോ അങ്ങനെ പറയല്ലേ മുത്തേ എന്റെ കല്യാണത്തിന് നീയും ഇവളും കൂടെ ഒരു വലിയ അഞ്ച് പവന്റെ മാല ദേ ഈ കഴുത്തില് ഇട്ടോ
സൂര്യ :പ്പ ചാവ് പോയിട്ട്…. . .
> ഇതേ സമയം പത്മിനിടെ മണ്ടക്ക് ഇട്ട് ആദ്യത്തെ കൊട്ട് കൊടുത്ത സന്തോഷത്തിൽ ഞാൻ ബെഡിൽ കാല് നീട്ടി കണ്ണടച്ച് കെടന്നു…
> സമയം രാത്രി ഒരു മണി ഒറക്കം വരാതെ അമ്മു തിരിഞ്ഞും മറിഞ്ഞും കെടന്നു….
ഫോൺ എടുത്ത് സമയം നോക്കി ഒന്നേ അഞ്ച്….
നെറ്റ് ഓൺ ആക്കി നോക്കിയതും ആദ്യം വന്ന നോട്ടിഫിക്കേഷൻ indru_ added to their story
കൊറേ കാലത്തിന് ശേഷം ആണ് ഇങ്ങനെ ഒന്ന് വരുന്നത് അമ്മു അത് എടുത്ത് നോക്കി
അവർടെ മാത്രം ആയിട്ടുള്ള ബീ എം ന്റെ ബാക്ക് സീറ്റിൽ നിന്ന് ഗ്ലാസ് വഴി ചന്ദ്രനെ സൂo ചെയ്തിട്ടുള്ള വീഡിയോ അതിന്റെ ബാഗ്രൗണ്ട് സോങ് ഇങ്ങനെ
“അർത്ഥങ്കൾ തേടി പോകാതെ അഴഗ് അലിന്ത് പോകും അമ്പേ നീ വിട്ട് പോകാതെ ഉയിറും ഉറൈന്ത് പോകും….
എന്നോട് ഇറ്ന്തവൾ ഇപ്പോത് ഇല്ലയെ ഇങ്കേ ഇറ്ന്തവൾ ഇൻട്രില്ലയേ എന്നോട് ഇരുന്തവൾ ഇപ്പോത് ഇല്ലയെ ഇരുത്തിയിൽ ഇറ്ദയം ഇറ്കിയെ ഇറ്ക്ക്തേ “
അമ്മുന്റെ നെഞ്ച് ഒരു നിമിഷം പെടഞ്ഞു….
ചെരിഞ്ഞ് കെടക്കുന്ന അവളുടെ കണ്ണിലെ കോണിൽ കൂടെ കണ്ണീർ അവൾ പോലും അറിയാതെ ഒഴുകി എറങ്ങി….
തേങ്ങി പൊട്ടി ഉള്ള കരച്ചൽ ആയി മാറാൻ വലിയ സമയം അവക്ക് വേണ്ടി വന്നില്ല….
> അടുത്ത ദിവസം അച്ചു ജാനു രണ്ട് പേരും ചെറിയ ഒരു വെക്കേഷൻ അടിക്കാൻ ദുബായ് വരെ പോവാ….
