സൂസി : ആ
ഞാൻ : കുടിക്ക്
സൂസി എന്നെ വളരെ സ്നേഹത്തോടെ നോക്കി ഇരുന്നു….
ഞാൻ : ഇങ്ങനെ നോക്കല്ലേ…പേടിക്കണ്ട വെഷം ഒന്നും ഇല്ല അതില് 😊
സൂസി : ഒന്ന് പോ ഇന്ദ്രു നീ…
എന്താ പോവാത്തെ നീ ഞാൻ സ്ട്രോ വലിച്ചോണ്ട് ചോദിച്ചു…
സൂസി : തോന്നീല്ലാ…
ഞാൻ : ഉം… ശെരി എനിക്ക് ടൈം ആയി ഞാൻ പോട്ടെ
സൂസി : എങ്ങോട്ടാ
ഞാൻ : വീട്ടിലോട്ട്
സൂസി : ഏത് വീട്ടിലേക്ക്
ഞാൻ : ഇസ് സൂര്യടെ വീട്ടിലേക്ക് അങ്ങനെ പറഞ്ഞാലല്ലേ അറിയൂ 😊
സൂസി : അപ്പൊ അങ്ങോട്ട്
ഞാൻ : ഇല്ല രണ്ട് ദിവസം ഇവടെ ആണ്, പണി ഒണ്ട്….
സൂസി : കൊറച്ച് ടൈം ഒണ്ടോ എന്റെ കൂടെ സ്‌പെന്റ് ചെയ്യാൻ
ഞാൻ : ഉം… ടൈം ഇല്ല ടാ സോറി
സൂസി : പ്ലീസ് പ്ലീസ്….
എന്താവും ഇനി മൂർക്കൻ തുപ്പാൻ പോവുന്നെ ഞാൻ ഓർത്തു….
ഞാൻ : ശെരി വാ
സൂസി : ഫൈൻ വാ….😊
ഞാൻ : നിക്ക് എന്റെ ലാപ്ടോപ് വാങ്ങിച്ചിട്ട് വരാ…
പിന്നെ ഞാൻ അവൾടെ കൂടെ കാറിൽ കേറി പോയി
സൂസി നേരെ ബീച്ചിലേക്ക് വണ്ടി വിട്ടു….
കൊറേ നേരം ഞാൻ തെര നോക്കി നിന്നു…
സൂസി : എന്നെ കൊല്ലാൻ തോന്നുന്നുണ്ടോ നിനക്ക്
എന്തിന് ഒരു ചെറിയ അത്ഭുതത്തോടെ നോക്കി ഞാൻ അവളെ നോക്കി ചോദിച്ചു…
സൂസി : ഞാൻ അല്ലെ എല്ലാം ചെയ്തത്
ഞാൻ : എന്ത് 🙄
സൂസി : ഞാൻ പറഞ്ഞ കൊണ്ടല്ലേ അമൃത
ഞാൻ : നോ അങ്ങനെ ഒന്നും വിചാരിക്കല്ലേ നീ ഒരിക്കലും ഇതിന് കാരണം അല്ല…. ഞാൻ കൺഫസ്സ് ചെയ്ത കൊണ്ടാ… അത് വിട് … പോയത് പോയി
സൂസി : നീ ചെയ്തത് അവക്ക് കൂടെ വേണ്ടി ആണെന്ന് അവളെന്താ ആലോചിക്കാത്തേ
ഞാൻ : പറഞ്ഞിട്ട് കാര്യം ഇല്ല എത്ര സ്നേഹിച്ചാലും ചെലത് നമ്മളെ വേദനിപ്പിക്കും…
സൂസി : അമൃത എത്രാമത്തേ വട്ടാ ഇങ്ങനെ നിന്നെ വേദനിപ്പിക്കുന്നെ….
ഞാൻ : പോവാ നമ്മക്ക് പ്ലീസ്
സൂസി : എന്റെ കൂടെ വരുന്നോ
ഞാൻ : വരായിരുന്നു പക്ഷെ വേണ്ട ശെരി ആവില്ല
സൂസി : ഒരു ശെരി കേടും ഇല്ല… നീ വന്നെ
അവളെന്റെ കൈ പിടിച്ച് വലിച്ചു….
ഞാൻ : വേണ്ട സൂസൻ നീ കാരണം ആണ് ഞാൻ വെഷമിക്കുന്നത് എന്നൊരു തോട്ട് അല്ലെ നിനക്ക് അത് വേണ്ട…. ഇത് ഞാൻ ചെയ്ത തെണ്ടിത്തരത്തിന്റെ ആണ്…
ഞാൻ ഫോൺ എടുത്ത് ഡയൽ ചെയ്തു….
ഞാൻ : ആ ടാ ബീച്ചിലോട്ട് വാ ബ്രോ….ശെരി പെട്ടെന്ന്
സൂസി : എന്താ എങ്ങോട്ടാ
ഞാൻ : ഞാൻ വാഗമൺ പോവാ വൈകീട്ട് അതാ….
സൂസി : ഒറ്റക്കാ
ഞാൻ : അല്ല ഫ്രണ്ട്സ്സ് ഒണ്ട്….
സൂസി : ഞാനും വന്നോട്ടെ
ഞാൻ : അയ്യോ ഞങ്ങള് കാറിലാ പോവുന്നെ ഫിൽ ആണ്….
സൂസി : ശെരി പോയിട്ട് വാ എന്നാ വരുന്നേ
ഞാൻ : നാളെ വൈകീട്ട് വരും…. ഒരു ഷൂട്ട് ഒണ്ട്
സൂസി : ശെരി….
അവൾടെ കണ്ണ് നെറഞ്ഞു…
സൂസി : ഇന്ദ്രു ഇത്….
അവളെന്റെ ചെവി പിടിച്ച് പറഞ്ഞു….
എന്റെ ചെവിയിലെ ബ്ലു സ്റ്റോൺ വച്ച കമ്മൽ കണ്ട് സൂസി ചോദിച്ചു….
ഞാൻ : നോക്കണ്ട നിന്റെ തന്നെ
സൂസി : ഇത് ഇപ്പഴും
ഞാൻ : നിന്റെ കുടുക്ക പൊട്ടിച്ച് വാങ്ങി തന്നതല്ലേ എനിക്ക്….
സൂസി : 🥺 🥹
പെട്ടെന്ന് അവളെന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു….
സൂസി : ഇന്ദ്രു നിനക്ക് എന്നെ കെട്ടികൂടെ ടാ പ്ലീസ്….
സൂസി കരഞ്ഞോണ്ട് പറഞ്ഞു..
സൂസി : എത്ര വിടാൻ നോക്കിയാലും നീ എന്റെ അസ്ഥിക്ക് കേറി പിടിക്കുന്നെ…. പ്ലീസ്
ഞാൻ : സൂ ഞാൻ പറഞ്ഞു… എനിക്ക് ഒരാളെ ലൈഫിൽ ഒള്ളൂ അത് അവടെ പെണങ്ങി ഇരിപ്പുണ്ട്…. 😂
അമൃത… 😡 എന്റെ ജീവിതത്തിൽ ഇത്രയും വലിയ മണ്ടിയെ ഞാൻ കണ്ടിട്ടില്ല…. സൂസി പല്ല് കടിച്ചോണ്ട് പറഞ്ഞു
ഇന്ദ്ര നിനക്ക് അറിയോ നിന്നെ പോലെ ഒരു ജെം അവളെ പോലെ ഒന്നല്ല ഡിസർവ് ചെയ്യുന്നത് നിന്നെ പൊന്ന് പോലെ സ്നേഹിക്കുന്ന ഒരാളെ ആണ്….നിനക്ക് മാച്ച് ഞാൻ അല്ലെ പ്ലീസ്….
ഞാൻ : നിനക്ക് തോന്നുന്നതാ ഡീ ഞാൻ വളരെ മോശം ആണ്….
സൂസി : മതി നീ എത്ര മോശം ആയാലും ഞാൻ സഹിച്ചു… Let me, don’t make me beg anymore daa…. 😞
ഞാൻ : ഡീസർവ് ചെയ്യുന്ന ആളെ കേട്ടാ അതെന്താ
സൂസി : സ്നേഹിക്കുന്ന കെയർ ചെയ്യുന്ന ഒരു ഗുഡ് പാർട്ണർ ആവാൻ നിന്റെ ബാഡ് ടൈമിൽ കൂടെ നിക്കാൻ അതൊക്കെ അല്ലെ നല്ല പാർട്ടണർ ചെയ്യണ്ടത്….ഡിസർവ് ചെയ്യാ എന്നതിന്റെ അർത്ഥം അതല്ലേ….
