അമ്മു : 😣 പപ്പാ പ്ലീസ് ഒന്ന് നിർത്ത്….എനിക്ക് കേക്കണ്ട അവന്റെ കാര്യം….
പത്മിനി : ശെരി ശെരി… 😊
പത്മിനി എണീറ്റ് അമ്മൂന്റെ അടുത്ത് പോയി ഇരുന്നു
അമ്മൂന്റെ തോളിൽ കൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു….
പത്മിനി : ഇങ്ങനെ സങ്കടപെടല്ലേ കുട്ടാ നമ്മക്ക് പൊറത്ത് പോയിട്ട് വരാ….
അമ്മു : ഞാൻ ഇല്ല പപ്പാ പ്ലീസ്
പത്മിനി : അങ്ങനെ പറയല്ലേ മുത്തേ….ദേ ഗിൾട്ടി ആയ അവൻ ശിവടെ കൂടെ കറങ്ങാൻ പോയിരിക്കാ അപ്പൊ ഇത്ര അനുഭവിച്ച വിക്റ്റിമായ നീ ഇങ്ങനെ വീണ്ടും സങ്കടപ്പെട്ട് ഇരിക്കുന്നത് ശെരി ആണോ…
അമ്മു : ഞാൻ ആരോടും മത്സരത്തിനില്ല… Let him enjoy…
പത്മിനി : ഞാൻ നിന്റെ ആരാ
അമ്മു അവളെ ഒന്ന് നോക്കി
പത്മിനി : പറ
അമ്മു : നീ എന്റെ ഫ്രണ്ട് 😑
പത്മിനി : ആണല്ലോ അപ്പൊ നിന്നെ ഓക്കേ ആക്കാൻ ഒള്ള ചൊമതല എനിക്കാ….
അമ്മു : ഞാൻ ഇല്ല പപ്പാ എന്നെ വിട്…
പത്മിനി : ശെരി അപ്പൊ ഞാൻ ഇനി തന്നെ ശല്യം ചെയ്യാൻ വരുന്നില്ല… ഓ എനിക്ക് ഇയാൾടെ ഫ്രണ്ട്‌സ്നെ പോലെ വലിയ പാർട്ടി ഹോസ്റ്റ് ചെയ്യാൻ ഒള്ള സെറ്റപ്പില്ല എന്നാലും നിന്നെ ഓക്കേ ആക്കാൻ പറ്റും… ഇയാക്ക് വേണ്ടെങ്കി വേണ്ട…
അമ്മു : അതൊന്നും അല്ല പപ്പാ എനിക്ക് പോവാൻ താൽപ്പര്യം ഇല്ല… എന്നെ ഒന്ന് മനസ്സിലാക്ക് നീയെങ്കിലും….
പത്മിനി : ഒന്നും ഇല്ല നീ വാ ടാ കുട്ടാ 😊
അമ്മു അവൾടെ നിർബന്ധത്തിന് വഴങ്ങി ഡ്രസ്സ് മാറാൻ പോയി….
ഡീ ഇവക്ക് എന്താ ഡീ ഇത്ര വാശി ഇത് വല്ലാത്ത റോങ് ആണേ അന്ന് വീട്ടില് വച്ച് ഇന്ദ്രനെ നോക്കിയും പറഞ്ഞു….
അമ്മു ദേഷ്യത്തോടെ അവളെ നോക്കി….
അമ്മു : ആ നാറിയെ വച്ച് എത്രെ ബേധം ആണ്….
അമ്മു : നീ ഡ്രസ്സ് മാറിക്കേ സോനു
സോന : ഞാൻ ഒന്നും ഇല്ല…
അമ്മു : പ്ലീസ് വാടി എനിക്ക് എന്തോ പോലെ….
സോന : വേണ്ട ഡീ
അമ്മു : വാ ഡീ പ്ലീസ്
സോന : എന്ത് ശല്യം ആണ് അമ്മു ഇത്
സോന ബാഗ് തൊറന്ന് ഡ്രസ്സ് എടുത്തു….
> ഷബീർ ബായ്ടെ വീട്ടിൽ പട്ടർടെ മടിയിൽ കെടന്ന് ഫോൺ നോക്കിക്കൊണ്ട് ഇരുന്ന എനിക്ക് ചാത്തന്റെ ദൂദ് വന്നു…
അപ്പൊ തന്നെ സോനെ ഞാൻ വിളിച്ചു….
സോന കോൾ കട്ടാക്കി എനിക്ക് മെസേജ് ഇട്ടു… എന്താന്ന്
ഞാൻ : എവടെ പോവാ….
സോന : അറിഞ്ഞൂടാ….
ഞാൻ : ആരാ കൂടെ ഒള്ളെ
സോന : പത്മിനി!
😳
ഞാൻ കാർ എടുത്ത് നേരെ സൂസിടെ ഫ്ലാറ്റിലേക്ക് ഓടി….
കോളിങ് ബെൽ അടിക്കാൻ നിക്കാതെ ഞാൻ ഡോറിൽ ആഞ്ഞ് ആഞ്ഞ് തട്ടി…
അർജുൻ വന്ന് തൊറന്നു….
എവടെ ഞാൻ കണ്ണോണ്ട് ആക്ഷൻ കാട്ടി….
ഉള്ളിലേക്ക് കണ്ണ് കാട്ടി അവൻ പറഞ്ഞു…
ഞാൻ അവൾടെ റൂമിലേക്ക് ഓടി….
എന്നെ കണ്ടതും സൂസി ഹെഡ് സെറ്റ് മാറ്റി എണീറ്റു
ഞാൻ ശ്വാസം വിട്ട് അവളെ നോക്കി…. അവടെ ചെയറിൽ ഇരുന്നു….
സൂസി കണ്ണ് പൊക്കി എന്താ ചോദിച്ചു…
ഞാൻ : ചുമ്മാ കാണാൻ
സൂസി :😳
ഞാൻ : ഇവടെ വരെ വന്നപ്പോ കാണാൻ….വരാൻ പാടില്ലേ
സൂസി : always welcome 😍 . . .
> ആറ് മണിയോടെ അമ്മു ഒക്കെ തിരിച്ച് വന്നു….
പത്മിനി അവരെ കൊണ്ടാക്കി തിരിച്ച് പോയി….
അയ്യോ എന്ത് ഊള ഡ്രൈവിങ് ആടി അവള് സോഫയിലേക്ക് ഇരുന്നോണ്ട് സോന പറഞ്ഞു….
അമ്മു ബാഗ് എടുത്ത് സോഫയിൽ ഇട്ടിട്ട് വെള്ളം കുടിക്കാൻ പോയി….
പെട്ടെന്ന് ഒരു കോളിങ് ബെൽ ഒച്ച കേട്ടു….
അവര് രണ്ട് പേരും അങ്ങോട്ട് നോക്കി….
അമ്മു എണീറ്റ് പോയി ഡോർ തൊറന്നു….
അമ്മു ആളെ കണ്ട് ഒന്ന് അത്ഭുതപെട്ടു…
എന്നാ പെട്ടെന്ന് തന്നെ അമ്മു ചിരിച്ചോണ്ട് അയാളെ നോക്കി…
അമ്മു : വരൂ അങ്കിൾ….😊
(വന്നത് സോനടെ അച്ഛൻ കറിയാച്ഛൻ ആയിരുന്നു….)
അമ്മു ചിരിച്ചോണ്ട് പറഞ്ഞു…
പുള്ളി മടിച്ച് മടിച്ച് പറഞ്ഞു….
എന്നാ അയാളെ കണ്ട് സോന കരയാൻ തൊടങ്ങി….
കറി ഉള്ളിലേക്ക് കേറി സോനെ ഒന്ന് ദയനീയം ആയി നോക്കി
സോന കരഞ്ഞോണ്ട് ഉള്ളിലേക്ക് ഓടി…
അമ്മു പിന്നാലെ നടക്കാൻ തൊടങ്ങിയതും പുള്ളി അവളെ വിളിച്ചു
അമ്മു ഒന്ന് നിന്നു
കറി : ഞാൻ ഒരു പ്രശ്നം ഒണ്ടാക്കാൻ വന്നതല്ല…
അമ്മു : 🥺
കറി : എനിക്ക് അവളോട് സംസാരിക്കണം ഒന്ന്
അമ്മു : ഞാൻ വിളിക്കാ അങ്കിളെ😊
അമ്മു പോയി കൊറച്ച് കഴിഞ്ഞതും സോനെ വിളിച്ചോണ്ട് വന്നു
