വധു is a ദേവത – 26 1

നീ ഒണ്ടാക്കും

അവളൊന്ന് തിരിഞ്ഞ് നോക്കി

നന്ദൻ നടന്ന് ഞങ്ങടെ നേരെ വന്നു

നന്ദൻ ഇടുപ്പില് കൈ വച്ച് അവളെ നോക്കി

നന്ദൻ : ആര് ഡീ നീ രാമന്റെ വൈഫ് അത്ര തന്നെ ഒരുപാട് കേറി വറക്കാൻ നിക്കല്ലേ മോളെ പൊള്ളി പോവും

പൊള്ളിക്കടാ 😡

അവള് കലി തുള്ളി അവന്റെ നേരെ പോയി

നന്ദൻ : നിർത്തടി നിന്റെ ചാട്ടം അവന്റെ നെഞ്ചത് മതി ഒറ്റ അടി പപ്പ പപ്പായ വീണ പോലെ ആവും ചെയ്യാത്തത് അതിന്റെ കാര്യം ഇല്ലാത്ത കൊണ്ടാ… അവൻ പറയുന്നത് നിനക്ക് കേട്ടൂടെ അവന്റെ ഭാര്യ അവൻ ഒണ്ടാക്കും നീ ഊമ്പണ്ട

ദേ നിന്റെ തള്ളയോട് സംസാരിക്കുന്ന പോലെ എന്നോട് പറഞ്ഞാ ഒണ്ടല്ലോ പത്മിനി കൈ ചൂണ്ടി അവന്റെ നേരെ അലറി

നന്ദൻ : മര്യാദക്ക് ആണേ മര്യാദ തരും നിന്നെ രണ്ട് വിട്ടാ പോലും ഒരുത്തനും ചോദിച്ചു വരില്ല എന്തിന് നിന്റെ കെട്ടിയവൻ പോലും 😏… മേലാ അവളെ കേറി ഉപദേശം ഊമ്പാൻ നിന്നാ നോക്കിക്കോ

പത്മിനി : അത് പറയാൻ നീ ആരാടാ…ഞാൻ എനിക്ക് സൗകര്യം ഒള്ളത് ചെയ്യും

നന്ദൻ : നിന്നെ ഒഴിവാക്കി തരാൻ രാമൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ചെയ്യട്ടെ അപ്പൊ പറ ഡി ദേ ഞങ്ങള് ചെയ്ത കാര്യങ്ങള് വച്ച് നിന്നെ അവന്റെ ലൈഫിന്ന് ചവിട്ടി കളയാൻ വലിയ സീൻ ഇല്ല പൂ പറിക്കുന്ന സീൻ ചെയ്യാത്തത് ഒരു പെണ്ണിന്റെ ലൈഫ് അല്ലെ എന്ന് ഇവൻ പറഞ്ഞ കൊണ്ടാ… അല്ല മോളെ നീ ഇവൻ അവൾടെ ജീവിതം നശിപ്പിച്ചു പറഞ്ഞല്ലോ അപ്പൊ രാമുന്റെ ലൈഫ് നിനക്ക് കത്തിച്ച് കരി ആക്കാ വാട്ട് ദ ഫക്ക് 😂…. വാട്ട് ദ ഹോളി ഫക്ക്… 😡

ഞാൻ : നന്ദ കൂൾ നീ പോയി വണ്ടി എടുത്തോണ്ട് വാ….

ഞാൻ അവനെ ഉന്തി തള്ളി വിട്ടു….

ഞാൻ : പത്മിനി പ്ലീസ് പ്ലീസ് ഇത് ഭീഷണി അല്ല അപേക്ഷ ആണ് എനിക്ക് അമ്മു ഇല്ലാതെ ഒരു ലൈഫ് ഇല്ല ദയവ് ചെയ്ത് കൊളം ആക്കരുത് ഐ ബെഗ്ഗ്…. 🙏

പത്മിനി : നിനക്ക് തട്ടി കളിക്കാൻ ഞാൻ അവളെ വിട്ട് തരില്ല

ഞാൻ ഒരു സെക്കന്റ്‌ ആലോചിച്ചു….

ഞാൻ : ശെരി ഡയറി ഒണ്ടേ രണ്ട് കാര്യം എഴുതി വച്ചോ അടുത്ത വെള്ളിക്കുള്ളില് അവള് എന്റെ വീട്ടില് എങ്ങനെ എന്റെ വീട്ടില് വരും… രണ്ട് അതിന് തടസം നിക്കുന്ന ആരായാലും അവര് കരയും നെഞ്ച് പൊട്ടി കരയും എനിക്കറിയാ ഈ ലോകത്ത് ഇപ്പൊ എന്നെ പ്രെഡിക്റ്റ് ചെയ്യാൻ പറ്റുന്ന ഒരാള് നീ ആണ് പത്മിനി കൃഷ്ണ… അപ്പൊ ഒന്ന് ഇരുത്തി ആലോചിക്ക്…. എനിക്ക് സംഭവിച്ച കാര്യം ഒന്നും നിനക്ക് അറിയില്ല… 😂 എനിക്ക് സഹിച്ച് സഹിച്ച് നല്ല ശീലം ആണ് പക്ഷെ ഞാൻ ആ പിടി വിടുന്ന അന്ന്…. 🙏

ഞാൻ അവളെ കളിയാക്കി ചിരിച്ചു….

ആ വേറെ ഒരു കാര്യം കൂടെ പവി അതും എന്റെ കൊച്ച് മറന്നോ…. ശെരി എന്നാ

ഞാൻ ഒരു സലൂട്ട് കൊടുത്ത് പല്ല് കടിച്ച് തിരിഞ്ഞ് നടന്നു….

 

> 19:24

ബീച്ചില് ഞാനും നന്ദനും കൂടെ പോയിഇരുന്നു….

കൊറച്ച് കഴിഞ്ഞതും സനലും വിക്രുക്കുട്ടനും കൂടെ വന്നു കൊറച്ച് നേരം സംസാരിച്ച് അവന്മാര് എന്റെ ബൈക്ക് എടുത്തോണ്ട് പോയി….

. . . അടുത്ത ദിവസം വൈകീട്ട് കുട്ടു സ്നാക്ക്സ് കഴിക്കുമ്പോ അമ്മു അവനെ ഇങ്ങനെ നോക്കി ഇരുന്നു…

അമ്മു : എടാ ഞാൻ ചെയ്തത് തെറ്റാണോ ടാ

അമ്മു അവന്റെ തല തടവി ചോദിച്ചു

കുട്ടു : എന്ത് ഫ്രൈട് ചിക്കൺ വാങ്ങിയതൊ

അമ്മു : അതല്ല

കുട്ടു : ചേട്ടനെ ദ്രോഹിച്ചതാണോ

അമ്മു ഒന്നും പറഞ്ഞില്ല

കുട്ടു : ഞാൻ ചുമ്മാ പറയാതെ ആണ്

അമ്മു : എന്ത്

കുട്ടു : എടി ചേച്ചി

അമ്മു : നിക്ക് നിക്ക് വാ അടുത്ത് വാ

അവൻ ചിക്കൺ ബക്കറ്റ് എടുത്ത് അവൾടെ മേലെ ചാരി ഇരുന്നു

അമ്മു അവന്റെ തല മസാജ് ചെയ്ത് അവനെ നോക്കി ഇരുന്നു

കുട്ടു : പച്ചക്ക് പറഞ്ഞാ അവന്മാര് നിങ്ങളെ പണിഞ്ഞു അത് പാളി ചേട്ടൻ തിരിച്ച് പണി വച്ചു അത് മിസ്സ്‌ ആയില്ല പക്ഷെ രണ്ടിലും നഷ്ട്ടം ചേട്ടനാ

അമ്മു : ഓ അപ്പൊ എനിക്ക് നഷ്ട്ടം ഒന്നും ഇല്ലേ….

കുട്ടു : എന്നല്ല നീ ആലോചിക്ക് ചെയ്യാത്ത കുറ്റത്തിന് ആ പാവം എത്ര പ്രാക്ക് കേട്ടു നാട് വിട്ട് പോയി നീ എത്ര അനുഭവിച്ചു അമ്മു

അമ്മു ഇങ്ങനെ ബൊമ്മ പോലെ ഇരുന്ന് കരയാൻ തൊടങ്ങി

കുട്ടു : എടി ആ പപ്പക്ക് എന്താ ഇത്ര ചേട്ടൻ അവളെ ഒറക്കി കളയും കേട്ടോ…